Movies

ബോളിവുഡിലെ യുവ പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധാരാളം വിവാദങ്ങള്‍ വരുത്തിവെയ്ക്കുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞും നിന്നിരുന്ന ഈ നക്ഷത്ര കമിതാക്കളുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതൊന്നമല്ല ബിടൗണിന്‍ പുതിയ ഹരം ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്.

ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ.

ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കിച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടിയെന്നാണ് അറിയുന്നത്.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും യുവഹീറോ കുഞ്ചാക്കോ ബോബനും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായതാണ്. എന്നാല്‍ അടുത്തിടെ ഈ പിണക്കം മാറിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇവരുടെ പോരിന് ഇതുവരെയും ശമനം വന്നിട്ടില്ലെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കല്യാണരാമന്‍, ദോസ്ത്, എന്നീചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദോസ്തിന്റെ ചിത്രീകരണ സമയത്തെ ഇവരുടെ പോര് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് പൂര്‍ത്തിയാക്കാന്‍ ഇവരുടെ പിണക്കം മൂലം നന്നേ പണിപ്പെട്ടിരുന്നുവെന്ന് അന്ന് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് 2002ല്‍ കല്യാണരാമനില്‍ ഷാഫി ഇവരെ ഒന്നിപ്പിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് കുറേക്കാലം സിനിമകളേ ഇറങ്ങിയിരുന്നില്ല.
എന്നാല്‍ 2012ല്‍ ലാല്‍ജോസിന്റെ സ്പാനിഷ് മസാലയില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ദിലീപ് നായകനായ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ ചെറിയവേഷം ചെയ്തത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിയ്ക്ക് ബ്രേക്ക് തന്ന സംവിധായകന്‍ ലാല്‍ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ മാനസികമായി അകന്നുവെന്നും കണ്ടാല്‍പോലും പരസ്പരം മിണ്ടാറില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു.

അതിന് ശേഷം മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ് വേട്ട. ദിലീപ് ഇപ്പോള്‍ സിദ്ദിഖ്‌ലാല്‍ ടീം വീണ്ടും ഒന്നിയ്ക്കുന്ന കിംഗ് ലൈയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഉള്ളത്.

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്. താര സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ് ഈ സുന്ദരി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.
സണ്ണി എന്നാണ് യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്. സഹോദരന്റെ പോരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. വീട്ടില്‍ വിളിക്കുന്നതാണ് ലിയോണ്‍ എന്ന്. പിന്നെ അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. പിന്നീട് ആ പേരാണ് എന്നെ തുണച്ചത്. അമ്മയുടെ സംരക്ഷണം ആവോളം അനുഭവിച്ച കുട്ടിയായിരുന്നു സണ്ണി. ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു. താമസിച്ചിരുന്ന തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.

sunny

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എന്നിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും. ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത്. കാനേഡിയന്‍ കൂട്ടുകാരില്‍ വെള്ളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്. 9ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

sunny leon

സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം. അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍. അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല.

ഇപ്പോള്‍ എല്ലാം ഒരുപാട് മാറിപോയി. ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്. ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. മസ്തി സാദെ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ വളരെ സംതൃപ്തയാണ്. വ്യത്യസ്തമായ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

മൂന്ന് കോടി രൂപ പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്ന് പുതിയ ചിത്രത്തില്‍ നയന്‍താരയെ ഒഴിവാക്കിയതായി സംവിധായകന്‍ സുന്ദര്‍ സി. അരണ്‍മനൈ 2ന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് സുന്ദര്‍ സി നയന്‍സിനെ നായികയാക്കാനിരുന്നത്. എന്നാല്‍ നയന്‍സിന്റെ പ്രതിഫലം കേട്ട സുന്ദര്‍ സി ഞെട്ടി.
മൂന്ന് കോടി രൂപയാണ് നയന്‍സ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ചത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കാന്‍ സുന്ദര്‍ സി തീരുമാനിക്കുകയായിരുന്നു. സിനിമയുടെ കഥ നയന്‍സുമായി ചര്‍ച്ച ചെയ്യുകയും ചിത്രം ചെയ്യാമെന്ന് താരം സമ്മതിക്കുകയും ചെയ്തതാണ്. ഇതിന് ശേഷമാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും തെറ്റിയത്.

അതിനിടെ സുന്ദര്‍ സിയുടെ പുതിയ ചിത്രമായ അരന്‍മനൈ 2 റിലീസിന് തയ്യാറായി. ജനുവരി 29ന് ചിത്രം തീയറ്ററുകളിലെത്തും. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അരന്‍മനൈ 2. സിദ്ധാര്‍ത്ഥ്, തൃഷ, ഹന്‍സിക, സുന്ദര്‍ സി, സൂരി, മനോബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സൗത്ത് ഇന്ത്യന്‍ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒന്ന് പോലെ പ്രശസ്തയായ സിനിമാതാരം അസിന്‍ തോട്ടുങ്കല്‍ വിവാഹിതയായി. പ്രമുഖ വ്യവസായി ആയ മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മ ആണ് വരന്‍. ക്രിസ്ത്യന്‍ വിവാഹാചാര പ്രകാരം ആയിരുന്നു വിവാഹം നടന്നത്. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹാചാര ചടങ്ങുകള്‍ വൈകുന്നേരം ഡല്‍ഹി ദസിത് ദേവറാണ റിസോര്‍ട്ടില്‍ നടക്കും.
മലയാളിയായ അസിന്‍ സത്യന്‍ അന്തിക്കാടിന്‍റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും ഹിന്ദിയിലും വിജയക്കൊടി പാറിക്കുകയായിരുന്നു.

ഇരുവരുടെയും വിവാഹ വാര്‍ത്തകളും സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വിവാഹ ക്ഷണക്കത്തും നേരത്തേ വാര്‍ത്തയായിരുന്നു.

asin

ബോളിവുഡ് താരവും ഐപിഎല്‍ ടീം ഉടമയുമാ ശില്‍പ്പാഷെട്ടി ബുര്‍ജ് ഖലീഫയിലുണ്ടായിരുന്ന തന്റെ ഫ്ലാറ്റ് വിറ്റു. ദുബായിയില്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന തനിക്ക് ഇനി മറ്റൊരു പ്രോപ്പര്‍ട്ടി വാങ്ങിക്കാന്‍ താല്‍പര്യമില്ലെന്നും ശില്‍പ്പ ഖലീജ് ടൈംസ് പത്രത്തോട് പറഞ്ഞു.
ബുര്‍ജ് ഖലീഫയില്‍ തനിക്കുണ്ടായിരുന്ന ഫ്ലാറ്റ് രണ്ട് ബെഡ്‌റൂമായിരുന്നു. താനും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന സമയത്ത് വാങ്ങിയ ഫഌറ്റാണിത്. ഇപ്പോള്‍ കുട്ടി കൂടിയായ സാഹചര്യത്തില്‍ ആ ഫ്ലാറ്റിന് ഇടകുറവാണെന്ന് തോന്നിയതിനാലാണ് അത് വിറ്റതെന്ന് ശില്‍പ പറഞ്ഞു. ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ഫ്ലാറ്റ് വിറ്റതെങ്കിലും ഇപ്പോള്‍ മാത്രമാണ് അത് വാര്‍ത്തയായത്. ദുബൈയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ശില്‍പ്പയുമായി ഖലീജ്‌ടൈംസ് പ്രതിനിധികള്‍ സംസാരിച്ചത്.

2010ല്‍ ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയതാണ് ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ്. ഒരു ചതുരശ്ര അടിക്ക് 3500 ദിര്‍ഹം വിലയുള്ള ഫ്ലാറ്റ് ആയിരുന്നു ഇത്. ഇന്ന് ഇതിന് ഏതാണ്ട് 4000 ദിര്‍ഹം (ഒരു ചതുരശ്രഅടി) വിലയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

160 നിലകള്‍ ഉയരത്തിലുള്ള ബുര്‍ജ് ഖലീഫയില്‍ ആകെയുള്ളത് 900 അപ്പാര്‍ട്ടുമെന്റുകളാണ്.

സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിച്ചത് തന്റെ വീഡിയോ ക്ലിപ്പ് തന്നെയാണെന്ന് ശാലു കുര്യന്‍. നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണ് ഈ ദൃശ്യങ്ങള്‍. അത് മോശം സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട ചിത്രമല്ല. അതാണ് ഇക്കാര്യം താന്‍ തുറന്ന് പറയുന്നതെന്നും ശാലു കുര്യന്‍ വ്യക്തമാക്കി.
ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. ചെയ്തത് ചെയ്തു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? തന്റേതല്ലെങ്കില്‍ മാത്രമല്ലേ വിഷമിക്കേണ്ട കാര്യമുള്ളു എന്നും ശാലു ചോദിക്കുന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊക്കെ കുടുംബം തന്റെ ഒപ്പമുണ്ട്. അതു തന്നെയാണ് ഇത് തുറന്ന് പറയാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ശാലു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു കുര്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശാലു കുര്യന് ഷൂട്ടിംഗില്‍ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. വീഡിയോ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്ന് ശാലു നേരത്തെ പറഞ്ഞിരുന്നു. വീഡിയോയെ മോശമായി പ്രചരിപ്പിക്കുന്ന ആള്‍ക്കാരുടെ മനസിന്റെ പ്രശ്‌നമാണെന്നും ശാലു പറഞ്ഞു.

shalu#

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പുകഴ്ത്തപ്പെടുന്ന താരവും പൃഥ്വി തന്നെ. തുടര്‍ച്ചയായ വിജയങ്ങളിലൂടെ എതിര്‍ക്കുന്നവരെക്കൂടി ആരാധകരായി മാറ്റിയിരിക്കുകയാണ് പൃഥ്വിരാജ്. അതിന് കാരണം താനിപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ കൂടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. അതില്‍ സന്തോഷം തോന്നാറുണ്ട്.
ഇതേ സോഷ്യല്‍ മീഡിയ മുമ്പ് ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റര്‍വ്യുവിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പരിഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ആ ഇന്റവ്യു മുഴുവന്‍ കണ്ടാല്‍ പ്രശ്‌നമില്ല. പിന്നെ എന്റെ രീതികള്‍ ഇങ്ങനെയാണ്.
സാമൂഹ്യമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഫെയ്‌സ്ബുക്ക് പേജ് പോലും കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ല. ഫോണ്‍ ഉപയോഗിക്കുന്നതും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സമയം നീക്കിവയ്ക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ പത്ത് ശതമാനം സിനിമാറ്റിക് ഘടകങ്ങളും ഉള്‍പ്പെടുത്തേണ്ടി വരും. സെല്ലുലോയ്ഡിലും ഇപ്രകാരം സിനിമാറ്റിക് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് മസനിലാക്കാതെയുള്ള വിവാദങ്ങളാണുണ്ടായത്. വിവാദത്തിന് ശേഷം കാഞ്ചനമാലയുമായി സംസാരിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ദിലീപും മഞ്ജു വാര്യറും പരസ്പരം മത്സര സ്വഭാവത്തോടെ തന്നെ സഹായ ഹസ്തവുമായി രംഗത്തുണ്ടെന്നത് സത്യമാണ് . മഞ്ജു ഒരിടത്ത് സഹായിച്ചതായി അറിഞ്ഞാല്‍ മറ്റൊരിടത്ത് ദിലീപും സഹായവസ്തവുമായെത്തും. എന്നാല്‍ പേരിനു ചെയ്യുന്നു എന്ന ആക്ഷേപത്തിന് ഇട നല്‍കാതെ സഹായം ആവശ്യമുള്ളിടത്ത് വാരിക്കോരി നല്‍കാന്‍ ദിലീപിന് മടിയില്ലെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യം പറയും.
ചെയ്യുന്നത് മറ്റുള്ളവര്‍ അറിയാതെ ചെയ്തിരുന്ന ദിലീപ് അടുത്തിടെ മഞ്ജുവിന്‍റെ ചില ഔദാര്യങ്ങള്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ സംഭവമായി ഏറ്റു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ദിലീപും താന്‍ ചെയ്ത കാര്യങ്ങള്‍ കുറച്ചൊക്കെ ലോകം അറിയട്ടെ എന്ന നിലപാടിലെത്തിയതെന്ന് പറയപ്പെടുന്നു .

ജനോപകാരപ്രദമായ പരിപാടികളെ കുറിച്ച് ദിലീപ്..

“കുട്ടിക്കാലത്ത് എന്റെ അച്ഛന്‍ പലരേയം സഹായിക്കുന്നത് കണ്ടി്ടുണ്ട്. മറ്റൊരാളും അറിയാതെ അച്ഛന്‍ സഹായം എത്തിച്ച് കൊടുക്കാറുണ്ട്. ഒരാള്‍ക്ക് ജീവിക്കാന്‍ മറ്റൊരാളുടെ ഒരു കൈതാങ്ങ്. അത് പണം കൊണ്ടാവാം. ചിലപ്പോള്‍ ഒരു ഉപദേശം, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു മാര്‍ഗ്ഗം അങ്ങനെ പലതും. അച്ഛനാണ് എന്നെ മറ്റുള്ളവരെ സഹായിക്കാന്‍ പഠിപ്പിച്ചത്. അതിനാണ് ഞാന്‍ അച്ഛന്റെ പേരില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയത്. സിനിമകളില്‍ നിന്നു കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു വിഹിതം ജനങ്ങള്‍ക്കു തന്നെ തിരിച്ചു കൊടുക്കും. കൂടുതലും പൈസയായിട്ടല്ല കൊടുക്കുന്നത്.

ഒരിക്കല്‍ ഒരാള്‍ എന്നോട് മരുന്ന് വാങ്ങാന്‍ പണം ചോദിച്ചു. ഞാന്‍ കൊടുത്തു. അയാള്‍ നേരെ പോയത് ബ്രാണ്ടി ഷോപ്പിലേക്ക് അയാള്‍ ഉദ്ദേശിച്ച മരുന്ന് ഇതാണെന്ന് ഞാന്‍ അറിഞ്ഞില്ല. അതോടെ പൈസ കൊടുക്കുന്നത് നിര്‍ത്തി. നിങ്ങളുടെ വിഷയം പറഞ്ഞോളു മരുന്നു വേണോ മരുന്ന് വാങ്ങിത്തരാം. ചികിത്സയ്ക്ക് പണം വേണോ ഡീറ്റെയ്ല്‍സ് തരൂ. ഞാന്‍ പണമടയ്ക്കാം. പഠിക്കണോ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ നമ്പര്‍ തരൂ ഞാന്‍ ചെയ്തു തരാം ആ രീതിയിലായിരുന്നു കാര്യങ്ങള്‍.

അതു തന്നെ ദൈവത്തോടു ചോദിച്ചിട്ടേ ചെയ്യൂ. കാരണം സഹായിക്കുമ്പോ നോക്കി വേണം സഹായിക്കാന്‍ . ചിലപ്പോള്‍ ദൈവം ഒരാളെ ഒരുപാട് ശിക്ഷിച്ചോണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ കയറിട്ട് ഞാന്‍ നോക്കികൊള്ളാം ഇവന്റെ കാര്യം എന്നു പറഞ്ഞാല്‍ ആ അടി മുഴുവന്‍ നമുക്ക് കിട്ടും. ദൈവം വിചാരിക്കും “ഓഹോ എന്നേക്കാള്‍ വല്ല്യാളോ ഇവന്‍.”

ദൈവത്തോടു നമ്മള്‍ ഇവനിങ്ങനെ ഒരു വിഷമമുണ്ട് കൊടുക്കട്ടേ എന്നു ചോദിച്ചിട്ട് ഉം എന്നൊരു മൂളല്‍ കിട്ടാതെ കൊടുത്താല്‍ നമ്മള്‍ മൂളിമൂളി ഒരു പരുവമാവും എനിക്കങ്ങനെ ഇഷ്ടം പോലെ കിട്ടീട്ടുണ്ട്യ വേറൊരാള്‍ തന്നേക്കാള്‍ വലുതാവുന്നത് ആര്‍ക്കാ ഇഷ്ടം ആ ഒരു ചിന്ത ചെറുതായിട്ട് ദൈവത്തിനും ഉണ്ട് നീ എന്നോടു ചോദിച്ചിട്ടു ചെയ്‌തോ എന്നു പറയുന്നതു പോലെ തോന്നും.”

മമ്മൂട്ടിയും സുരേഷ്ഗോപിയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഇരുവരും തമ്മില്‍ പിണക്കം മറന്ന് അഭിനയിച്ച അവസാനചിത്രം ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ആയിരുന്നു. അതിനുശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകളും ഒരുമിച്ചിട്ടില്ല. രണ്ടുപേരും വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷയുണ്ടാക്കിയ ഒരു പ്രൊജക്ട് ‘സി ബി ഐ’ സീരീസിന്‍റെ അഞ്ചാം ഭാഗമാണ്. എന്നാല്‍ അതില്‍ സുരേഷ്ഗോപി ഉണ്ടാകില്ലെന്ന് ഉറപ്പായി.
സേതുരാമയ്യരുടെ പ്രധാന സഹായി ഹാരിയായി സുരേഷ്ഗോപി വരുമെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടിനോട് താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സുരേഷ്ഗോപിയെ നായകനാക്കി സി ബി ഐയുടെ അഞ്ചാം ഭാഗം ഒരുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുന്നു, മമ്മൂട്ടി തന്നെ സി ബി ഐയുടെ അഞ്ചാം പതിപ്പില്‍ നായകനാകും. സുരേഷ്ഗോപി ചിത്രത്തിന്‍റെ ഭാഗമാകില്ല.

കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുക രണ്‍‌ജി പണിക്കരാകുമെന്നറിയുന്നു.

പ്രവചനാതീതമായ കഥാഗതികളില്‍ മുന്നേറുന്ന തിരക്കഥയാണ് സി ബി ഐയുടെ പുതിയ ചിത്രത്തിനായി സ്വാമി എഴുതിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved