Obituary

അഡ്വ. റെന്‍സന്‍ സഖറിയ 

മാഞ്ചസ്റ്റര്‍: ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ മുന്‍ ട്രഷറും, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ഡയസിസ് സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ പിതാവ് പി.ജെ.തോമസ് (87) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരേതന്‍ ഏപ്രില്‍ 19 ബുധനാഴ്ച രാത്രി 9.30 മണിക്കായിരുന്നു അന്തരിച്ചത്. പാലക്കാട് ജില്ലയിലെ പുന്നപാടത്ത് കുട്ടന്‍ തറപ്പേല്‍ കുടുംബാഗമാണ് പരേതന്‍. മൃതസംസ്‌കാരം ശനിയാഴ്ച (22-04-2017) 3 മണിക്ക് ഇളവംപാടം സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടുന്നതായിരിക്കും.

കുടുംബാംഗങ്ങള്‍:
ഭാര്യ പരേതയായ മറിയാമ്മ തോമസ് (മറ്റക്കര മ ണിയന്‍ചിറ കുടുംബാംഗം). മക്കള്‍: ത്രേസ്യാമ്മ, എലിസബത്ത്, സി. അമല (SABS) ജര്‍മ്മനി, ജോര്‍ജ് (മാഞ്ചസ്റ്റര്‍ UK), കൊച്ചുറാണി. മരുമക്കള്‍: ജയിംസ് കോട്ടായില്‍ (കുറവിലങ്ങാട്), റെജി കളപ്പുരയില്‍ (പാലക്കാട്), ഷീജ വഴുതനപ്പള്ളി (കുറപ്പന്‍ത്തറ), സിബി കിഴവഞ്ചിയില്‍ ടീച്ചര്‍ (ഈരാറ്റുപേട്ട ).

പി.ജെ. തോമസിന്‍റെ നിര്യാണത്തില്‍ മകന്‍ ശ്രീ ജോര്‍ജ് തോമസിന്റെ മാഞ്ചസ്റ്ററിലെ വസതിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പരേതന്റെ നിര്യാണത്തില്‍ ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

നാട്ടിലെ വിലാസം:
കുട്ടന്‍ തറപ്പേല്‍,
പുന്നപാടം,
ഇളവന്‍പാടം.പി.ഓ,
പാലക്കാട്.
ഫോണ്‍: 9495912860, 9605348010.

സ്വന്തം ലേഖകന്‍

സലിസ്ബിറി : സലിസ്ബിറി മലയാളി അസ്സോസ്സിയേഷന്റെ സജീവാംഗമായ ബിജു മുന്നാനപ്പള്ളിയുടെ മാതാവിന്റെ മൂത്ത സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി. ആന്ധ്രാപ്രദേശില്‍ വച്ചായിരുന്നു മരണം. 85 വയസ്സുള്ള സിസ്റ്റര്‍ കാര്‍മ്മല്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ് കോണ്ഗ്രികേഷന്‍ സഭാംഗമാണ്. ആന്ധ്രാപ്രദേശിലെ എലൂറില്‍ സേവനം അനുഷ്ടിച്ചു വരികെയായിരുന്നു. കേരളത്തിന് പുറമെ, ആന്ധ്രാ, ബീഹാര്‍, കര്‍ണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലും മദര്‍ സുപ്പീരിയര്‍ ആയി സിസ്റ്റര്‍ കാര്‍മ്മല്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി നീറുവേലില്‍ കുടുംബാംഗമാണ് സിസ്റ്റര്‍ കാര്‍മ്മല്‍. അമ്മിണി, ലൂസ്സമ്മ, അപ്പച്ചന്‍, പാപ്പച്ചന്‍, അപ്പു തുടങ്ങിയവര്‍ സഹോദരങ്ങളാണ്. ശവസംസ്കാരം വെള്ളിയാഴ്ച മൂന്ന് മണിക്ക് എലൂറിലെ ക്ലാരിസ് സ്റ്റഡി ഹൌസ്സില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. സിസ്റ്റര്‍ കാര്‍മ്മലിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ദ്ധരായ ബിജു മുന്നാനപ്പള്ളിയുടെ കുടുബാംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

 

 

മലപ്പുറം വെന്നിയൂർ കൊടക്കല്ല് പരേതനായ ചെമ്മല മുഹമ്മദ് ഹാജിയുടെ മകൻ മൂസ (35) റിയാദിൽ നിര്യാതനായി .ഭാര്യ : നസീമ , മാതാവ് : മമ്മാതിയ ഹജ്ജുമ്മ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊല്ലം അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ്​ മരിച്ച മറ്റൊരു മലയാളി വാദികബീർ കേന്ദ്രമായുള്ള എഞ്ചിൻ ഒായിൽ വിപണന സ്​ഥാപനത്തിലെ സെയിൽസ്​മാനായി ജോലി ചെയ്​തുവരുകയായിരുന്നു.

റൂട്ടിൽ പോയപ്പോൾ ഞായറാഴ്​ച വൈകുന്നേരം ലിവയിൽ വെച്ചാണ്​ ഹൃദയാഘാതം ഉണ്ടായത്​. ഇതേ തുടർന്ന്​ ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന്​ മസ്​കത്തിലേക്ക്​ കൊണ്ടുവരും. 15 വർഷമായി ഇബ്രാഹീം കുട്ടി മസ്​കത്തിലുണ്ട്​. സലീനയാണ്​ ഭാര്യ. മൂത്ത മകൻ ഷാലിൻ മസ്​കത്തിലുണ്ട്​. സനീഷ്​ മറ്റൊരു മകനാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.

സൌത്താംപ്ടനില്‍ താമസിക്കുന്ന റെജി കോശിയുടെ മാതാവ് റെയ്ച്ചല്‍ കോശി (81 വയസ്സ്) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കൈപ്പള്ളികിഴക്കേതില്‍ കുടുംബാംഗമായ റെയ്ച്ചല്‍ കോശി മാവേലിക്കര പുന്നമൂട് എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. സംസ്കാരം ശനിയാഴ്ച പത്ത് മണിക്ക്.

ചലച്ചിത്രതാരം മുൻഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചോട്ടാ മുംബൈ, ഇമ്മാനുവേൽ, സോൾട്ട് ആൻഡ് പെപ്പെർ, ഡാഡികൂൾ, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം.

മുൻഷിയിലെ ‘മെമ്പറി’ലൂടെ തുടങ്ങി സിനിമ വരെ എത്തിയ കലാകാരന് ജീവിതം തന്നെ ഇരുട്ടിലായിരുന്നു. ടെലിവിഷനിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തിയിരുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകളിലൂടെ വേണു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരചിത്രങ്ങളിലായിരുന്നു വേണു അഭിനയിച്ചിരുന്നതും.

അതിനിടെയാണ് വൃക്കരോഗം വില്ലനായി എത്തിയത്. ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലായിരുന്നു അദ്ദേഹം. കൈയില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിച്ചില്ല. അങ്കമാലിയിലെ സ്കാര്യ ആശുപത്രിയിലാണ് ചികിത്സ തേടിക്കൊണ്ടിരുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. വാർധക്യം ബാധിച്ചെന്നു തോന്നിയപ്പോൾ സിനിമയിൽ നിന്നു സ്വയം വിരമിച്ചു. അവസരങ്ങളുമായി ആരെങ്കിലും സമീപിച്ചാലും ശാരീരികാവശതകൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു പതിവ്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു.

അവിവാഹിതനാണ്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു.

തമിഴ്നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. സേലം ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്.

ഏന്തയാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനുവാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

ബിനുവിന്റെ മാതൃസഹോദരന്റെ വീട്ടിൽപ്പോയി മടങ്ങി വരും വഴിയാണ് അപകടം. വാഹനത്തിൽ ബിനുവിന്റെ മകളടക്കം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹങ്ങൾ ധർമ്മപുരി ആശുപത്രിയിൽ.

ലിവര്‍പൂളില്‍ ദീര്‍ഘകാലം നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആനി തോമസ് (അനു ചേച്ചി) 74 വയസ് ലേക് ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. ലുക്കീമിയ രോഗ ബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ ആയിരുന്നു. ലിവര്‍പൂളിലെ ബൂപ്പ നേഴ്‌സിങ് ഹോമിലാണ് ജോലിചെയ്തിരുന്നത്.
മാള താണിശ്ശേരി പൊട്ടപ്പറമ്പില്‍ തോമസ് – മറിയാമ്മ ദമ്പതികളുടെ മകളായിരുന്നു. വീട്ടിലെ മൂത്ത അംഗം എന്നനിലയില്‍ ജീവിതം കുടുംബത്തിന് സമര്‍പ്പിച്ചിരുന്നു വ്യക്തിയായിരുന്നു ആനി എന്നാണ് അറിയുന്നത്. രണ്ടായിരത്തി ആറുമുതല്‍ ആറു വര്‍ഷത്തോളം ലിവര്‍പൂളില്‍ ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്തു നാട്ടിലേക്ക് മടങ്ങിയിരുന്നു.

ലിവര്‍പൂള്‍ ക്രോക്സ്റ്റത്തില്‍ താമസിക്കുന്ന റോസിലി മാനുവലിന്റെ അനുജത്തിയാണ്. റോസിലിയും കുടുംബവും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാളെ നാട്ടിലേക്കു പുറപ്പെടും. ലിവര്‍പൂളിലെ ആത്മീയ രംഗത്തു വളരെ സജീവമായിരുന്നു ആനിചേച്ചി. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ആദരാഞ്ജലികള്‍

.

ഇടുക്കി ജില്ലാ സംഗമം യു.കെയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവപ്രവര്‍ത്തകനും ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ പീറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്‌കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. ഉപ്പുതോട്ടിലുള്ള ശ്രീ പിറ്റര്‍ താനോലിയുടെ വസതിയിലെത്തി ഇടുക്കി ജില്ലാ സംഗമം മുന്‍ കമ്മറ്റി മെമ്പര്‍ തോമസ് കടുവിനായിലിന്റെ സഹോദരന്‍ ജോയിമോന്‍ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു

തൃശൂര്‍ വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടില്‍ സുലൈമാന്‍(45)വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ വുഖൈറിലെ കെട്ടിട നിര്‍മാണ സ്ഥലത്ത്് സുലൈമാന്‍ ഓടിച്ചിരുന്ന കാറിൽ ട്രെയ്‌ലര്‍ ഇടിച്ചായിരുന്നു അപകടം. സ്വന്തമായി നിര്‍മാണ കമ്പനി നടത്തിവരികയായിരുന്നു. പരേതനായ അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ ജാസ്മിന്‍. മക്കള്‍: സഫ്‌വാസ്, സിനാന്‍, സുഫ്യാന്‍. ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു

ഫ്രിമിലി : ഫ്രിമിലി മലയാളിയായ സ്മിത തോമസ്സിന്റെ പിതാവ് എം. റ്റി. തോമസ്‌ ( 76 ) നാട്ടില്‍വച്ച് നിര്യാതനായി. നെടുംകണ്ടത്ത് മുര്യന്‍കാവില്‍ കുടുംബാംഗമാണ് എം. റ്റി. തോമസ്‌. ഹൃദയ സംബന്ധമായ രോഗത്താല്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പ്‌ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ എം. റ്റി. തോമസ്സിനെ ഇസിജിക്ക് വിധേയമാക്കിയിരുന്നു. ഇസിജി റിപ്പോര്‍ട്ടില്‍ കണ്ട അപകടകരമായ വ്യതിയാനത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. അഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം വിശ്രമത്തില്‍ ആയിരുന്ന എം. റ്റി. തോമസ്സിന് ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി വീണ്ടും ഹൃദയസ്തംഭനം ഉണ്ടാവുകയും, മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ ഗ്രേസ്സി, മക്കള്‍  സിനി തോമസ്‌ ( ഓസ്ട്രേലിയ ), സീമ തോമസ്‌ ( സൗദി ), സ്മിത തോമസ്‌ ( യുകെ ). അജി, ജിജു, ഷാജി എന്നിവര്‍ മരുമക്കളാണ്. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി സ്മിമിതയും കുടുംബവും നാളെ നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. പിതാവിന്റെ മരണത്തില്‍ ദുഃഖാര്‍ത്തരായ സ്മിത തോമസ്സിനും കുടുംബത്തിനും മലയാളം യുകെ ന്യുസ് ടീമിന്റെ അനുശോചനം അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved