Social Media

ആസിഫ് അലി എന്ന നടനോട് മലയാളികളുടെ ഇഷ്ടവും സ്നേഹവും വെളിപ്പെടുത്തുകയാണ് രമേശ് നാരായണനുമായുണ്ടായ വിവാദം. എംടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ സൈബർ ലോകം ഒറ്റക്കെട്ടായി നിന്നു. സിനിമയിലെ സഹപ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആസിഫ് അലിയെ പിന്തുണച്ചു.

ഏറെ സന്തോഷത്തോടെയാണ് ആസിഫ് അലി എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയത്. അതിനുള്ള കാരണം ആ വേദിയിൽ ആസിഫ് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് നീലത്താമര എന്ന സിനിമയുടെ ഓഡിഷന് എംടിയുടെ മുൻപിൽ പോയിട്ടുണ്ട്. എന്നാൽ, മലയാളി ലുക്ക് ഇല്ലെന്ന കാരണത്താൽ ആ സിനിമയിൽ ആസിഫിന് അവസരം ലഭിച്ചില്ല. പക്ഷേ, 13 വർഷങ്ങൾക്കിപ്പുറം എംടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫ് നായകനായി മാറി.

ഒരു എംടി സിനിമയുടെ ഭാഗമാകുക എന്നത് ഏതൊരു ആർടിസ്റ്റിനെ സംബന്ധിച്ചും വലിയൊരു അംഗീകാരമാണ്. ഒരിക്കൽ മാറ്റി നിറുത്തപ്പെട്ട അത്തരമൊരു നായകപദവിയിലേക്കാണ് ആസിഫ് അലി കഠിനാധ്വാനം കൊണ്ടു നടന്നു കയറിയത്. മലയാളിത്തമില്ലെന്ന വിമർശനത്തെ സ്വന്തം സിനിമകൾ കൊണ്ടും അഭിനയം കൊണ്ടും തിരുത്തി എഴുതിപ്പിച്ച ആസിഫ് അലിയുടെ പുഞ്ചിരി ആ മാറ്റിനിറുത്തപ്പെടലുകൾക്കുള്ള മറുപടിയാണ്. അത്തരമൊരു സന്തോഷനിമിഷത്തിലാണ് ദൗർഭാഗ്യവശാൽ വിവാദമായ സംഭവം നടക്കുന്നത്. എന്നാൽ അവിടെയും, പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആ സാഹചര്യത്തെ ഒരു ചെറു പുഞ്ചിരിയോടെ ആസിഫ് നേരിട്ടു. ആസിഫിന്റെ മുഖത്തെ നിശബ്ദമായി ആ പുഞ്ചിരി തൊട്ടത് മലയാളികളുടെ ചങ്കിലാണ്.

ഒരു മനുഷ്യന്റെ ഈഗോയ്ക്കു മുൻപിൽ മറ്റൊരു മനുഷ്യന്റെ സുന്ദരമായ പുഞ്ചിരിയെന്ന് സൈബർ ലോകം ആ ഇടപെടലിനെ വാഴ്ത്തി. ആ ചിരിക്കു മുൻപിൽ ഒരുപാടു പേർ ചെറുതായിപ്പോയെടോ എന്നായിരുന്നു നടനും സംവിധായകനുമായ ബോബൻ സാമുവേൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.

സിനിമ പശ്ചാത്തലമില്ലാതെ, കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല എന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ആസിഫ് അലിക്ക് പിന്തുണയും സ്നേഹവും അറിയിച്ച് നിരവധി പേർ രംഗത്തു വന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ആസിഫ് അലി പുലർത്തിയ മാന്യതയും സൗമനസ്യവും ഏതൊരു കലാകാരനും മാതൃകയാണെന്ന് സൈബർലോകം പറയുന്നു.

‘’മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്’’ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. രമേശ് നാരായണന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. തെറ്റുപറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഈ വിവാദങ്ങൾക്കു ശേഷം രമേശ് നാരായണൻ പ്രതികരിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും.

പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്ന ടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈനോൾട്ടിൽ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാജമൊട്ടാകെ വൻ ഞെട്ടലാണ് ഉളവാക്കിയത്. ഡാനിയൽ അൻജോറിൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത് എന്നത് ദുരന്തത്തിന് കൂടുതൽ മാനങ്ങൾ നൽകി. സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .

കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു . ചൊവ്വാഴ്ച നടന്ന ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാൾ തന്റെ ജീവൻ രക്ഷിച്ചതിന് എൻ എച്ച് എസിന് നന്ദി പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ആക്രമണത്തിനിടെ 35 കാരനായ ഐടി എഞ്ചിനീർ ഹെൻറി ഡി ലോസ് റിയോസ് പോളനിയയുടെ കൈയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു . ഹെൻറി താൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നതിന്റെ ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. താൻ ഇനിയും സുഖം പ്രാപിക്കാനുണ്ട് എന്ന അർത്ഥത്തിൽ എനിക്ക് ഒരു നീണ്ട യാത്രയുണ്ട് ( I have a long Journey) എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈനോൾട്ടിൽ നിന്നുള്ള ഡി ലോസ് റിയോസ് പോളനിയയെ അദ്ദേഹത്തിൻ്റെ സഹോദരി ജെസീക്ക (31) തൻ്റെ കുടുംബത്തെ സംരക്ഷിച്ച ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം . എന്നെ ജീവനോടെ നിലനിർത്തിയതിന് എൻഎച്ച്എസിലെ എല്ലാ നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും ഡോക്ടർമാർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിൽ മിസ്റ്റർ ഡി ലോസ് റിയോസ് പോളനിയ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കാർലിസിലെ അപ്പർബി ഏരിയയിൽ കറുത്ത വർഗക്കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ വംശീയമായി അധിക്ഷേപിച്ചതിൻ്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നാല് ആൺകുട്ടികൾ അറസ്റ്റിൽ. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും കാര്‍ലിസിലെ അപ്പര്‍ബി ഏരിയയില്‍ നടന്ന സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുകയാണെന്നും കുംബ്രിയ പൊലീസ് പറഞ്ഞു.

 

വീഡിയോയിൽ വിദ്യാര്‍ത്ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുൻപ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്നത് കാണാം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ വൻതോതിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയോടെ ബാക്കി മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നാല് പേരെയും ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്‌ സെൻ്ററിലാണ് സംഭവം. ദിവസ വേതനമുള്ള ജോലിക്കാരാണ് ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാവുകയും ചെയ്തു. ആശുപത്രിയിലെ നിയമപ്രകാരം ഓപ്പറേഷൻ തിയറ്ററുകളിൽ ഫോട്ടോസുകളോ വിഡിയോകളോ എടുക്കാൻ അനുവദീനിയമല്ല.

എന്നാല്‍ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ വെച്ച്‌ മൂവരും ചേർന്ന് റീല്‍ ചിത്രീകരിച്ചത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയില്‍ പെട്ടിരുന്നു . കൂടാതെ റീല്‍സ് ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയർ നഴ്സിനോട് മൂവരും മോശമായി പെരുമാറിയതായും പരാതിയുണ്ട്. പരാതി ലഭിച്ചതിനെ തുടർന്നാണ് കർശനമായ നടപടിയുണ്ടായി നേഴ്സുന്മാരെ പിരിച്ച് വിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പുറത്തു പോകാന്‍ മടിയുള്ളവര്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദവുമാണ്. വാച്ചും ബാഗും മൊബൈല്‍ ഫോണും മുതല്‍ ഫ്രിഡ്ജും വാഷിങ് മെഷീനും വരെ ഓണ്‍ലൈനിലൂടെ വാങ്ങുന്നവരുണ്ട്. എന്നാല്‍ വീട്ടിലിരുന്ന് ഒരു വീട് തന്നെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താലോ?

അങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് അമേരിക്കയ്ക്കാരനായ ജെഫ്രി ബ്രയാന്റ് എന്ന യുവാവ്. മടക്കിയെടുക്കാവുന്ന ഒരു വീട് ആമസോണില്‍ നിന്ന് ജെഫ്രി വാങ്ങി. ഈ വീട് മുഴുവനായും നിവര്‍ത്തി താമസയോഗ്യമാക്കിയ ശേഷമുള്ള വീഡിയോ ടിക് ടോക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, കിടപ്പുമുറി, ബാത്‌റൂം എന്നിവയെല്ലാമുള്ള വീടിന്റെ ഒരു ഹോം ടൂര്‍ വീഡിയോയാണ് ജെഫ്രി പോസ്റ്റ് ചെയ്തത്. തന്റെ പ്രായത്തിലുള്ളവര്‍ക്ക് വീട് വാങ്ങാന്‍ സാധിക്കില്ലെന്ന് പലരും പറയാറുണ്ടെങ്കിലും മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ഇത് സാധ്യമാണെന്നതിന്റെ ഉദാഹരണമാണ് താനെന്നും ജെഫ്രി വീഡിയോയില്‍ പറയുന്നു.

ഇതു വാങ്ങാനായി 26,000 ഡോളര്‍ (21.5 ലക്ഷം രൂപ) ചെലവായെന്നും ജെഫ്രി പറയുന്നു. മറ്റു വീടുകളെ അപേക്ഷിച്ച് ഈ ഫോര്‍ഡബ്ള്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവാണ്. സാധാരണ വീടുകള്‍പോലെ ജനലുകളെല്ലാമുള്ള ഈ വീട്ടില്‍ ഒരാള്‍ക്ക് സുഖമായി താമസിക്കാം.

ഈ വീഡിയോക്ക് താഴെ ആളുകള്‍ നിരവധി സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. വീടിന്റെ ഡ്രെയ്‌നേജ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും മലിനജലം എവിടേക്ക് ഒഴുക്കി വിടുമെന്നുമെല്ലാം ആളുകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 21 ലക്ഷം രൂപയ്ക്ക് ഇതിലും മികച്ച വീട് നിര്‍മിക്കാം എന്നും ആളുകള്‍ പറയുന്നു. അതേസമയം ഈ വീട് ഇപ്പോള്‍ അദ്ഭുതമായി തോന്നുമെങ്കിലും ഭാവിയില്‍ ഇത് സാധാരണ കാഴ്ച്ചയാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വീട് ‘ഫ്രീം ഹോം ഡെലിവറി’യായിരുന്നോ എന്നും ആളുകള്‍ തമാശയായി ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വീട് സ്ഥിരമായി സ്ഥാപിക്കാനുള്ള സ്ഥലം ഇപ്പോഴും ജെഫ്രിക്ക് സ്വന്തമായിട്ടില്ല. വീട് കൈയില്‍ കിട്ടിയശേഷം അതിന് കേടുപാടുകളൊന്നുമില്ലല്ലോ എന്ന് പരിശോധിക്കാനായി താത്ക്കാലികമായ ഒരുടത്തുവെച്ചാണ് ഇത് നിവര്‍ത്തിനോക്കിയത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വധുവിന്റെ വിവാഹ വേദിയിലേക്കുള്ള യാത്രയാണ്. മെട്രോയിൽ കയറിയാണ് വധു വിവാഹ വേദിയിലെത്തിയത്. എന്നാൽ, ഇത് വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നില്ല. ബെംഗളൂരു നഗരത്തിലെ ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം വിവാഹ വേദിയിലെത്താൻ വൈകിയാലോ എന്ന ചിന്തയിൽ മെട്രോയിൽ യാത്ര ചെയ്ത യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സാരിയും ആഭരണങ്ങളുമണിഞ്ഞ് വിവാഹ വേഷത്തിൽ തന്നെയാണ് വധു മെട്രോയിൽ സഞ്ചരിച്ചത്.

‘ഫോർ എവർ ബെംഗളൂരു’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘സ്മാർട്ട് ബെംഗളൂരു വധു. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയ വധു മുഹൂർത്ത സമയത്ത് വിവാഹ വേദിയിലെത്താൻ കാറുപേക്ഷിച്ച് മെട്രോയില്‍ കയറുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീട്ടുകാർക്കൊപ്പം യുവതി മെട്രോയിൽ കയറുന്നതാണ് വിഡിയോയിൽ.

‌വധുവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. പുതിയ കാലത്ത്, പഴക്കമുള്ള വിവാഹ ആചാരങ്ങൾ മാറ്റി എങ്ങനെ സിംപിളാവാം എന്നാണ് വധു കാണിച്ചു തന്നതെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് വിവാഹ വേഷത്തിലും മെട്രോയിൽ കയറിയ വധുവിന് അഭിനന്ദനം അറിയിക്കുന്നത്. ബെംഗളൂരു പോലെ ട്രാഫിക് ബ്ലോക്കുള്ള സ്ഥലങ്ങളിൽ എല്ലാവർക്കും ഇതു പരീക്ഷിക്കാമെന്നും സമൂഹ മാധ്യമങ്ങളിൽ പലരും കുറിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ ലോകം വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച്, അവയെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങളും പരിണമിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ഒരു ചുവടുവെപ്പാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്ട് 2023 എന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയും കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഈ ആക്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിൽ തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യമുള്ള പത്താം സെക്ഷൻ 2024 ജനുവരി 31 മുതലാണ് നിലവിൽ വരുന്നത്. ഈ സെക്ഷനിൽ, സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ പ്രവർത്തികൾ എപ്പോൾ കുറ്റകൃത്യമായി മാറുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ മറ്റൊരു വ്യക്തിയെ ഏതെങ്കിലും തരത്തിൽ പരിഹസിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള മാർഗമായി സ്വീകരിക്കുന്നവർക്കെല്ലാം തന്നെ ഒരു മുന്നറിയിപ്പാണ് ഈ ആക്ട് നൽകുന്നത്.

യാതൊരു ന്യായീകരണവും ഇല്ലാതെ, പൂർണ്ണമായും തെറ്റായ സന്ദേശങ്ങൾ മറ്റൊരാളെ മാനസികമായും ശാരീരികമായും തളർത്തുന്നതിന് “അയക്കുന്നത് ” ഒരു ക്രിമിനൽ കുറ്റമായി ഈ ആക്ടിലൂടെ മാറിയിരിക്കുകയാണ്. ഇത് ടെക്സ്റ്റ് മെസ്സേജ്, ഓഡിയോ, വീഡിയോ തുടങ്ങി ഏത് തരത്തിലുള്ള സന്ദേശങ്ങളും ആകാം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങൾക്ക് അവർ പോലീസിൽ പരാതിപ്പെട്ടാൽ, സന്ദേശം അയച്ച ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനുള്ള അനുവാദമാണ് ഈ ആക്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ ശാരീരിക വൈകല്യമുള്ള വരെയോ രോഗങ്ങൾ ബാധിച്ചിരിക്കുന്നവരെയോ മനപ്പൂർവമായി ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും അവർക്ക് അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്.

ഇതോടൊപ്പം തന്നെ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. മറ്റൊരാളെ സ്വയം ഉപദ്രവിക്കുവാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ടിന്റെ സെക്ഷനുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെല്ലാം തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ജയിൽ ശിക്ഷ വരെ കുറ്റവാളിക്ക് ലഭിക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, മലയാളി സമൂഹം പ്രത്യേകമായും ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും മറ്റുമുള്ള അവസരങ്ങളായി ഉപയോഗിക്കാതിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]

ഒന്നാം വിവാഹവാർഷികത്തിൽ പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘‘എൻ ഉയിരോട ആധാരം നീങ്കൾധാനേ….ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ…പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.’’–നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.

2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. ഒന്നാം വിവാഹവാർഷികമായി ബന്ധപ്പെട്ടുള്ള കുറിപ്പും വിഘ്നേഷ് പങ്കുവയ്ക്കുകയുണ്ടായി. ‘‘നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.’’–വിഘ്നേഷ് പറയുന്നു.

ഉയിർ, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്.

പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഗ്രഹീതയായി തോന്നുന്നുവെന്നാണ് സ്വര പറയുന്നത്. ‘ചിലപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച് ഉത്തരം ലഭിക്കും. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും തോന്നുന്നു” എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ ബേബി എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

ജനുവരി 6ന് ആണ് സ്വര ഭാസ്‌ക്കറും ഫഹദ് അഹമദും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. പിന്നീട് ഹല്‍ദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷന്‍ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് ഫഹദ് അഹമദ്. 2019ല്‍ നടന്ന സിഎഎ സമരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സിഎഎ സമരത്തില്‍ മാത്രമല്ല, കര്‍ഷക സമരത്തിലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സ്വര പങ്കെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved