പ്രമുഖ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നതായിരുന്നു. വി ട്രാന്‍സ്ഫര്‍ പ്രീമിയം ഉള്ളവര്‍ക്ക് 2 ജിബിയിലും വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.
മെയ് 18നാണ് ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആര്‍എലിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാന്‍സ്ഫര്‍ വെബ്സൈറ്റിന് മൊത്തമായി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വി ട്രാന്‍സ്ഫര്‍ ഒരു മെസഞ്ചര്‍ സര്‍വീസ് മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാം അയക്കുന്ന ഡേറ്റകള്‍, ഫയലുകള്‍ എന്നിവ അവര്‍ക്ക് ലഭിക്കില്ല.
അതേസമയം, രാജ്യത്ത് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റുകള്‍, പോണ്‍ വെബ്സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകള്‍ എന്നിവ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഫൈസൽ നാലകത്ത്
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ ഒത്തുചേർന്ന് FOR THE WORLD എന്ന പേരിൽ ഒരു സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A Musical Salute to The Warriors of Humanity’ എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍ ആണ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെന്‍സ്മാന്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്‍, മംമ്ത, ജയറാം, നിവിൻ പോളി, ബിജുമേനോന്‍, ജയസൂര്യ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, മനോജ് കെ ജയന്‍, ഇർഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്‍, സിജോയ് വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ആഷിഖ് അബു, സക്കറിയ തുടങ്ങിവരും ഈ സന്തോഷം സോഷ്യല്‍മീഡിയ പേജി വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ വ്യത്യസ്തമായ അഞ്ചു ഭാഷകളിലായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.ഇത്രയേറെ പ്രശസ്ത താരങ്ങൾ ഒരു മ്യൂസിക് വിഡിയോവിന്റെ പ്രൊമോഷന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണെന്നതും ഈ പാട്ടിനെ ശ്രദ്ധെയമാക്കുന്നു.
ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.
ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്‌സല്‍, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിര്‍ RQ, അറബിക് ഗായകന്‍ റാഷിദ് (UAE) തുടങ്ങിയവര്‍ ആണ് ആലപിച്ചിട്ടുള്ളത്. ഗാനത്തിന്റെ മലയാള രചന നിര്‍വഹിച്ചത് ഷൈന്‍ രായംസാണ്. ഹിന്ദിയില്‍ രചിച്ചത് ഫൗസിയ അബുബക്കര്‍ , തമിഴ് രചിച്ചത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍, ഇംഗ്ലീഷ് ചെയ്തിരിക്കുന്നത് റിയാസ് ഖാദിര്‍ RQ , അറബിക് രചന റാഷിദ് (UAE) ആണ്.
പ്രൊജക്റ്റ് മാനേജര്‍ : ഷംസി തിരുര്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ഫായിസ് മുഹമ്മദ്. വാര്‍ത്താ പ്രചരണം – എ.എസ്.ദിനേശ് ആണ്. ഈ മനോഹരമായ ഗാനം പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത് ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്നാണ്.
ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.
Summer time..
And who doesn’t like a nice head bath🙏Can be dangerous. Please don’t try. pic.twitter.com/ACJpJCPCUq
— Susanta Nanda IFS (@susantananda3) May 24, 2020
വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.
കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.
ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.
ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്.
ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് പറയുന്നവരും ഏറെ.
ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.
എട്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും മകളെ ഊഞ്ഞാലാട്ടുന്ന അച്ഛന്‍ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. നിലത്തു നിന്നും 80 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് അച്ഛന്റെ സാഹസിക പ്രവർത്തി. മെക്സിക്കോയിലെ പ്യുയെർട്ടോ റൈക്കോ എന്ന സ്ഥലത്താണ് സംഭവം. അച്ഛൻ നിരവധി തവണ മകളെ ഊഞ്ഞാലാട്ടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേർ കണ്ട വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ മുഴുവൻ അച്ഛന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ വിമർശിച്ചാണ്.
‘ദ മിററാ’ണ് വിഡിയോയും വാർത്തയും പുറത്തെത്തിച്ചത്. മാധ്യമപ്രവർത്തകനായ ജൊനാതൻ പാഡില്ല പങ്കുവച്ച വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘വളരെ ചെറിയ പ്രായത്തിലുള്ള മകളെ ആണ് അച്ഛൻ ഈ ക്വാറന്റീൻ കാലത്ത് അപാർട്മെന്റിന്റെ ബാൽക്കണിയില്‍ നിന്ന് ഊഞ്ഞാലാട്ടുന്നത്’ എന്നാണ്.
ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലലില്ലാതെയാണ് കുട്ടി ഊഞ്ഞാലിൽ ഇരിക്കുന്നത്. നിങ്ങൾക്ക് പാർക്കിൽ പോകാൻ കഴിയുന്നില്ല എന്നിതനർത്ഥം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക എന്നതല്ലെന്നാണ് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്.
Just because you cannot go to the park does not mean you can risk your childs life… from r/insaneparents
ലവ് ബ്രേക്കപ്പിന് ശേഷം താന്‍ അനുഭവിച്ച വേദന കാമുകനും അറിയാന്‍ വേണ്ടി പ്രതികാരം ചെയ്ത ഒരു കാമുകിയുടെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാവുന്നത്. കാമുകനുമായി പിരിഞ്ഞ ശേഷം താന്‍ കരഞ്ഞ അത്രയും തന്നെ കാമുകനും കരയണമെന്ന വാശിയിലാണ് യുവതി പ്രതികാരത്തിനൊരുങ്ങിയത്.
ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കണമെന്ന ലക്ഷ്യത്തോടെ യുവതി യുവാവിന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളിയിറക്കി. ചൈനയില്‍ നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്ത വന്നത്. സാവോയെന്ന യുവതിയാണ് ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കുന്നതായി വ്യത്യസ്തമായ പ്രവര്‍ത്തി ചെയ്തത്.
സാവോയും കാമുകനും ഒരു വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പിരിയുകയായിരുന്നു. അവിചാരിതമായി സംഭവിച്ച ബ്രേക്കപ്പിന് പിന്നാലെ സാവോ തളര്‍ന്നു. മാനസികമായി തളര്‍ന്ന സാവോ ഏറെ ദിവസങ്ങളെടുത്താണ് വിഷമത്തില്‍ നിന്നും മോചിതയായത്.
തന്നെ കരയിച്ച കാമുകനോട് പ്രതികാരം ചെയ്യണമെന്നായി പിന്നീട് സാവോയുടെ ലക്ഷ്യം. പിന്നാലെ കാമുകന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളി വാങ്ങിയിടുകയായിരുന്നു കാമുകി. വീട്ടുപടിക്കല്‍ ഉള്ളി കണ്ടതോടെ കാമുകന്‍ അമ്പരന്നു. ഉള്ളിക്കൊപ്പം യുവതി ഒരു കുറിപ്പും കാമുകന്റെ വീട്ടുപടിക്കല്‍ വെച്ചിരുന്നു.
‘ഞാന്‍ മൂന്ന് ദിവസമാണ് കരഞ്ഞത്. ഇനി നിന്റെ ഊഴമാണെന്നായിരുന്നു’ കുറിപ്പില്‍ പറയുന്നത്. സംഭവം നിമിഷ നേരം കൊണ്ട് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ പ്രതികരണവുമായി യുവാവും രംഗത്തെത്തി. തന്റെ പഴയ കാമുകിക്ക് നാടകീയ സ്വഭാവമാണെന്നും ബ്രോക്കപ്പിന് ശേഷം ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിച്ചില്ലെന്നാണ് അവള്‍ എല്ലാവരോടും പറയുന്നതെന്നും അതുകൊണ്ട് താന്‍ മോശം ആള്‍ ആകുമോയെന്നും യുവാവ് ചോദിക്കുന്നു.
നാട്ടിലിറങ്ങിയ പുള്ളിപുലിയെ തുരത്തിയ തെരുവുനായ്ക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോഴാണ് നായ്ക്കളുടെ എന്‍ട്രി. മാസെന്നാണ് സോഷ്യല്‍മീഡിയയുടെയും അഭിപ്രായം.
പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി. രണ്ടാമത്തെയാള്‍ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില്‍ പിടികൂടുകയായിരുന്നു. വലിച്ച് താഴെയിടാന്‍ നോക്കുന്നതിനിടെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാള്‍ ശക്തിയില്‍ കാല്‍ കുടഞ്ഞു. പുള്ളിപ്പുലിയുടെ പിടി വിടുകയും അയാള്‍ ലോറിയില്‍ കയറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പിന്നെയാണ് ഏവരെയും ഞെട്ടിച്ച് ഒരു കൂട്ടം നായകളുടെ വരവ്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്. മതില്‍ചാടിക്കടക്കാന്‍ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുകയായിരുന്നു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.
#NDTVBeeps | Leopard attacks man in Hyderabad pic.twitter.com/Lv0ddxXACH
— NDTV (@ndtv) May 18, 2020
കോവിഡ് കാലത്തെ താരമാണ് സാനിറ്റൈസര്‍. എന്നിട്ടും മലയാളികള്‍ സാനിറ്റൈസര്‍ എന്നു പറയാന്‍ പഠിച്ചില്ലേ? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന, സാനിയ മിര്‍സ പങ്കുവെച്ച വീഡിയോ പറഞ്ഞു തരും അതിനുള്ള ഉത്തരം.
കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും സാനിറ്റൈസറുമുണ്ട്. കടയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ വേണ്ടി അത് കടലാസില്‍ എഴുതിക്കൊണ്ടു വരുന്നു. കടലാസ് വായിച്ചയാള്‍ ഒന്നു ഞെട്ടി. കാര്യം മറ്റൊന്നുമല്ല, അതില്‍ സാനിറ്റൈസറിനു പകരം ‘സാനിയ മിര്‍സയുടെ ട്രൌസര്‍ എന്നാണ് എഴുതിയിരിക്കുന്നത്’. ഇതു കണ്ട കടക്കാരന്‍ കടയില്‍ വന്നയാളെ തിരുത്തുന്നു; ഇതാണ് വീഡിയോ.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ടിക് ടോക്കില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, ഒപ്പം സാനിയ മിര്‍സയെ ടാഗും ചെയ്യുകയും ചെയ്തു. ഇത് കണ്ട സാനിയ ഒരേസമയം ചിരിക്കുകയും ‘തലയില്‍ കൈവച്ചു പോയി’ എന്ന ഇമോജികള്‍ സഹിതം വീഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.
🤣🙆🏽♀️🤦🏽♀️ https://t.co/SNuENxL9uF
— Sania Mirza (@MirzaSania) May 11, 2020
ഫൈസല്‍ നാലകത്ത്
FOR THE WORLD..ലോക ജനതക്ക് സമാധാനത്തിന്റെ സമർപ്പണം. A tribute to the Warriors of Humanity എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സമാധാന ഗീതം.. ഷൗക്കത്ത് ലെൻസ്മാൻ ആണ് ഈ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്ക്കാരം – യൂസഫ് ലെൻസ്മാൻ. ഇതിനു പിന്തുണയുമായി പ്രശസ്‌ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാരിയർ, റഹ്‌മാൻ, മംമ്ത, ബിജുമേനോൻ, ജയസൂര്യ, മനോജ് കെ ജയൻ, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, ആഷിഖ് അബു, സക്കറിയ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ശങ്കർ രാമകൃഷ്ണൻ, ആന്റണി വർഗ്ഗീസ് പെപ്പെ, സിജോയ് വർഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ തുടങ്ങി സിനിമാ മേഖലയിലെ ഒരുപാട് പ്രമുഖർ അവരുടെ ഔദ്യോഗിക പേജിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ വിപത്തിനെ നേരിടുന്ന ഈ അവസരത്തിൽ ശാന്തിയുടെ സന്ദേശവുമായി ഒരുപാട് ഗാനങ്ങളുമായി നമുക്ക് മുന്നിൽ പല കലാകാരന്മാരും എത്തിയിരുന്നു..ഇതിൽ നിന്നെല്ലാം ഒരുപാട് വത്യസ്തത പുലർത്തിക്കൊണ്ട് അഞ്ചു ഭാഷകളിലായി ഒരുഗാനം..ഈ രംഗത്തെ അതികായകന്മാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഗാനോപഹാരം ലോക ജനതക്ക് സമർപ്പിക്കാനൊരുങ്ങുന്നത്.. തികച്ചും വ്യത്യസ്‌തകൾ നിറഞ്ഞ ഈ ഗാനം ദേശീയ പുരസ്‌ക്കാര ജേതാവ് ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അൽഫോൻസ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, റംഷി അഹമ്മദ്, സിത്താര, കാവ്യ അജിത് കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റിയാസ് ഖാദിർ RQ, അറബിക് ഗായകൻ റാഷിദ് (UAE) തുടങ്ങിയവർ ആണ് ആലപിച്ചിട്ടുള്ളത്.
ഷൈൻ രായംസാണ് മലയാളം രചന നിർവഹിച്ചിട്ടുള്ളത്. കൂടാതെ ഹിന്ദി – ഫൗസിയ അബുബക്കർ , തമിഴ് – സുരേഷ്കുമാർ രവീന്ദ്രൻ, ഇംഗ്ലീഷ് – റിയാസ് ഖാദിർ RQ , അറബിക് – റാഷിദ് (UAE) ഇവരുടെയെല്ലാം അതിമനോഹരമായ വരികളും ഈ ഗാനത്തിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.
ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.പ്രശസ്ത സൗദി ഗായകൻ ഹാഷിം ബിൻ അബ്ബാസ് പാടി അഭിനയിക്കുന്നതും അതോടൊപ്പം നാൽപ്പതോളം ലോക രാജ്യങ്ങളിലെ കലാകാരന്മാരെ ഈയൊരു ഗാനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു ഗാനങ്ങൾക്കും അവകാശപ്പെടാനില്ലാത്ത അത്യപൂർവമായ പ്രത്യേകതയാണ്.ലെൻസ്മാൻ പ്രൊഡക്ഷൻസിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്നാണ് ഈ ഗാനോപഹാരം ഒരുക്കുന്നത്.
പ്രൊജക്റ്റ് മാനേജർ : ഷംസി തിരുർ, പ്രൊജക്റ്റ് ഡിസൈനർ : ഫായിസ് മുഹമ്മദ്.
വാർത്താ പ്രചരണം – എ.എസ്.ദിനേശ്.
International Artist Source – സിൻജോ നെല്ലിശ്ശേരി (SWITZERLAND), മനോജ് നായർ (The Artist Events-DOHA) , ഫൈസൽ നാലകത്ത് LMR (UK), സണ്ണി മൈലാക്കേൽ (USA), ഉമേഷ് ധർമൻ (AFRICA), ജിയോ നെല്ലിശ്ശേരി (AUSTRALIA), ജോജു കാട്ടൂക്കാരൻ (PARIS ), ശാം റോയ് (HONGKONG).
ഇതിന്റെ പോസ്റ്റർ ഡിസൈൻസ് കുവൈറ്റിലെ പ്രമുഖ ഡിസൈനർ ഷമീർ വ്ലോഗ്സ് ആണ് തയ്യാറാക്കിയിരിക്കുന്നത്.
വത്യസ്തതകൾ ഏറെയുള്ള ഈ ഒരു മ്യൂസിക്കൽ ആൽബം ആസ്വാദനത്തിന്റെ വേറിട്ടൊരു അനുഭവമായിരിക്കും.