ബർലിൻ: വിഖ്യാത ജർമൻ ഫാഷൻ ഫോട്ടോഗ്രാഫർ പീറ്റർ ലിൻഡ്ബർഗ് അന്തരിച്ചു. 74 വയസ്സായിരുന്നു. നിരവധി അന്തർദേശീയ മാസികകൾക്കും ഫാഷൻ ഡിസൈനർമാർക്കുമൊപ്പം ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ബ്രിട്ടനിലെ ഹാരി രാജകുമാരെൻറ ഭാര്യ മേഗൻ മാർകിൾ െഗസ്റ്റ് എഡിറ്ററായ വോഗ് മാഗസിനുവേണ്ടിയാണ് ഏറ്റവും ഒടുവിൽ ജോലിചെയ്തത്.
1990കളിൽ മോഡലുകളായ നവോമി കാംഫലിെൻറയും സിൻഡി ക്രഫോർഡിെൻറയും ഫോട്ടോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടിയത്. 1960കളിൽ ബർലിനിലെ ഫൈൻ ആർട്സ് അക്കാദമിയിൽനിന്ന് ബിരുദം നേടി. ഫോട്ടോഗ്രാഫറായ ഹാൻസ് ലുക്സിെൻറ അസിസ്റ്റൻറായാണ് കരിയറിെൻറ തുടക്കം. വാനിറ്റി ഫെയർ, ഹാർപേഴ്സ് ബസാർ, ദ ന്യൂയോർക്കർ എന്നീ മാസികകൾക്കായി പ്രവർത്തിച്ചു.
ഷിബു മാത്യൂ
അതിരമ്പുഴ. ചങ്ങനാശ്ശേരി അതിരൂപതയിലെ കോട്ടയ്ക്കുപുറം ഇടവാകാംഗമായ കരിവേലില്‍ (കൊച്ചുപറമ്പില്‍) സജോ ജോസ് (32) ഇന്ന് വൈകുന്നേരം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികത്സയിലായിരുന്നു.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കോട്ടയ്ക്കു പുറം സെന്റ് മാത്യൂസ് പള്ളി കുടുംബ കല്ലറയില്‍ നടക്കും.
കോട്ടയ്ക്കുപുറം കരിവേലില്‍ കുടുംബാംഗമായ ജോസ് കരിവേലില്‍ (കൊച്ചു പറമ്പില്‍ ജോസ്) സുമ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് സജോ. അതിരമ്പുഴ ഉദിച്ച മുകളേല്‍ വട്ടേരത്ത് കുടുംബാംഗമായ രജ്ഞിമയാണ് ഭാര്യ. കാരിത്താസ് ആശുപത്രിയില്‍ നഴ്സായി രജ്ഞിമ ജോലി ചെയ്യുന്നു. സജോയുടെ പിതാവിന്റെ സഹോദരനായ ഫാ. ബെന്നി കരിവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശവസംസ്കാര ചടങ്ങുകള്‍ നടക്കും.
കൊച്ചിയുടെ ജൂത മുത്തശ്ശി സാറ ജേക്കബ് കോഹൻ (97) വിടവാങ്ങി. ജൂ ടൗണിലെ സെനഗോഗ് ലൈനിൽ താമസിച്ചിരുന്ന സാറ, റിട്ടയേർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ പരേതനായ ജേക്കബ് കോഹന്റെ പത്നിയാണ്. സംസ്കാരം നാളെ രണ്ടിന് മട്ടാഞ്ചേരി ചക്കാമാടത്തെ ജൂത സെമിത്തേരിയിൽ നടക്കും. ഭർത്താവിന്റെ മരണത്തിനുശേഷം തനിച്ചായിരുന്നു സാറയുടെ താമസം. മക്കളില്ല. മട്ടാഞ്ചേരി സിനഗോഗിന് സമീപമുള്ള സാറ ഹാൻഡ് എംബായ്ഡറിയുടെ ഉടമസ്ഥയായിരുന്ന സാറ കോഹൻ, കേരളത്തിൽ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാഗ്ദാദിൽനിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ൽ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവർ കൊച്ചിയിൽതന്നെ തുടരുകയായിരുന്നു.മട്ടാഞ്ചേരിലെ ജൂതരുടെ ഉടമസ്ഥതയിലുള്ള അപൂർവം ചില ബിസിനസ് സ്ഥാപനങ്ങളിൽ ഒന്ന് സാറയുടെ എംബ്രോയ്ഡറി കടയാണ്.
ഇവർ സ്വയം തുന്നിയുണ്ടാക്കുന്ന തൊപ്പിയും തുവാലയും വാങ്ങാൻ ടൂറിസ്റ്റുകൾ സാറയുടെ കടയിലെത്തിയിരുന്നു. താഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരി സ്വദേശിയായിരുന്നു സഹായി. ഒരു മകനെപ്പോലെ താഹ ഇബ്രാഹീം അവസാന സമയം വരെ കൂടെയുണ്ടായിരുന്നു.വാർധക്യത്തിന്റെ അവശതയിലും മടിയിൽ സൂക്ഷിക്കുന്ന വിശുദ്ധ പുസ്തകമായ തോറയും കൈയിലേന്തി ജൂതരുടെ ആഘോഷങ്ങളായ ഷബാത്തും സിംഹത്തോറയുമൊക്കെ സാറാ കോഹൻ ആഘോഷിച്ചിരുന്നു. ജൂത സാംസ്കാരിക ചടങ്ങുകളിൽ ജൂത നാടൻപാട്ടുകളുടെ ഗായികയായി ഏറെ ശ്രദ്ധേയയായിരുന്നു സാറാ കോഹൻ. ഇവരുടെ മരണത്തോടെ കൊച്ചിയിൽ ശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി. രണ്ടു കുടുംബങ്ങളിലായി ഒരാണും ഒരു പെണ്ണും. ക്വിനി ഹലേഗ്വയും കിത്ത് ഹലേഗ്വയും. ക്വിനി ഹലേഗ്വയാണ് നിലവിലെ ജൂത പ്രാർഥനയ്ക്കുള്ള കാരണവർ. നിലവിൽ സംസ്ഥാനത്ത് 20 ഓളം ജൂതന്മാരാണുള്ളത്.
ബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്സലോണയുടേയും മുൻ പരിശീലകൻ ലൂയിസ് എന്റിക്വയുടെ മകൾ ഒമ്പതുവയസുകാരി സന മരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എന്റിക്വ തന്നെയാണ് ട്വിറ്ററിലൂടെ മകളുടെ വിയോഗം ലോകത്തെ അറിയിച്ചത്. അസ്ഥിയെ ബാധിച്ച അർബുദത്തോട് പൊരുതിയാണ് സന മരണത്തിന് കീഴടങ്ങിയത്.
നേരത്തെ സനയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എന്റിക്വ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2014 -17 കാലഘട്ടങ്ങളിലാണ് എന്റിക്വ ബാഴ്സലോണയുടെ പരിശീലകനായത്. 2018 ലെ ലോകകപ്പിന് ശേഷം സ്പെയിൻ പരിശീലകനായ എന്റിക്വ കഴിഞ്ഞ ജൂണിലാണ് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
ബർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ എക്കാലത്തെയും മികച്ച മേധാവി ഫെർഡിനാൻഡ് പീഷ് (82) അന്തരിച്ചു. ഹോട്ടലിൽ കുഴഞ്ഞുവീണ പീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉർസുല പീഷ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ബവേറിയയിലെ റോസെൻഹൈമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള പീഷിന് 12 മക്കളുണ്ട്.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കന്പനിയെ ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം ലോകത്തിലെ മുൻനിരയിലേക്ക് എത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്നു പീഷ്. അതുകൊണ്ടുതന്നെയാണ് കാറുകളോടും അവ നിർമിക്കുന്ന ജീവനക്കാരോടുമുള്ള അഭിനിവേശത്തെ മുൻനിർത്തി മിസ്റ്റർ ഫോക്സ്വാഗണ് എന്ന വിശേഷണം കന്പനി അദ്ദേഹത്തിനു നല്‍കിയത്. 1937 ഏപ്രിൽ 17ന് വിയന്നയിൽ ജനിച്ച പീഷ് 1993 മുതൽ 2002 വരെ ഫോക്സ്വാഗന്റെ ചെയർമാനായിരുന്നു. അതിനുശേഷം 2015 വരെ സൂപ്പർവൈസറി ബോർഡിന്റെ തലവനായി. കന്പനിയുടെ പുകമറയായി ഇപ്പോഴും നിലനിൽക്കുന്ന ഡീസൽഗേറ്റ് അഴിമതി ഉയർന്നപ്പോഴാണ് അദ്ദേഹം കന്പനിയിൽനിന്നു വിരമിച്ചത്.
ബീറ്റിലിന്റെ നിർമാതാവും ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ സ്ഥാപകനുമായ ഫെർഡിനാൻഡ് പോർഷെയുടെ ചെറുമകനാണ് പീഷ്. പോർഷെ കന്പനിയിൽ 1960 കളുടെ തുടക്കത്തിൽ പീഷ് തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് 1972ൽ ഒൗഡിയിലേക്കു മാറി, അഞ്ചു വർഷത്തിനു ശേഷം 1988ൽ അതിന്റെ ചെയർമാനായി. ഇതിനുശേഷമാണ് ഫോക്സ്വാഗൺ ഗ്രൂപ്പ് ഔഡി ഏറ്റെടുക്കുന്നത്. പീഷിന്റെ കാലഘട്ടത്തിൽ കന്പനി കാർ വില്പനയിൽ റിക്കാർഡുകൾ സൃഷ്ടിച്ചിരുന്നു. വോക്സ്വാഗന്റെയും ഒൗഡിയുടെയും പുതിയ ഉത്പന്നങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്.
വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്സിലെ മലയാളി നഴ്സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്‍പ്പനയ്ക്ക് മരണം സംഭവിച്ചത്.
കോട്ടയം പാമ്പാടി സ്വദേശി കല്‍പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്‍പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക് 38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്‍പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്‍പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
2005 ലാണ് കല്‍പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്‍പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്‍പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
ദൂരദര്‍ശന്റെ ആദ്യകാല വാർത്താവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാർത്താവതാരകയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ ‘തേജസ്വിനി’, ‘ബഡി ചര്‍ച്ച’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ വർഷം ആദ്യം നീലം ശർമ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രിയ വാർത്താവതാരകയുടെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിക്കുന്നതാണ്. നീലം ശര്‍മ്മയ്ക്ക ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.
നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്ശന് അനുശോചിച്ചു. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന് ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.
ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്തു.
ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന് സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്കാരം പിന്നീട് നടക്കും.
ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മോഡലായി കരിയർ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് വിനോദവ്യവസായത്തിന്റെ ഭാഗമാകുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിരുന്നു. ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ ബോളിവുഡ് പ്രവേശം. ടെലിവിഷന്‍ ഷോകളിലും നടി തിളങ്ങിയിരുന്നു.
ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.
പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.
കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.
പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.
ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും