Movies

മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് താന്‍ ഏറ്റവും കൂടുതല്‍ കാണാറുള്ളതെന്ന് കല്യാണി പ്രിയദര്‍ശന്‍. ടൊവിനോയും ഷൈന്‍ ടോമും അച്ഛന്റെ സിനിമകള്‍ കണ്ടാണ് ഇന്‍ഡസ്ട്രിയിലെത്തിയതെങ്കില്‍ ആ സിനിമകളുടെ ഷൂട്ടിന്റെ കഥകള്‍ കേട്ടാണ് താന്‍ വന്നതെന്നും അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

‘ലാലങ്കിളിന്റെ സിനിമകളാണ് ഏറ്റവും കൂടുതല്‍ കാണാറുള്ളത്. ചിലപ്പോള്‍ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാവാം. തന്നെയുമല്ല, അച്ഛന്റെ പടം എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ പടത്തെക്കാള്‍ ഇഷ്ടമുള്ള സിനിമകള്‍ സത്യന്‍ അങ്കിളിന്റേതാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമയാണ്,’ കല്യാണി പറഞ്ഞു.

പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് താനും ടൊവിനോയുമൊക്കെ സിനിമയിലെത്തിയതെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

‘പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ വിശ്വസിക്കില്ല,’ ഷൈന്‍ പറഞ്ഞു.

ഈ സിനമകള്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നാണ് ഇവര്‍ പറയുന്നത്, ഞാന്‍ ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നായിരുന്നു ഇതിനോടുള്ള കല്യാണിയുടെ പ്രതികരണം.

കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12ന് റിലീസിനൊരുങ്ങുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂലൈ 31നായിരുന്നു നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിറന്നാൾ. പൃഥ്വിയ്ക്ക് ഒപ്പം ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാൾ ആഘോഷം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

”ഹാപ്പി ബെർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി കുറിച്ചത്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

 

 

View this post on Instagram

 

A post shared by Iype A (@iype)

മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം പൊതുവേദിയിലെത്തിയ നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്, ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങളാണിത്.

ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.

നടനും അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുന്‍പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന റിഹേഴ്‌സലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കല്‍ പിണങ്ങിയ കഥ മമ്മൂട്ടി വേദിയില്‍ വെച്ച് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.

സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. തനിക്ക് വന്നിട്ടും ചെയ്യാൻ പറ്റാതിരുന്ന രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടൻ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. ശ്യാം ധർ സംവിധാനം ചെയ്ത ‘സെവൻത് ഡേ’യും ആർ എസ് വിമൽ ഒരുക്കിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.

മലയാളികൾക്ക് സുപരിചതമായ മൊയ്‌തീൻ- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.

സെവൻത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് നിർമ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്‌ദീൻ താനും മമത മോഹൻദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കർ രാമകൃഷ്ണൻ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.

എന്നാൽ ഇന്ന് നമ്മൾ എന്ന് നിന്റെ മൊയ്‌തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ അത് പ്ലാൻ ചെയ്തിരുന്നത്, ബ്യൂട്ടിഫുൾ ഒക്കെ പോലത്തെ ഒരു കൊച്ചു ചിത്രമായിരുന്നു അന്ന് പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അദ്ദേഹം പറഞ്ഞു.

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം.

ചിത്രത്തിനെ കുറിച്ച് ഗോകുല്‍ സുരേഷ് പറയുന്നതിങ്ങനെ. തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ സുരേഷ് പറയുന്നത്.

‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് (സുരേഷ് ഗോപി) പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനോടൊന്നും പറഞ്ഞിട്ടില്ല. ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ പറയുന്നു.

ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അതില്‍ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ വ്യക്തമാക്കി.

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.

അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.

ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.

ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു.

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍.

‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്.

ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി എന്നാണ് ആദ്യപ്രതികരണം. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.

കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വര്‍ക്കി. താന്‍ നിത്യ മേനനെ ആത്മാര്‍ത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതില്‍ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു.

“ഇന്നലെ എന്നെക്കുറിച്ച് നിത്യ മേനന്‍ പല രീതിയില്‍ പലതും ഇന്റര്‍വ്യൂകളില്‍ പറയുന്നത് കേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. എന്നെ വിട്ടേക്ക്. നിത്യ മേനോനോട് എനിക്കൊന്നെ പറയാനുള്ളു. എന്നെ വിട്ടേക്ക്. എന്റെ ഫാദര്‍ മരിച്ചു പോയി. 72 വയസായ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നല്ലാതെ മറ്റ് തെറ്റൊന്നും ചെയ്തിട്ടില്ല,”

“അനുഭവിക്കാവുന്നതിന്റെ മാക്സിമം ഞാന്‍ അനുഭവിച്ചു. ഗവേഷണത്തിലേക്ക് മടങ്ങിപ്പോവുകയാണ്. സിനിമയായിട്ടുള്ള ബന്ധം കുറയ്ക്കുവാണ്. ഈ ഫീല്‍ഡ് അങ്ങനെയാണ്. മനുഷത്വം എന്നൊരു സംഭവം സിനിമാ ഫീല്‍ഡില്‍ ഇല്ല. സിനിമയെന്ന് പറഞ്ഞാല്‍ കച്ചവടമാണ്, മനുഷത്വത്തിന് യാതൊരു വിലയുമില്ലെന്ന് സീനിയര്‍ ആക്ടര്‍ മധു സര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,”

“എന്റെ ഫാമിലിയും അവരുടെ ഫാമിലിയും തമ്മില്‍ ചേരില്ല. അവരുടെ കാര്യത്തില്‍ പലരും പല രീതിയിലാണ് പറയുന്നത്. എന്റെ ഒരുപാട് കാലത്തെ എഫോര്‍ട്ട് വെറുതെയായി. ഇനി എനിക്ക് അവരെ വേണ്ട, എന്നെ വിട്ടേക്കു. അവരായിട്ട് ഇനി ഒരു ബന്ധോമില്ല. അവര് ആരാണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. അവര്‍ക്കിത് തമാശായായിരിക്കും, എനിക്കല്ല,”

“എനിക്കെതിരെ എഫ്ഐആറിട്ടു. എന്റെ ജീവിതം പോകേണ്ടതായിരുന്നു. ഐപിഎസ് ഓഫീസര്‍ നല്ല മനുഷ്യനായുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അവരു പറയുന്നത് പോലെ എന്റെ കയ്യില്‍ 30 സിമ്മോന്നുമില്ല. അവര്‍ നൊ പറയാതിരുന്നതാണ് പ്രശ്നം. ആദ്യമെ പറഞ്ഞുകൂടായിരുന്നോ. ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി പ്രണയിക്കാനുമില്ല ഒന്നിനുമില്ല,”

“എന്റെ അപ്പന്‍ മരിച്ചുപോയി. അങ്ങേരുടെ എടുത്ത് അവരുടെ അമ്മ മോശമായി പെരുമാറി. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ നിയമങ്ങള്‍ മിസ് യൂസ് ചെയ്യുകയാണ്. അല്ലെങ്കിലും ഒരു സിനിമാ നടിയെ കല്യാണം കഴിക്കേണ്ട ആവശ്യം എനിക്കില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമ നടികള്‍,”

“ആറ് മാസം മുന്‍പ് ഡിസ്റ്റര്‍ബന്‍സാണെന്ന് പറഞ്ഞ് അവര്‍ മേസേജ് അയച്ചിരുന്നു, പിന്നെ കഴിഞ്ഞ നാല് മാസമായി ഞാന്‍ മെസേജ് അയച്ചിട്ടില്ല. ഇതെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാരാണ്. എന്നെ വിറ്റ് അവര്‍ എത്ര കാശുണ്ടാക്കി. എനിക്കിനി കല്യാണവും വേണ്ട ഒന്നും വേണ്ട. ജീവിക്കാന്‍ അനുവദിക്കു,”

“എന്നെ എത്ര പേരാണ് സൈക്കൊ എന്ന് വിളിക്കുന്നത്. എനിക്ക് വേണേല്‍ പൊലീസില്‍ പരാതി കൊടുക്കാം. സൈക്കോന്ന് വിളിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം. സൈക്കൊ ആയിട്ടുള്ളവരാണ് ആസിഡ് അറ്റായ്ക്കും റേപ്പുമൊക്കെ ചെയ്യുന്നത്, ഞാന്‍ അത് ചെയ്തോ. 2009 ല്‍ തുടങ്ങിയ സ്നേഹമാണ്, ഇത്രയും നാളും ഒരാളെ സ്നേഹിക്കുന്നത് ട്രു ലവ് ആയതുകൊണ്ടാണ്, സന്തോഷ് പറയുന്നു.

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ്. ലാലേട്ടന്‍ ആറാടുകയാണെന്ന സന്തോഷിന്റെ വാക്കുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയും താരങ്ങളും ഏറ്റെടുത്തു. പിന്നീട് നല്‍കിയ ഇന്റര്‍വ്യൂകളിലാണ് നിത്യ മേനോനെ കല്യാണം കഴിക്കാനുള്ള താത്പര്യത്തെക്കുറിച്ച് സന്തോഷ് വെളിപ്പെടുത്തിയത്. പിന്നീടാണ് ഇത് വലിയ രീതിയില്‍ ചര്‍ച്ചയായത്.

നൃത്ത രംഗത്ത് നിന്നും സിനിമാ സിരിയൽ രംഗത്തേക്ക് എത്തിയ താരമാണ് നടി ശാലു മേനോൻ. നിരവധി സിനിമകളിലും സീരിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശാലു മേനോന് തെക്കൻ കേരളത്തിൽ സ്വന്തമായി നിരവധി നൃത്ത വിദ്യാലയങ്ങളും ഉണ്ട്.ശാലു മേനോന്റെ മുത്തശ്ചൻ തുടങ്ങിയ ജയകേരള ഇപ്പോൾ ശാലുമേനോൻ ആണ് ഏറ്റെടുത്ത് നടത്തി പോരുന്നത്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്.

നടിയെ ആ ക്ര മി ച്ച കേസിൽ ഇപ്പോഴും കുറ്റാരോപിതനായ ദിലീപ് കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിേ പരാണ് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടി ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശാലു മേനോൻ പറയുന്നത് തനിക്ക് അദ്ദേഹത്തെ അടുത്ത് അറിയില്ലെങ്കിലും ഇങ്ങനെ ഒരു തെറ്റ് അദ്ദേഹം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നടി ആ ക്ര മി ക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയറിയിച്ചാണ് ശാലു മേനോൻ രംഗത്ത് എത്തിയത്.

ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ലയെന്നാണ് ശാലു മേനോൻ പറയുന്നത്.

ശാലുമേനോന്റെ വാക്കുകൾ ഇങ്ങനെ,

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയ രംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടന് ഒപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പേരേണ്ടി വന്നു.

മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ. ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്.

കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല എന്നും ശാലു മേനോൻ പറയുന്നു.

Copyright © . All rights reserved