Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് വെയിൽസിലെ കോൾസില്‍ ബേയിൽ യുകെ മലയാളി നേഴ്സ് മരണമടഞ്ഞു. തൃശൂർ പഴയനിലം സിബി ജോർജിന്റെ ഭാര്യ പുഷ്പ സിബിയാണ് വിട പറഞ്ഞത്. 59-ാംമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചാണ് പുഷ്പ വിട മരണമടഞ്ഞത്. കുറേ കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പരേത തഴവാകുന്ന് തോട്ടപുറം കുടുംബാംഗമാണ്.

മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.

പുഷ്പ സിബിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അടുത്തടുത്തായി നടന്ന മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മലയാളി യുവാക്കൾ ആണ് 40 വയസ്സ് എത്തുന്നതിന് മുൻപ് യുകെയിൽ മരണമടഞ്ഞത്. രണ്ടുപേരുടെയും മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ കുടുംബമായി താമസിച്ചിരുന്ന റെവിൻ മരണമടഞ്ഞത് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് . ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് . രണ്ടുവർഷം മുൻപാണ് റെവിൻ യു കെയിൽ എത്തിയത്.

രണ്ട് ദിവസം മുൻപ് മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി യുവാവ് ഒരു ഹൃദയാഘാതം മൂലം മരണമടഞ്ഞു. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് ആണ് അകാലത്തിൽ മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ ആണ് റെവിൻ കുടുംബമായി താമസിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന്‍ റെവിൻ രണ്ടുവർഷം മുൻപാണ് യു കെയിൽ എത്തിയത്.

മൂന്ന് ദിവസം മുൻപ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി

മൃതസംസ്കാരം നാട്ടിൽ നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

റെവിൻ എബ്രഹാം ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കഴിഞ്ഞദിവസം മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് മരണമടഞ്ഞു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. 38 വയസു മാത്രം പ്രായമുള്ള അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെയും ശാന്തിയുടെയും മകനാണ് അനീഷ് . നേഴ്സായ ഭാര്യ ജ്യോതി കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ ജോലിചെയ്യുകയാണ്. എട്ടുവയസ്സുകാരി ഗിവാന്യ 10 മാസം മാത്രം പ്രായമുള്ള സാദ്‌വിക് എന്നീ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ഭാര്യ ജ്യോതിയുടെ ഡിപെൻഡൻ്റ് വിസയിൽ മൂന്ന് വർഷം മുൻപാണ് അനീഷ് യുകെയിൽ എത്തുന്നത്. ഇന്ന് കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റ് വരെ എടുത്ത് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ അവസരത്തിലാണ് തീരാ നോവായി അനീഷ് വിടവാങ്ങിയത്. അനീഷിന്റെ പത്ത് മാസം പ്രായം മാത്രമുള്ള രണ്ടാമത്തെ കുട്ടിയെ മാതാപിതാക്കളെയും ബന്ധുക്കളെയും ആദ്യമായി കാണിക്കാൻ കൊണ്ടുപോകുന്നതിന്റെ സന്തോഷം അനീഷ് കൂട്ടുകാരോട് പലപ്രാവശ്യം പങ്കുവെച്ചിരുന്നു.

യുകെയിൽ എത്തിയിട്ട് മൂന്നുവർഷം മാത്രമേ ആയുള്ളൂവെങ്കിലും കിൽക്കെനിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി ഇടപെടുന്ന ആളായിരുന്നു അനീഷ് . കിൽക്കെനി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.

അനീഷ് ശ്രീധരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ വികാരിയുമായ ഫാ. മാത്യു പഴേവീട്ടില്‍ (59) ജര്‍മനിയില്‍ അന്തരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടവക മീറ്റിങ്ങിനായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയുമായിരുന്നു. വൈദികനെ മീറ്റിങ്ങിന് കാണാതയതോടെ വിശ്വാസികൾ അടുത്തുള്ള ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് വൈദികന്റെ റൂമിൽ നടത്തിയ പരിശോധനക്കിടെയാണ് പുരോഹിതനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ പഴേവീട്ടില്‍ കുടുംബാംഗമാണ് ഫാ. മാത്യു. 2000 മുതല്‍ ഫ്രെഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനു തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച പന്നിയാർ കുട്ടി ഇടയോട്ടിൽ ബോസിന്റെയും ഭാര്യ റീനയുടെയും മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് . ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മൊത്തം ഒലിച്ചു പോയിരുന്നു. എന്നാൽ ഈ തവണ വിധിക്ക് കീഴടങ്ങേണ്ടിവന്നു.

മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒളിംപ്യന്‍ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന .

ഇന്നലെ രാത്രിയാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചത്. ബോസിനെയും റീനയും കൂടാതെ പന്നിയാർകുടി തട്ടപ്പിള്ളിൽ അബ്രഹാമും (50) അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

ആനിയുടെയും ജോമിയുടെയും തീരാ ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട് ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു. മൂവാറ്റുപുഴ കീഴില്ല സ്വദേശിയായ ബാബു ജേക്കബ് ആണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത് . 48 വയസു മാത്രം പ്രായമുള്ള ബാബുവിനെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ഭാര്യ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിളിച്ച് അറിയിച്ചത് അനുസരിച്ച് ഏജൻസി സർവീസുകൾ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. എന്നിരുന്നാലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊതുദർശനം അടക്കമുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബാബു ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് ടെന്നീസ് കളിച്ചുകൊണ്ടിരിക്കുമ്പോൾ നാറ്റ്വെസ്‌റ് ബാങ്കിലെ ടെക്നോളജി ഓഫീസറായി ജോലി ചെയ്തിരുന്ന മനീഷ് നമ്പൂതിരി (36) കുഴഞ്ഞുവീണ് മരിച്ചത്. കളിക്കിടെ കുഴഞ്ഞു വീണതിന് പിന്നാലെ മനീഷിന്റെ സുഹൃത്തുക്കളും പാരാമെഡിക്കകളും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റൺ ഹോസ്പിറ്റലിലേക്ക് മാറ്റി.

പാലക്കാട് ഷൊർണൂറിനടുത്തുള്ള ആറ്റൂരിലെ പ്രശസ്ത നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍ , ‘അമ്മ നളിനി മുരളീധരന്‍ . മനീഷും ഭാര്യ ദിവ്യയും പുതിയൊരു വീട് വാങ്ങിയിട്ട് ഒരു മാസം തികയും മുൻപേ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മനീഷിന്റെ വേർപാട്.

മനീഷ് നമ്പൂതിരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ഗില്‍ബെര്‍ട്ട് റോമൻ അന്തരിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മലേഷ്യയിലെ ക്വാലാലംപൂരിൽ ആയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് ചടങ്ങുകൾ നിർവഹിക്കാനാണ് കുടുംബം താത്പര്യപ്പെടുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ഫ്രീഡ ഗോമസ് ആണ് ഭാര്യ. മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.

2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ഗില്‍ബെര്‍ട്ട് റോമൻ യുകെയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗില്‍ബെര്‍ട്ട് റോമൻ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് ഈസ്റ്റ് ഹാമിലെ മലയാളി സമൂഹം.

ഗില്‍ബെര്‍ട്ട് റോമൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലിൽ ജോലിചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജെസി അലക്സാണ്ടർ ആണ് മരണമടഞ്ഞത്. 55 വയസ്സായിരുന്നു പ്രായം. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ജെസി അലക്സാണ്ടറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റൽ ബറോയിൽ യുകെ മലയാളി മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ തോമസ് ആണ് വീട്ടിലെ സ്റ്റെയർകെയ്സ് ഇറങ്ങവെ വീണ് പരുക്കേറ്റതിനെ തുടർന്ന് ജീവൻ വെടിഞ്ഞത്. വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം 49 വയസ്സ് മാത്രം പ്രായമുള്ള സോജന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം മാർച്ചിലാണ് സോജൻ യുകെയിലെത്തിയത്. ഇവിടെ മോറിസൺ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുകയായിരുന്നു. കെയർ ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ , കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് ഭാര്യയ്ക്ക് യുകെയിൽ ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലാണ് സോജനും മക്കളും ഇവിടെ എത്തി ചേർന്നത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു ( യുകെ) എന്നിവരാണ് സഹോദരർ. കുറുമ്പനാടം അസംപ്ഷൻ സീറോ മലബാർ ആർച്ച് ഇടവകാംഗമാണ് സോജനും കുടുംബവും. സോജൻ്റെ മ്യത സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സോജൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved