Obituary

സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലനമേഖലയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ചങ്ങനാശേരി അതിരൂപത, കുറുമ്പനാടം നിവാസിയായ ചമ്പക്കുളം
മേടയില്‍ ജോസ് ഫിലിപ്പ് സാര്‍ നിര്യാതനായി…
സീറോമലബാര്‍ സഭയ്ക്കു പ്രത്യേകിച്ച് വിശ്വാസപരിശീലന മേഖലയില്‍ നിരവധി നിസ്തുല സംഭാവനകള്‍ നല്‍കിയ സഭാസ്‌നേഹി…. സഭാത്മകത സ്വഭാവസവിശേഷതയാക്കിയ അത്മായപ്രേഷിതന്‍… വിശ്വാസപരിശീലനമേഖലയെ തനതായ ഇടപെടലിലൂടെ ഫലപ്രദമായി നവീകരിച്ച ക്രാന്തദര്‍ശി… 10 ദിവസത്തെ അവധിക്കാല മതബോധന ഇന്റന്‍സീവ് കോഴ്‌സിനെ ‘വിശ്വാസോത്സവം’ എന്ന വര്‍ണ്ണാഭവും സജീവവുമായ പരിശീലനപദ്ധതിയാക്കി പരിവര്‍ത്തനപ്പെടുത്തുകയും ആ പദ്ധതിയെ ഇതരരൂപതകള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്ത ആശയസംരംഭകന്‍…

സ്വന്തമായി ആരംഭിച്ച വെബ്‌സൈറ്റിലൂടെ തന്റെ അറിവുകള്‍ അദ്ധ്യാപകര്‍ക്ക് പകരുവാന്‍ സന്മനസ്സു കാണിച്ച അദ്ധ്യാപകരുടെ അദ്ധ്യാപകന്‍… ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍നിന്നും BTh, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും MTh എന്നിവ സ്വന്തമാക്കി ജീവിതം മാതൃസഭയ്ക്കുവേണ്ടി വ്യയംചെയ്ത കര്‍മ്മശാലി… അനേകം വിശ്വാസപരിശീലകര്‍ക്ക് പാഠ്യപരിശീലനം മാത്രമല്ല ഹൃദയത്തില്‍ ഉത്തമബോധ്യങ്ങളും പകര്‍ന്ന, പലപ്പോഴും ആ മേഖലയില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായപേഷിതര്‍ക്കും സംശയനിവാരണസ്രോതസായി നിലകൊണ്ട വിജ്ഞാനസമ്പാദകന്‍…

പ്രിയപ്പെട്ട ജോസ് ഫിലിപ്പ് സാര്‍ അങ്ങ് ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് ചൂണ്ടുപലകയാകുന്നത് അനേകം സഭാത്മക സാധ്യതകളിലേയ്ക്കാണ്; സഭയ്ക്കു നല്‍കി കടന്നുപോകുന്നത് ഈടുറ്റ സംഭാവനകളും…

വാർത്ത – ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമെസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയാണ് അവളെന്നും തന്റെ ലോകത്തെ അര്‍ഥ പൂര്‍ണ്ണമാക്കിയ അവള്‍ ഇന്നു തന്നോടൊപ്പം ഇല്ല എന്നും മരണ വിവരം സ്ഥിരീകരിച്ചു കൊണ്ടു ഭര്‍ത്താവ് കെവിന്‍ മൂര്‍ പറഞ്ഞു. ഈ ബുദ്ധിമുട്ടുള്ള സമയത്തില്‍ ഇത് ഒരു സ്വകാര്യ കുടുംബവിഷയമായി വിട്ടു തരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാലു വര്‍ഷം മുമ്പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ അമെസ് 270 അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Image result for August Ames Cause Of Death: Adult Film Star May Have Committed Suicide After Backlash Over
രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ല എന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അമെസ് അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. ഇതുമൂലം ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

യു.കെ. മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അന്തരിച്ച മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) വിന് ഡിസംബര്‍ 15 ന് വെള്ളിയാഴ്ച മലയാളി സമൂഹം വിട നല്‍കും. വെള്ളിയാഴ്ച രാവിലെ പത്തിന് സ്‌റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ അന്ത്യ ശുശ്രുഷകള്‍ ആരംഭിക്കും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. സജി തോട്ടത്തില്‍, മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.സിറില്‍ ഇടമന തുടങ്ങിയവര്‍ ശുശ്രുഷകളില്‍ സഹകാര്‍മികരായിരിക്കും.

ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാഞ്ജലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ ബെന്നിക്ക് അന്ത്യകര്‍മങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം.
കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നുഅദ്ദേഹം. ബെന്നിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അമേരിക്കയിലുള്ള സഹോദരനും നാട്ടില്‍ നിന്നും ഓസ്‌ട്രേലിയായില്‍ നിന്നും ബന്ധുക്കളും സംസ്‌കാര ശുശ്രുഷകളില്‍ പങ്കെടുക്കാനായി എത്തും.

ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം. മക്കള്‍ സ്റ്റെഫിനി , ബോണി.

സംസ്‌കാര ശുശ്രുഷകള്‍ക് പങ്കെടുക്കുന്നവര്‍ ദയവായി പുഷ്പചക്രങ്ങള്‍ക്ക് പകരം Macmillan and stoke Association UK charitty ഫണ്ടിനുവേണ്ടിയുള്ള ബോക്‌സില്‍ അതിനുള്ള പണം നല്‍കിയാല്‍ മതിയെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ സ്ഥലപരിമിതി കണക്കാക്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംസ്‌കാര ശുശ്രുഷകള്‍ തത്സമയം ക്‌നാനായ വോയിസ് സംപ്രേഷണം ചെയ്യുന്നതായിരിക്കും.
സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St. Bede’സ് കത്തോലിക്ക Church.
Bishopton Road
StocktononTees
TS18 4PA
സെമിത്തേരിയുടെ വിലാസം
Durham Road Cemtery
165 Durham Road
StocktononTees
TS19 0PU

കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളിക്കു ദാരുണാന്ത്യം. ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്‌കൂള്‍ അധ്യാപകനായ ലിയൊ ഏബ്രഹാമാണ് (42) മരിച്ചത്.

Leo Abraham

ലിയൊ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കാഞ്ഞിരപ്പള്ളി: സുമിത് പി ജേക്കബ് പന്തിരുവേലില്‍ നിര്യാതനായി. അഡ്വ. പി.സി. ചാക്കോയുടെ മകനായ സുമിത് ജേക്കബ് മലയാളം യുകെ ന്യൂസ് ടീമംഗവും വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്നയാളുമായ ബേസില്‍ ജോസഫിന്‍റെ സഹോദരീ ഭര്‍ത്താവ് ആണ്. ഇന്ന് കാലത്ത് നിര്യാതനായ സമിതിന്‍റെ സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 02.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ്‌. ഡോമിനിക്സ് കത്തീഡ്രലില്‍ നടക്കും.

ചെങ്ങളം പുളിക്കല്‍ ബ്ലെസ്സി ജോസഫ് (ടീച്ചര്‍ ഹോളി ഫാമിലി എച്ച്.എസ്. ഇഞ്ചിയാനി) ആണ് ഭാര്യ. ഏക മകന്‍ ജേക്കബ് എബ്രഹാം ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ്.

ബേസില്‍ ജോസഫിന്‍റെയും കുടുംബത്തിന്റെയും വേദനയില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ച് കൊണ്ട് യുകെയില്‍ മറ്റൊരു മലയാളി മരണം കൂടി. യുകെകെസിഎ മിഡില്‍സ് ബറോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) ആണ് ഇന്ന് വെളുപ്പിന് നിര്യാതനായത്. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. മൃത സംസ്‌ക്കാരം പിന്നീട് യുകെയില്‍ നടക്കും. ക്യാന്‍സര്‍ രോഗ ബാധിതനായി കുറച്ച് നാളുകളായി  ചികിത്സയില്‍ ആയിരുന്നു ബെന്നി.

മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും യുകെകെസിഎ യൂനിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ബെന്നി മാത്യു. അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ഒന്നരയോടെ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം.

ബെന്നി മാത്യുവിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അനുശോചനങ്ങള്‍.

ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ്  ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.

ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.

ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ്‌ അമ്മാവന്റെ വീട്ടിലെത്തിയത്.   ഹക്കീമിന്റെ  മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ്  ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)

പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട്‌ മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.

മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.

ലണ്ടനിലെ എപ്പിംഗിനു സമീപം ചിഗ്വെല്ലില്‍ താമസിച്ചിരുന്ന പ്രതാപന്‍ രാഘവന്‍ നിര്യാതനായി. ബ്ലഡ് കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. 52 വയസ് മാത്രമായിരുന്നു പ്രതാപന്റെ പ്രായം. കഴിഞ്ഞ ആഴ്ച വിട വാങ്ങിയ പ്രതാപന്റെ സംസ്‌കാരം ഞായറാഴ്ച ലണ്ടനിലെ മനോര്‍ പാര്‍ക്കില്‍ നടക്കും.
ഹാല്‍ലോ പ്രിന്‍സസ് അലക്‌സാണ്ട്രാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ലണ്ടനില്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തിവരികയായിരുന്ന പ്രതാപന്റെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടറിഞ്ഞത്. സോഷ്യല്‍ മീഡിയകളിലും മലയാളി സമൂഹത്തിലും സജീവ പങ്കാളിയായിരുന്നു പ്രതാപന്‍. അസുഖം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കുറച്ചു കാലമായി ബിസിനസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കേരളാ ട്രാവല്‍സ് ഉടമയായ പ്രകാശ് രാഘവന്റെ സഹോദരനാണ് പ്രതാപന്‍. ഭാര്യയും രണ്ടു ആണ്‍കുട്ടികളും ഉണ്ട്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പൊതു ദര്‍ശനം നടക്കുക. ഇതിനുള്ള സൗകര്യം വിക്ടോറിയ ഹൗസ് ടി ക്രിബ്ബ് ആന്റ് സണ്‍സിലാണ് ഒരുക്കുക. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രി ആന്റ് ക്രിമറ്റോറിയത്തില്‍ നടക്കും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Victoria House T Cribb & Sons
10 Woolwich Manor Way,
Beckton, London E6 5P-A

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

City of London Cemetery & Crematorium
Aldersbrook Road,
Manor Park E12 5DQ

ഗുളിക തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ പരുത്തംപാറ നടുവിലേപറമ്പില്‍ റിന്‍റ്റു – റിനു ദമ്പതികളുടെ മകള്‍ ഐലീന്‍ (5 വയസ്സ്) ആണ് മരണമടഞ്ഞത്. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഐലീന്‍. ദുരന്തം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണ് സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഐലിനെ ഉടന്‍ തന്നെ കോട്ടയത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

സംസ്ക്കാരം പിന്നീട്.

 

നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് വിട നല്‍കി.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹെയില്‍ഷാമില്‍ താമസിച്ചു വരുന്ന എല്‍ദോസ് നെഞ്ചുവേദനയെ തുടര്‍ന്ന് ദിവസങ്ങളായി ഈസ്റ്റ്‌ബോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില്‍ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്‍ത്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്ന എല്‍ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.

ഇന്നലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശന വേളയിലും, അകാലത്തില്‍ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്‍ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്‍ശനത്തിന് വച്ച എല്‍ദോസിനായി മാത്യുസ് മാര്‍ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്‍, ഫാദര്‍ രാജു ചെറുവള്ളില്‍, ഫാദര്‍ ബിജി ചേര്‍ത്തലാട്ട്, ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്, ഫാദര്‍ എബിന്‍, ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളില്‍, ഫാദര്‍ ഫിലിപ്പ് എന്നീ കാര്‍മ്മികര്‍ ശുശ്രൂഷകള്‍ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്‍ശന വേളയില്‍ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്‍ത്ഥനാനിര്ഭരമായ ശുശ്രൂഷകളില്‍ പങ്കു കൊള്ളുകയും എല്‍ദോസിന് അന്ത്യ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved