ഭാര്യയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുമ്പോൾ ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ടെന്ന് ബിജു നാരായണൻ. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ബിജു പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്.
കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നു പോയി.
എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിന് കാത്തുനിൽക്കാതെ അർബുദ രോഗം അവളെ കവർന്നെടുത്തു. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.
പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് ഗോപി സുന്ദറും, അമൃത സുരേഷും. ഇവരുടെ പുതിയ ഗാനമായ തൊന്തരവാ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നു. മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നത്.
ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. അതുകൊണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് എടുത്തിട്ടത്. ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമാണ്. ആളുകള്‍ അതാസ്വദിക്കുകയും അതിനെ കുറ്റം പറയുകയുമായിരുന്നു ആളുകള്‍. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
എനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ തന്നെ അത് വൈറലായി മാറിയിരുന്നു. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയത്. കൂടാതെ ഇരുവരുടെയും പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്‌പേസാണെന്നായിരുന്നു അമൃത പറഞ്ഞത്, ഞങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന മൊമന്റാണ്. അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ. മറ്റുള്ളവരുടെ ലവ് സ്‌റ്റോറിയൊക്കെ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മളത് മാക്‌സിമം വേണ്ടെന്ന് വെച്ച് പോവാറാണ്, അതേ പോലെ നിങ്ങളും ചെയ്താല്‍ മതി എന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
ഞാൻ എന്റെ ജീവിതത്തിൽ അത്ര ഈസിയായിട്ടുള്ള തീരുമാനങ്ങളൊന്നുമല്ല ഇപ്പോൾ എടുത്തിട്ടുള്ളത്. ഫാമിലിയിലൊക്കെ മുറുമുറുപ്പുകളുണ്ടായിട്ടുണ്ട്. എന്റെ ചിന്തകളെ പ്രാക്ടിക്കലി സമീപിക്കുന്നയാളെയാണ് എനിക്ക് പാര്‍ട്‌നറായി കിട്ടിയിട്ടുള്ളതെന്ന് അമൃത പറയുന്നു. അതേ പോലെ ജീവിച്ച് കാണിക്കുന്നയാളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോള്‍ നീയെന്തിനാണ് പേടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും അമൃത പറയുന്നു. ഞാൻ പണ്ടേ ഗോപി സുന്ദർ ഫാനാണ്. ഏകദേശം ഒരു 10 വര്‍ഷം മുമ്പ് ഒരു പരിപാടിക്കിടെ ഞാൻ ഗോപിയേട്ടനെ കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണെന്നും അമൃത പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.
എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. മോഹൻലാലിന്റെ പതാക ഉയർത്തൽ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ചിത്രങ്ങളിൽ കാണാം.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ‘ആസാദ് കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇന്ത്യൻ ദേശീയ പതാകയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രൊഫൈൽ ചിത്രം മാറ്റി ദേശീയ പതാകയാക്കിയിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വർഷമാഘോഷിക്കുന്ന വേളയിൽ മുൻ വർഷങ്ങളേക്കാൾ വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ ലക്ഷ്യം. ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമടക്കം നിരവധിയേറെ പേരാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.
ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. https://harghartiranga.com/ എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.
വിവാഹമോചനത്തെ കുറിച്ച് നടി സമാന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. വിവാഹ മോചനത്തിന് ശേഷം തനിക്ക് തുടര്‍ന്ന് ജീവിക്കാന്‍ പറ്റില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ താനെത്ര ശക്തയാണെന്ന് സ്വയം ബോധ്യപ്പെട്ടെന്നും സമാന്ത പറഞ്ഞു.
2021 ഡിസംബറില്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.’നിങ്ങള്‍ക്ക് ഒരു മോശം ദിവസമുണ്ടാവുന്നതില്‍ കുഴപ്പമില്ല. അതിനെ പറ്റി സംസാരിക്കുക. മനസ്സിലാക്കുക.
പ്രശ്‌നം അംഗീകരിക്കാതെ പൊരുതുമ്പോള്‍ അത് ഒരിക്കലും അവസാനിക്കില്ല.എന്നാല്‍ നിങ്ങള്‍ ഇതാണ് എന്റെ പ്രശ്‌നമെന്ന് അംഗീകരിക്കുമ്പോള്‍ അടുത്തതെന്ത്, എനിക്കിനിയും ജീവിക്കണമെന്ന് ആലോചിക്കും,’ സമാന്ത പറഞ്ഞു.’
വ്യക്തി ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളോടൊപ്പം തന്നെ എനിക്ക് ജീവിക്കണമെന്ന് എനിക്കറിയാം. ഞാനെത്ര ശക്തയാണെന്ന് തിരിച്ചറിഞ്ഞത് എനിക്ക് ആശ്ചര്യമായിരുന്നു. ഞാന്‍ അശക്തയാണെന്നായിരുന്നു കരുതിയിരുന്നത്’
‘വേര്‍പിരിയലോടെ ഞാന്‍ തകര്‍ന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തയാവാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാന്‍ എത്ര ശക്തയാണെന്നതില്‍ സ്വയം അഭിമാനിക്കുന്നു. കാരണം ഞാനിത്ര ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,’ സമാന്ത കൂട്ടിച്ചേര്‍ത്തു.
