നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില് ഏറെ പഴികേട്ട താരങ്ങളിലൊരാള് ദിലീപായിരുന്നു. പലപ്പോഴും താരത്തെ സംശയനിഴലില് നിര്ത്താന് മാധ്യമങ്ങള് മത്സരിച്ചു. ഈ കഠിനമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയില് ആളുകളെ രസിപ്പിക്കാന് ദിലീപിന് സാധിച്ചിട്ടുണ്ട്.
അമേരിക്കയില് സ്റ്റേജ് ഷോയ്ക്കിടെ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള് ദിലീപിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ആ കഠിനദിനങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ. ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസുതുറന്നത്.
അമേരിക്കന് ഷോക്കിടെ ഒരുദിവസം ഹരിശ്രീ യൂസഫാണ് ആദ്യം ഈ ചര്ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ കുറിച്ച് ഒരു പാട് ആരോപണങ്ങള് കേള്ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഹരിശ്രീ യൂസഫിന്റെ ചോദ്യം. കുറച്ച് നേരം മൗനമായി ഇരുന്ന ശേഷം ദിലീപ് ‘ എല്ലാ ആരോപണങ്ങള്ക്കും ഞാന് മറുപടി പറയാം’ എന്ന് പറഞ്ഞു. മറുപടി പറയുന്നതിന് മുമ്പ് ദിലീപ് യൂസഫിനോട് ചോദിച്ചത് നീ എടുത്ത എന്റെ പേഴ്സ് എവിടെ എന്നായിരുന്നു. പേഴ്സ് എടുത്തില്ലെന്ന് യൂസഫ് ആവര്ത്തിച്ച് പറഞ്ഞെങ്കിലും പേഴ്സ് യൂസഫ് എടുത്തെന്ന വാദത്തില് ദിലീപ് ഉറച്ചു നിന്നു. ഇതോടെ അവിടെ ഉണ്ടായിരുന്നവര് യൂസഫിനെ കളിയാക്കാനും പേഴ്സ് കൊടുക്കാന് ആവശ്യപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു. ഒടുവില് ദിലീപിനെ തന്നെ ശരണം പ്രാപിച്ച യൂസഫിനോട് ഇങ്ങനെയാണ് ദിലീപ് പറഞ്ഞത്.’ എന്റെ പേഴ്സ് എന്റെ കയ്യില് തന്നെയുണ്ട്. യൂസഫേ.. നീ എന്റെ പേഴ്സ് എടുത്തു എന്ന് ആരോപണം ഞാന് വെറുതെ പറഞ്ഞപ്പോള് പ്രതികരിക്കാന് ഇത്രയും പേരുണ്ടായി.
എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഇത് കേട്ടതോടെ എല്ലാവരും കയ്യടിച്ചു. നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിനെ പ്രതിസ്ഥാനത്ത് നിര്ത്തി ഒട്ടുമിക്ക മാധ്യമങ്ങളും വാര്ത്തകള് ആഘോഷിക്കുന്ന സമയത്താണ് അമേരിക്കയില് യുജിഎം എന്റര്ടെയിന്റ്മെന്റ് സംഘടിപ്പിച്ച ദിലീപ് ഷോ നടന്നത്. ദിലീപ് ഷോ അമേരിക്കന് മലയാളികള് ബഹിഷ്ക്കരിക്കുന്നു, മീനാക്ഷി വീട്ടു തടങ്കലില്. അങ്ങനെയങ്ങനെ പല വാര്ത്തകളും വന്നിരുന്നു. ദിലീപും കാവ്യാ മാധവനും നമിതാ പ്രമോദും റിമി ടോമിയും നാദിര്ഷയും ധര്മ്മജനും രമേഷ് പിഷാരടിയും ഏലൂര് ജോര്ജും സമദും സുബിയുമുള്പ്പെടെ ഇരുപത്തി രണ്ടോളം പേരാണ് അമേരിക്കയില് നടന്ന ദിലീപ് ഷോ 2017ല് പങ്കെടുത്തത്. ദൈവത്തില് വിശ്വസിക്കുന്നയാളാണ് ഞാന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യമെന്തെന്ന് ദൈവത്തിനറിയാം എന്നെ ഒരു കാരണവുമില്ലാതെ ദ്രോഹിക്കുന്നവര്ക്കുള്ള ശിക്ഷ ദൈവം തന്നെ നല്കും- ദിലീപ് പറയുന്നു.
ദിലീപിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും മഞ്ജു വാര്യര് ഇതുവരെ നടത്തിയിട്ടില്ല. മാധ്യമങ്ങള്ക്ക് നല്കിയ അഭിമുഖങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ മഞ്ജു ആ വിഷയം പരാമര്ശിച്ചിട്ടേ ഇല്ല.ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല് മീഡിയയില് മുന്നോട്ട് വന്നിരുന്നത്. ദിലീപ് മഞ്ജുവിനെ ചതിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഭൂരിഭാഗവും.
ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പൊടുന്നനെയുള്ള ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം. താന് കാരണം ബലിയാടായ ഒരാളെത്തന്നെ വിവാഹം കഴിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപിന്റെ പ്രതികരണം.
[ot-video][/ot-video]
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്ന്ന് എംപിയും നടനുമായ ഇന്നസെന്റ് അമ്മ പ്രസിഡന്റ് പദവി ഒഴിയാന് സന്നദ്ധത പ്രകടിപ്പിച്ചു.</p>
മധു, ബാലചന്ദ്ര മേനോന് തുടങ്ങിയവരെയാണ് പുതിയ പ്രസിഡന്റായി പരിഗണിക്കുന്നത്. എന്നാല്, കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന് വനിതാ സംഘടന ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് അമ്മയ്ക്കെതിരെ വിവിധ കോണുകളില് നിന്നും രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു. ആരോപണ വിധേയനായ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊണ്ടെന്നാണ് വിമര്ശനം
കേസും ബഹളവുമായി കാവ്യയും ദിലീപും ഓടുമ്പോള് നീണ്ട ഇടവേളയ്ക്കു ശേഷം കാവ്യയുടെ ആദ്യഭര്ത്താവ് നിശാല് ഫേസ്ബുക്കില് ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു.
ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില് ചന്ദ്രമോഹന്റെയും മണിയുടേയും മകന് നിഷാല് ചന്ദ്ര കുവൈറ്റ് നാഷണല് ബാങ്കിന്റെ ടെക്നിക്കല് അഡ്വൈസറായിരുന്നു.
സോഫ്റ്റ്വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യയുമായുള്ള ബന്ധം വേര്പിരിഞ്ഞ ശേഷം ചെങ്ങന്നൂർ ബുധനൂര് എണ്ണക്കാട് തെക്കേമഠത്തില് സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള് രമ്യ എസ് നാഥിനെയാണ് നിശാല് വിവാഹം ചെയ്തത്.
ലജ്ജാവതിയേ എന്ന ഒറ്റ പാട്ട് കൊണ്ട് മലയാളികളെ കീഴടക്കിയ ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാളത്തില് നിന്നും തമിഴിലേക്ക് ചേക്കേറിയ ജാസി ഗിഫ്റ്റിനെ തമിഴ്സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആളുകള്ക്കെല്ലാം അറിയാം. എന്നാല് കുടുംബ കാര്യങ്ങള് കുടുംബത്തില് തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന് താത്പര്യമില്ലാത്ത ആളാണ് ജാസി ഗിഫ്റ്റ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സുന്ദരിയായ ഭാര്യയെ ലഭിച്ചതില് താന് സന്തുഷ്ടനാണ് എന്നാണു ജാസി ഗിഫ്റ്റ് പറയുന്നത്. എന്നാല് ഭാര്യയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില് പോസ്റ്റ് ചെയ്യുന്നതിനോടും പ്രസിദ്ധീകരിയ്ക്കുന്നതിനോടും താത്പര്യമില്ല. സ്വകാര്യതകള് അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ജാസി ഗിഫ്റ്റിന്റെ അഭിപ്രായം. 2012, സെപ്റ്റംബര് 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം. അധ്യാപികയാണ് ഭാര്യ.
സാഫല്യം എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമാണ് ഫോര് ദ പീപ്പിള്. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ ജാസി ഗിഫ്റ്റ് ഹിറ്റായി. തുടര്ന്ന് ബല്റാം വേഴ്സസ് താരാദാസ് ഉള്പ്പടെയുള്ള ചിത്രങ്ങള്ക്ക് വേണ്ടി ഗാനങ്ങള് ഒരുക്കി. ഹുഡുകടാ എന്ന ചിത്രത്തിലൂടെ കന്നട സിനിമാ ലോകത്ത് എത്തിയ ജാസി സഞ്ജു വേഡ്സ് ഗീത എന്ന ചിത്രത്തിലൂടെ അവിടെയും തിളങ്ങി. നിരവധി പുരസ്കാരങ്ങള് ഈ ചിത്രത്തിലൂടെ ജാസി നേടി. മൈന എന്ന കന്നട ചിത്രവും ജാസി ഗിഫ്റ്റിന്റെ കരിയര് നേട്ടമാണ്. ഇപ്പോള് കൂടുതല് ശ്രദ്ധിക്കുന്നതും കന്നടയിലാണ്.
സമരം ചെയ്യുന്ന നഴ്സുമാര്ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ്.
തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടര്ന്ന് തൃശ്ശൂരിലെ ഹാര്ട്ട് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട സ്വന്തം പിതാവിന്റെ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്. രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്സുമാരുടെ സമരം എന്ന മാനേജ്മെന്റ് ആരോപണങ്ങള്ക്ക് വിലയില്ലാതാകുകയാണ് ഇതോടെ.
കഴിഞ്ഞ ജൂണ് ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല് തന്റെ പിതാവിന് തുടര്ച്ചയായ പരിചരണം നല്കാന് അവര്ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന് എന്നും എന്നാല് പിതാവിനെ കാണാന് തൃശ്ശൂരെത്തിയപ്പോള് എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില് പങ്കുവെച്ചത്. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്സുമാരുടെ സമരം. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്സുമാര്ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില് കുറിച്ചു.
ചലച്ചിത്ര നിർമാണ-വിതരണ കന്പനിയായ ഓഗസ്റ്റ് സിനിമാസിൽനിന്ന് നടൻ പൃഥിരാജ് പിന്മാറി. തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വന്തം നിർമാണ കന്പനി ആരംഭിക്കുന്നതിനു വേണ്ടിയാണ് പിൻമാറ്റമെന്നാണു സൂചന.
കാമറമാൻ സന്തോഷ് ശിവൻ, നിർമാതാവ് ഷാജി നടേശൻ എന്നിവർക്കൊപ്പം ചേർന്ന് 2010ലാണ് പൃഥിരാജ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്. തമിഴ് നടൻ ആര്യയും ഈ കൂട്ടായ്മയിൽ പിന്നീട് പങ്കാളിയായി. ദി ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്റെയായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഉറുമി, ഇന്ത്യൻ റൂപ്പീസ്, കടൽ കടന്നൊരു മാത്തുക്കുട്ടി, സപ്തമഹശ്രീ തസ്കര, ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയവയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മാണവും വിതരണവും നിർവഹിച്ച ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില് നടി തന്നെ പരാതി പിന്വലിക്കുമെന്ന് സൂചന. നടിയെ കൊണ്ട് പരാതി പിന്വലിപ്പിക്കാന് സിനിമാ ഉന്നതര് ശ്രമം തുടങ്ങി. അതിന് നടി തയ്യാറാകാതിരുന്നാല് ഒരു പക്ഷേ എന്നന്നേയ്ക്കുമായി അവര് സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷയാകും. സര്ക്കാരിന്റെ താത്പര്യവും പരാതി പിന്വലിക്കുക എന്നത് തന്നെയാണ്. പരാതിയുമായി നടി മുന്നോട്ട് പോവുകയാണെങ്കില് തങ്ങള്ക്ക് വേറെ മാര്ഗ്ഗമില്ലെന്ന് സര്ക്കാര് അറിയിച്ചു കഴിഞ്ഞു. സര്ക്കാരിനാകട്ടെ ദിലീപിനെയും നടിയെയും വേണം എന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല് ബോഡി യോഗത്തില് അമ്മയുടെ ഉന്നതന്മാര് അതീവ രഹസ്യമായി നടി പ്രശ്നം ചര്ച്ച ചെയ്തിരുന്നു. അതില് മലയാള സിനിമയിലെ ഉന്നതന്മാരില് പലരും പങ്കെടുത്തിരുന്നു. സിനിമയെയും സി പി എമ്മിനെയും ബന്ധിപ്പിക്കുന്ന പാലമായ സിനിമാലോകത്തെ ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഇവര് നടത്തിയ ചര്ച്ചയില് കുറ്റം മുഴുവന് നടിക്കായിരുന്നു. ഒപ്പം മഞ്ജു വാര്യര്ക്കും. നടന് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതില് ചിലര്ക്കുള്ള ഈര്ഷ്യയാണ് ഇപ്പോള് നടക്കുന്നതെന്ന് എല്ലാവരും ആരോപിച്ചു. നടിയെ പിന്തുണക്കാന് ആരും ഉണ്ടായിരുന്നില്ല.
പരസ്ത്രീ ബന്ധം ചില മേഖലകളില് മൗനമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സിനിമാ മേഖല. അവിടെ കല്യാണം കഴിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും ധാരാളം. അതിനാല് ദിലീപിന്റെ രണ്ടാം കല്യാണം അവരെ സംബന്ധിച്ചടത്തോളം ഒരു പുതിയ സംഭവമല്ല. നടി സിനിമാക്കാരെ മുഴുവന് അപമാനിച്ചു എന്ന നിലപാടാണ് അമ്മയ്ക്കുള്ളത്. അമ്മയുടെ ഭാരവാഹികളെ അറിയിക്കേണ്ട വിവരം പോലീസിനെ അറിയിച്ചത് ശരിയായില്ല. സംഭവം സിനിമാക്കാര്ക്കാകെ നാണക്കേടുണ്ടാക്കി. സംവിധായകന് ലാലിന്റെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു. നടിയുടെ നീക്കങ്ങളെ ബ്ലാക്ക് മെയില് തന്ത്രമായാണ് സിനിമാക്കാര് കാണുന്നത്.
നടി തന്റെ നിലപാടില് മാറ്റം വരുത്താതിരുന്നാല് അവര്ക്ക് വിലക്ക് ഏര്പ്പെടുത്താനാണ് സിനിമാക്കാരുടെ നീക്കം. നടിയെക്കാള് തങ്ങള്ക്കാവശ്യം ദിലീപിനെയാണെന്ന പൊതു നിലപാടും അമ്മ കൈക്കൊണ്ടിട്ടുണ്ട്. നടിയുടെ റിയല് എസ്റ്റേറ്റ് ബന്ധങ്ങള് വരും ദിവസങ്ങളില് പുറത്തു കൊണ്ടുവരണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബലാല്സംഗവും മാനഭംഗവുമൊന്നും നടന്നിട്ടില്ലെന്നും റിയല് എസ്റ്റേറ്റ് തര്ക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്നും സിനിമാക്കാര്ക്കിടയില് ആരോപണമുണ്ട്.
താനിപ്പോഴും അവിവാഹിതയായി കഴിയുന്നതിന്റെ കാരണം ബോളിവുഡ് താരം അജയ്ദേവ്ഗണ് ആണെന്ന് അഭിനേത്രി തബു. ഇരുവരും 90കളില് നിരവധി സനിമകളില് അഭിനയിച്ചിട്ടുണ്ട്. ഹഖീഖത്, തക്ഷക്, വിജയ്പത് എന്നിങ്ങനെയുള്ള സിനിമകള്. പിന്നീട് ഇരുവരും 15 വര്ഷത്തോളം ഒരുമിച്ച് അഭിനയിച്ചില്ല. പിന്നീട് ഇതില് മാറ്റം വരുന്നത് 2015ല് പുറത്ത് വന്ന ദൃശ്യത്തില് ഒരുമിച്ച് അഭിനയിച്ചപ്പോഴാണ്.
മുംബൈ മിററിന് നല്കിയ അഭിമുഖത്തിലാണ് താന് അവിവാഹിതയായി കഴിയുന്നതിന്റെ കാരണം ബോളിവുഡ് താരം അജയ്ദേവ്ഗണ് ആണെന്ന് തബു പറഞ്ഞത്. ഞാനും അജയും കഴിഞ്ഞ 25 വര്ഷങ്ങളായി അറിയാം. എന്റെ കസിന് സമീര് ആര്യയുടെ അയല്വാസിയും നല്ല കൂട്ടുമായിരുന്നു അജയ്. വര്ഷങ്ങള് കൊണ്ട് ഉണ്ടായ ബന്ധമാണത്. എന്റെ യുവപ്രായത്തില് സമീറും അജയും എന്റെ പുറകില് എപ്പോഴുമുണ്ടാകും. ഏതെങ്കിലും ആണ്കുട്ടി എന്നോട് സംസാരിച്ചാല് അവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുമായിരുന്നു. അവര് വലിയ ആളുകളാവുകയും ഞാനിപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു. അതിനു കാരണം അജയ് ആണെന്ന് തബു പറയുന്നു.
സംവിധായകൻ വിനയന് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ ഏർപെടുത്തിയിരുന്ന വിലക്ക് നീക്കി. ഇന്ന് കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് വിനയനുള്ള വിലക്ക് നീക്കുന്നതായി സംഘടന അറിയിച്ചത്.
ഇനി അമ്മ അംഗങ്ങൾക്ക് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും തടസമില്ല. തന്റെ സിനിമയിൽ അഭിനയിക്കാൻ താരങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിനയൻ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അമ്മയുടെ നടപടി.