Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.

മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)

ഇരുപത്തിനാലാം തിയതി പതിവുപോലെ ഷാന്റി ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബു താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയുംതുടർന്ന് പാരാമെഡിക്കുകളുടെ സഹായം അഭ്യർത്ഥിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു.
.
ശവസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് അറിയിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .

സാബു മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്ഫോർഡിൽ മലയാളി നേഴ്സ് ആത്മഹത്യ ചെയ്ത വേദനാജനകമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 35 വയസ്സ് പ്രായമുള്ള വൈശാഖ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി (BRI) ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു.

2023 -ലാണ് വൈശാഖ് യുകെയിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. ഭാര്യ ശരണ്യ മൂന്നാഴ്ച മുമ്പ് മാത്രമാണ് യുകെയിൽ എത്തിയത്. ബ്രാഡ്ഫോർഡിലെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചത്. നന്നായി പാടുന്ന വൈശാഖ് കലാസാംസ്കാരിക രംഗത്ത് ഒരു വർഷം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

വൈശാഖ് രമേശിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയര്‍ലണ്ടിലെ നീനയില്‍ മലയാളി നഴ്സ് നിര്യാതയായി . നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമാ മാത്യു (45 വയസ് )ആണ് നിര്യാതയായത് .തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്.

മൂന്ന് മക്കളാണ് ജെയ്സണ്‍ -സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്‍ , ജുവല്‍ , ജെറോം .

വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയുടെ കുടുംബം നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു . തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്. മകളുടെ രോഗവിവരം അറിഞ്ഞു മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.

സീമാ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി കുടുംബവുമായി യുകെയിലെത്തിയ അബിൻ മത്തായിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . 41 വയസ്സ് പ്രായമുള്ള അബിന് മൂന്ന് ദിവസം മുൻപാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയിൽ മത്തായി ആണ് പിതാവ്.

ഒരു വർഷം മുൻപാണ് നേഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. ഒരേ നേഴ്സിംഗ് ഹോമിൽ ഭാര്യ കെയററായും അബിൻ മെയിൻറനൻസ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അബിൻ താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിൻ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

റയാനും റിയയുമാണ് മക്കൾ. അപകട വിവരമറിഞ്ഞ് അബിൻറെ സഹോദരൻ കാനഡയിൽ നിന്ന് എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അബിൻ മാത്യുവിൻെറ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ തേടിയെത്തി മരണ വാർത്തകളുടെ അടുത്ത പരമ്പര. സ്‌റ്റോക്ക് പോര്‍ട്ടിലെ നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കോ എന്ന 50 കാരന്റെയും മരണ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌റ്റോക്ക് പോര്‍ട്ടിൽ ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ 37 മരണമടഞ്ഞു. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കേ രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ക്യാൻസർ തലച്ചോറിലേക്ക് ബാധിച്ചിരുന്നു. പിന്നാലെ കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്‌. 2017ലാണ് നിര്‍മ്മല യുകെയിലെത്തിയത്. സ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. 2020ല്‍ നിര്‍മ്മലയുടെ പിതാവ് ലിയോ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. ക്യാൻസർ സ്ഥിരീകരിച്ച് കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്യുന്നതിനിടെയും 2022 വരെ നിര്‍മ്മല ജോലി ചെയ്തിരുന്നു

നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കോ എന്ന 50കാരന്റെയും മരണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും തലച്ചോറിലേക്കും ക്യാന്‍സര്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്.

നിര്‍മ്മലയുടെ മൃതദേഹം ഇപ്പോള്‍ സ്‌റ്റോക്ക്‌പോര്‍ട്ട് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും യുകെയില്‍ ഇല്ലാത്തതിനാല്‍ പ്രദേശത്തെ മലയാളി അസോസിയേഷൻെറ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. അമ്മ മേരിക്കുട്ടി നെറ്റോ, സഹോദരി ഒലിവിയ നെറ്റോ. ഇരുവരും നാട്ടിലാണ്.

കെന്റ് മെയ്ഡ്‌സ്റ്റോണിലെ പോള്‍ ചാക്കോയുടെ (50) മരണം ഹൃദയാഘാതം മൂലമാണ് ഉണ്ടായത്. അദ്ദേഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

നിര്‍മ്മലയുടേയും പോള്‍ ചാക്കോയുടേയും വേര്‍പാടില്‍ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർ ബറോയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെയാണ് ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകളായ അഥീന മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 11 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത് .

കുട്ടിയെ പനിയും ശ്വാസതടസ്സവും മൂലം ചികിത്സ തേടി പീറ്റർബറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല . ഇന്നലെ വൈകിട്ട് പെട്ടെന്ന് കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.

അഥീന ജിനോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി ഉദര സംബന്ധ രോഗങ്ങൾ മൂലം ചികിത്സയില്‍ ആയിരുന്നു ബിനോയ് അഗസ്റ്റിന്‍ (49). മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിനെ ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്നു ബിനോയ്.

ബിനോയിയുടെ ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആണ്. ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ബിനോയിയുടെ മൃതദേഹം ബെല്‍ഫാസ്റ്റില്‍ തന്നെ സംസ്‌കരിക്കും. പൊതു രംഗത്ത് നിറ സാന്നിധ്യമായിരുന്ന ബിനോയിയുടെ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ബിനോയ് അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോൺസൺ ജോർജ്ജ്‌

ലണ്ടനിലെ ബാസിൽഡൺ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പാസ്റ്റർ ബേബി കടമ്പനാട് ചികിത്സയിലായിരുന്നു. ഐപിസി ജനറൽ കൗൺസിൽ അംഗവും, ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റർ ബേബി കടമ്പനാട് (70) സന്ദർശനാർത്ഥം യു.കെ.യിൽ ആയിരക്കവേ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസിൽഡൺ ആശുപത്രിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

1954-ൽ ചെറിയാൻ കെ. വർക്കിയുടെ മകനായി ജനിച്ച ഇദ്ദേഹം തിരുവചന പഠനത്തിന് ശേഷം അലഹബാദ് ,ഷാർജ, ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയൽ മാലാപറമ്പ്, തുടങ്ങി നിരവധി സഭകളിൽ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, സുവിശേഷീകരണ പദ്ധതികൾക്കും നേതൃത്വം നൽകിയിരുന്നു. സഭയുടെ വെൽഫെയർ ബോർഡ് ചെയർമാൻ, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലോക്കൽ – സംസ്ഥാന തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ , സണ്ടേസ്കൂൾ സോണൽതല എക്സിക്യൂട്ടീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്. കൺവൻഷൻ പ്രഭാഷകൻ, എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവാണ്. ഭാര്യ: പൊന്നമ്മ, മക്കൾ: ഫിന്നി , ഫെബി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന റെജു സോബിൻ്റെ പിതാവ് പി ജെ എബ്രഹാം , പഴൂർ   (രാജു, 75 ) നിര്യാതനായി. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭൗതികശരീരം നവംബർ 4-ാം തീയതി രാവിലെ 9 .30-ന് റാന്നിയിലെ സ്വഭവനത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേക്ഷം ഉച്ചകഴിഞ്ഞ്  3 PM – ന് ഐത്തല കുര്യാക്കോസ് ക്നാനായ ചർച്ചിൽ മൃത സംസ്കാര ശുശ്രൂഷകൾ നടക്കും. കിഴക്കയ്ക്കൽ കുടുംബാംഗമായ മോളി വർഗീസ് ആണ് പരേതന്റെ ഭാര്യ.

മക്കൾ : റോഷ് മനോ ( മാഞ്ചസ്റ്റർ , യുകെ) , റെജു സോബിൻ (സ്റ്റോക്ക് ഓൺ ട്രെൻ്റ്, യുകെ) , റിഷു എബ്രഹാം (ഇന്ത്യ).

മരുമക്കൾ : മനോ തോമസ്, വലിയവീട്ടിൽപടിക്കൽ (യു കെ) ,സോബിൻ സോണി, കുന്നുംപുറത്ത് (യുകെ),ബിയ റിഷു, തോമ്പുമണ്ണിൽ (ഇന്ത്യ).

കൊച്ചുമക്കൾ : ടാനിയ മനോ, അലിനിയ മനോ. ലിയോൺ മനോ , റയോൺ സോബിൻ , സാന്ദ്ര സോബിൻ,
നിവാൻ ഋഷു, നൈതാൻ റിഷു

റെജു സോബിൻ്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഏബൽ ഞായറാഴ്ചയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
കണ്ണൂർ ഇരുട്ടി ആനപ്പന്തിയിൽ വാഴക്കാലായിൽ വീട്ടിൽ സന്തോഷിന്‍റെയും ചെമ്പത്തൊട്ടി മേലേമുറിയിൽ ബിന്ദുവിന്‍റെയും മകനാണ് ഒൻപതു വയസ്സുകാരനായിരുന്ന ഏബൽ. സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ദമ്പതിമാർക്ക് ഏബലിനെ കൂടാതെ ഗബ്രിയേൽ, ഡാനിയേൽ, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ട്.

നവംബർ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റൺ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

Copyright © . All rights reserved