Social Media

കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു എന്ന വാർത്തകളാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് താരങ്ങളുടെ എയർപോർട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷോ അവസാനിച്ചതിനു പിന്നാലെ താരങ്ങൾ വീട്ടിലേക്ക് മടങ്ങി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചാനൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല.

ആര്യ, ഫുക്രു, എലീന എന്നിവരുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തി രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർ ഇന്നലെ  പറഞ്ഞിരുന്നു. “ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ഏറെക്കുറെ ശരിയാണ്. അതേക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്. ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്.”

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡ് കൊണ്ടു ഇക്കാര്യത്തിൽ ഒരു സ്ഥിതീകരണം ഉണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

മലയാളികൾ വേറെ ലെവലാണ്, ഏതു ദുരന്തമുഖത്തും ചിരിയുടെയും തമാശകളുടെയും നറുചിരാതുകൾ കെടാതെ കാക്കുന്നവർ. ലോകം മുഴുവൻ കൊറോണ ഭീതിയിൽ മുങ്ങുമ്പോഴും മലയാളികൾക്കുള്ളിലെ ഹാസ്യത്തിന് ഒട്ടും കുറവുമില്ല. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചും സാമൂഹികജീവിതത്തിന് അവധി നൽകി വീടുകളിലേക്ക് ഒതുങ്ങി ജീവിക്കുമ്പോഴും സഹജീവികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാൽ സജീവമാണ് സമൂഹമാധ്യമങ്ങൾ.

മലയാള സിനിമാപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ് ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഭഗീരഥൻ പിള്ളയും സരസവും ത്രിവിക്രമനും. ഇരുവരെയും കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള ഒരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഭഗീരഥൻ പിള്ളക്ക് കൊറോണ, ഐസലേഷനിൽ കഴിയുന്ന പിള്ളേച്ചന്റെ റൂട്ട് മാപ്പ് ചേക്ക് വാർത്ത എന്ന പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു- ഇതാണ് ട്രോളിന്റെ സാരാംശം. എത്ര പ്രതിസന്ധികൾ വന്നാലും തളരരുത്, സന്തോഷത്തിനുള്ള വഴികൾ നാം തന്നെ കണ്ടെത്തണമെന്നാണ് ട്രോളന്മാരുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ട്രോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോൾ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പർശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തിൽ കാണാം. വേറെ ലെവൽ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ‘ജഗതി ചേട്ടൻ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്’ എന്നാണ് ഒരു രസികന്റെ കമന്റ്.

 

 

View this post on Instagram

 

Direct touch 🚫

A post shared by Aju Varghese (@ajuvarghese) on

കൊറോണ വൈറസ് കോവിഡ് 19 രോഗം വരാതിരിക്കാൻ ഗോമൂത്രം ഉപയോഗിച്ചാൽ മതിയെന്ന തരത്തിൽ വൻപ്രചാരണമാണ് ഹിന്ദുമഹാ സഭ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി അവർ പല പരിപാടികളും നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾ സജീവമായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഹൈബി ഇൗഡൻ എംപി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഉണ്ടായ അനുഭവവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നു. മുംബൈയിൽ എത്തിയ അദ്ദേഹത്തിന് സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്തതായും ഹൈബി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.

ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായുള്ള മകൻ്റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇർഫാൻ വീഡിയോ പുറത്ത്. റോഡ് സേഫ്റ്റി ടി-20 സീരീസിനായി എത്തിയ സച്ചിൻ ടീമിൽ ഒപ്പമുണ്ടായിരുന്ന ഇർഫാൻ്റെ മകൻ ഇമ്രാനുമായി സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘സൂപ്പര്‍ ഹീറോ മോഡ് ഓണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇർഫാൻ വീഡിയോ പങ്കുവച്ചത്. ആദ്യം സച്ചിനൊപ്പം ഉയരം പരിശോധിക്കുന്ന ഇമ്രാൻ തനിക്കാണ് പൊക്കം കൂടുതൽ എന്ന് പറയുന്നു. പിന്നീട് സച്ചിനെ തൻ്റെ മസിൽ കാട്ടിക്കൊടുക്കുന്നു. പിന്നാലെ സച്ചിനുമായി മുന്നൂ വയസുകാരന്‍ ഇമ്രാൻ ബോക്സിംഗും നടത്തുന്നുണ്ട്.

റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെയാണ് ഇന്ത്യ തോല്പിച്ചത്. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരെ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്‌സിനെ ജയിക്കാൻ സഹായിച്ചത് വീരുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. സച്ചിൻ, സെവാഗ്, ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മുനാഫ് പട്ടേൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങി.

ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.

 

 

പ്രമുഖ പോണ്‍സൈറ്റ് ആയ പോണ്‍ ഹബ്ബ് ഇറ്റലിയില്‍ തങ്ങളുടെ പ്രീമിയം സര്‍വീസുകള്‍ സൗജന്യമാക്കി. ഐസൊലേഷനില്‍ കഴിയുന്ന കൊറോണബാധിതര്‍ക്ക് ആശ്വാസം നല്‍കാനാണ് തീരുമാനമെന്ന് പോണ്‍ഹബ്ബ് പറയുന്നു. കൊറോണദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് പണം നല്‍കും. ഒരു മാസത്തിയേക്ക് പോണ്‍ ഹബ് പ്രീമിയം അക്കൗണ്ടുകളിലെ വീഡിയോകള്‍ ഇറ്റലിക്കാര്‍ക്ക് സൗജന്യമായി കാണാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലാണ് പോണ്‍ഹബ് ഇക്കാര്യം പറയുന്നത്.

“ഫോഴ്‌സ ഇറ്റാലിയ, വീ ലവ് യൂ” എന്ന് ട്വീറ്റില്‍ പറയുന്നു. കൊറോണ വൈറസും ആരോഗ്യപ്രവര്‍ത്തകരേയും പ്രതിപാദിക്കുന്ന പോണും പോണ്‍ഹബ് അവതരിപ്പിച്ചിട്ടുണ്ട്. വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രീമിയം ഫ്രീ ആക്കിയതിനെ തുടർന്ന് ട്വിറ്ററിൽ പോൺ ഹബ്ബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

പട്ടണക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് കാട്ട്പറമ്പിൽ ഉദയകുമാറിന്‍റെ മകൾ ആരതിയെയാണ് കാണാതായത്. പട്ടണക്കാട് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. രക്ഷിതാക്കൾ പട്ടണക്കാട് പോലീസിൽ പരാതി നൽകി. രാവിലെ കടയിൽ പോകാൻ ഇറങ്ങിയതാണെന്നും ഇതിന് ശേഷമാണ് കാണാതായതെന്നും പോലീസ് പറഞ്ഞു.

പൊലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പങ്കുവച്ച് സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. കുട്ടിയെ കിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി

കൊറോണ വൈറസ് ലോകജനതയെ കാർന്നു തിന്നുകയാണ്… ഭീതിയുടെ നിഴലിൽ ഒരുപാട് ജീവിതങ്ങൾ .. കൂടുതലും പ്രവാസികൾ.. കുഞ്ഞു കുടുംബങ്ങളെ കരകയറ്റുവാൻ കടൽ കടന്നവർ… ഒന്ന് കിട്ടുമ്പോൾ മറ്റൊന്ന് കൂടി വാങ്ങി പ്രിയപ്പെട്ടവർക്ക് അയക്കുന്ന പച്ചയായ മനുഷ്യർ… ഒരു തെറ്റിന് സോഷ്യൽ മീഡിയൽ വിളിക്കുന്ന തെറിയുടെ കാഠിന്യം മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത മനുഷ്യരോ എന്ന് സംശയിക്കുന്ന രീതിയിൽ.. ഇതാ ഒരു കണ്ണ് നനയിക്കുന്ന കുറിപ്പ് ഇറ്റലിയിൽ നിന്നും

കുറിപ്പ് 

ഞാന്‍ ഇറ്റലിയിലാണ്… ഞാനും ഒരു മലയാളിയാണ്… പക്ഷെ പേടിക്കണ്ടാട്ടൊ… നാട്ടിലേക്ക് വരുന്നില്ല… ഞാന്‍ താമസിക്കുന്നിടത്തു അധികം പ്രശ്‌നങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്.. എങ്കിലും ഇറ്റലിയുടെ മറ്റു ചിലയിടങ്ങളിലെ അവസ്ഥകള്‍ ദുരിതത്തിലാണ്…
ഇപ്പൊ ഇറ്റലിക്കാരെന്നു കേട്ടാല്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയാണ് പലര്‍ക്കും എന്നറിയാം… പക്ഷെ ഞങ്ങളും മനുഷ്യരാട്ടോ…. ഓരോ ദിവസവും നൂറു പേരില്‍ കൂടുതല്‍ മരിക്കുമ്പോ ആയിരത്തിഅഞ്ഞൂറിലധികം കേസുകള്‍ ഓരോ ദിവസവും തൊട്ടടുത്തു കൂടിക്കൊണ്ടിരിക്കുമ്പോ ആര്‍ക്കും ഒരു ആഗ്രഹവും ഉണ്ടാവില്ലേ ഒന്നു സ്വന്തം വീടാണയാന്‍…

തൊട്ടടുത്ത് മരണം നിലവിളിച്ചോടി നടക്കുമ്പോ സ്വന്തം കൂടപ്പിറപ്പുകളെ കാണാന്‍ ആഗ്രഹിച്ചു പോവുന്നത് ഇത്ര വല്യ തെറ്റാണോ… എന്തിനാ ഇവരൊക്കെ നാട്ടിലേക്ക് കടത്തി വിടണേ എന്നാണ് പലരുടെയും ചോദ്യം… സ്വന്തം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത് ഇത്ര വല്യ തെറ്റാണോ? ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം ബാക്കിയില്ല…പലയിടത്തും ഒരു രോഗിയെയും പുതിയതായി നോക്കാന്‍ പറ്റുന്നില്ല… ഹോസ്പിറ്റല്‍ സഹായമഭ്യര്‍ത്ഥിച്ച പലര്‍ക്കും ഒരു സഹായവും ലഭിക്കാത്തവരുണ്ട്… അപ്പൊ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള മാതാപിതാക്കള്‍ രോഗം ബാധിച്ചു ഇവിടെ കിടന്നു മരിക്കണമെന്ന് ചിന്തിക്കണോ അതോ രോഗം ബാധിക്കും മുമ്പ് എങ്ങനേലും നാട്ടില്‍ എത്തണമെന്നു ആഗ്രഹിക്കോ?

നാട്ടിലെത്തിയാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കാന്‍ റെഡിയാണ് മിക്കവരും…രോഗമില്ലെന്നു ഉറപ്പ് വരുത്താനും നാട്ടില്‍ എത്തുമ്പോള്‍ ഗവണ്‍മെന്റ് പറയുന്ന എന്തും ചെയ്യാനും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും തയ്യാറുമാണ്.. എല്ലാര്‍ക്കും രോഗം കൊടുക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കോ? നിങ്ങളാണ് ഈ സ്ഥലത്തെങ്കില്‍ ചുറ്റും ഒരുപാട് പേരുടെ മരണം തൊട്ടടുത്ത് നടക്കുമ്പോള്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അടിയന്തരാവസ്ഥ ഇവിടെ അരങ്ങേറുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കഴിഞ്ഞു തുടങ്ങി പലതും കിട്ടാതായിത്തുടങ്ങുമ്പോള്‍ ഇവിടെ കിടന്നു മരിച്ചാലും കൊഴപ്പമില്ല നാട്ടിലേക്ക് പോവണ്ട എന്ന് നിങ്ങള്‍ ചിന്തിക്കുമോ?

ഒരു ഇറ്റാലിയന്‍ പട്ടികളെയും….. (മലയാള നിഘണ്ടുവില്‍ ഇല്ലാത്ത ചില പദങ്ങള്‍ കൂടി പറഞ്ഞവരുണ്ട്… അത് ചേര്‍ക്കുന്നില്ല) ഈ നാട്ടിലോട്ട് കേറ്റരുത് എന്ന് ചിലര് ഫേസ്ബുക്കില് വിളിച്ചു പറയുമ്പോ ഇവിടെ ഉള്ളവരും ചോരയും നീരും ഉള്ള മനുഷ്യര് തന്നെയാണെന്ന് ഇടയ്‌ക്കൊന്നു ചിന്തിക്കുന്നത് നല്ലതാണുട്ടോ.. ഇറ്റലിയില്‍ കഴിയുന്ന മലയാളികളുടെ അവസ്ഥ ഓര്‍ത്ത് സങ്കടപ്പെട്ടില്ലെങ്കിലും അവരുടെ ജീവിതങ്ങളെ പച്ചക്ക് തെറി വിളിക്കാതിരിക്കുകയെങ്കിലും ചെയ്തൂടെ… മിക്ക വീട്ടിലും ഉണ്ടാവൂല്ലോ ആരെങ്കിലും ഒക്കെ പുറത്ത്… അവര്‍ക്കാണ് ഈ അവസ്ഥ എങ്കില്‍ നിങ്ങ അവിടെ കിടന്നോ.. മരിക്കാണെങ്കി മരിച്ചോ എന്ന് ആരെങ്കിലും പറയോ??

ഞങ്ങള്‍ക്കുമുണ്ട് ഓരോ ദിവസവും ഇറ്റലിയിലെ വാര്‍ത്തകള്‍ കേട്ട് പേടിച്ചിരിക്കുന്ന മാതാപിതാക്കളും പ്രിയപ്പെട്ടവരും…ഇത്രയും എഴുതിപ്പോയത് സങ്കടം കൊണ്ടാണ്… വീണുകിടക്കുന്നവനെ ചവിട്ടരുത് എന്നൊരു തത്വമുണ്ട്… എണീക്കാന്‍ സഹായിച്ചില്ലെങ്കിലും ചവിട്ടാതിരുന്നൂടെ…പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ട്… നല്ല കാര്യം.. പക്ഷെ ഈ നാട്ടില്‍ കാലുകുത്തരുത് എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ തെറിവിളിച്ചോണ്ടിരിക്കുന്നവരോടാണീ കുറിപ്പ്… ഞാന്‍ നില്‍ക്കുന്നിടം ഇപ്പോള്‍ അധികം കുഴമില്ലെങ്കിലും അതുകൊണ്ട് ഭയാശങ്കകള്‍ ഇല്ലെങ്കിലും നോര്‍ത്ത് ഇറ്റലിയിലെ മലയാളികളുടെ അവസ്ഥ ദയനീയമാണ്…

ഒരുകാര്യം കൂടി… ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബം മൂലം പലര്‍ക്കും ഈ രോഗം പിടിപെട്ടു… ശരിയാണ്… വീഴ്ചകള്‍ സംഭവിച്ചീട്ടുണ്ടാകാം…ആ തെറ്റിനെ കുറച്ചു കാണുന്നില്ല.. അതിനു അതിന്റേതായ ഗൗരവമുണ്ട്… ആ ഗൗരവത്തിനു ആ മൂന്നുപേര്‍ അനേക ലക്ഷം പേരുടെ ചീത്ത വിളി ഈ ദിവസങ്ങളില്‍ കേട്ടീട്ടുണ്ട്…

