ഒഹിയോവിലെ ബെവര്‍ളി വില്ലേജിന് സമീപമുള്ള തടാകത്തില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

മലയാളികളാണെങ്കിലും ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇവര്‍ മനോരോഗ വിദഗ്ദരായിരുന്നു. ലോഗന്‍സ്‌പോര്‍ട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്‌പോട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റ, കൊക്കോമ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ക്ലിനിക്കുകള്‍ ഉണ്ട്. അമേരിക്കയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോക്ടര്‍. ഫോട്ടോഗ്രാഫിയില്‍ നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.