കുവൈറ്റില് രണ്ട് പ്രവാസികള് മുങ്ങിമരിച്ചു. കണ്ണൂര് പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില് ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില് ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന് തന്നെ രക്ഷാപ്രവര്ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന് റിസോര്ട്ട് മേഖലയിലായിരുന്നു സംഭവം.
ലുലു എക്സ്ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്സ്ചേഞ്ച് കോര്പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വേർപാട്. മലയാളി വൈദികനായ ഫാ. ഷാജി പുന്നാട്ടാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. മലയാളി വൈദികനായ ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്നപ്രാഥമിക വിവരം. കഴിഞ്ഞ ദിവസം നടന്ന ബിഷപ്പിന്റെ ചടങ്ങില് പങ്കെടുക്കേണ്ടിയിരുന്ന അച്ചനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്ത് വന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരുങ്ങുകയാണ്.
ഇംഗ്ലീഷ് സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സഹോദര സഭകളോടും മലയാളി സമൂഹങ്ങളോടും ബന്ധം പുലർത്തിയിരുന്നു. റെക്സ്ഹാം രൂപതയിലാണ് ഫാ. ഷാജി ശ്രുശ്രൂഷ ചെയ്തിരുന്നത്. നോര്ത്ത് വെയില്സിലെ അബ്രിസ് വിത്തിലായിരുന്നുതാമസം.
ഷാജി അച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില് നിന്ന് വീണതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയര് മരിച്ചു. എറണാകുളം ചളിക്കവട്ടത്ത് ഗുഡ് എര്ത്ത് ലെയിനില് പുല്ലാട്ട് വീട്ടില് താമസിക്കുന്ന എസ്. സുരേഷ് (59) ആണ് മരിച്ചത്. പാലാ സ്വദേശിയാണ്.
കോട്ടയ്ക്കലില് സൈറ്റ് ഇന്സ്പെക്ഷന് നടത്തികൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം.ബിടെക് സിവില് എഞ്ചിനീയറിംഗില് റാങ്ക് ജേതാവായിരുന്നു. സംസ്ഥാനത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളുടെ നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിര്മ്മാണവുമായി ബന്ധപ്പെട്ടും പ്രവര്ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെയും പല നിര്മ്മാണ പ്രവര്ത്തനങ്ങളുടെയും ഭാഗമാകാന് സുരേഷിന് സാധിച്ചു.
അസോസിയേഷന് ഓഫ് സ്ട്രക്ചറല് ആന്ഡ് ജിയോ ടെക്നിക്കല് കണ്സള്ട്ടന്റ് എഞ്ചിനീയേഴ്സ് മുന് അധ്യക്ഷന്, ഹാം റേഡിയോ ഗില്ഡ് ഡയറക്ടര്, ഭാരതീയ വിദ്യാഭവന് കൊച്ചികേന്ദ്രം ഡയറക്ടര് ബോര്ഡംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.
പാലാ പുലിയന്നൂര് പുല്ലാട്ട് വീട്ടില് എ ശങ്കരന് നായരുടെയും, കെ ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്: ഹരിശങ്കര്, ശ്രീലക്ഷ്മി. മരുമക്കള്: ഉമ, ഹേമന്ത്. സംസ്കാരം നാളെ രാവിലെ 11ന് പുലിയന്നൂര് പുല്ലാട്ട് വീട്ടുവളപ്പില്.
സൗദിയിലെ തബൂക്കിനു സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാളിപ്പാടി ഓതിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ ജോസഫാണു (30) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക്-യാമ്പു റോഡിൽ ദുബ എന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിൽ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ട് കുടുംബാംഗമാണ്.
ഭാര്യ: ഡോണ (നഴ്സ്, ഇഎംഎസ് സഹകരണ ആശുപത്രി, മുംബൈ). സഹോദരങ്ങൾ: ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.
പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.
സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ
മലയാളിയായ വിദ്യാർത്ഥിയെ അബുദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ അനിൽ കുര്യാക്കോസ്-പ്രിൻസി ദമ്പതികളുടെ മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത്.
ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നേഴ്സായി ജോലി ചെയ്യുന്ന അമ്മ പ്രിൻസിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങിയ സ്റ്റീവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രിൻസി മകനെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സ്റ്റീവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെ: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79) നിര്യാതയായി.
സംസ്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയില്.
മക്കൾ: റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു.
മരുമക്കള്: റോബിൻ എബ്രഹാം(സൗത്താംപ്ടൺ, യുകെ), പ്രീണാ റോയി
റാണി റോബിൻെറ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അയര്ലണ്ടിലെ ചെറിവുഡ്, ക്യാബിന്റീലിയില് താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും ( ബീക്കണ് ഹോസ്പിറ്റല് ,ഡബ്ലിന് ) കോട്ടയം മണര്കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും ( ഡണ്ലേരി ഗ്ലെനഗേരി ആള്ട്ടഡോര് നഴ്സിങ് ഹോം ) മകന് കാര്ത്തിക് ( 6 വയസ് ) നിര്യാതനായി.
മൃതദേഹം ക്രംലിന് ചില്ഡ്രന്സ് ഹോസ്പിറ്റലില് സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് ഡബ്ലിനില് നടത്തപ്പെടും.
കുഞ്ഞു കാര്ത്തിക്കിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സുഹൃത്തുക്കള്ക്കൊപ്പമുള്ള പര്വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്ജയില് മരിച്ചു. ബീച്ച് റോഡ് കോണ്വന്റ് സ്ക്വയര് സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്ഹിലാല് ബാങ്കില് ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്ക്കൊപ്പം ഫോസില് റോക്കില് കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്ജ മലീഹയിലെ ഫോസില് റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്ഡന് വീസ നല്കിയിരുന്നു.
സുഹൃത്തുക്കള്ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്ഖൂസിലെ അവര് ഓണ് ഇന്ത്യന് സ്കൂളില് അധ്യാപികയാണ്. മക്കള്: ഡാനിയേല്, ഡേവിഡ്. മൃതദേഹം തുടര് നടപടികള്ക്കായി ദൈദ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .
മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .
സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.