Movies

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായ ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള പ്രണയവും വിവാഹവും ഏവരെയും ഞെട്ടിച്ചിരുന്നു. അവര്‍ക്കുണ്ടായ സുന്ദരിക്കുട്ടിയും മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത എത്തിയത്.
ആദ്യം വിശ്വസിക്കാതിരുന്ന ആരാധകര്‍ അതു സത്യമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാലു വര്‍ഷം മാത്രം നീണ്ടു നിന്ന ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അവസാനം അമൃതയുടെ പിതാവ് സുരേഷ് മകളുടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറഞ്ഞിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ടോക്ക്‌ഷോയ്ക്കിടെയാണ് പിതാവ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. അമൃതയുടെ വിവാഹം കുറച്ചു നേരത്തെ ആയിപ്പോയി. അമൃതയ്ക്ക് ഒരു പാകത കുറവുണ്ട് അത് അവരുടെ വിവാഹ ജീവിതത്തിലും സംഭവിച്ചു. നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് മകള്‍ കണ്ടെത്തിയത്. എന്നാലും വിവാഹം നേരത്തെ ആയിപ്പോയതോടെ അതില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ 26 വയസു വരെ കാത്തിരിക്കാമായിരുന്നുവെന്നും പിതാവ് പറഞ്ഞുവെച്ചു.
റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥി ആയിരുന്ന അമൃത ഷോയില്‍ അതിഥി ആയി എത്തിയ ബാലയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല ആരോപണം ഉയര്‍ത്തിയിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്‌റ്റേഷ് ഷോകളില്‍ സജീവമാണ് അമൃത. ബാല പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗമാകാത്തതിനെകുറിച്ച് നടിമാരായ മംമ്ത, ശ്വേത മേനോന്‍, മിയ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. മോശം അനുഭവങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത്തരം സംഘനടകളുടെ ആവശ്യം തോന്നുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഡബ്ലൂസിസിയുടെ കോര്‍ കമ്മിറ്റി അംഗം കൂടിയായ റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കും അത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും എന്നാല്‍ ഇനി സംഭവിക്കാതിരിക്കാനാണ് സംഘടനയിലൂടെ സംസാരിക്കുന്നതെന്നും റിമ തുറന്നടിച്ചു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരായ ലൈംഗികാരോപണ കേസുകള്‍ ഒരു മാതൃകയാണ്. പല സമയത്തും ഒറ്റപ്പെട്ട് ശബ്ദം ഉയര്‍ത്തിയിരുന്നവര്‍ ഒന്നായപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. അതു തന്നെയാണ് ഇവിടെയും വന്നത്. ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു സംഘടനയുണ്ടായി. റിമ വ്യക്തമാക്കി.

അവള്‍ക്കൊപ്പം ആരും ഉണ്ടാകില്ലയെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപമേയുള്ളൂ. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ കുറച്ചു പേരാണ്. അതിന്റെ ആയിരം ഇരട്ടി ഞങ്ങളോടൊപ്പമുണ്ട്. ഒരു പബ്ലിക് ഇവന്റില്‍ പങ്കെടുത്താല്‍ അവരുടെ സപ്പോര്‍ട്ട് മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും ഞങ്ങളോടൊപ്പമുണ്ടെന്നും റിമ പറഞ്ഞു.

പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​നെ​പോ​ലെ പെ​രു​മാ​റു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ വി​ര​ള​മാ​ണ്. ഈ ​സ്വഭാവസവിശേഷതയാണ് താ​ര​രാ​ജാ​വാ​യ മോ​ഹ​ൻ​ലാ​ലി​നെ നെ​ഞ്ചി​ലേ​റ്റാൻ കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഈ ​വാ​ക്കു​ക​ളെ ശ​രി​വയ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഒ​പിക്കു മുന്നിൽ മോ​ഹ​ൻ​ലാ​ൽ ക്യൂ നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ളി​ൽ.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നു വേ​ണ്ടി ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നു​ള്ള യത്നത്തിലാ​ണ് മോ​ഹ​ൻ​ലാ​ൽ. ഇ​തി​നാ​യു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്പു​ള്ള ചെ​ക്ക​പ്പി​നാ​യാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ അ​പ്പോ​ളൊ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. താരം ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ നേ​രി​ട്ടെ​ത്തി അ​ദ്ദേ​ഹ​ത്തെ അ​ക​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം കാ​ണി​ക്കാ​വാ​ൻ ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്ക​ണം. അ​തി​നാ​യി ക​ഠി​ന വ്യാ​യാ​മം ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്. 15 കി​ലോ​യോ​ളം തൂ​ക്കം കു​റ​യ്ക്കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

നടി ഭവനയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകില്ല എന്നു ഭാവി വരന്‍ നവീന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നു ഭാവനയുടെ കുടുംബം വ്യക്തമാക്കുന്നു. ഈ വാര്‍ത്ത അടിസ്ഥന രഹിതമാണ് എന്നു ഭാവനയുടെ കുടുംബം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവനയുടെ വിവാഹം ഒക്‌ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ട എന്നു പറഞ്ഞു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.
ഭാവനയുടെ തിരക്കാണു വിവാഹം നീട്ടിവയ്ക്കുന്നതിനു പിന്നീലെ കാരണമായി പറഞ്ഞിരുന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടി വച്ചത്. അതു വളരെ നേരത്തേ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം നീട്ടിവച്ചു എന്നു പറഞ്ഞു പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നു ഭാവനയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

ജയറാമിന്റെ നായികയായി ലക്കി സ്റ്റാറിലൂടെ എത്തിയ നടി  രചന നാരായണന്‍കുട്ടിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മറിമായം എന്ന ഹാസ്യപരിപാടിയിലൂടെയായിരുന്നു രചന ശ്രദ്ധേയയാകുന്നത്. താരത്തിന്റെ വിവാഹമോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിനിമയില്‍ വരുന്നതിനും മുമ്പാണ് രചനയുടെ വിവാഹവും വിവാഹ മോചനവും നടക്കുന്നത്. പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് രചന തന്നെ വെളിപ്പെടുത്തി.

‘പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെ നിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്’.

കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. നടന്‍ ജയറാമും എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു.

ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും നിരവധിപ്പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. അച്ഛന് വേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് വേണ്ടതെന്ന് പലരും പറഞ്ഞു.

 

       

 

 

 

ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമലാപോളിനു പിന്നാലെ യുവനടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസില്‍ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.

മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-059899 ആഡംബര കാര്‍ ബെന്‍സ് പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ഒരു വാടക കുടുംബമാണ് താമസിക്കുന്നത്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി.

എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.

തെന്നിന്ത്യന്‍ താരം അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. നടിയ്ക്ക് നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.

ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന ഷങ്കറിന്റെ ചിത്രമായ 2.0 ഇതിനോടകം വാര്‍ത്തകളില്‍ മുഖ്യ ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. 350 കോടിയോളം രൂപയുടെ പ്രൊജക്റ്റും ബുര്‍ജ് ഖലീഫയില്‍ നടന്ന ഓഡിയോ ലോഞ്ചും മറ്റുമായി സിനിമാ വാര്‍ത്തകളില്‍ പ്രധാനമായും അരങ്ങ് വാഴുന്നത് 2.0 ആണ്. 12 കോടി രൂപ ബജറ്റില്‍ ബുര്‍ജ് ഖലീഫയില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനുമുമ്പേ രണ്ട് പാട്ടുകള്‍ ചോര്‍ത്തിയതും ഇന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു.
എന്നാല്‍ രജനിയുടെ വില്ലനായി ഹോളിവുഡ് മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വയ്സ് നേഗര്‍ വരുമെന്ന വാര്‍ത്ത നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അര്‍നോള്‍ഡിനു പകരം അക്ഷയ് കുമാര്‍ വരുമെന്ന വാര്‍ത്ത സിനിമാ ലോകം കേള്‍ക്കുന്നത്. അര്‍നോള്‍ഡിന്റെ പിന്‍മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശങ്കറോ പിന്നണിക്കാരോ തയ്യാറായിരുന്നില്ല. ഹോളിവുഡിലെ മസില്‍മാനെ തങ്ങളുടെ ചിത്രങ്ങളില്‍ കാണാന്‍ ഒരുങ്ങിയ ആരാധകര്‍ക്ക് തിരിച്ചടിയായിരുന്നു അര്‍നോള്‍ഡിന്റെ അസാനിധ്യം. അതിന്റെ കാരണമാണ് സംവിധായകന്‍തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കരാര്‍ ഒപ്പിടാറായപ്പോള്‍ അര്‍നോള്‍ഡിന്റെ പ്രതിഫല തുക അറിഞ്ഞി ശങ്കര്‍ പോലും ഞെട്ടി. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ആവശ്യപ്പെട്ടത്. ഒടുവില്‍ മറ്റുമാര്‍ഗമില്ലാതെ അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്റെ കഥ കേട്ട അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പ് വ്യാപകമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ഇര മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ ജാനകിയമ്മയാണ്.

പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved