കുട്ടനാട് സംഗമ നേതാക്കളിലൊരാളും കുട്ടനാട് സംഗമം മുന്‍ ട്രഷററുമായ സുബിന്‍ പെരുമ്പളളിയുടെ പിതാവ് പി.ടി.ജോസഫ് പെരുമ്പളളില്‍ ( ജോസുകുട്ടിചാച്ചന്‍ 72) നിര്യാതനായി.മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കുട്ടനാട്ടില്‍ വിശിഷ്യാ എടത്വായിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായിരുന്നു ജോസുകുട്ടി ചാച്ചന്‍.
മതആദ്ധ്യാത്മിക രംഗങ്ങളില്‍ ചങ്ങനാശേരി അതിരൂപതയിലെ നിറസാനിധ്യമായിരുന്നു പരേതന്‍. ചങ്ങനാശേരി അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍ അതിരൂപതാ മതബോധനക്കമ്മിറ്റിയംഗവുമായിരുന്നു ജോസുകുട്ടി ചാച്ചന്‍. മതബോധന രംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്റ്റര്‍ ഓഫ് റിലീജിയസ് സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചിട്ടുണ്ട്.
എടത്വം തലവടി മേഖലയിലെ ആദ്യത്തെ കേബിള്‍ വിഷന്‍ ബാന്‍ഡ്‌ബോക്‌സ് ഗ്ലൂക്കോസ് തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയും എടത്വം മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി, എടത്വാ ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപിക നേതാക്കളിലൊരാള്‍, എടത്വാ വൈഎംസിഎ സെക്രട്ടറി കിഡ്‌സ് കുട്ടനാടിന്റെ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുനില്‍, സ്മിത( കുവൈറ്റ്) സുബിന്‍ ( യുകെ) എന്നിവര്‍ മക്കളും. ജോമോന്‍ ഇത്തിത്തറ, സിനി, റോഷന്‍ എന്നിവര്‍ മരുമക്കളുമാണ്. ശവസംസ്‌കാരം ബുധനാഴ്ച പത്ത് മണിക്ക് ചങ്ങനാശേരി അതിരൂപതാ മെത്രോപ്പൊലീത്താ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനപ്പളളി സെമിത്തേരിയില്‍ നടത്തപ്പെടും.
യുക്മയുടെ യോര്‍ക്ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ ട്രഷറര്‍ സുബിന്‍ ജോസഫിന്‍റെ പിതാവ് പി. റ്റി. ജോസഫ് പെരുമ്പള്ളില്‍ (74) നിര്യാതനായി. ഭാര്യ അന്നമ്മ ജോസഫ് കണ്ണാടി മാമ്പള്ളില്‍ കുടുംബാംഗം ആണ്. യുകെയില്‍ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന സുബിന്‍ ജോസഫിനെ കൂടാതെ സ്മിത ജോമോന്‍ (കുവൈറ്റ്), സുനില്‍ ജോസഫ് (കുവൈറ്റ്) എന്നിവര്‍ മക്കളാണ്. ജോമോന്‍ ഇത്തിത്തറ, സിനി, റോഷന്‍ എന്നിവര്‍ മരുമക്കളാണ്
എടത്വ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, ലയണ്‍സ് ക്ലബ് ഭാരവാഹി, വൈഎംസിഎ ഭാരവാഹി എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു പി. റ്റി. ജോസഫ്.
ടോം ജോസ് തടിയംപാട്
ഇടുക്കി: മുരിക്കാശേരിയിലെ ആദ്യകാല കുടിയേറ്റക്കാരനും, യുകെയിലെ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ജയ്മോന്‍ ജോര്‍ജ്ജിന്‍റെയും സന്ദര്‍ലാണ്ടില്‍ താമസിക്കുന്നു സിനി മാര്‍ട്ടിന്‍റെയും പിതാവ് തേക്കിലകാട്ടില്‍ ജോര്‍ജ് (കരിംങ്കുന്നം ജോര്‍ജ്, 77വയസ്) ഇന്ന്‍ വൈകുന്നേരം മുരിക്കാശേരിലെ വീട്ടില്‍ വച്ച് നിര്യാതനായി.
ജോര്‍ജ് ചേട്ടന്‍റെ ഭാര്യ മേരി ജോര്‍ജ്ജ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചിരുന്നു.
ഏഴു മക്കളുടെ പിതാവാണ് മരണമടഞ്ഞ ജോര്‍ജ്ജ്. ഹൃദയസ്തംഭനം ആയിരുന്നു മരണ കാരണം.
മക്കള്‍: ജയ്‌മോന്‍ ജോര്‍ജ് (യുകെ) , സിനി മാര്‍ട്ടിന്‍ (യുകെ). ബിജു ജോര്‍ജ്, (കുവൈറ്റ് ) അനി , ഷാജി ( ഇറ്റലി), സാബു ജോര്‍ജ് (മുരിക്കാശ്ശേരി), മിനി (തൊട്ടറ) രഞ്ജിനി, ഷാജന്‍ കൂത്താട്ടുകുളം.
മുരിക്കശേരിയിലെ ആദ്യകാല കുടിയേറ്റ സമൂഹത്തിലെ അംഗം ആയിരുന്നു ജോര്‍ജ് ചേട്ടന്‍റെ കുടുംബം. തൊടുപുഴ കരിംകുന്നത്തുനിന്നും ആണ് ഇടുക്കിയിലേക്ക് കുടിയേറിത്.
ഞായറാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ ഡേവിഡ് ബോവിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആളും ആരവവുമില്ലാതെ രഹസ്യമായി അമേരിക്കയില്‍ ദഹിപ്പിച്ചു. ന്യൂയോര്‍ക്കിലാണ് ചിതയോരുങ്ങിയത്. ലണ്ടനിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും പോലും പങ്കെടുപ്പിച്ചില്ല. സ്വസ്ഥമായ ഒരു മടക്കം ആയിരുന്നു ആരാധകരുടെ പ്രിയങ്കരനായ ഡേവിഡ് ബോവി തന്റെ കുടുംബത്തോട് പറഞ്ഞ അവസാനത്തെ ആഗ്രഹം. കുഴിച്ചിടരുത് ദഹിപ്പിക്കണം എന്ന് പറഞ്ഞിരുന്നതിനാലാണ് മൃതദേഹം അഗ്‌നിക്ക് നല്‍കിയത്.
തന്നെ പറഞ്ഞയയ്ക്കുന്ന വേളയില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നും വേണ്ടെന്നായിരുന്നു ബോവിയുടെ അന്ത്യാഭിലാഷം. നല്ല ജീവിതത്തിന്റെയും, സംഗീതത്തിന്റെയും പേരില്‍ മാത്രം ഓര്‍മ്മിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് കുടുബത്തോടും, ഭാര്യയോടും, സുഹൃത്തുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒരു കല്ലറയുണ്ടാക്കി, അതൊരു സ്മാരകമായി തീരേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച ബോവി, മൃതദേഹം ദഹിപ്പിക്കണം എന്നാവശ്യപ്പെടുകയായിരുന്നു.
ആഘോഷമോന്നുമില്ലാതെ നടന്ന സംസ്‌കാരത്തിന് 480640 പൌണ്ടേ ചെലവു വന്നിട്ടുള്ളൂ.
തന്റെ സ്മരണയ്ക്കായി കേട്ടുമതിവരാത്ത സംഗീതം ഇവിടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാമെന്ന് ഒരു വക്താവ് അഭിപ്രായപ്പെട്ടത്. വലിയ സമ്മേളനങ്ങളും, കോലാഹലങ്ങളുമില്ലാതെ ഒരു മടക്കയാത്രയാണ് അദ്ദേഹം ആഗ്രഹിച്ചത്. ബ്ലാക്ക്സ്റ്റാര്‍ എന്ന ആല്‍ബം മരണത്തിന് ഒരാഴ്ച മുന്‍പ് പുറത്തിറക്കി ലോകത്തെ ഞെട്ടിച്ച ബോവി, ഇതാണ് തന്റെ വിടപറയലിന് പറ്റിയതെന്ന് ചിന്തിച്ചിരുന്നു. സംസ്‌കാരം വേണ്ടെന്ന് വച്ചെങ്കിലും പലയിടങ്ങളിലും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ബ്രിട്ട് അവാര്‍ഡുകള്‍ ബോവിയ്ക്കുള്ള സ്മരണക്കായി തീരുമാനിച്ചു കഴിഞ്ഞു.
കാന്‍സറിനോട് 18 മാസമായി പൊരുതി ഞായറാഴ്ചയാണ് ഡേവിഡ് ബോവി വിടപറഞ്ഞത്. തലമുറകളുടെ സംഗീതമായിരുന്നു ഇതോടെ ഓര്‍മ്മയായത്. സൌത്ത് ലണ്ടനില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറുകയായിരുന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നിര്യാതയായ ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്റോ ജോണിന്‍റെ ഭാര്യ സിനിമോളുടെ മാതാവ് ഉഴവൂര്‍ തൊട്ടിയില്‍ മേരി ജോസഫിന്‍റെ ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഉഴവൂര്‍ സെന്റ്‌റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കും. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ പോകുന്നതിനു മുന്‍പ് കസേരയില്‍ ബൈബിള്‍ വായിച്ചിരുന്നപ്പോള്‍ പെട്ടെന്നായിരുന്നു മരണം സംഭവിച്ചത്. സിന്റോയും ഭാര്യസിനിയും ബുധനാഴ്ച രാവിലെ നാട്ടിലേക്കു പുറപ്പെട്ടു എത്തിച്ചേര്‍ന്നിരുന്നു.
ഉഴവൂര്‍ തൊട്ടിയില്‍ റ്റി. സി. ജോസഫിന്‍റെ ഭാര്യയാണ് മരിച്ച മേരി ജോസഫ്. മക്കള്‍: മിനി, അനില്‍, സുനിമോള്‍ (ഇരുവരും യു.കെ.). മരുമക്കള്‍: സൈമണ്‍ പരപ്പനാട്ട് അരീക്കര, റോഷ്ണി, സിന്റോ വെട്ടുകല്ലേല്‍ ഉഴവൂര്‍ (ഇരുവരും യു.കെ.)
ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിനു വേണ്ടി യുണിറ്റ് സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പില്‍ അനുശോചനം അറിയിച്ചു
ലിവര്‍പൂള്‍ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് സിന്റോ ജോണിന്‍റെ ഭാര്യ സിനിമോളുടെ അമ്മ ഉഴവൂര്‍ തൊട്ടിയില്‍ റ്റി. സി. ജോസഫിന്‍റെ ഭാര്യ മേരി ജോസഫ് (പെണ്ണമ്മ, 66വയസ്സ്) നിര്യാതയായി. സംസ്കാരം പിന്നീട്. സിന്റോയും ഭാര്യസിനിയും വിവരമറിഞ്ഞ് ഇന്നു രാവിലെ നാട്ടിലേക്കു പുറപ്പെട്ടു.
മക്കള്‍: മിനി, അനില്‍, സുനിമോള്‍ (ഇരുവരും യു.കെ.). മരുമക്കള്‍: സൈമണ്‍ പരപ്പനാട്ട് അരീക്കര, റോഷ്ണി, സിന്റോ വെട്ടുകല്ലേല്‍ ഉഴവൂര്‍ (ഇരുവരും യു.കെ.) സംസ്‌കാരം വെള്ളിയച്ച നടക്കും. ആദരാഞ്ജലികള്‍.
ഇംഗ്ലണ്ട് ഇടുക്കി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളി സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവും ആയ റോയ് മാത്യുവിന്‍റെ അമ്മ മാണിക്കതിനാല്‍ വീട്ടില്‍ അച്ചാമ്മ മാത്യു കഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരുന്നു. ശവ സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 12.00 മണിക്ക് കാഞ്ചിയാര്‍ സൈന്റ് മേരിസ് പള്ളിയില്‍ നടക്കും
പരേത അതിരമ്പുഴ ചെരുവില്‍ കുടുംബംഗം ആണ്. അഞ്ചു മക്കള്‍ രണ്ടു ആണും മുന്ന് പെണ്ണും . റോയ് മാത്യു ഇന്നലെ തന്നെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
മരണത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വിനെര്‍ സാബു ഫിലിപ്പും, സെക്രെട്ടറി ടോംജോസ് തടിയംപാടും അഗാധമായ ദുഖം അറിയിച്ചു.
കഴിഞ്ഞ ദിവസം പീറ്റര്‍ബോറോയില്‍ മരണമടഞ്ഞ മലയാളി ബാലന്‍ അശ്വിന്‍ മോന് (7 വയസ്സ്) തിങ്കളാഴ്ച യുകെ മലയാളി സമൂഹം അവസാന യാത്രാമൊഴിയേകും. ഇന്ന്‍ എട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആയിരുന്നു പീറ്റര്‍ബോറോ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന അശ്വിന്‍ മോനെ വിധി തട്ടിയെടുത്തത്. ഡിസംബര്‍ 27ന് ആയിരുന്നു എല്ലാവരെയും സങ്കട കടലിലാഴ്ത്തി അശ്വിന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടിരിക്കെ അതിന് ഒരാഴ്ച മുന്‍പ് തന്നെ അശ്വിന്‍ യാത്രയായത് ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ് അശ്വിന്റെ കുടുംബവും കൂട്ടുകാരും. മാവേലിക്കര സ്വദേശികളായ ജെനു എബ്രഹാം, ലിന്‍ഡ ജെനു ദമ്പതികളുടെ മൂത്ത മകനായിരുന്നു അശ്വിന്‍ ജെനു. ബ്രെയിന്‍ ട്യൂമറിന്‍റെ രൂപത്തിലെത്തിയായിരുന്നു മരണം അശ്വിനെ കൂട്ടിക്കൊണ്ട് പോയത്.
ഏകദേശം നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പീറ്റര്‍ബോറോയില്‍ അശ്വിന്റെ പെട്ടെന്നുള്ള മരണം വലിയൊരു നടുക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ച് മൂന്ന്‍ ആഘോഷങ്ങള്‍ ആയിരുന്നു ഇവിടെയുള്ള മലയാളികള്‍ പ്ലാന്‍ ചെയ്തിരുന്നത്. പീറ്റര്‍ബോറോ എക്യുമെനിക്കല്‍ പ്രയര്‍ ഗ്രൂപ്പ്, പീറ്റര്‍ബോറോ മലയാളി കൂട്ടായ്മയായ ചൈതന്യ, റോയല്‍ മെയില്‍ ജീവനക്കാരായ മലയാളികള്‍ എന്നിങ്ങനെയായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ അശ്വിന്റെ കുടുംബത്തിന്‍റെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത പീറ്റര്‍ബോറോ മലയാളികള്‍ ഈ ആഘോഷങ്ങള്‍ എല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്.
പീറ്റര്‍ബോറോ മലയാളികളെ പോലെ തന്നെ ദുഖിതര്‍ ആണ് ജെനുവും കുടുംബവും മുന്‍പ് താമസിച്ചിരുന്ന വാറ്റ്ഫോര്‍ഡിലെ മലയാളികളും. വാറ്റ്ഫോര്‍ഡില്‍ നിന്നും പീറ്റര്‍ബോറോയിലേക്ക് താമസം മാറ്റിയെങ്കിലും തന്‍റെ ബന്ധങ്ങള്‍ കൈമോശം വരാതെ സൂക്ഷിച്ചിരുന്ന ജെനുവിന് ഇപ്പോഴും വാറ്റ്ഫോര്‍ഡില്‍ മികച്ച ഒരു സൗഹൃദ വലയം ആണുള്ളത്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണിമോന്‍ മത്തായി ഉള്‍പ്പെടെ നിരവധി മലയാളികള്‍ അശ്വിന്റെ മരണവാര്‍ത്ത അറിഞ്ഞ അന്ന് രാത്രി തന്നെ ജെനുവിനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നു.
അശ്വിന്‍ മോന്‍റെ മൃതദേഹം സംസ്കരിക്കുന്നത് കേരളത്തില്‍ ആയിരിക്കും പീറ്റര്‍ബോറോ മലയാളികളുടെയും വാറ്റ്ഫോര്‍ഡ് മലയാളികളുടെയും നേതൃത്വത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്ന്‍ വരികയാണ്. ഇക്കാര്യത്തില്‍ ഒന്നും അശ്വിന്റെ കുടുംബത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ ഉള്ള സഹകരണങ്ങള്‍ ആണ് ഇവിടുത്തെ മലയാളികള്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളായ അശ്വിന്റെയും കുടുംബത്തിന്റെയും സഹായത്തിനായി ഇടവകംഗങ്ങളും കൂടെയുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു. തിങ്കളാഴ്ചയാണ് പൊതു ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. അന്ന് ഉച്ചയ്ക്ക് 01.00 മണി മുതല്‍ വൈകിട്ട് 06.00 മണി വരെ അശ്വിന്‍ മോന് അവസാനയാത്രാമൊഴി ഏകാന്‍ അവസരം ഒരുക്കിയിടുണ്ട്.
അശ്വിന്‍ മോന്‍റെ ഇഷ്ടപ്പെട്ട കളറായ ഓറഞ്ച് കളര്‍ അണിഞ്ഞ് വേണം കുട്ടികള്‍ വരാന്‍ എന്ന്‍ അശ്വിന്‍ മോന്‍റെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് സ്യൂട്ടും ബ്ലൂ ഷര്‍ട്ടും, സ്ത്രീകള്‍ക്ക് ബ്ലാക്ക് കളറിലുള്ള വേഷവും അഭികാമ്യം ആയിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സജി : 07859900713
ബിജോ : 07703742801
മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന പള്ളിയുടെ അഡ്രസ്സ്
St. Jude Church Hall,
Cranford Drive,
Peterborough,
Cambridgeshire,
PE3 7EW