Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്.

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.

റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി ഫിലിപ്പ് സി രാജൻ (42) മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വന്നതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു .

സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല. പരേതൻ കാന്റർബറി മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ: മാത്യു, സാറ.

ഫിലിപ്പ് സി രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളി നേഴ്‌സ് കുവൈറ്റിൽ നിര്യാതയായി. ധാർ അൽ ഷിഫാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്ന ചാലക്കുടി കുറ്റിക്കാട് സ്വദേശിനി ജോളി ജോസഫ് (48) ആണ് മരണമടഞ്ഞത്. ഇന്നലെ താമസ സ്ഥലത്ത് വച്ചായിരുന്നു ജോളിയുടെ മരണം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. ജോളി ജോസഫിന്റെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ .ഒരാഴ്ച മുമ്പ് മാത്രം അർബുദം സ്ഥിരീകരിച്ച ജെസ്‌ എഡ്വിനാണ് മരണത്തിന് കീഴടങ്ങിയത്. കണ്ണൂരാണ് ജെസിന്റെ കേരളത്തിലെ സ്വദേശം . ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് കാത്തിരിക്കെയാണ് മരണം ബോധമില്ലാതെ കോമാളിയായി എത്തിയത്.

ലണ്ടനിലെ സെന്റ് ജോർജ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന രണ്ടുവർഷം മുമ്പ് മാത്രം യുകെയിലെത്തിയ ജെസ് പള്ളി ക്വയറിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന ജെസ് വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്.

ജെസ് എഡ്വിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ യു കെ മലയാളി യുവാവായ ടോണി സക്കറിയ ( 39 ) മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത വേദനയാണ് യുകെയിലെ മലയാളി സമൂഹത്തിന് നൽകിയത്. ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ആറുമാസം മാത്രം മുമ്പ് യുകെയിലെത്തിയ ഭാര്യ ജിയ എത്തിയതിനെ തുടർന്നാണ് ടോണിക്ക് യുകെയിൽ എത്തിച്ചേരാൻ ആയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്.

തൻറെ കുടുംബവുമോത്ത് ജീവിതം കരുപിടിപ്പിച്ച് തുടങ്ങി വരവെയാണ് ആകസ്മികമായി ടോണിയെ മരണം കൂട്ടി കൊണ്ടുപോയത്. കെയർ ഹോമിൽ ഭാര്യ ജിയ ജോലിക്ക് പോയ സമയത്തായിരുന്നു മരണം എത്തിയത്. പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ടോണിയുടെ സഹോദരിയും സഹോദരനും യുകെയിൽ തന്നെയുണ്ട്. ഇവരെ കാണിച്ച് തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അകാലത്തിലുള്ള പെട്ടെന്നുള്ള ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം .

ടോണി സക്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

35 വയസ്സുകാരനായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ ചെറുപുഴ സ്വദേശിയായ ജിനേഷ് തോമസ് പൊടിമറ്റം ആണ് മരണമടഞ്ഞത്. തലശ്ശേരി രൂപതയിൽ പെട്ട കോലുവള്ളി ഹോളി ഫാമിലി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് .

ജിനേഷ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ കുര്യന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി . പരേതനായ കണിപ്പിള്ളിൽ ജോൺ മാത്യുവിന്റെ ഭാര്യയാണ്. മൃതദേഹം 22-ാം തീയതി ബുധനാഴ്ച രാവിലെ പുല്ലൂരാംപാറ പരേതനായ കണിപ്പിള്ളിൽ ടോമി ജോണിന്റെ ഭവനത്തിൽ എത്തിച്ച് പൊതുദർശനം നടത്തുന്നതും ഉച്ചകഴിഞ്ഞ് 2 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളിയിൽ വച്ച് മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും .പരേത തുടങ്ങനാട് അമ്പാട്ട് കുടുംബാംഗമാണ്.

ജോൺ കുര്യൻ സീറോ മലബാർ സഭയുടെ ലീഡ്സിലെ ഇടവകയായ സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ ദീർഘകാലമായി കാറ്റക്കിസം ക്ലാസുകളുടെ പ്രഥമ അധ്യാപകനും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളുമാണ്.

ജോൺ കുര്യൻറെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് സംസ്കാര ചടങ്ങുകൾ തൽസമയം കാണാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ആദ്യകാല മലയാളിയായ ജോഷി വർഗീസിന്റെ മാതാവ് നിര്യാതയായി. പരേതനായ മേലേത്ത് വർഗീസിന്റെ ഭാര്യ ബ്രിജിത്ത (84 ) ആണ് ഇന്ന് 18-ാം തീയതി ശനിയാഴ്ച നിര്യാതയായത്. പരേതയുടെ മൃതസംസ്കാര ശുശ്രൂഷ 19-ാം തീയതി ഞായറാഴ്ച 4 മണിക്ക് ഒളരിക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് നടത്തും.

മക്കൾ : റോസിലി, ലിസി, ടോണി, മേഴ്സി, ജോഷി (യു കെ )

മരുമക്കൾ : പരേതനായ ജോർജ് , ജോസ് , ജോളി, ആൻറണി, മിനി (യുകെ).

ജോഷി വർഗീസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലാക്ബേണില്‍ താമസിക്കുന്ന എലിസബത്ത് മാണി (26) വിടവാങ്ങി. യുകെയിൽ എത്തി ആറ് മാസം മാത്രം ആയിരിക്കെയാണ് എലിസബത്തിൻെറ മരണം. രണ്ടാഴ്ച മുൻപ് എലിസബത്തിന് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിനുശേഷം അവശതകൾ കാണിച്ച എലിസബത്ത് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനു പിന്നാലെ ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തില്‍ ആണെന്ന് തിരിച്ചറിയുന്നത്.

രോഗം അതിൻെറ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഭര്‍ത്താവ് റോഫി ഗണരാജ് നേഴ്‌സാണ്. എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

എലിസബത്ത് മാണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവധിയ്ക്കായി നാട്ടിലെത്തിയ യുകെ മലയാളിയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. മുപ്പത്തഞ്ചുകാരനായ രഞ്ജിത്ത് ജോസഫാണ് മരണമടഞ്ഞത്. കാണക്കാരി സ്വദേശിയാണ് രഞ്ജിത്ത്. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റും മറ്റൊരു പള്‍സര്‍ ബൈക്കും തമ്മിൽ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റില്‍ തലയിടിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു.

ബൈക്കിലുണ്ടായിരുന്ന ആളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുകെയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഭാര്യ റിയ യുകെയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ്. ഏക മകള്‍ : ഇസബെല്ല. സംസ്‌കാരം നാളെ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടക്കും.

രഞ്ജിത്ത് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved