Social Media

തായ്ലന്‍ഡിലെ ഒരു കാഴ്ച ബംഗ്ലാവില്‍ ആണ് സംഭവം നടന്നത്. തായ്ലന്‍ഡിലെ ചാലോംഗ് എന്ന സ്ഥലത്തെ  ഫുകെറ്റ് കാഴ്ച ബംഗ്ലാവിനടുത്തുള്ള ആനിമല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് യുവതിയ്ക്കാണ് ദുര്യോഗം ഉണ്ടായത്. പെരുമ്പാമ്പിനെ കയ്യില്‍ എടുത്ത് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെ അതിന് ഒരു ചുംബനം കൊടുക്കാന്‍ പോയ ജിന്‍ ജിംഗ് എന്ന യുവതിയുടെ മുഖത്ത് ആണ് പാമ്പിന്‍റെ കടിയേറ്റത്. അപ്രതീക്ഷിതമായ സംഭവത്തില്‍ യുവതിയും പാമ്പിനെ കൈകാര്യം ചെയ്തിരുന്നവരും പകച്ച് പോയതായി കാണാം.
കടിയേറ്റ ഉടന്‍ തന്നെ ജിന്‍ ജിങ്ങിനെ ഫുകെറ്റ് ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കി. വിഷമില്ലാത്ത പാമ്പ് ആയിരുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ക്ക് സ്റ്റിച്ച് ഇട്ടതിനു ശേഷം അധികം താമസിയാതെ തന്നെ യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. തായ്ലണ്ട് സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ അനധികൃത മൃഗശാലകളും പാര്‍ക്കുകളും സന്ദര്‍ശിക്കുമ്പോള്‍ വളരെ കരുതല്‍ എടുക്കണമെന്ന് തായ് ടൂറിസ്റ്റ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ജിന്‍ ജിങ്ങിനെ പെരുമ്പാമ്പ്‌ ആക്രമിക്കുന്ന രംഗങ്ങള്‍ മറ്റൊരു സന്ദര്‍ശക വീഡിയോയില്‍ പകര്‍ത്തിയത് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക.

 

 

 

RECENT POSTS
Copyright © . All rights reserved