Movies

വിജയ് ചിത്രം എന്നതു മാത്രമായിരുന്നില്ല ബീസ്റ്റ് ഉയര്‍ത്തിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം, ഒപ്പം അതിന്‍റെ സംവിധായകന്‍റെ പേര് കൂടിയായിരുന്നു. കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സിനിമാപ്രേമികളില്‍ ആകാംക്ഷ ഉണര്‍ത്തിയ ഘടകമാണ്. കൂടാതെ സം​ഗീതത്തിലെ ജനപ്രിയ ചേരുവകള്‍ മറ്റാരെക്കാളും നന്നായി അറിയുന്ന അനിരുദ്ധ് രവിചന്ദറിന്‍റെ സാന്നിധ്യവും. എല്ലാം ഒത്തുചേര്‍ന്ന, ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു വിജയ് ചിത്രം എന്നതായിരുന്നു റിലീസിനു മുന്‍പ് സിനിമാപ്രമികള്‍ക്കിടയില്‍ ബീസ്റ്റ് ഉയര്‍ത്തിയ പ്രതീക്ഷ.

വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആണ് വിജയ്‍ അവതരിപ്പിക്കുന്ന നായകന്‍. ഒരു വര്‍ഷത്തോളം മുന്‍പ് തന്‍റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന്‍ മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ തികഞ്ഞ പോരാളിയായ ഈ നായക കഥാപാത്രം മുന്നിലെത്തുന്ന ഒരു കടുത്ത വെല്ലുവിളിയെ അതിജീവിക്കുമോ എന്നതിലേക്കാണ് ബീസ്റ്റ് പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ചിത്രത്തിന്‍റെ പ്ലോട്ടിനെ കൃത്യമായി പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു നേരത്തെ പുറത്തെത്തിയ, ചിത്രത്തിന്‍റെ 2.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. വിജയ് പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രക്ഷകന്‍ പരിവേഷം തന്നെയാണ് ബീസ്റ്റിലെ നായകനായ വീരരാഘവനുമുള്ളത്. ന​ഗരത്തിലെ ഒരു ഷോപ്പിം​ഗ് മാള്‍ പിടിച്ചടക്കി സന്ദര്‍ശകരെ ബന്ദികളാക്കുന്ന ഒരു സംഘം തീവ്രവാദികള്‍. ആ സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന വീരരാഘവന്‍. ബന്ദികളുടെ കൂട്ടത്തില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മികവുറ്റ ഒരു ഓഫീസറും പെട്ടിട്ടുണ്ടെന്ന് അറിയുന്ന സൈനികവൃത്തങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തോടു തന്നെ ആവശ്യപ്പെടുകയാണ്. ഒരു അടഞ്ഞ സ്ഥലത്ത് തീവ്രവാദികളാല്‍ ബന്ദികളാക്കപ്പട്ട നിരപരാധികളെ മോചിപ്പിക്കാന്‍ വീരരാഘവന്‍ നടത്തുന്ന പരിശ്രമങ്ങളാണ് 2 മണിക്കൂര്‍ 36 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.

വിജയ്‍യെപ്പോലെ ഒരു സൂപ്പര്‍താരം നായകനാവുമ്പോള്‍ സാധാരണയായി സംവിധായകന് ചുമക്കേണ്ടിവരുന്ന അമിതഭാരം അനുഭവിപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്‍റെ തുടക്കം. വീരരാഘവനെ നാടകീയതയൊന്നുമില്ലാതെ പരിചയപ്പെടുത്തിയതിനു ശേഷം അധികം ഇടവേളയെടുക്കാതെ പ്ലോട്ടിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നെല്‍സണ്‍. പ്രധാന കഥാപരിസരമായ ഷോപ്പിം​ഗ് മാളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിനു ശേഷം ചിത്രത്തിന്‍റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നുമുണ്ട് സംവിധായകന്‍. എന്നാല്‍ ആവേശം പകരുന്ന ഈ ആരംഭത്തിന് തുടര്‍ച്ച കണ്ടെത്തുന്നതില്‍ നെല്‍സണ്‍ അത്ര കണ്ട് വിജയിക്കുന്നില്ല. ഒരു അടഞ്ഞ സ്ഥലത്ത് സംഭവിക്കുന്ന ചിത്രങ്ങളുടെ സംവിധായകന്‍ പ്രാഥമികമായി നേരിടുന്ന വെല്ലുവിളി തന്നെയാണ് ഇവിടെ നെല്‍സണും നേരിടുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ സെറ്റിം​ഗ് എല്ലാം ഒരുക്കിയിട്ടും ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി ബീസ്റ്റിനെ മാറ്റാന്‍ സംവിധായകനും അത് ആ രീതിയില്‍ അസ്വദിക്കാന്‍ ഒരുപക്ഷേ പ്രേക്ഷകനും വെല്ലുവിളിയാവുന്നത് നായകനായുള്ള വിജയ്‍യുടെ സാന്നിധ്യമാണ് എന്നതാണ് വൈരുദ്ധ്യം. വിജയ്‍യുടെ നായകന്‍ അന്തിമമായി വിജയിക്കുക തന്നെ ചെയ്യുമെന്ന പ്രേക്ഷകബോധ്യത്തില്‍ നെല്‍സണ്‍ ഒരുക്കിയ പല ത്രില്ലര്‍ നിമിഷങ്ങളും കാര്യമായ ചലനം സൃഷ്ടിക്കാതെ പോകുന്നു.

