Social Media

ഓഹിയോ :  യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

നാലു ട്രാഫിക്ക് സിഗ്നലുകളും ഒരു റയില്‍വേട്രാക്കും മുറിച്ചു കടന്നാണ് ഈ എട്ട് വയസുകാരന്‍ വാന്‍ ഓടിച്ചത്. അമിത വേഗമെടുക്കാതെ സിഗ്നലുകളെല്ലാം പാലിക്കുകയും ചെയ്തു. മാക്ടൊണാള്‍ഡിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പരിചയക്കാരാണ് കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും വീട്ടില്‍ അറിയിച്ചതും.

ഇന്ത്യക്കാരിയായ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഫെയ്‌സ്ബുക്കില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവിനെ യുഎഇ കമ്പനി ജോലിയില്‍നിന്നു പുറത്താക്കി. ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്‍സിലാല്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടതായി യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിനെതിരായും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന റാണാ അയൂബ് എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഇയാള്‍ അയച്ച മോശം സന്ദേശങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തുവന്നത്. റാണാ അയൂബിന്റെ സുഹൃത്തുക്കള്‍ വിവരം യുഎഇ കമ്പനിയെ അറിയിച്ചതോടെയാണ് ബിന്‍സി ബാലചന്ദ്രന്റെ ജോലി നഷ്ടപ്പെട്ടത്. ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചു. കേരളത്തില്‍ പല പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം വിവാദമായിരുന്നു.

bincy-lal1.jpg.image.784.410
ഏപ്രില്‍ ആറിനാണ് ബിന്‍സിയുടെ അശ്ലീല സന്ദേശങ്ങള്‍ റാണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരുള്‍പ്പെടെയായിരുന്നു പോസ്റ്റ്. തുടര്‍ച്ച് റാണയുടെ സുഹൃത്തുക്കള്‍ ഇയാളുടെ കമ്പനിയില്‍ വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ ജീവനക്കാരന്‍ ഒരു സ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുന്നതായി ഇമെയിലില്‍ പരാതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. പരാതി ശരിയാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ ഏപ്രില്‍ എട്ടിന് ബിന്‍സിയെ പിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി. ഇസ്ലാമിനെതിരായും ഇയാള്‍ പോസ്റ്റുകള്‍ ചെയ്തിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. യുഎഇ സൈബര്‍ നിയമപ്രകാരം കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഏറെ വര്‍ഷം ഇയാള്‍ ജയിലില്‍ കഴിയേണ്ടിവരും.

പൊന്നാനി സ്വദേശിയായ ഷെഫീക്ക് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു  പോസ്റ്റ് നിങ്ങൾക്കുള്ള ഒരുതിരിച്ചറിവാണ്.സിനിമ പിന്നണി പ്രവര്‍ത്തകന്‍ കൂടിയായ ഷെബീഖ് കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്കുള്ള യാത്രയില്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പറയാതെ പറയുന്നുണ്ട് എല്ലാം. ചിത്രം എങ്ങനെയാണ് തന്റെ മൊബൈലില്‍ പതിഞ്ഞതെന്ന് ഷെഫീഖ് പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്. മലയാളികളുടെ ഹൃദയം തകർത്തു വൈറൽ ആയ ആ പോസ്റ്റ് ഇങ്ങനെ ?

ചിത്രത്തോടൊപ്പം ആ സ്‌നേഹിതൻ ഇങ്ങനെ കുറിച്ചു

ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവിൽ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികൾ, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തിൽ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകൾ തെളിയാൻ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക” ഞാൻ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലർന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓർമകളെ താലോലിക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവർ, മക്കളെ സ്നേഹിക്കുന്ന തിരക്കിൽ അവർക്ക് വേണ്ടി രക്തം വിയർപ്പാക്കി ഒഴുക്കിയിട്ട് , വളർന്നു വലുതായപ്പോൾ തിരസ്കരിച്ച മക്കൾ, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാൾ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോൾ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോർമ്മ വന്നത് “ പത്തു മക്കളെ നോക്കാൻ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാൽ എന്നെ ഒരാളെ നോക്കാൻ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?”വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നിൽക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങൾ മുറ്റി, കുഴങ്ങും കാലം, സ്നേഹത്തോടൊരു തുള്ളി പകരാൻ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..

സൗത്താംപ്ടനിലെ ഒരു യുവാവ് പ്രണയ ദിനത്തില്‍ തന്‍റെ കാമുകിയെ പറ്റിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ എന്ന രീതിയില്‍ അവള്‍ക്ക് മുന്‍പില്‍ മുട്ട് കുത്തിയ യുവാവ് കയ്യില്‍ ഒരു മോതിരത്തിന്റെ ബോക്സും കരുതിയിരുന്നു. ബ്രാഡ് ഹോംസ് എന്ന യുവാവ് തുടര്‍ന്ന്‍ കാമുകിയോട് തന്നെ തങ്ങളുടെ ബന്ധത്തില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആണെന്ന്‍ പറഞ്ഞ ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രീതിയില്‍ കാമുകി ജെന്നിയ്ക്ക് മുന്‍പില്‍ മുട്ട് കുത്തുകയായിരുന്നു.
താന്‍ ഏറെ സ്നേഹിക്കുന്ന കാമുകനില്‍ നിന്നും വിവാഹാഭ്യര്‍ത്ഥനയാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന്‍ കരുതിയ ജെന്നിക്ക് സന്തോഷം കൊണ്ട് തന്‍റെ വികാരങ്ങള്‍ നിയന്ത്രിക്കാനും ആവുന്നില്ല. എന്നാല്‍ ”will you marry me?” (എന്നെ വിവാഹം കഴിക്കുമോ) എന്ന ചോദ്യത്തിന് പകരം ബ്രാഡ് ഉന്നയിച്ചത്. ”will you make a cup of tea? (ഒരു കപ്പ്‌ ചായ ഉണ്ടാക്കാമോ) എന്ന ചോദ്യം ആയിരുന്നു എന്ന് മാത്രം.

പ്രണയ സൂചകമായ മോതിരം പ്രതീക്ഷിച്ച് നിന്ന ജെന്നി കണ്ടത് മോതിര ബോക്സിനുള്ളില്‍ ഒരു ടീ ബാഗ്‌ മാത്രവും. പ്രണയ തരളിതയായി നിന്ന ജെന്നി ഇതോടെ കൊപാകുലയവുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും പ്രണയത്തിന്‍റെ ഭാവി ഇനി എന്തായാലും ബ്രാഡ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഏഴ് മില്യനിലധികം പ്രാവശ്യം കണ്ടു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിവറേജസിന് മുന്നില്‍ പൊതുവെ മലയാളികള്‍ സമാധാന പ്രിയരും ക്ഷമാശീലരുമാണ്. എന്നാല്‍ ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പാലാ ബിവറേജസിനു മുന്നിലുണ്ടായ അടിപിടി രംഗങ്ങളാണ് ഈ വീഡിയോയില്‍. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം.
പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് യുവാവിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കാനെത്തിയതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവ് അടി തുടങ്ങി. കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ ചെറുക്കാന്‍ ആര്‍ക്കുമായില്ല. പാലാ സ്വദേശി തന്നെയായ യുവാവ് ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ പട്ടികയിലുള്ളയാളുമാണത്രെ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഈ മാസം മൂന്നിന് ബുധനാഴ്ചയായിരുന്നു സംഭവം. പരാതിക്കാരില്ലാത്തതിനാല്‍ യുവാവിനെതിരെ പൊലീസ് കേസൊന്നുമില്ല.

മനില: ഡോകടര്‍മാര്‍ മരിച്ചുവെന്നു വിധിയെഴുതിയ മൂന്ന്‍ വയസ്സുകാരിക്ക് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ തിരികെ കിട്ടി. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന്‍ കൊണ്ടിരിക്കെയാണ് കുട്ടിയില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടെന്ന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന്‍ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചുവെന്ന് അറിയിച്ച് സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ക്കിടെ പെട്ടിയില്‍ ശ്രധിച്ച ഒരാള്‍ കുട്ടിയുടെ തല അനങ്ങിയതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിയത്. കുട്ടിക്ക് ജീവന്‍ അവശേഷിക്കുന്നുവെന്ന്‍ കണ്ട് ഉടനടി ഹോസ്പിറ്റലില്‍ വീണ്ടും എത്തിച്ചു. ഇതിനിടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ബന്ധു ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ച്ത്രീകരിച്ചത് യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആവുകയായിരുന്നു. കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

ദില്ലി: സിയാച്ചലില്‍ നടന്ന മഞ്ഞിടിച്ചില്‍ മഞ്ഞിനടിയില്‍പ്പെട്ട സൈനികനെ ഒപ്പമുള്ള സൈനികര്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തില്‍ പട്ടാളക്കാര്‍ നിന്നിടത്തേക്ക് മഞ്ഞു പാളി ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ രണ്ട് ദിവസം തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നിന്നാണ് ജവാന്മാരുടെ മനശക്തി തെളിയിക്കുന്ന ഈ വീഡിയോ.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക താവളമാണ് സിയാച്ചില്‍ മലനിരകള്‍. 20,000 അടി മുകളിലുള്ള ഇവിടെ മൈനസ് 60 ഡിഗ്രി തണുപ്പാണ്. 19,600 അടി ഉയരമുള്ള സ്ഥലത്താണ് സൈനികര്‍ അപകടത്തില്‍ പ്പെട്ടത്. 1984 ന് ശേഷം സിയാച്ചലില്‍ 2000 ലധികം സൈനികര്‍ മരിച്ചിട്ടുണ്ട്.

ബംഗളുരു: നഗരപ്രാന്തത്തിലെ സ്‌കൂളില്‍ പുള്ളിപ്പുലിയെത്തിയത് പരിഭ്രാന്തി പരത്തി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു വിബ്ജിയോര്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് പുള്ളിപ്പുലി കടന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂളില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സ്‌കൂളില്‍ പുലി കയറിയ ചിത്രം പകര്‍ത്താനെത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മികച്ച ചിത്രം ലഭിക്കാന്‍ പുലിക്ക് അടുത്തേക്കുപോയതാണു ഫോട്ടോഗ്രാഫര്‍മാര്‍ക്കു വിനയായത്. ക്ലാസ്മുറിക്കുള്ളില്‍ കടന്ന പുലിയെ വാതില്‍അടച്ചാണു കുടുക്കിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റത്. പുലി ശാന്തനായിരുന്നെന്നും പിടികൂടാനുള്ള ശ്രമമാണു പ്രകോപിതനാക്കിയതെന്നും ബംഗളുരു ഡി.സി.പി. പറഞ്ഞു.

ലണ്ടന്‍: ലാംബെത്ത് പാലത്തിനു മുകളില്‍ ഡബിള്‍ ഡെക്കര്‍ ബസ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയചകിതരായതാണ് പ്രശ്‌നം സൃഷ്ടിച്ചത്. എന്നാല്‍ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി സൃഷ്ടിച്ച സ്‌ഫോടനമായിരുന്നു അതെന്ന് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്ററിലേക്ക് പോയ ബസിന്റെ മുകല്‍ നിലയിലാണ് പൊട്ടിത്തെറി നടന്നതെന്ന് തൊട്ടടുത്ത പാര്‍ക്കിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഭീകരാക്രമണമാണെന്നു കരുതി പ്രദേശത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ദി ഫോറിനര്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അവിടെ നടന്നതെന്ന് പിന്നീട് വിശദീകരണമുണ്ടായി. ജാക്കിചാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീയേഴ്‌സ് ബ്രോസ്‌നനും മുഖ്യ വേഷത്തിലെത്തുന്നു. പൊതുസ്ഥലത്തുണ്ടായ പൊട്ടിത്തെറി ഒട്ടേറെപ്പേരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടാകുമെന്ന് വോസ്റ്റര്‍ഷയര്‍ എംപി നിഗെല്‍ ഹഡില്‍സ്റ്റണ്‍ പറഞ്ഞു. അതൊരു സിനിമാ ചിത്രീകരണം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഹഡില്‍സ്റ്റണ്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ തന്നില്‍ 7/7 ആക്രമണ പരമ്പരകളുടെ ഓര്‍മയാണുണര്‍ത്തിയതെന്ന് ഫെയില്‍നട്ട് എന്നൊരാള്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുളള സ്‌ഫോടനം നടത്തും മുമ്പ് അത് വ്യാജമാണെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. ആക്രമണത്തിന്റെ ഭീതിയുമായി കഴിയുന്ന തങ്ങളെ ഇത്തരത്തില്‍ ദ്രോഹിക്കരുതെന്നും ഫെയില്‍നട്ട് പറഞ്ഞു.

സ്‌ഫോടനം സൃഷ്ടിച്ച വന്‍ അഗ്നിഗോളം ബസിന്റെ മുകള്‍ഭാഗം തകര്‍ത്തു. ഡമ്മി മൃതദേഹങ്ങള്‍ ബസില്‍ വച്ചിരുന്നതും പരിഭ്രാന്തി വര്‍ദ്ധിക്കാന്‍ കാരണമായി. സിനിമ ചിത്രീകരിക്കുന്നവരെയും ക്യാമറയുമൊക്ക ജനങ്ങള്‍ കാണാതെ വരുമ്പോള്‍ തീര്‍ച്ചയായും ഭയം ഉണ്ടാകുമെന്നും പാര്‍ലമെന്റിന് മുന്നിലൂടെ നടന്ന് പോകുകയായിരുന്ന ചില സഞ്ചാരികള്‍ക്ക് ഇത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം

 
 

 

 

 

ചിക്കാഗോയില്‍ നിന്നുള്ള പൂനം, പ്രിയങ്ക എന്നീ സഹോദരിമാര്‍ തങ്ങളുടെ ദിവസേനയുള്ള വ്യായാമത്തിന്റെ ഭാഗമായി നടത്തുന്ന ഒരു ഫ്യൂഷന്‍ ഡാന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് വൈറല്‍ ആകുന്നു. നാല് ദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു മിനിറ്റ് മാത്രമുള്ള ഈ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Fusion Dance Poonam and Priyanka

RECENT POSTS
Copyright © . All rights reserved