Obituary

ഓയൂര്‍: ബെല്‍ഫാസ്റ്റിലുള്ള അനില്‍ തോമസിന്റെ പിതാവ് ചെങ്കൂട്ടം വലിയ കോണത്തു കിഴക്കേക്കര പുത്തന്‍വീട്ടില്‍ തോമസ് ചാക്കോ(89) നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും.

ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍; കൊച്ചുമ്മന്‍ തോമസ് (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍), അച്ചാമ്മ വര്‍ഗീസ്(യു.എസ്), കുഞ്ഞാമ്മ ഐസക്, അക്കാമ്മ ജോണ്‍, ജോണ്‍സണ്‍ തോമസ്(ദുബായ്), അനില്‍ തോമസ്(ബെല്‍ഫാസ്റ്റ്, യു.കെ), ഷീല സജു(ദുബായ്). മരുമക്കള്‍; വല്‍സമ്മ തോമസ്, എ.ജി ഐസക്, ഉമ്മന്‍ ജോണ്‍, അനില ജോണ്‍സണ്‍, സുനിമോള്‍ (ബെല്‍ഫാസ്റ്റ് യു.കെ), സജു വര്‍ഗീസ് (ദുബായ്), പരേതനായ കെ.എം വര്‍ഗീസ്‌

ബഹ്‌റൈനില്‍ നിന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയെ താന്‍ ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലെ താമസ സ്ഥലത്തു നിന്നും കാണാതായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സതീഷ് കുമാറിനെ(56) മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണെന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

30 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്‌സ് മൈക്കേഴ്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്‌റൈനിലുണ്ട്. ഹിദ്ദ് പ്രവിശ്യയിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെ കാറിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ ശെര്‍ലി. മക്കള്‍ സ്വാദി, അശ്വിന്‍

ഇം​ഗ്ലീ​ഷ് റോ​ക്ക് ബാ​ൻ​ഡ് ബ​സ്കോ​ക്സി​ന്‍റെ ഒ​ന്നാം ന​ന്പ​ർ ഗാ​യ​ക​നാ​യി​രു​ന്ന പീ​റ്റ് ഷെ​ല്ലി (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​സ്തോ​ണി​യ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.   1976 മു​ത​ൽ ഇം​ഗ്ലീ​ഷ് സം​ഗീ​ത ലോ​ക​ത്ത് പീ​റ്റ് ഷെ​ല്ലി സ​ജീ​വ​മാ​യിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എ​വ​ർ ഫാ​ളി​ൻ ഇ​ൻ ലൗ​വ്’ എ​ന്ന ഗാ​നമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശ്സ്തനാക്കിയത്.

വിവാദ ആൾദൈവം ബാല സായി ബാബ (58) മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മാജിക് ബാബയെന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിന് കഴിവുണ്ടെന്നാണും പിന്തുടരുന്നവർ വിശ്വസിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ, പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും പ്രശസ്തിയുള്ള ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലുമായി രണ്ട് ആശ്രമങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇതിനിടെ ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും ഉള്‍പ്പെട്ടതോടെ ബാബ വിവാദങ്ങളിലും നിറഞ്ഞുനിന്നു. കുര്‍ണൂലിന് പുറത്തുള്ള ബാലസായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും മരണാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് ആശ്രമവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിദേശത്തും ഇദ്ദേഹത്തിന് ധാരാളം ഭക്തർ ഉണ്ടായിരുന്നു.

പൊന്‍കുന്നം: കഴിഞ്ഞ ഞായറാഴ്ച (25/11/2018) നിര്യാതയായ നടുവിലേമുറിയില്‍ (സിഡുവില്ല) പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (60) യുടെ സംസ്‌കാരം നാളെ 10.30ന് പൊൻകുന്നം ഫൊറോനാ പള്ളിയില്‍. പൊന്‍കുന്നം കടലച്ചിത്രയില്‍ കുടുംബാംഗമാണ് മരിച്ച മേരിക്കുട്ടി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന റീജയുടെ മാതാവാണ് മരിച്ച മേരിക്കുട്ടി.

മക്കള്‍: റീജ, സോജ.

മരുമക്കള്‍: പ്രദീപ് എം. ആന്റണി, പ്രസാദ് തോമസ്.

 

ന്യൂസ് ഡെസ്ക്

കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. നരസിംഹറാവു മന്ത്രിസഭയില്‍ 1991 മുതല്‍ 95 വരെ കേന്ദ്ര റയില്‍വേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീനാ ബീവിയാണ് ഭാര്യ.

1933 ൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫർ ഷെരീഫ് ജനിച്ചത്. കോൺഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തിലെത്തിയ ഷെരീഫ് 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. എഴു തവണ എംപിയായി. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ പ്രധാന പങ്കു വഹിച്ചത് ജാഫര്‍ ഷെരീഫാണ്. ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഷെരീഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു.

ഗ്ലോസ്റ്റെർഷെയർ: ദീഘകാലമായി ഇൻഡോർ രൂപതയുടെ കീഴിൽ സേവനം അനുഷ്ഠിക്കുകയായിരുന്ന ഫാദർ ജോസ് പുളിക്കൽ SVD (61) നിര്യാതനായി. ഇന്നലെ യായിരുന്നു മരണം സംഭവിച്ചത്. കാര്യമായ ആരോഗ്യപ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഫാദർ ജോസ് ഒരാഴ്ചയായി പനി പിടിപെട്ട് ഇൻഡോറിലുള്ള ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു.എന്നാൽ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു. ഗ്ലോസ്റ്റർ ഷെയർ നിവാസിയായ റ്റോബിയുടെ സഹോദരനാണ് വിടപറഞ്ഞ ഫാദർ ജോസ്. മണിമലയാണ് സ്വദേശം.

ഇൻഡോറിൽ നിന്നും നാളെ രാവിലെ പത്തുമണിയോടുകൂടി കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കളും സഭാംഗങ്ങളും ഒത്തുചേർന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടന്ന് ചങ്ങനാശേരിയിലുള്ള SVD പ്രൊവിൻസഷ്യൽ ആസ്ഥാനത്തു ഉച്ചതിരിഞ്ഞു മൂന്ന് മണിയോടുകൂടി ശവസംക്കര ചടങ്ങുകൾ ആരംഭിക്കും.

കോ‍ഴിക്കോട്; സിനിമാ- നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന നടന്‍ കെ ടി സി അബ്ദുളള അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കോ‍ഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് കെ ടി സി അബ്ദുളള അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുളള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് അദ്ദേഹത്തിന്‍റെ പേര് കെടിസി അബ്ദുളള എന്നായി മാറിയത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുളള.

ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച് ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൂപ്പസ് രോഗത്തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുപത്തിയെന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു ദുര്‍ഗ. വെള്ളിയാഴ്ച വൈകുന്നേരും ഹൃദാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ദുര്‍ഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. അച്ഛന്‍ പരേതനായ ജയശങ്കർ അമ്മ സന്ധ്യ മേനോന്‍. ഭര്‍ത്താവ് വിനോദ്, മകന്‍ ഗൗരിനാഥ്. കിരണ്‍ ടിവി സംപ്രേക്ഷണം ചെയ്ത് ഷോയായ ലൗ ആന്റ് ലോസ്റ്റ് എന്ന പരിപാടിയിലൂടെയാണ് ദുര്‍ഗ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു ഷോയായിരുന്നു അത്. പിന്നീട് നിരവധി പരിപാടിയിലൂടെ ദുര്‍ഗ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കിരണ്‍ ടിവി അവതരിപ്പിച്ച ലൗ ആന്റ് ലോസ്റ്റ് ആയിരുന്നു.

also read.. മാധ്യമങ്ങള്‍ ക്രൂശിച്ചു ഒടുക്കം കൊന്നു നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ പ്രിയപ്പെട്ട ചിറ്റപ്പനെ; ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ബന്ധുവായ യുവതി…..

RECENT POSTS
Copyright © . All rights reserved