നസ്രിയയും ഫഹദ് ഫാസിലും എന്നും മലയാളികളുടെ ഇഷ്ടജോടികള് ആണ് .വിവാഹശേഷം നസ്രിയ അഭിനയം തല്ക്കാലം നിര്ത്തിയത് ആരാധകരെ കുറച്ചു വിഷമിപ്പിച്ചെങ്കിലും നസ്രിയയുടെ മടങ്ങി വരവ് കാത്തിരിക്കുകയാണ് മലയാളികള് . ഇതിനെക്കുറിച്ച് ഫഹദ് തന്നെ വിശദീകരണം നല്കിയിരിക്കുകയാണ്. താന് നസ്രിയയെ പൂട്ടിയിട്ടിരിക്കുകയല്ലെന്നും നല്ല ചിത്രം വന്നാല് അവള് തീര്ച്ചയായും തിരിച്ചെത്തുമെന്നും ഫഹദ് പറയുന്നു.
നസ്രിയ അഭിനയിക്കാന് വരുമ്പോള് താന് വീട് നോക്കിക്കൊള്ളാമെന്നും പറഞ്ഞിട്ടുണ്ടെന്ന് ഫഹദ് വെളിപ്പെടുത്തി. നസ്രിയക്കുവേണ്ടി ഞാന് എന്റെ ജീവിതം തന്നെ മാറ്റിയിരിക്കുന്നു. 32 വയസ് വരെ തന്നിഷ്ടപ്രകാരം ജീവിച്ച ആളാണ് ഞാന്. അത്രയും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഇരുപത്തിയൊന്നു വയസുകാരി വന്നതോടെ എല്ലാം മാറി. അതൊക്കെ അവളുടെ പുഞ്ചിരിക്കുവേണ്ടിയാണ്. സത്യത്തില് എന്റെ പുഞ്ചിരിക്കുവേണ്ടി നസ്രിയ വിട്ടുവീഴ്ചകള് ചെയ്യുകയാണ് എന്നും ഫഹദ് പറഞ്ഞു.
സിനിമാ നിർമ്മാതാവിനെതിരെ കൊച്ചിയിൽ അക്രമം. മഹാ സുബൈർ വർണ്ണചിത്ര എന്ന നിർമ്മാതാവിനെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് കയറുന്നതിനെതിരെ ഗുണ്ടകളെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്രിസ്റ്റ്യൻ ബ്രദേഴ്സ്, മി.മരുമകൻ, പലേരി മാണിക്യം, തിരക്കഥ, സലാം കാശ്മീർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ഇദ്ദേഹം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിനിമാചിത്രീകരണത്തിന് ശേഷമായിരുന്നു സംഭവം. രാവിലേയും വൈകീട്ടും ഹോട്ടലിലിെത്തിയ ഒരു സംഘം സിനിമാപ്രവർത്തകരുമായി വഴക്കുണ്ടാക്കിയിരുന്നു.
ഒരു കാലത്ത് മലയാളം സിനിമാ ഇന്ഡസ്ട്രി ഏറ്റവും കൂടുതല് സെലിബ്രേറ്റ് ചെയ്ത നടിയാണ് ചാര്മിള. ഒരു കാലത്ത് സൂപ്പര് നായിക ആയിരുന്ന ചാര്മിള ഇടക്കാലത്ത് പക്ഷെ സിനിമയില് നിന്നും വിട്ടുനില്ക്കുകയായിരുന്നു .ഇതിനിടയില് രണ്ടു വിവാഹമോചനങ്ങളും കഴിഞ്ഞു .ഇപ്പോള് സിനിമയില് തിരിച്ചു വരുന്ന നടി ഒരു ചാനല് അഭിമുഖത്തില് ഞെട്ടിക്കുന്ന ചില സത്യങ്ങള് തുറന്നു പറയുകയാണ് .
താന് ജീവിതത്തില് ഏറ്റവും കൂടുതല് വെറുക്കുന്നത് ആദ്യ ഭര്ത്താവ് കിഷോര് സത്യയെ ആണെന്നാണ് നടി പറയുന്നത് .ബാബു ആന്റണിയുമായുള്ള പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര് സത്യയുമായുള്ള വിവാഹം. എന്നാല് വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്ക്കിടയില് ഉണ്ടായിരുന്നില്ല എന്നും നടി വെളിപെടുത്തുന്നു .ഏറ്റവും അടുത്ത ബന്ധുക്കള് മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ഉടനെ ഒരാള് ചെന്നൈയിലും ഒരാള് ഷാര്ജയിലും. തങ്ങള്ക്കിടയില് ദാമ്പത്യബന്ധം പോലും ഉണ്ടായില്ല. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു എന്നും നടി വെളിപെടുത്തുന്നു .
ചാര്മിളയെ താന് വിവാഹം കഴിച്ച കാര്യം പുറത്താരും അറിയരുതെന്ന മട്ടിലായിരുന്നു കിഷോര് സത്യ. കേരളത്തില് പറയാന് പാടില്ല. ഇങ്ങോട്ട് പറയാന് പാടില്ല. പുറത്താരോടും ഇക്കാര്യം പറയരുത്. എന്തിനാണ് അങ്ങനെ. ഭര്ത്താവും ഭാര്യയുമാണെന്ന് എല്ലാവരും അറിയണം. എന്നെ അവോയ്ഡ് ചെയ്യാന് തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയത് എന്ന് ചാര്മിള പറയുന്നു .ഇനി ഒരിക്കലും കാണാന് ഇഷ്ടമില്ലാത്ത ഒരു മുഖം ആരുടേതാണ് എന്ന് ചോദിച്ചപ്പോള് സംശയം കൂടാതെ ചാര്മിള പറയുന്നത് കിഷോര് സത്യയുടെ പേരാണ്. നമ്മളെ ഉപോഗിക്കുന്നു എന്ന് തോന്നിയ ഒരാളോടുള്ള ദേഷ്യമാണ് അത്. ഇരുവരും ചേര്ന്നാണ് വേര്പിരിയാനുള്ള തീരുമാനം എടുത്തത് എന്നും ചാര്മിള പറയുന്നു.
ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നാണ് ചാര്മിള പറയുന്നത്. നാല് വര്ഷത്തോളം ഞങ്ങള് ഒരുമിച്ച് കഴിഞ്ഞു. ലിവ് ഇന് എന്ന് പറയാവുന്ന ഒരു ബന്ധമായിരുന്നു അത്. പക്ഷേ വിവാഹത്തില് എത്തിയില്ല. ബാബു ആന്റണി തന്നെ വിവാഹം കഴിക്കണം എന്ന് ഞാന് ആഗ്രഹിച്ചു. ബാബു ആന്റണി വിവാഹത്തില് നിന്നു പിന്മാറിയതിന് ശേഷം ജീവിച്ചിരിക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നെന്ന് നടി ചാര്മിള. യുഎസില് പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാല്, യുഎസില് പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന് തീരുമാനിച്ചുറപ്പിച്ചു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന് ഇന്നും ജീവിച്ചിരിക്കുന്നത്. ഉഷാറാണി വീട്ടില് വന്നപ്പോള് കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില് പെട്ടെന്നു എത്തിക്കാന് സാധിച്ചത്. അവര് എത്തുമ്പോള് രക്തത്തില് കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാര്മിള പറഞ്ഞു.
ഈ മനോവിഷമത്തില് ഇരിക്കുന്ന സമയത്താണ് സീരിയല് താരം കിഷോര് സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റില് വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില് കലാശിച്ചു. എന്നാല്, ആ ബന്ധം ശരിയായ അര്ത്ഥത്തില് നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന് ഇന്നു ഏറ്റവും കൂടുതല് വെറുക്കുന്നത് കിഷോര് സത്യയെ ആണ്.- ചാര്മിള പറയുന്നു. രണ്ടു ബന്ധങ്ങള് തകര്ന്നിട്ടും താന് തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില് നിത്യസന്ദര്ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന് അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്, പിന്നീട് രാജേഷിന്റെ നിര്ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. ആ ബന്ധത്തില് ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോള് തന്റെ എല്ലാം. എന്നാല് രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ലെന്നും ചാര്മിള പറയുന്നു.
മലയാളികളുടെ പ്രിയ നായികയായ കാവ്യാമാധവൻ ദീലീപുമായുള്ള വിവാഹശേഷം വീണ്ടും ചലചിത്രലോകത്തേക്ക് എത്തുന്നു .എന്നാൽ താരം നായികയായല്ല ഇത്തവണ എത്തുന്നത് പിന്നണിഗായികയായാണ് .ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം ‘മാറ്റിനി’യില് കാവ്യ ഇതിനുമുന്പ് പാടിയിരുന്നു.പി.പി.അബ്ദുള് റസാഖ് എന്ന കഥാകൃത്തിൻറെ ആദ്യ കഥയാണ് ഹദിയ എന്ന പേരില് തന്നെ സിനിമയാകുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സിനിമയില് നടിമാര് അവസരത്തിനായി പല വിട്ടുവീഴ്ചകള്ക്കും വഴങ്ങേണ്ടി വരാറുണ്ട് എന്ന് പല പ്രമുഖ നടിമാര് തന്നെ വ്യക്തമാക്കിയിട്ടുണ്ട് .ഇത് സത്യം ആണെന്ന് പല നടിമാരും തുറന്നു പറയുകയും ചെയ്തിട്ടുണ്ട് .എന്നാല് ഇപ്പോഴിതാ സിനിമാ ലോകത്തുള്ള ഈപ്രവണതയെ കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യന് നടി ലേഖ വാഷിങ്ടണ്,അതിങ്ങനെ :
ഒരു തമിഴ് സംവിധായകന് എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില് ഒരു റോള് ഓഫര് ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറില് ഒരു റൈഡ് പോയി. കാറില് വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം. ചോദ്യത്തിന്റെ പൊരുള് മനസ്സിലായെങ്കിലും, ‘ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തില് ഞാന് നന്നായി അഭിനയിക്കും’ എന്ന് പറഞ്ഞു. വീണ്ടും സംവിധായകന് അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാന് എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ഞാന് മറുപടി കൊടുത്തു. എന്നില് നിന്ന് ഇത്തരമൊരു മറുപടി സംവിധായകന് പ്രതീക്ഷിച്ചിരുന്നില്ല.
തുടര്ന്ന് അദ്ദേഹം എനിക്ക് പലതും ഓഫര് ചെയ്തു. സിനിമയില് നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫര് എനിക്ക് വേണ്ടായിരുന്നു. ഇനി ഞാന് ആ സിനിമ ചെയ്താല് ലൊക്കേഷനിലുണ്ടാകാന് പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോര്ത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.
എനിക്ക് പകരം ആ ചിത്രത്തില് മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാര്ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെര്ഫക്ട് മരണമാണ്. കര്മ്മഫലം കിട്ടും- ലേഖ പറഞ്ഞു.വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലര് ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേന് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. വേദം, വാ, കല്യാണ സമയല് സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങള്.
മോഹിനി മതം മാറിയതെന്തിന് ? നിരവധി കുപ്രചാരണങ്ങൾക്കു ഒടുവിൽ അവർ നേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സിൽ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഹിനി 2011ൽ കലക്ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തിൽ’ ആണ് അവസാനമായി മലയാളത്തിൽ കണ്ടത്.
വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്. മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവർ ഇപ്പോൾ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാൻ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാർ ഞാൻ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു.
അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തിൽ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങൾ ചെയ്തവർക്ക് മാത്രമേ ജീവിതത്തിൽ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങൾക്ക് ഉത്തരം തേടി ഞാൻ ഹിന്ദു മതത്തിലെ മിക്ക പുസ്തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു. അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയിൽ നിന്ന് ഒരു ബൈബിൾ ലഭിച്ചത് ഞാൻ വായിച്ചു തുടങ്ങി. വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി.
അന്ന് രാത്രി സ്വപ്നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തിൽ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാൻ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നൽകിയത്. പക്ഷേ പിന്നെയും ഞാൻ എന്രെ യഥാർഥ ദൈവത്തെ തേടിയുളള അന്വേഷണം തുടർന്നു. അങ്ങനെ അവസാനം ഞാൻ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുളള വഴി കണ്ടെത്തി.– ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു.
സിനിമയിൽ നിന്ന് പൂർണമായും അകന്ന മോഹിനി ഇപ്പോൾ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആൺമക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു. ഒരാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭർത്താവ് ഭരത് കൃഷ്ണസ്വാമി ഇവിടെ എച്ച്സിഎല്ലിൽ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾക്കിടയിൽ ഒരുപാട് യാത്രകൾ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറയുന്നു.
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നൽകുന്നത്.
മഞ്ജുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;
സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു… മഞ്ജു വാരിയർ പറയുന്നു.
ഒരു കാലത്ത് ഗോസ്സിപ്പ് കോളങ്ങളില് നിറഞ്ഞ താരങ്ങള് ആയിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയും .എന്നാല് പിന്നെ ഇരുവരും വേര്പിരിയുകയും ചെയ്തു .എന്നാല് അക്ഷയ് കുമാർ തന്നെ ഉപയോഗിച്ചു തള്ളുകയായിരുന്നുവെന്നാണ് ശിൽപ്പ പറയുന്നത്. താനുമായി സ്നേഹത്തിലായിരുന്ന സമയത്തുന്നെ ഇപ്പോൾ ഭാര്യയാ ട്വിങ്കിൽ ഖന്നയുമായും അക്ഷയ് ബന്ധം പുലർത്തിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.
തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന് കഴിഞ്ഞു. അതു തന്റെ സ്വകാര്യ ജീവിതത്തില് കരിനിഴല് വീഴ്ത്തി. എന്നാല് ഇന്ഡസ്ട്രിയില് ഉയരങ്ങളില് എത്താന് കഴിഞ്ഞു.
ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരില് ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില് മറക്കാന് കഴിയില്ല. എന്നാല് ഞാന് ഇപ്പോള് അതിനെ മറികടന്നു കഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്പ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകര്ച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശില്പ്പ ഷെട്ടി ഇകാര്യങ്ങള് വ്യക്തമാക്കിയത്.
ഇളയരാജയ്ക്ക് പണത്തോടുള്ള ആര്ത്തിയും അഹങ്കാരവുമാണെന്ന് സഹോദരന് ഗംഗൈ അമരന്. പൊതുവേദികളില് തന്റെ പാട്ടുകള് പാടുന്നതില് നിന്ന് വിലക്കി ചിത്രയ്ക്കും എസ്.പി.ബാലസുബ്രഹ്മമണ്യത്തിനും ഇളയരാജ വക്കീല് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഗൈ അമരന് രൂക്ഷ വിമര്ശനവുമായെത്തിയിരിക്കുന്നത്.സംഗീതത്തെ വെറും കച്ചവടമാക്കിക്കൊണ്ടുള്ള രാജയുടെ നീക്കങ്ങള് അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികളിലൂടെ രാജയുടെ അഹങ്കാരവും പണത്തോടുള്ള ആര്ത്തിയുമാണ് പ്രകടമാകുന്നതെന്നുമാണ് അമരന് പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവര്ക്ക് പാടനാണ് സംഗീതസംവിധായകര് സംഗീതം ഒരുക്കുന്നത്. ജനങ്ങള്ക്ക് പാടാനും ആസ്വദിക്കാനുമുള്ള ഗാനങ്ങള് മറ്റുള്ളവര് പാടരുതെന്ന് നിര്ബന്ധം പിടിക്കുന്നത് ശരിയല്ല. അത് പുതുതലമുറക്കാര് പാടുന്നത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അമരന് പറയുന്നു.ആളുകള് പറയുന്നത് കേട്ട് ബുദ്ധിയില്ലാതെ ഇളയരാജ ഓരോന്നും ചെയ്തു കൂട്ടുകയാണെന്നും അത് ഒരിക്കലും അംഗീകരിച്ച് തരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വിദേശരാജ്യങ്ങളില് നടക്കുന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് ഇളയരാജയുടെ വക്കീല് നോട്ടീസ് എസ്.പി.ബിയ്ക്കു ലഭിക്കുന്നത്. പകര്പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് തന്റെ ഗാനങ്ങള് പൊതുവേദികളില് പാടരുതെന്ന് രാജ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തന്നെ ഇനി മുതല് ഇളയരാജയുടെ ഗാനങ്ങള് താന് പാടില്ലെന്ന് എസ്.പി.ബി അറിയിക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ എക്കാലത്തേയും മികച്ച വനിതാ താരമായിരുന്നു ശോഭന. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില് 18ലൂടെ 1984ലിലായിരുന്നു ശോഭന മലയാളത്തില് അരങ്ങേറിയത്. മലയാളം കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന നായികയായി. ഇപ്പോള് സിനിമിയില് സീജവമല്ലെങ്കിലും താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. 2000ത്തില് പുറത്തിറങ്ങിയ വല്യേട്ടനു ശേഷം പിന്നീട് മലയാളത്തില് സജീവമായിരുന്നില്ല അവര്. വിനീത് ശ്രീനീവാസന് സംവിധാനം ചെയ്ത തിരയായിരുന്നു ഒടുവിലിറങ്ങിയ ചിത്രം.മലയാളത്തിലെ ശ്രദ്ധേയമായ താരജോഡികളായിരുന്നു മോഹന്ലാലും ശോഭനയും. നിരവധി ചിത്രങ്ങളില് ഇരുവരും നായികാ നായകന്മാരായെത്തി. പ്രേക്ഷകര് നെഞ്ചേറ്റിയ താര ജോഡികളായിരുന്നു അവര്.മോഹന്ലാലും ശോഭനയും നായികാ നായകന്മാരായെത്തിയ ചിത്രത്തില് ശോഭനയക്ക് മോഹന്ലാലിനോടും ചിത്രത്തിന്റെ മൊത്തം അണിയറ പ്രവര്ത്തകരോടും മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. മോഹന്ലാല് മാപ്പ് പറയിപ്പിക്കുകയായിരുന്നു.
പി ബാലചന്ദ്രന്റെ രചനയില് ടികെ രാജീവ് കുമാര് സംവിധാനം ചെയ്ത പവിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
ഷൂട്ടിംഗില് വൈകിയെത്തിയതിന്റെ പേരില് ആദ്യം മോഹന്ലാലും പിന്നീട് ശോഭനയും മുഴുവന് ക്രൂവിനോടും ക്ഷമ പറയുകയായിരുന്നു.
പിറവത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്. എറണാകുളത്തെ ഹോട്ടലില് താമസിച്ചിരുന്ന നടീനടന്മാര് യൂണിറ്റ് വാഹനങ്ങളിലാണ് ലൊക്കേഷനില് എത്തിച്ചിരുന്നത്. വെളുപ്പിനെ താരങ്ങള്ക്കുള്ള വാഹനങ്ങള് ഹോട്ടലില് നിന്നും പുറപ്പെട്ടിരുന്നു.
ചിത്രീകരണ സമയത്ത് കടുത്ത ഒരു നിര്ദേശം സംവിധായകന് ടികെ രാജീവ് കുമാര് മുന്നോട്ട് വച്ചിരുന്നു. പുലര്ച്ചെ നാല് മണിക്ക് താരങ്ങള്ക്കുള്ള വാഹനം ഹോട്ടലില് നിന്നും പുറപ്പെടും. അതില് കയറി വരാന് സാധിക്കാത്തവര് സ്വന്തം ചെലവില് എത്തണം.
ടികെ രാജീവ് കുമാറിന്റെ നിബന്ധന മോഹന്ലാല് അക്ഷരം പ്രതി അനുസരിച്ചു. വെളുപ്പിനെ മുന്ന് അമ്പതിന് തന്നെ താരം വാഹനത്തില് സ്ഥാനം പിടിച്ചിരുന്നു. സ്റ്റില് ഫോട്ടോഗ്രാഫര് എന്എല് ബാലകൃഷ്ണയേപ്പോലുള്ളവരായിരുന്നു ഈ തീരുമാനത്തില് ഏറെ വലഞ്ഞത്. മിക്കപ്പോഴും ബസിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്.
എല്ലാ ദിവസവും കാര്യങ്ങള് നല്ല രീതിയില് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ അഞ്ച് മണിക്കായിരുന്നു ഷൂട്ടിംഗ് ക്രമീകരിച്ചിരുന്നത്. മോഹന്ലാലും ശോഭനയും ഉള്പ്പെടുന്ന ഒരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അന്ന് ഹോട്ടലില് നിന്നും ശോഭന ഇറങ്ങാന് താമസിച്ചു. മോഹന്ലാലിനും ശോഭനയ്ക്കുമായി ഒരു കാറാണ് പ്രൊഡക്ഷന് ഏര്പ്പാട് ചെയ്തിരുന്നത്. മോഹന്ലാല് പതിവുപോലെ നേരത്തെ തന്നെ കാറില് എത്തിയിരുന്നു. ശോഭന വരാത്തതുകൊണ്ട് പുറപ്പെടാന് കഴിഞ്ഞില്ല. എറെ നേരം കാത്തിരുന്ന് മോഹന്ലാലിന് ദേഷ്യം പിടിച്ചു. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നിടത്ത് ഇരുവരും എത്തിയത് അഞ്ചേ മുക്കാലിനായിരുന്നു. ലൊക്കേഷനില് എത്തിയ ഉടന് മോഹന്ലാല് എല്ലാവരോടും മാപ്പ് പറഞ്ഞു. ശോഭനയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അന്ന് ആ രംഗം ചിത്രീകരിക്കാനായില്ല. പിന്നീട് മറ്റൊരു ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്.