ഇനിയും അവരുടെ ഫോട്ടോ പ്രചരിപ്പിച്ചു മാനഹാനി വരുത്തുന്നതിനോട് തത്കാലം യോജിപ്പില്ല.. അവരെ കൊല്ലണം എന്ന് വരെ പറയുന്നവരെ കണ്ടു… അങ്ങനെ പറഞ്ഞവരോട് കൂടുതല്‍ ഒന്നും പറയാനില്ല…. ഒന്നുകൂടി ആവര്‍ത്തിക്കുന്നു.. അവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ന്യായീകരിക്കാവുന്നതല്ല… അവരോട് ദേഷ്യം തോന്നുക സ്വാഭാവികമാണ്.. സംഭവിച്ച തെറ്റിന് ഇതിനകം കേള്‍ക്കാവുന്നിടത്തോളം പഴി അവര്‍ കേട്ടിട്ടുണ്ട്… അവരെ ഇത്രയും പ്രാകിയതും തെറിവിളിച്ചതും നാണം കെടുത്തിയതും പോരെ? ഇത്തിരിയെങ്കിലും ദയ വറ്റിയിട്ടില്ലെങ്കി, രോഗം മാറി അവര്‍ ഇനി സ്വന്തം വീട്ടിലേക്ക് വരുമ്പോ ഉണ്ടാകാവുന്ന അവരുടെ മാനസികാവസ്ഥ ഓര്‍ത്തെങ്കിലും ഇനി അവരെ വെറുതെ വിട്…

കൊലപാതകികള്‍ക്ക് പോലും ദാക്ഷിണ്യം ലഭിക്കുന്ന നാടാണിത്… … ഈ എഴുത്തിന് താഴെ വന്നു തെറി വിളിച്ചാലും തിരിച്ചൊന്നും പറയാനില്ല… കാരണം ഇവിടെ മരണത്തിന്റെ കാറ്റ് വീശുന്ന ഇറ്റലിയില്‍ കഴിയുന്ന ചോരയും നീരുമുള്ള നിങ്ങളെപ്പോലെത്തനെയുള്ള മനുഷ്യരുടെ ആകുലതകളും സങ്കടങ്ങളും മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോവുന്നതയാണെന്നു ചിന്തിച്ചോളാ….

ഞാന്‍ താമസിക്കുന്നിടം അധികം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ തന്നെയും ഇറ്റലിയുടെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ വല്ലാതെ കഷ്ടപ്പെട്ട് നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണീ കുറിപ്പ്..

[ot-video][/ot-video]

ലോകത്ത് അവശേഷിച്ച വെള്ള നിറമുള്ള ഏക പെൺജിറാഫിനെ വെടിവെച്ചു െകാന്ന് വേട്ടക്കാരുടെ കൊടുംക്രൂരത. കെനിയയിലെ ഗാരിസ പ്രവിശ്യയിലാണ് സംഭവം. ഒരമ്മയും രണ്ടു കുട്ടികളുമായിരുന്നു വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ലോകത്ത് ബാക്കിയുണ്ടായിരുന്നത്. ഇതിലെ അമ്മയെയും ഒരു കുഞ്ഞിനെയുമാണ് വെടിയേറ്റ് ചത്ത നിലയിൽ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നിൽ വേട്ടക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഇനി ഇക്കൂട്ടത്തിൽ ഒരു ആൺജിറാഫ് മാത്രമാണ് അവശേഷിക്കുന്നത്. 2017ലാണ് ഇൗ വെള്ള ജിറാഫുകൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം മൃഗസ്നേഹികളുടെ ഇഷ്ടം നേടിയിരുന്നു. മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.

കളത്തിനകത്തും പുറത്തും രസികനാണ് സുരേഷ് റെയ്ന എന്ന ഇന്ത്യൻ താരം. നിലവിൽ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎൽ ഉൾപ്പടെയുള്ള വേദികളിൽ സജീവമാണ് താരം. മറ്റൊരു ഐപിഎൽ സീസണിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ചെന്നൈയുടെ ചിന്നത്തലയും മച്ചാന്മാരും. പരിശീലനത്തിനിടയിലും ടിക് ടോക് ചെയ്ത് ആരാധകരെ രസിപ്പിക്കാൻ സമയം കണ്ടെത്തുന്നു താരം. മലയാളി താരം കെ.എം.ആസിഫിനൊപ്പമാണ് റെയ്നയുടെ ടിക് ടോക് വീഡിയോ.

തന്റെ ടിക് ടോക് ഹാൻഡിലിൽ റെയ്ന തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ വീഡിയോ ഏറ്റെടുത്തു.

ഈ മാസം 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തുടക്കമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ ഒരു റൺസിന് ഫൈനലിൽ മുംബൈയോട് പരാജയപ്പെട്ട ചെന്നൈ പുതിയ സീസണിൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ധോണിയുൾപ്പടെയുള്ള മുതിർന്ന താരങ്ങളെല്ലാം നേരത്തെ തന്നെ ക്യമ്പിലെത്തിയിരുന്നു.

ടീമിലെ മലയാളി സാനിധ്യമാണ് കെ.എം.ആസിഫ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ ആസിഫിനെ ഇത്തവണയും ചെന്നൈ നിലനിർത്തി. ടീമിലെ പ്രധാന പേസർ ദീപക് ചാഹർ പരുക്കിന്റെ പിടിയിലായതിനാൽ പുതിയ സീസണിൽ കൂടുതൽ മത്സരങ്ങൾ ആസിഫിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

 

 

View this post on Instagram

 

Dad and the son ft. @asif_km_24 & @sureshraina3. 🤣🤣🤣🤣 • • #WhistlePodu #Yellove #SuperFam #IPL2020

A post shared by WhistlePoduArmy® CSK Fan Club (@cskfansofficial) on

വിശപ്പുള്ളവനെ ഒരു നേരത്തെ ആഹാരത്തിന്റെ വില മനസിലാകൂ. മൃഗങ്ങൾക്കായാലും പങ്കുവയ്ക്കാൻ ഒരു നല്ല മനസ്സുള്ളവർക്കേ സാധിക്കൂ. തനിക്ക് ലഭിച്ച ആഹാരത്തിന്‍റെ ഒരു പങ്ക് നായക്കുട്ടിക്ക് പങ്കുവയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയപ്പെട്ട ആർക്കോ ഒപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയാണ് തെരുവുനായക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത്. കൂടെയുള്ള ആൾ അറിയാതെ വളരെ വിദഗ്ധമായാണ് കുട്ടി നായയെ അടുത്തേക്ക് വിളിക്കുന്നത്. തുടർന്ന് താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണിൽ നിന്ന് ഒരു ഭാഗം നായകുട്ടിക്ക് എറിഞ്ഞ് കൊടുക്കുന്നു.

നായയെ കൈ കാണിച്ച് അടുത്തേക്ക് വിളിക്കുന്നതും ആരും കാണാതെ കയ്യിലിരിക്കുന്ന ഭക്ഷണം കൊടുക്കുന്നതുമൊക്കെ വളരെ നിഷ്കളങ്കതയോടെ കുട്ടി ചെയ്യുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്നേഹവും ദൃശ്യങ്ങളിൽ കാണാം.

കുട്ടിക്കൊപ്പമുള്ള ആൾതന്നെയാണ് അവളറിയാതെ ഈ ദൃശ്യങ്ങൾ പകർത്തിയത്. സഹജീവികളോട് ഈ കു‍ഞ്ഞ് പ്രായത്തിൽ തന്നെ കാട്ടുന്ന കരുതലിനും സ്നേഹത്തിനും നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനകം സോഷ്യൽ മിഡിയയില്‍ ദൃശ്യങ്ങൾ വൈറലാണ്

RECENT POSTS
Copyright © . All rights reserved