ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനിടെ ചിത്രത്തെക്കുറിച്ച് പലഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര് ഗണത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കും ഇത്.
ഈ സിനിമയുടെ പേരിൽ കാസ്റ്റിങ് കോൾ നടത്തുന്നുവെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തി.
ജീത്തുവിന്റെ കുറിപ്പ് വായിക്കാം–
‘ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാർത്തയാണ്…. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിംഗിനെ പറ്റിയോ കാസ്റ്റിംഗ് കോളിനെ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..
26 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ രണ്ട് പ്രധാന താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും റിഷി കപൂറുമാണ് വലിയൊരിടവേളയ്ക്ക് ശേഷം ഒരുമിച്ച് വെളളിത്തിരയിലെത്തുന്നത്. 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ താരങ്ങൾ വീണ്ടും ഒന്നിക്കുന്നത്.
അച്ഛനും മകനുമായാണ് ഇരുവരും വെളളിത്തിരയിലെത്തുന്നത്. 75 വയസുളള റിഷി കപൂർ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലാണ് ബിഗ്ബിയെത്തുന്നത്. 102 വയസുളള കഥാപാത്രമായാണ് അമിതാഭ് ബച്ചൻ ഈ സിനിമയിലെത്തുക. ഉമേഷ് ശുക്ളയാണ് 102 നോട്ട് ഔട്ട് സംവിധാനം ചെയ്യുന്നത്. സൗമ്യ ജോഷിയുടെ ഇതേ പേരിലുളള ഗുജറാത്തി നാടകത്തെ അടിസ്ഥാനമാക്കിയാണ് ഉമേഷ് ശുക്ള ഈ ചിത്രമൊരുക്കുന്നത്.
അമർ അക്ബർ അന്തോണി, കബി കബി, നസീബ്, കൂലി എന്നീ ചിത്രങ്ങളിൽ അമിതാഭ് ബച്ചനും റിഷി കപൂറും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ചെയ്ത് 26 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തെ സംബന്ധിച്ച വിവരങ്ങളുും ഫസ്റ്റ് ലുക്കും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിൽ പങ്ക്വച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അമിതാഭ് ബച്ചനും റിഷി കപൂറും ഉമേഷ് ശുക്ളയുടെ 102 നോട്ട് ഔട്ട് ചിത്രത്തിൽ ഒരുമിക്കുന്നുവെന്ന് തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. മുംബൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്കും തരൺ ആദർശ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Amitabh Bachchan and Rishi Kapoor reunite after almost 3 decades for director Umesh Shukla’s #102NotOut… Filming commences in Mumbai… pic.twitter.com/hnaTnpZm1f
— taran adarsh (@taran_adarsh) May 19, 2017
വീണ്ടും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ കഴിയുന്നത് മനോഹരമായ അനുഭവമാണെന്ന് റിഷി കപൂർ ട്വീറ്റ് ചെയ്തു.
Wonderful to work again with the Legendary Amitabh Bachchan. Thank you Amitji, it never felt the 26 years old hiatus.We connected instantly! pic.twitter.com/t259iyW2zr
— Rishi Kapoor (@chintskap) May 18, 2017
സിനിമാലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് അനുശ്രീ. ലാല് ജോസിന്റെ സിനിമയില് അഭിനയിക്കാനുള്ള അവസരമായിരുന്നു റിയാലിറ്റി ഷോയില് വിജയിച്ചാല് കിട്ടുന്ന സമ്മാനം .ഒരിക്കല് ലാല് ജോസ് ചോദിച്ചു. ഷോയില് ജയിച്ചാലും ഞാന് നിന്നെ നായികയാക്കിയില്ലെങ്കിലോ എന്ന്. ആ ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ലാല്ജോസിനെ പോലും ഞെട്ടിച്ചു കളഞ്ഞു. സാര് മാത്രമല്ലല്ലോ ഷോ കാണുന്നത്. ഏതെങ്കിലും സംവിധായകന് വിളിച്ചോളുമെന്നായിരുന്നു അനുശ്രീയുടെ മറുപടി. തര്ക്കുത്തരം പറഞ്ഞു ശീലിച്ചു പോയതുകൊണ്ടാണ് പെട്ടന്ന് അങ്ങനെ പറഞ്ഞു പോയതെന്ന് താരം പറയുന്നു. അനുശ്രീയുടെ മറുപടിയെല്ലാവരെയും ആദ്യം ഞെട്ടിച്ചെങ്കിലും തമാശയായി തന്നെ എടുത്തു. ലാല് ജോസിന്റെ തന്നെ തമിഴ് സിനിമയിലേയ്ക്കാണു സെലക്ട് ചെയ്തത്. എന്നാല് പല കാരണങ്ങള് കൊണ്ട് നടന്നില്ല. പിന്നെയും കുറെ നാള് കഴിഞ്ഞാണ് ഡയമണ്ട് നെക് ലേസിലേയ്ക്കു വിളിച്ചത്. പിന്നെ ലെഫ് റ്റ് റൈറ്റ് ലെഫ് റ്റ്, റെഡ് വൈന്, തുടങ്ങിയ പ്രേക്ഷകര് ഏറ്റെടുത്ത പല സിനിമകളുടെയും ഭാഗമായി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്.
വിമന് ഇന് സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരണത്തില് തന്നെ ഒഴിവാക്കിയതിന് പിന്നില് രാഷ്ട്രീയ കാരണമുണ്ടാകാമെന്ന് നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്വ്വതി. കേരളത്തിലെ എല്ലാ കാര്യങ്ങള്ക്കും രാഷ്ട്രീയമുണ്ട്. തന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല് മുഖ്യമന്ത്രിയില് നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം ഒഴിവാക്കിയതെന്നും പാര്വതി പറയുന്നു.
സാമൂഹിക വിഷയങ്ങളില് സ്വതന്ത്ര നിലപാട് എടുക്കുന്നവരെ ഉള്പ്പെടുത്തിയാല് മുഖ്യമന്ത്രിയില് നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് സംഘടന രൂപീകരിച്ചവര് കരുതി കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില് പിറന്ന കുറച്ച് പേര് മതിയെന്ന് അവര് വിചാരിച്ചിക്കും. സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര് കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന് സി.പി.ഐ.എമ്മിന് അനഭിമതയാണെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില് താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല് ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. പ്രശസ്തരായവര് മാത്രമാണ് ഇപ്പോള് മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. സംഘടനുമായി സഹകരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള് അഭിപ്രായം പറയാനാവില്ലെന്നും പാര്വ്വതി പറഞ്ഞു.
പ്രശസ്ത ബോളിവുഡ് നടി റീമ ലഗു മുംബൈയില് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് അന്ധേരിയിലെ സ്വകാര്യ ആശുപത്രിയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്ന്നാണ് ആശുപത്രിയിലെത്തിച്ചത്. 970കളിൽ മറാത്തി സിനിമയിലൂടെ എത്തിയ റീമ പിന്നീട് ബോളിവുഡിൽ സജീവമാവുകയായിരുന്നു. നായകകഥാപാത്രങ്ങളുടെ അമ്മ വേഷങ്ങളില് തിളങ്ങിയാണ് റിമ ശ്രദ്ധേയായത്. മേനെ പ്യാര് കിയ, ഹം ആപ്കെ ഹേ കോൻ , കുച്ച് കുച്ച് ഹോത്താ ഹേ, ഹം സാത്ത് സാത്ത് ഹെ, കല് ഹോ ന ഹോ, തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്. നാം കരണ് എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. തു തു മേ മേ, ശ്രീമാന് ശ്രീമതി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള് ചെയ്തിരുന്നു. നാല് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്. റീമയുടെ മരണത്തിൽ ബോളിവുഡ് താരങ്ങൾ അനുശോചിച്ചു.
ഐ പി എസുകാരി മരുമകളെ വിറപ്പിക്കുന്ന പരസ്പരത്തിലെ പദ്മാവതിയെ അറിയാത്തവര് ചുരുക്കം. നടി രേഖ രതീഷ് ആണ് ഈ വേഷം അവതരിപ്പിക്കുന്നത്. രേഖ എന്ന പേരിനേക്കാള് ആളുകള് അറിയുന്നതും പദ്മാവതിയെ ആണെന്നതാണ് സത്യം.
മിന്നും താരമായ രേഖയ്ക്ക് കൈനിറയെ സീരിയലുകളാണ്. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച രേഖയുടെ ജീവിതത്തില് സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തില് ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെ വെല്ലും. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യ ജീവിതത്തില് പരിതാപകരമായിരുന്നു അവസ്ഥ. തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. കൊടുംമ്പിരികൊണ്ട പ്രണയത്തിനൊടുവില് ഇരുവരും ജീവിതത്തില് ഒന്നിച്ചു. രണ്ടു മതത്തില് പ്പെട്ടവരായിരുന്നതിനാല് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ഇരുവരും ജീവിതത്തില് ഒന്നിച്ചത്. എന്നാല് ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില് അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെ രേഖ സീരിയലില് സജീവമായി. സഹോദരി, അമ്മ, വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയതോടെ തിരക്കായി.
ആദ്യ ദാമ്പത്യത്തിന്റെ വേദനകള്ക്കിടയിലാണ് സീരിയല്, ഡബ്ബിംഗ് ആര്ട്ടിസ്റ്റായ നിര്മല് പ്രകാശുമായി അടുക്കുന്നത്. തന്നേക്കാള് വളരെയധികം പ്രായക്കൂടുതലുള്ള നിര്മലുമായി പ്രണയത്തിലായതോടെ രേഖയെ കുറെനാള് സീരിയലില്നിന്ന് കാണാതായി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്ഹിറ്റായ കിരീടത്തില് കീരിക്കാടന് ജോസിന് ശബ്ദം നല്കിയത് നിര്മലായിരുന്നു. ആ പ്രണയം വിവാഹത്തില് എത്തുകയും ചെയ്തു. എന്നാല് അവിടെയും രേഖയ്ക്ക് വേദനയായിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും നിര്മല് മരണപ്പെട്ടു. അമ്പതാമത്തെ വയസിലായിരുന്നു നിര്മലിന്റെ മരണം. പിന്നീട് കമാല് റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. എന്നാല് ഈ ബന്ധത്തിനും ആയുസ് തീരെ കുറവായിരുന്നു. പക്ഷെ കമാല് രേഖയുടെ ജീവിതത്തില് പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള് തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില് അവസാനിച്ചു. കമലുമായുള്ള വിവാഹമോചനത്തോടെ സീരിയലുകളില് സജീവമായ രേഖ പിന്നീട് വിവാഹം കഴിക്കുന്നത് നര്ത്തകനായ അഭിലാഷിനെയാണ്. രേഖയുടെ നാലാമത്തെ വിവാഹമായിരുന്നു ഇത്.
എന്നാല് വിധി വീണ്ടും രേഖയ്ക്കെതിരായി. തന്റെ ഭര്ത്താവിനെ രേഖ തട്ടിയെടുത്തെന്ന് ആരോപിച്ച് അഭിലാഷിന്റെ ഭാര്യ രംഗത്തെത്തി. രേഖ രതീഷ് വര്ഷങ്ങള്ക്കു മുന്പ് ‘കഥയല്ലിതു ജീവിതത്തില്’ എത്തിയ എപ്പിസോഡ് സോഷ്യല് മീഡിയയില് ഇപ്പോള് പ്രചരിക്കുന്നുണ്ട്. അഭിലാഷിന്റെ ഭാര്യ ഗോപികയാണ് അമൃത ടിവിയില് വിധുബാല അവതരിപ്പിക്കുന്ന കേരള സ്റ്റേറ്റ് ലീഗല് സര്വിസ് സഹായത്തോടെയുള്ള പരിപാടിയില് രേഖയ്ക്ക് എതിരെ പരാതിയുമായി വന്നത്. നര്ത്തകന് ആയ തന്റെ ഭര്ത്താവിനെ രേഖ പ്രലോഭിപ്പിച്ചു കൂടെകൂട്ടി എന്നാണ് യുവതിയുടെ പരാതി. തന്റെ കുഞ്ഞുങ്ങളുടെ പിതാവിനെ കാമുകിയില് നിന്നും വിട്ടു കിട്ടണം എന്ന അഭ്യര്ത്ഥിച്ചാണ് യുവതി അന്ന് പരിപാടിയില് എത്തിയത്. ഏറെ വൈകാതെ അഭിലാഷുമായുള്ള ബന്ധവും അവസാനിച്ചു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള് നിലവിലില്ല.അഞ്ചു വിവാഹങ്ങളില് നിന്ന് ഒരു മകന് മാത്രമാണ് രേഖയ്ക്കുള്ളത്. അയാന് എന്നു പേരുള്ള കുട്ടിക്കൊപ്പം ചെന്നൈയിലാണ് നടി താമസം.
‘സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും ഒന്നിക്കുന്നു’. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഈ വാർത്ത. ഒരു സിനിമാ വാരിക നൽകിയ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് സന്തോഷ് പണ്ഡിറ്റ് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു
‘തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാർഡ്. ആ കുട്ടിയെ ഞാൻ അറിയുക പോലുമില്ല’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഉരുക്കു സതീശൻ മാത്രമാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോൾ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. താൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താൻ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.
മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയിൽ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയിൽ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികൾ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് പണ്ഡിറ്റ് തമിഴ്-ഹിന്ദി സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്ത താരം നിഷേധിച്ചില്ല. ഒരു തമിഴ് സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരീകരിക്കാനുള്ള സമയമായില്ലെന്നും താരം വ്യക്തമാക്കി.
മമ്മൂട്ടിയോടൊപ്പമുള്ള സിനിമ കഴിഞ്ഞയുടൻ സന്തോഷ് പണ്ഡിറ്റും ‘ലേഡി സന്തോഷ് പണ്ഡിറ്റ്’ എന്നറിയപ്പെടുന്ന മിനി റിച്ചാർഡും ജോഡികളായി സിനിമ ചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. പതിവിന് വിപരീതമായി മിനി റിച്ചാർഡ് ആയിരിക്കും സിനിമ നിർമിക്കുകയെന്നും ന്യൂയോർക്കും ബെംഗളൂരുവുമൊക്കെയാണ് പ്രധാന ലൊക്കേഷൻ എന്നുമെല്ലാം വ്യാജ വാർത്ത പറയുന്നു.
ഒരറ്റ ആൽബം കൊണ്ട് ഏറെ ശ്രദ്ദേയയായ താരമാണ് മിനി റിച്ചാർഡ്. മിനിയുടെ ചില പ്രസ്താവനകളും ഏറെ വിവാദമായിരുന്നു. വായുവും വെള്ളവും പോലെയാണ് സെക്സ്, അത് ആസ്വാദിക്കാത്തവരെല്ലാം മണ്ടന്മാരാണ് എന്ന മിനിയുടെ പ്രസ്താവന നവമാധ്യങ്ങൾ ആഘോഷമാക്കിയിരുന്നു.
സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ്എന്നറിയപ്പെടുന്ന മിനി റിച്ചാര്ഡും സിനിമയില് നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന് പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ.
മലയാള സിനിമയില് അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള് മമ്മൂട്ടി ചിത്രത്തില് അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്ത്തനങ്ങള് ആരംഭിക്കുമെന്നാണ് വിവരം. പതിവില്നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്മാതാവിന്റെ റോളില് പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്ഡാണ് പണംമുടക്കുന്നത്.
ഒരു ഇന്ത്യന് യുവാവിന്റെയും അമേരിക്കയില് സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില് സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്ക്കൊപ്പം ന്യൂയോര്ക്കിലുമായാണ് ഷൂട്ടിംഗ്. ഒരൊറ്റ ആല്ബത്തിലൂടെ ‘കുപ്രശസ്തി’യുടെ കൊടുമുടിയിലേറിയ നടിയാണ് മിനി റിച്ചാര്ഡ്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്ഡിനെ ആളുകള് അറിയുന്നത് മഴയില് എന്ന ആല്ബത്തിലൂടെയാണ്. ട്രോളര്മാര് നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില് ആല്ബം ഹിറ്റാകുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്ക്കുള്ളില് ലക്ഷക്കണക്കിനു ആളുകളാണ് ആല്ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള് അമേരിക്കയിലാണ് താമസം. സോഷ്യല്മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര് മിനിയെ ഫേസ്ബുക്കില് പിന്തുടരുന്നുണ്ട്. ചൂടന് ഫോട്ടോകള് പങ്കുവച്ചാണ് അവര് സോഷ്യല്മീഡിയയില് ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള് ഇതിനകം തന്നെ വലിയ ചര്ച്ചയായിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടനായ മോഹൻലാലും പ്രിയ സംവിധായകനായ ലാൽജോസും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽജോസ് തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
1998 മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രമൊരുക്കിയതായിരുന്നു ലാൽജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം. തുടർന്നങ്ങോട്ട് മലയാളിക്ക് അഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. അന്നെല്ലാം പ്രേക്ഷകർ ചോദിച്ച ചോദ്യമാണ് മോഹൻലാലിനെ നായകനാക്കി എന്നാണ് ഒരു ചിത്രം ഒരുക്കുകയെന്ന്. അതിനുളള ഉത്തരമാണ് നാളെ ചിത്രീകരണം ആരംഭിക്കുന്ന ലാൽജോസിന്റെ പുതിയ ചിത്രം.
“സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കുകയാണ്. 1998ൽ മറവത്തൂർ കനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയ ആ ചോദ്യത്തിനുളള മറുപടി-അതെ മോഹൻലാലാണ് നായകൻ. നിങ്ങൾക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാർത്ഥനയോടെ തുടങ്ങുകയാണ്… അനുഗ്രഹിച്ചാലും…” ലാൽ ജോസ് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും വഴിയേ അറിയിക്കാമെന്നും ലാൽ ജോസ് പറയുന്നു.
ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഒരു കോളേജ് അധ്യാപകനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. അങ്കമാലി ഡയറീസിലൂടെ ഏവരുടെയും മനം കവർന്ന അന്ന രേഷ്മ രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ജയറാം പാര്വതി ദമ്പതികളുടെ മകള് മാളവിക ജയറാമിന്റെ പുതിയ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് ചര്ച്ചയായിരുന്നു. സാരിയില് സുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില് തരംഗമായത്. ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാര്വതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാര്വതിയായിരുന്നു. പാര്വതി നായികയായി തിളങ്ങി നില്ക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്തായാലും ഇനി മകള് മാളവികയും കൂടി സിനിമാലോകത്ത് പ്രവേശിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്.
പുതിയ ചിത്രം കണ്ട് ഒരുപാട് പേര് തന്നോടും സംശയം പ്രകടിപ്പിച്ചതായി ജയറാം പറഞ്ഞു. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള് ആരോ എടുത്ത ചിത്രമാണ് അതെന്നും അഭിനയത്തില് യാതൊരു താല്പര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നും ജയറാം പറഞ്ഞു.
‘ഇതുവരെ ഈ വിഷയത്തെക്കുറിച്ച് അവള് സംസാരിക്കുകയോ മറ്റു സിനിമാക്കാര് സമീപിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള് ബിരുദം പൂര്ത്തിയാക്കി കഴിഞ്ഞു. കായികവുമായി ബന്ധപ്പെട്ടൊരു കോഴ്സ് പഠിക്കാന് പുറത്തേക്ക് പോകാന് തയ്യാറെടുക്കുകയാണ് മാളവിക എന്ന് ജയറാം പറഞ്ഞു.