കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.
വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.
വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.
കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു.
ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.
ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. ‘പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോൾ ‘ഇന്നർ’ ധരിക്കാൻ വിട്ടുപോയി.’ ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.
താൻ ഇന്നർ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ‘ ആ… അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.’ താക്കീത് നല്‍കി പോലീസ് പോയി.
പൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ ‘രഹസ്യം’ പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ലോക്ക്ഡൗൺ പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
രഹ്ന ഫാത്തിമയുടെ മത്തിക്കറി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദവും കൊഴുക്കുന്നു. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് രഹ്ന ഫാത്തിമ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്. വീഡിയോയുടെ ആദ്യ സെക്കന്ഡുകളില്‍ രഹ്ന ഫാത്തിമ അര്‍ധ നഗ്‌നയായാണ് അടുക്കളയില്‍ നില്‍ക്കുന്നത്. പിന്നീട് ഒരു ഷാൾ ഉപയോഗിച്ച് മാറിടം മറയ്ക്കുന്നതും കാണാം.
ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ ആളാണ് മോഡല്‍ കൂടിയായ രഹ്ന ഫാത്തിമ. ഇപ്പോള്‍ രഹനയുടെ ചാളക്കറി വീഡിയോ വൈറലായിരിക്കുന്നത്. എനിക്ക് ഇന്ന് കുറച്ച് ചാളയാണ് ലഭിച്ചിരിക്കുന്നത് എന്നു പറഞ്ഞാണ് രഹന വീഡിയോ തുടങ്ങുന്നത്.
വർഷങ്ങൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ഒരമ്മയുടെ വയറ്റിൽൽ ഒന്നിച്ച് പിറന്ന ആ അഞ്ച് പേർ. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം എന്നും വാർത്തകൾ വന്നുകൊണ്ടേയിരുന്നു.
ഇപ്പോൾ അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നാളെ 10. 30ന് ഗുരുവായൂരിൽ വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരൻമാർക്ക് ലോക്ക് ഡൗൺ വന്നതോടെ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.
മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.
മെയ് മൂന്നിന് ലോക് ഡൗൺ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്് ജൂലൈയിൽ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരൻമാരുടെ രക്ഷിതാക്കളും.
1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.
തുടർന്ന് ആ വേർപാടിന് ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.
സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.
കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.
അപൂർവമായ കാഴ്ചകൾക്കാണ് നവി മുംബൈ സാക്ഷ്യം വഹിക്കുന്നത്. ലോക്സൗണിന് പിന്നാലെ ദേശാടന പക്ഷികളുടെ വരവിൽ വൻ കുതിച്ചുചാട്ടമാണ്. പിങ്ക് നിറത്തിൽ കുളിച്ച് നിൽക്കുകയാണ് നവി മുംബൈ. അരയന്നകൊക്കുകളുടെ വലിയ കൂട്ടമാണ് മനോഹരക്കാഴ്ചയ്ക്ക് പിന്നിൽ.എല്ലാ വര്‍ഷവും മുംബൈയില്‍ എത്താറുണ്ട് ഫ്ലമിംഗോസ് എന്ന ദേശാടനപക്ഷികള്‍. എന്നാൽ ഇത്തവണ ഇതിന്റെ എണ്ണം വളരെ കൂടുതലാണ്. കുളങ്ങളും റോഡുകളിലും ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ബോംബേ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 25 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് മുംബൈയില്‍ എത്തിയ ഈ പക്ഷികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും രാജസ്ഥാനിലെ സാമ്പാര്‍ തടാകത്തില്‍നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.
@praful_patel Ji please find photos of today. pic.twitter.com/R52Vtq0ub0
— Lt Col Monish Ahuja (@Monish_Ahuja) April 23, 2020
Beautiful gifts of Mother Nature.
A sight to behold, migratory Flamingos seen in large numbers at Navi Mumbai.#MondayVibes #Flamingos #beautifulview #nature pic.twitter.com/miyEtDGM3v— Praful Patel (@praful_patel) April 20, 2020
കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.
അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.
ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ചിത്രം ബോറടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം കണ്ട് പകുതിയെത്തിയപ്പോഴേയ്ക്കും ഉറങ്ങിപ്പോയതായും അദ്ദേഹം പറയുന്നു. തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാരസൈറ്റിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.
ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ അമ്പരപ്പിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകരും. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു.
ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും വാക്ക് തര്‍ക്കവുമായി രംഗത്ത് വന്നിട്ടുണ്ട്.
ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.
ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.
ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.
സ്വന്തം ലേഖകൻ
കോവിഡ് 19 ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽ പേരും ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ആണെന്ന വാർത്ത പരക്കുന്നു. എന്നാൽ ഇതിനെ പറ്റി രണ്ട് വസ്തുതകളാണ് ഡോക്ടർമാർക്ക് പറയാനുള്ളത്, ആളുകൾ തിങ്ങിക്കൂടി താമസിക്കുന്ന പാർപ്പിട വ്യവസ്ഥയിൽ നിന്നുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്, രണ്ടാമതായി സൗത്ത് ഏഷ്യൻ രോഗികൾക്ക് കൂടുതലായി പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടുവരുന്നു. ഏകാന്തവാസം നയിക്കുന്ന രോഗികളെ സംബന്ധിച്ച് സ്മാർട്ട്ഫോൺ വലിയ ഒരു അനുഗ്രഹമാണ്, അവർക്ക് ഉറ്റവരോടും ബന്ധുക്കളോടും ഒപ്പമാണ് എന്ന തോന്നൽ സൃഷ്ടിച്ചെടുക്കാനാവും, എന്നാൽ അതേസമയം തന്നെ സോഷ്യൽ മീഡിയകളിലൂടെ വരുന്ന വ്യാജ വാർത്തകൾ അവരുടെ മാനസികാരോഗ്യത്തെയും, ശുഭാപ്തി വിശ്വാസത്തെയും തകർക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു പരത്തുമ്പോൾ വെട്ടിലാവുന്നത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആണ്. ബ്രാഡ്ഫോർഡിലെ ഒരാശുപത്രിയിൽ വെള്ളക്കാർ അല്ലാത്ത രോഗികളെ മരണത്തിനു വിട്ടു കൊടുത്തിരിക്കുകയാണ്, എന്ന വ്യാജ വാർത്ത ആയിരക്കണക്കിനു തവണയാണ് ഫോർവേഡ് ചെയ്യപ്പെട്ടത്.

വാർത്തകളിലൊന്ന് ” എന്റെ വിവരങ്ങൾ പുറത്തു വിടരുത്, ഞാൻ ബി ആർ ഐ ഹോസ്പിറ്റൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെ സമുദായത്തിൽ ആർക്ക് രോഗം വന്നാലും കഴിവതും ആശുപത്രിയിൽ പ്രവേശിക്കാതെ ഇരിക്കുക, ചിലപ്പോൾ നിങ്ങൾ ജീവനോടെ തിരിച്ചു വരില്ല. രോഗം മാറാൻ ബ്ലാക്ക് സീഡ് ഓയിൽ പതിവായി കഴിക്കുക”. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാരും ജീവനോടെ മടങ്ങുന്നില്ലെന്നും, ഇനി അഥവാ അവിടെവച്ച് മരണപ്പെട്ടാൽ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ കരിച്ചു കളയും തുടങ്ങിയ വ്യാജവാർത്തകളാണ് അതിവേഗം പ്രചരിക്കുന്നത്. ഇതിനോട് രോഗികൾ പ്രതികരിക്കുന്ന രീതിയും ഡോക്ടർമാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാതെയാകും. സ്വന്തം സമുദായത്തിൽ ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന മനുഷ്യത്വമില്ലാത്ത രീതിയാണിത്. ഇത്തരത്തിലുള്ള ശബ്ദ സന്ദേശങ്ങളിൽ സ്വന്തം ബന്ധുക്കൾ മരിച്ചതിലുള്ള അടങ്ങാത്ത ദുഖവും രോഷവും ജ്വലിച്ചു നിൽക്കുന്നുണ്ട്. അത്രമാത്രം വിശ്വസനീയമായ രീതിയിൽ ആണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. സൗത്ത് ഇംഗ്ലണ്ടിലെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മുസ്ലിം നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇത്തരം വാർത്തകൾ പരത്തുന്നുണ്ട് എന്നത് ആശങ്കാവഹമാണ്.

അതേസമയം, ഇതിനെതിരായി സത്യസന്ധമായ വാർത്തകൾ പുറത്തുവിടാൻ ശ്രമിക്കുന്നുണ്ട്, പല രോഗികളും. രോഗം ഭേദമായവരും, ചികിത്സയിൽ പുരോഗതി നേരിട്ടുകൊണ്ടിരിക്കുന്ന രോഗികളും തങ്ങളുടെ ചെറിയ വീഡിയോകൾ പുറത്തു വിടുന്നുണ്ട്. ബ്രാഡ്ഫോർഡിൽ ചികിത്സയിൽ കഴിയുന്ന അലി ജാൻ ഹൈദർ തന്നെ വ്യാജ വാർത്തകൾ പൊളിച്ചടുക്കുന്ന രീതിയിൽ വീഡിയോ ചെയ്തിരുന്നു. അതിനുശേഷം തങ്ങൾക്ക് ലഭിച്ച പിന്തുണ വളരെ കൂടുതലായിരുന്നു എന്ന് ബ്രാഡ് ഫോർഡിലെ എൻ എച്ച് എസ് സ്റ്റാഫ് പറഞ്ഞു. രോഗം പരത്തുന്നതിന് ചിലർ മുസ്ലീങ്ങളെ വിമർശിക്കുന്നത് കണ്ടു, എന്നാൽ മിക്ക പള്ളികളും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അടച്ചിടുകയായിരുന്നു എന്ന് ബ്രാഡ്ഫോർഡിലെ പള്ളികളുടെ പ്രസിഡണ്ടായ സുൽഫി കരീം പറഞ്ഞു. റമസാൻ മാസം മുഴുവൻ വിശ്വാസികൾ വീടിനകത്തു തന്നെ ചെലവഴിക്കേണ്ടിവരും.
സ്വന്തം ലേഖകൻ
ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .

സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.