‘ഒരു തെറ്റും ചെയ്യാത്ത തന്റെ മുഖത്ത് പരസ്യമായി ആ സ്ത്രീ അടിച്ചപ്പോൾ തിരിച്ചു ഒരെണ്ണം കൊടുത്തുകൂടാരുന്നോ? അല്ലാതെ കരഞ്ഞുകൊണ്ട് ഒാടിമറഞ്ഞ നീ ഒരു ആണാണോ?’ ഇൗ ചോദ്യത്തിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്.. ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം..’ ദിലീപ് പി.ജി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിങ്കു എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നെഴുതിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു റിങ്കുവിന് മർദനമേൽക്കുന്ന വിഡിയോ. ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനോടാണ് യുവതി അക്രമം കാണിച്ചത്. യുവതിയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങില്‍ നിന്ന് മാറ്റി വെക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിക്ക് അകത്ത് പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരന്‍ സ്കൂട്ടര്‍ മാറ്റി വെക്കുന്നത് കണ്ടാണ് ഇവർ റിങ്കുവിന്റെ മുഖത്തടിച്ചത്. ഇൗ സംഭവത്തിന് പിന്നാലെ റിങ്കുവിന്റെ അവസ്ഥ വിവരിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇൗ ചെറുപ്പക്കരാന് മികച്ച ഒരു ജോലി നൽകി സഹായിക്കണം എന്ന അഭ്യർഥിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിക്കേണ്ടി വന്ന റിങ്കു ….ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു തിരിച്ചടിക്കാമായിരുന്നില്ലേ…. നീ ഒരു ആണാണോ എന്നൊക്കെ, അവൻ പറഞ്ഞു ആകെയുള്ളത് അമ്മയാണ് ജീവിക്കുന്നത് അമ്മക്കു വേണ്ടി, ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം….. സുഹൃത്തുക്കളെ മാവേലിക്കരയിൽ നിന്നും ആലുവയിൽ വന്ന് സെക്യൂരിറ്റി ജോലി ചെയ്യൂന്ന ഈ ചെറുപ്പക്കാരന് ആലുവയിൽ നീതി ലഭിക്കണം…. ആലുവക്കാരന് അപമാനമായ സംഭവം ഒതുക്കാൻ, നിസ്സാരവൽക്കരിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി അറിയുന്നു…. പ്രതിഷേധിക്കുക, പ്രതികരിക്കുക.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ചങ്ങനാശ്ശേരി : ഇന്നലെ ബിബിസി യുടെ ലോഗോയുമായി പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയ വഴി അനേകരാണ് ഷെയർ ചെയ്തത് . ഇന്ന് ആ വീഡിയോ വ്യാജമാണന്നുള്ള മെസ്സേജും പ്രചരിക്കുന്നു . കോളേജ് വിദ്ധാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത വീഡിയോ ആണെന്നാണ് മെസ്സേജിൽ പറയുന്നത് . വീഡിയോ വ്യാജം ആണെങ്കിലും ചങ്ങനാശ്ശേരിക്കാരൻ അലിയുടെ ജ്യൂസ് കട തരംഗമായി.
ചങ്ങനാശ്ശേരിയിലെ ഹമീദിയ ഫ്രൂട്സ് ആൻഡ് ജ്യൂസ് സ്റ്റാൾ തികച്ചും വ്യത്യസ്തമായ ഒരു ജ്യൂസ് കടയാണ് എന്ന് വീഡിയോയിൽ പറയുന്നു . വീഡിയോയിൽ കടയെക്കുറിച്ചു സുദീർഘമായ വിവരണം തന്നെയുണ്ട് .വീഡിയോയിലെ കൂടുതൽ വിവരങ്ങൾ ഇവയൊക്കെയാണ് .
വൈവിദ്ധ്യമാർന്ന പേരുകളാണ് ഓരോ ജ്യൂസിനും അലി നൽകിയിരിക്കുന്നത്. കുലുക്കി സർബത്താണ് പ്രധാന ഐറ്റം എങ്കിലും സണ്ണിലിയോൺ, ഡിക്യു സർബത്ത്, ഷാജിപാപ്പന്റെ പിങ്കി, മുത്ത്ഗൗ, ദശാവതാരം, പഞ്ചാര കുഞ്ചു തുടങ്ങിയവയും ആളുകൾക്ക് പ്രിയപ്പെട്ടവയാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ് ഈ കടയ്ക്കുള്ളത്.
അലിയുടെ പിതാവ് ഹമീദിയ ആരംഭിച്ച പഴക്കട പിന്നീട് ജ്യൂസ് കടയായി വളരുകയായിരുന്നു. ഇപ്പോളത് അലിയുടെ കൈകളിൽ ഭദ്രം. നിറവും രുചിയും സമന്വയിപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന ജ്യൂസുകൾ, കടയിൽ എത്തുന്നവരുടെ ദാഹം അകറ്റുന്നതോടൊപ്പം മനസ്സും നിറയ്ക്കുന്നു. ജ്യൂസ് ഉണ്ടാക്കാൻ ശുദ്ധമായ പഴങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കടയിൽ വിരുന്നെത്തുന്ന ഈച്ചകളിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. കൊടും ചൂടിലും കുളിരേകുന്ന അലിയുടെ കുലുക്കുവെള്ളത്തിന്റെ കഥ മലയാളം പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിബിസിയിലും.
മുകളിൽ വിവരിച്ച പോലെയാണ് വീഡിയോയിലെ വിവരണങ്ങൾ . എല്ലാം ഒറിജനിലിനെ വെല്ലുന്ന രീതിയിലാണ് വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത് .
കാക്കനാട് ലാവണ്യ നഗറിലെ ദേവികയുടെ മരണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയം നിരസിച്ചതിന്റെ പേരില്‍ പതിനേഴ്കാരിയായ ദേവികയെ തീകൊളുത്തിക്കൊന്ന സംഭവം ഭീതിയോടെയാണ് എല്ലാവരും കാണുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യകരമല്ലാത്ത പ്രണയത്തിലെ ശീലങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോക്ടര്‍ സി. ജെ ജോണ്‍. പ്രണയ തിരസ്‌കാരം നേരിട്ടാല്‍ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സില്‍ കയറിയിട്ടുണ്ടെന്ന് പറയുന്നതിനൊപ്പം ആരോഗ്യകരമല്ലാത്ത മനസികാവസ്ഥയുടെ സൂചനകളും ഡോക്ടര്‍ അക്കമിട്ട് എഴുതുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രണയ തിരസ്‌കാരം നേരിട്ടാല്‍ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സില്‍ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാല്‍ തടി രക്ഷപ്പെടുത്താം.
പ്രണയാതിക്രമങ്ങള്‍ തടയാന്‍ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങള്‍ കാണിച്ചാല്‍ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കില്‍ നയപരമായി പിന്‍വലിയാന്‍ നോക്കണം.എത്രയും വേഗം ചെയ്താല്‍ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.
1.എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോള്‍ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്‌നലാണ്.
2.എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .
3.ഫോണില്‍ കാള്‍ ലിസ്റ്റ് പരിശോധിക്കല്‍,മെസ്സേജ് നോക്കല്‍ ,സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നുവെന്ന തിരച്ചില്‍ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.
4.ഫോണ്‍ എന്‍ഗേജ്ഡ് ആകുമ്പോഴും ,എടുക്കാന്‍ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.
5.നിനക്ക് ഞാനില്ലേയെന്ന മധുര വര്‍ത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താന്‍ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.
6.ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം .
7.നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തില്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോള്‍ തിരക്കാണെന്നു പറയുമ്പോള്‍ കോപിക്കുകയും ചെയ്യുന്ന ശൈലികള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷിക്കണം .
8.നീ എന്നെ വിട്ടാല്‍ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചില്‍ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങള്‍ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.
9.പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളില്‍ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാന്‍ പാടില്ല .
10.മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാല്‍ അസൂയ ,വൈകാരികമായി തളര്‍ത്തല്‍.സംശയിക്കല്‍ -തുടങ്ങിയ പ്രതികരണങ്ങള്‍ പേടിയോടെ തന്നെ കാണണം.
ഈ പത്തു സൂചനകളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സമാധാനപൂര്‍ണമായ പ്രണയം അസാധ്യം.ഈ പ്രണയ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .
ഫേസ്ബുക്ക് തട്ടിപ്പുകൾക്ക് ഇരയാകാതെ സുരക്ഷിതരായിരിക്കുവാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. രാജ്യത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പെണ്കെണിയിൽപ്പെടാതെ സുരക്ഷിതരായിരിക്കുവാൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
നമ്മളെ തേടിയെത്തുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് ജീവിതം തന്നെ പകരമായി നൽകേണ്ടി വരുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവരുടെ വലയിലാകുന്നവരുടെ വീഡിയോ റിക്കാർഡ് ചെയ്തതിന് ശേഷം പണം നൽകണമെന്നും ഇല്ലെങ്കിൽ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു.
ഇവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കൊണ്ടോ സ്വന്തം അക്കൗണ്ട് കളഞ്ഞത് കൊണ്ടോ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്നും പോലീസ് കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. ഫിലിപ്പെൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവമെന്ന് സൂചന നൽകിയാണ് ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.
ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്
ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക
നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണവിവരങ്ങൾ നേരത്തെതന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും . അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക.
വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.
വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.
വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.
Travelled Pun-Del on the early morning @airindiain flight few days back. Had ordered an omelette for breakfast. When I finished with 3-4 bites I hit upon shells of the egg in the omelette, @HardeepSPuri @MoCA_GoI @PMOIndia @narendramodi @DGCAIndia #FDA #CMDAirIndia (1/1) pic.twitter.com/QBeEHEus8d
— Vandana Chavan (@MPVandanaChavan) October 5, 2019
സെക്യൂരിറ്റിയെ അകാരണമായി മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീ വിരുദ്ധ സിനിമ ഡയലോഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരള പോലീസ്. ‘മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റെര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്ന ‘മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,’ എന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നത്.
പോലീസിന്റെ ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പോലീസിന്റെ പേജില്‍ വരുന്നതിനെതിരെയാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ട്രോളിനെതിരെ കോടതിയെ സമീപിക്കാനുള്ള വകുപ്പുണ്ടെന്ന് പോലും മനസിലാക്കാത്തവരാണൊ അവിടെയിരിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും നിങ്ങള്‍ ഇപ്പോഴും ഇടുങ്ങിയ നൂറ്റാണ്ടില്‍ തന്നെയാണല്ലോ, പോലീസിന്റെ പേജില്‍ പോലും സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നു…ഇതാണൊ നവോത്ഥാന കേരളം, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നിരിക്കുന്നത്.
പോലീസിന്റെ ഈ ട്രോളിനെ അനുകൂലിച്ചും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം.റോഡ് സൈഡിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്തായി. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.
ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.
നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ വിശദീകരണത്തില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
10000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ കവർ തകർന്നു. അപ്രതീക്ഷിത അപകടത്തിന്റെ നിമിഷങ്ങൾ. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോയ യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 എന്ന ഫ്ലൈറ്റിനാണ് അപകടം നേരിട്ടത്. എന്നാൽ പൈലറ്റിന്റെ മിടുക്ക് കൊണ്ട് വലിയ ഒരു ദുരന്തം ഒഴിവായി.
വിമാനത്തിന്റെ ഇടത്തേ എൻജിന്റെ കവർ അപകടകരമാം വിധം ഇളകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ഡെൻവറിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യുണേറ്റഡ് എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് എയർലൈൻസ് അധികൃതർ അറിയിച്ചത്.വിമാനത്തിലെ യാത്രക്കാരിലൊരാൾ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇടത്തേ എൻജിന്റെ കവർ എൻജിനിൽ നിന്ന് വെർപെട്ട് ബോഡിയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയർലൈൻസ് അറിയിച്ചത്.
#United Airlines, a #Boeing 737-800 (reg. N27239), flight #UA292 departed from #Denver at around 8:00am for #Orlando when the left hand engine suffered an issue, the crew decided to return back to Denver.
*Video: Bobby Lewis#flightmodeblog #flightmode #aviation #avgeek #B737 pic.twitter.com/svMCBOaaqb— FlightMode (@FlightModeblog) September 29, 2019