അതേസമയം കാഴ്ചാനുഭവമെന്ന തലത്തില്‍ സാങ്കേതികമായി മികവുള്ള ഒരു വര്‍ക്കുമാണ് ബീസ്റ്റ്. വിജയ്‍യുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭാരം ഒഴിവാക്കിയാല്‍ ഴോണറിനോട് കഴിവതും നീതി പുലര്‍ത്തുന്ന, ആക്ഷന്‍ രം​ഗങ്ങളിലും ഛായാ​ഗ്ര​ഹണത്തിലുമൊക്കെ ഒരു ക്ലാസ് അനുഭവപ്പെടുത്തുന്ന ചിത്രവുമാണ് ബീസ്റ്റ്. അനിരുദ്ധ് രവിചന്ദറിനെപ്പോലെ ഒരു സം​ഗീത സംവിധായകനെ കിട്ടിയിട്ടും, ചിത്രത്തിന്‍റെ മൂഡ് മറ്റൊന്നായതിനാല്‍ പാട്ടുകള്‍ രണ്ടിലേക്ക് ചുരുക്കിയിട്ടുണ്ട് നെല്‍സണ്‍. പാട്ടുകളില്‍ വിജയ്‍യുടെ നൃത്തച്ചുവടുകള്‍ക്കായുള്ള സെലിബ്രേഷന്‍ മൂഡ് ഒരുക്കിയിട്ടുള്ള അനിരുദ്ധ് സ്കോറിം​ഗില്‍ പുലര്‍ത്തിയിരിക്കുന്ന മിതത്വം ശ്രദ്ധേയമാണ്.

വിജയ്‍യെ സമീപകാലത്ത് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരാറുള്ള പല വിജയ് നമ്പറുകളും മാനറിസങ്ങളുമൊക്കെ ഒഴിവാക്കി തമിഴകത്തിന്‍റെ സൂപ്പര്‍താരത്തെ വീരവാഘവന്‍ എന്ന സ്പൈ ഏജന്‍റിന്‍റെ കുപ്പായത്തിലേക്ക് മാറ്റിയിട്ടുണ്ട് നെല്‍സണ്‍. നായിക പൂജ ഹെ​ഗ്‍ഡെയ്ക്ക് കാര്യമായി റോള്‍ ഒന്നുമില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരെ പലപ്പോഴും കണക്ട് ചെയ്ത് നിര്‍ത്തുന്നത് വിടിവി ​ഗണേഷും യോഗി ബാബുവും സംഘവും ഒരുക്കുന്ന കോമഡി ട്രാക്ക് ആണ്. എന്നാല്‍ ഇത് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ടിനെ ദോഷകരമായി ബാധിക്കുന്ന ഒരു സൈഡ് ട്രാക്ക് ആയി മാറാതെ കൈകാര്യം ചെയ്‍തിട്ടുണ്ട് സംവിധായകന്‍. തമിഴ് അരങ്ങേറ്റം നടത്തുന്ന ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെയാണ് ലഭിച്ചത്. ഷൈന്‍ മലയാളത്തില്‍ നടത്തിയിട്ടുള്ള മികവുറ്റ പ്രകടനങ്ങള്‍ക്കുള്ള അം​ഗീകാരമാണ് ഈ കഥാപാത്രം, അദ്ദേഹത്തിന്‍റെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒന്നല്ല അതെങ്കിലും. മലയാളി താരം അപര്‍ണ ദാസിനും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനൊപ്പം കോളിവുഡിന്‍റെ സൂപ്പര്‍താരം ആദ്യമായി എത്തുമ്പോള്‍ ഉയരുന്ന അമിത പ്രതീക്ഷ തന്നെയാണ് അണിയറക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഈ പ്രതീക്ഷാഭാരം വിജയകരമായി മറികടന്നുവെന്ന് പറയാനാവില്ലെങ്കിലും ഒറ്റ കാഴ്ചയില്‍ അമ്പേ നിരാശപ്പെടുത്തില്ല ബീസ്റ്റ്. വിജയ് ആരാധകരെ സംബന്ധിച്ച് സ്ക്രീനിലെ ‘വിജയിസം’ കാലാനുസൃതമായി മാറ്റി അവതരിപ്പിച്ചിരിക്കുന്നതിലെ മികവ് കൗതുകം പകരും.

കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ദിലീപിനും കാവ്യയ്ക്കും എതിരെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയാണ്. പലതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.

കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ ദിലീപിനെതിരെയും കാവ്യക്കെതിരെയും നിർണായകമായ പല തെളിവുകൾ പുറത്തു വിട്ടിരിക്കുകായാണ് .അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിട്ടുള്ളത് .

അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ ആണ് ,മഞ്ജുവിനു ഭർത്താവ് എന്ന നിലയിൽ ദിലീപിനെ ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. പക്ഷെ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ്.

കാവ്യയുടെ സാമ്പത്തിക ശേഷിയും സൗധര്യവും ആയിരിക്കാൻ അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല.

കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ആദ്യം ഉദ്ദേശിച്ചിരുന്നത്.എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല.നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.

അങ്ങിനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു.

എന്നാൽ ഈ സമയം ദിലീപ് കാവ്യയെ ഫോൺ വിളിച്ചു കൊണ്ട് മറ്റൊരു മുറിയിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത മഞ്ജു ഇന്ന് ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണ്.ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു .എന്നാണ് ലിബേർട്ടി ബഷീർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .

 

കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

​ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…

മ​ക​ൻ സ​ഞ്ജ​യ്‌​ക്കാ​യി ഒ​രു ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ വ​ന്നി​രു​ന്ന​താ​യി വി​ജ​യ്. ‘ബീ​സ്റ്റ്’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റു​മാ​യി ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ഞ്ജ​യ് സി​നി​മ​യി​ലേ​ക്ക് വ​രു​മോ എ​ന്ന നെ​ൽ​സ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ വ​ന്ന കാ​ര്യ​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘വ​ള​രെ കൗ​തു​കം തോ​ന്നി​യ ഒ​രു സം​ഭ​വം എ​ന്തെ​ന്നാ​ൽ പ്രേ​മം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ എ​ന്നെ ഒ​രി​ക്ക​ൽ കാ​ണാ​ൻ വ​ന്നു. എ​ന്നോ​ട് ക​ഥ പ​റ​യാ​ൻ വ​ന്ന​താ​ണ് എ​ന്ന് ക​രു​തി ഞാ​ൻ സ്വീ​ക​രി​ച്ചു. സാ​റി​ന്‍റെ പ​യ്യ​ൻ എ​വി​ടെ ഒ​രു ക​ഥ പ​റ​യ​ണം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​ക​ഥ സ​ഞ്ജ​യ്‌​ക്ക് പ​റ്റു​ന്ന​താ​ണ്. അ​ത് ന​ട​ക്ക​ണം എ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞ് നോ​ക്കാം എ​ന്ന​താ​യി​രു​ന്നു സ​ഞ്ജ​യു​ടെ മ​റു​പ​ടി. അ​വ​ൻ കാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മോ അ​തോ പു​റ​കി​ൽ നി​ൽ​ക്കു​മോ എ​ന്ന് ക​ണ്ട​റി​യ​ണം’ വി​ജ​യ് പ​റ​ഞ്ഞു. നേ​ര​ത്തെ വി​ജ​യ് നാ​യ​ക​നാ​യ ‘വേ​ട്ടൈ​ക്കാ​ര​ൻ’ എ​ന്ന സി​നി​മ​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ൽ സ​ഞ്ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ജ​യ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം നാ​ൾ അ​ഭി​മു​ഖം ന​ൽ​കാ​തി​രു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന്, ‘പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞാ​ൻ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​രു ത​ര​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. പി​ന്നീ​ട് അ​ഭി​മു​ഖ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു അ​ക​ലം പാ​ലി​ക്കാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ ഒ​ടു​വി​ൽ പ​ത്ത് വ​ർ​ഷ​മാ​യി. എ​നി​ക്ക് പ​റ​യ​ണ​മെ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം കൂ​ട്ടി​വെ​ച്ച് ഓ​ഡി​യോ ഫ​ങ്ക്ഷ​നി​ൽ പ​റ​യു​മെ​ന്നാ​ണ് വി​ജ​യ് ന​ൽ​കി​യ മ​റു​പ​ടി.

തുറന്ന് പറച്ചിലുകളിലൂടെ സോഷ്യൽമീഡിയയിൽ ട്രോളുകളായും മറ്റും നിറയുകയാണ് ഗായത്രി സുരേഷ്. താരത്തിന്റെ സംസാരശൈലിയും വെളിപ്പെടുത്തലുകളും എപ്പോഴും ഗായത്രിയെ വാർത്തകളിൽ നിറയ്ക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ മദ്യപാനത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗായത്രി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

മുമ്പ് തനിക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായത്രി. ഒരു മാഗസിന് നൽകിയ അഭിമു ഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

‘ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ അത് ശരീരത്തിന് നല്ലതല്ലാത്തതുകൊണ്ടാണ് നിർത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയപ്പോൾ എല്ലാം വേണ്ടാന്നു വെച്ചു. ഞാൻ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും.’

‘അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്.’- താരം പറയുന്നു. മദ്യപാനത്തോടൊപ്പം തന്നെ തന്റെ സഹതാരത്തിന് നേരെ ഉയർന്ന മീ ടൂ ആരോപണത്തെ കുറിച്ചും താരം പ്രതികരിച്ചു.

‘കഴിഞ്ഞ ദിവസം അനീഷ് മേനോനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു, പക്ഷെ കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. എന്റെ സുഹൃത്തും ആണ്, അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ അത് വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാധ്യതയില്ലാത്ത കാര്യമാണ്.’-എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്

ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

കേതകി പറയുന്നു;

ഞാൻ നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു.

മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്സൈറ്റിങ് ആയിരുന്നു.

സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല, സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമുക്ക് അത് മനസിലാകും.

നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.

ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.

തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.

”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.

അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.

ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.

അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.

വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.

 

ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.

മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.

എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.

പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.

പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഉർവ്വശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ കരണത്തെക്കുറിച്ചും മനോജ് കെ ജയൻ പറയുകയുണ്ടായി. ഇപ്പോൾ വീണ്ടും ആ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. ഇരുവിവാഹങ്ങളെയും കുറിച്ച് മനോജ് കെ ജയന്‍ മനസ് തുറന്ന അഭിമുഖം ആണ് വൈറൽ ആകുന്നത്. എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക് എന്നും അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ് എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറയുന്നു.

‘ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി’ എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു.

ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ് എന്നും മനോജ് വ്യക്തമാക്കി.അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.

ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളതെന്ന് മനോജ് പറയുന്നു. പ്ലസ്ടു റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നന്പരിലേക്ക് ആശയുടെ ഫോണിൽ നിന്നുമാണ് മോൾ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ മലയാളിയുടെ ബോഡി ഷെയ്മിങ് കുപ്രസിദ്ധമാണ്. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കാണാം. വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് ആളുകള്‍ ഇത്തരം കമന്‍റുകളിടുന്നത്.

അടുത്തിടെ താരദമ്പതികളായ ജയറാമിന്‍റെയും പാർവതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്‍റുകള്‍ വന്നു. അഡ്വക്കറ്റ് അതുല്യ ദീപുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്- ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”പാര്‍വതി ഷുഗര്‍ പേഷ്യന്‍റാണെന്ന് തോന്നുന്നു”, “എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോക്കിയതാ. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാർവതി” എന്നിങ്ങനെയാണ് കമന്‍റുകള്‍.

അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? സ്കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും, ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച് ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വതിയുടേയും ഫോട്ടോ. ഇത് റീസന്‍റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്‍സ് ഇങ്ങനെ ആണ്– ”ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”ഐ തിങ്ക് പാര്‍വതി ഈസ് എ ഷുഗര്‍ പേഷ്യന്‍റ്”, ”എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാൻ നോക്കിയതാ എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാർവതി” ഇങ്ങനെ പോകുന്നു കമന്‍സ്.

എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റ്സ് ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് ഡയബെറ്റിക്സ് ഉണ്ടോന്ന് അവര്‍ ചെക്ക് ചെയ്തോളും. നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി സ്കിന്‍ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ സ്കിന്‍ സാഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും ബോഡി ഷെയിം ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.

RECENT POSTS
Copyright © . All rights reserved