മദ്യ കമ്പനിയുടെ കോടികളുടെ പരസ്യ ഓഫർ നിഷേധിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പത്തുകോടിയോളം രൂപയുടെ ഓഫർ ആണ് താരം നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. താൻ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാൽ അത് തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ പിന്മാറിയത്.
ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ എന്ന ചിത്രം വൻവിജയം നേടിയതോടെ നടന്റെ താരമൂല്യവും ഉയർന്നിരുന്നു.
പുഷ്പ രണ്ടാം ഭാഗം ബിഗ് ബജറ്റിലാണ് ഇപ്പോൾ നിർമിക്കുന്നതും. മുൻപ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യവും താരം വേണ്ടെന്നു വച്ചിരുന്നു. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്‌തെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു.
വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു അർജുൻ. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം തെറ്റായ പ്രചോദനമാണ് നൽകുന്നതെന്നും താരത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു.
ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ജാനകി സുധീർ. ഇപ്പോൾ താരത്തിന്റെ ഒരു ഷോർട് ഫിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അത് വിവാദമായിരിക്കുകയാണ്.
ഹോളിവൂണ്ട് എന്ന ലെസ്ബിയന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നടി ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. ലെസ്ബിയനായൊരു സുഹൃത്ത് ഉണ്ടായിരുന്നു. ഞങ്ങള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്.
ആ സമയത്ത് പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. ആ കാഴ്ചകൾ ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്. സിനിമയില്‍ കിസ് ചെയ്യുന്ന രംഗമുണ്ട്. ഞാനിത് വരെ ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളു. പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല.
അതെനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. സംവിധായകനോട് ഞാനിതിനെ കുറിച്ച് പറഞ്ഞു. ‘നീയൊരു ആണിനെ കിസ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ച് അതങ്ങ് ചെയ്തുവെന്ന് ജാനകി വ്യക്തമാക്കി.
സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും സജീവമായിരുന്നെങ്കിലും ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായെങ്കിലും ജനശ്രദ്ധ നേടാൻ ജാനകിക്ക് കഴിഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്ത്. കേസ് കൊണ്ട് നടിക്ക് ഗുണമാണുണ്ടായത്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ’ പിസി ജോര്‍ജ് പറഞ്ഞു.
താന്‍ അധികം സിനിമ കാണുന്ന ആളല്ല, അതുകൊണ്ട് അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ലായിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ കേസിന് ശേഷമാണ് താന്‍ അവരെ സിനിമയില്‍ കണ്ടിട്ടുള്ളത്. കേസ് കൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തില്‍ അവര്‍ക്ക് ഗുണമാണുണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് പിസി ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.
‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘
സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചതിയുടെ കഥ പറഞ്ഞ് നടന്‍ ബാല. അത് ജീവിതത്തില്‍ തന്നെ അടിമുടി തകര്‍ത്ത് കളഞ്ഞ സംഭവമാണെന്നും എന്നാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തി മലയാള സിനിമയിലെ തന്നെ പ്രമുഖനായ ഒരാളാണെന്നും ബാല പറയുന്നു.
‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന് പറയാന്‍ ഞാന്‍ ആഗ്രിഹക്കുന്നില്ല.’ ‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ അദ്ദേഹം പറഞ്ഞു.
അതേസമയം, മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചവരാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹന്‍ലാല്‍ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് ഡിസിപ്ലിന്‍ എന്ന കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.”ഹാപ്പിനസ് നമ്മള്‍ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.
സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍. കുടുംബത്തിലെ കടബാദ്ധ്യതകള്‍ കാരണം തനിക്കും സഹോദരങ്ങള്‍ക്കും സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതിരുന്ന ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ ആമിര്‍ വികാരാധീതനാകാറുണ്ട്.
സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്ന ആ കാലംതന്റെ കുട്ടിക്കാലത്തെ അനുഭവ കഥകള്‍ പ്രേക്ഷകര്‍ക്ക് ഒരു അഭിമുഖത്തില്‍ ആമിര്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. എട്ടുവര്‍ഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. പഠനകാലത്ത് ആറാം ക്ലാസില്‍ ആറ് രൂപ, ഏഴാം ക്ലാസില്‍ ഏഴ് രൂപ, എട്ടാം തരത്തില്‍ എട്ട് രൂപ എന്നിങ്ങനെയായിരുന്നു സ്‌കൂള്‍ ഫീസ്.
അന്നൊക്കെ കൃത്യസമയത്ത് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഒന്നോ രണ്ടോ മുന്നറിയിപ്പ് നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകള്‍ അസംബ്ലിയില്‍ വിളിക്കും’- നിറകണ്ണുകളോടെ ആമിര്‍ പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാതാവായ താഹിര്‍ ഹുസൈന്റെയും ഭാര്യ സീനത്ത് ഹുസൈന്റെയും മകനാണ് ആമിര്‍ ഖാന്‍. ഫൈസല്‍ ഖാന്‍, ഫര്‍ഹത്ത് ഖാന്‍, നിഖത് ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1973 ല്‍ പുറത്തിറങ്ങിയ ‘യാദോന്‍ കി ഭാരതില്‍’ ബാലതാരമായാണ് ആമിറിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.