തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം.റോഡ് സൈഡിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്തായി. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.
ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.
നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ വിശദീകരണത്തില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
10000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ കവർ തകർന്നു. അപ്രതീക്ഷിത അപകടത്തിന്റെ നിമിഷങ്ങൾ. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോയ യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 എന്ന ഫ്ലൈറ്റിനാണ് അപകടം നേരിട്ടത്. എന്നാൽ പൈലറ്റിന്റെ മിടുക്ക് കൊണ്ട് വലിയ ഒരു ദുരന്തം ഒഴിവായി.
വിമാനത്തിന്റെ ഇടത്തേ എൻജിന്റെ കവർ അപകടകരമാം വിധം ഇളകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ഡെൻവറിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യുണേറ്റഡ് എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് എയർലൈൻസ് അധികൃതർ അറിയിച്ചത്.വിമാനത്തിലെ യാത്രക്കാരിലൊരാൾ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇടത്തേ എൻജിന്റെ കവർ എൻജിനിൽ നിന്ന് വെർപെട്ട് ബോഡിയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയർലൈൻസ് അറിയിച്ചത്.
#United Airlines, a #Boeing 737-800 (reg. N27239), flight #UA292 departed from #Denver at around 8:00am for #Orlando when the left hand engine suffered an issue, the crew decided to return back to Denver.
*Video: Bobby Lewis#flightmodeblog #flightmode #aviation #avgeek #B737 pic.twitter.com/svMCBOaaqb— FlightMode (@FlightModeblog) September 29, 2019
തായ്‌വാനില്‍ പാലം തകർന്ന് ബോട്ടുകൾക്ക് മുകളിലേയ്ക്ക് വീണു. ആറ് പേർ കുടങ്ങിയതായി സംശയമുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. തായ്‌വാനിലെ കിഴക്കൻ തീരത്തുള്ള നാൻഫാൻഗാവോയിലാണ് സംഭവം. ഒറ്റ ആർച്ച് ബ്രിഡ്ജ് ആണ് തകർന്നത്. മത്സ്യബന്ധന ബോട്ടുകൾക്ക് മുകളിലേയ്ക്കാണ് പാലം തകർന്നുവീണത്.
140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ഒരു പെട്രോള്‍ ടാങ്കറുമാണ് ദുരന്തത്തിന് ഇരയായത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേര്‍ ഫിലിപ്പീന്‍സ് സ്വദേശികളും മൂന്ന് ഇന്‍ഡോനേഷ്യന്‍ മത്സ്യത്തൊഴിലാളികളും പെട്രോൾ ടാങ്കറിൻ്റെ ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. ടാങ്കർ പൊട്ടിത്തെറിച്ചു.
എല്ലാവരേയും രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തായ്‌വാൻ പ്രസിഡൻ്റ് സായ് ഇങ് വെൻ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിൻ്റെ തകർച്ചയുടെ കാരണം വ്യക്തമല്ല. 1998ലാണ് ഇത് നിർമ്മിച്ചത്. തിങ്കളാഴ്ച രാത്രി തായ്‌വാനിൽ ചുഴലിക്കാറ്റുണ്ടായിരുന്നു. കനത്ത മഴയുമുണ്ടായിരുന്നു. അതേസമയം പാലം തകർന്നുവീണ സമയത്ത് മഴയോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ല.
മത്സ്യ അനുബന്ധ വ്യവസായങ്ങൾ പ്രധാനമാണ് തായ്‌വാനിൽ. ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തായ്‌വാനിലെ മത്സ്യ മേഖലയിൽ സജീവമാണ്. പാലത്തിൻ്റെ തകർച്ചയിൽ അന്വേഷണം തുടങ്ങിയതായി ഗതാഗത മന്ത്രി ലിൻ ചിയ ലുങ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു. 50 വർഷത്തെ കാലപരിധിയാണ് പാലത്തിന് പ്രതീക്ഷിച്ചിരുന്നത്.
ബസ് കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനു നാഗര്‍കോവിലാണ് യാത്രക്കാരായ പൊലീസുകാര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.
യാത്രക്കാരെ പോക്കറ്റടിക്കാന്‍ ശ്രമിച്ച കള്ളനെ കൈകാര്യം ചെയ്യുന്നതാണെന്നു കരുതല്ലേ. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് ആയുധധാരികളായ പൊലീസുകാര്‍ നിറയെ യാത്രക്കാരുള്ള ബസിലിട്ടു തല്ലിച്ചതക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗർകോവിലേക്കു പോകുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി പിന്നീട് നടന്നത് ഇതാണ്.
യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയുംതമിലരശനെയും രാത്രി തന്നെ സസ്പെന്‍റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
വ്യത്യസ്തമായൊരു ഓട്ട മത്സര വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരേയും ചിരിപ്പിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.
ഓട്ടമത്സരത്തിന് തയ്യാറായി നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. വിസിലടിക്കുമ്പോള്‍ ഓടിത്തുടങ്ങണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിസിലടി കേട്ടതും കാണികളായിനിന്ന കുട്ടികള്‍ ട്രാക്കിനെ മുറിച്ച് ഓടുകയായിരുന്നു.
ഇതേ സമയം മത്സരാര്‍ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
വിമാനയാത്രയ്ക്കിടെ ആകെപ്പാടെ ഒരു വീർപ്പ് മുട്ടൽ തോന്നിയതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്നിട്ട യുവതി അറസ്റ്റിൽ. ചൈനയിലെ വൂഹാനിൽ നിന്നും ലാസോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ശുദ്ധവായു കടക്കാൻ എമർജൻസി വാതിൽ തുറന്നത്.
അടിയന്തരഘട്ടങ്ങളിൽ മാത്രം തുറക്കാനുള്ളതാണ് എമര്‍ജൻസി വാതിൽ. അപകടമാണെന്നും തുറക്കരുതെന്നും സഹയാത്രികർ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഉടൻ തന്നെ വിമാനജീവനക്കാർ പൊലീസുമായി ബന്ധപ്പെട്ടു.
യുവതിയെ പൊലീസിൽ ഏൽപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രയ്ക്കിടയിൽ വല്ലാതെ വീർപ്പ്മുട്ടൽ തോന്നിയെന്നും കുറച്ച് ശുദ്ധവായുവും കാറ്റും ലഭിക്കുന്നതിനാണ് വിൻഡോ തുറന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയത്. എന്തായാലും യുവതിയുടെ സാഹസിക പ്രകടനം കാരണം ഒരു മണിക്കൂറോളമാണ് മറ്റുള്ളവർക്ക് നഷ്ടമായത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. വിവിപാറ്റ് മെഷീന്‍ വോട്ടിങ്ങില്‍ ഉള്‍പ്പെടുത്തിയത് തിരിമറി എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ വിരലമര്‍ത്തുന്ന ബാലറ്റ് യൂണിറ്റ്, വോട്ട് രേഖപ്പെടുത്തപ്പെടുന്ന കണ്‍ട്രോള്‍ യൂണിറ്റ്, ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് പരിശോധിക്കാനുള്ള വിവിപാറ്റ് ഇവ ബന്ധിപ്പിക്കുന്നതിലെ സുരക്ഷാവിടവ് ചൂണ്ടിക്കാട്ടിയാണ് ദാദ്ര ആന്‍ഡ് നഗര്‍ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍. വിവാദം ഉദ്ദേശിച്ചല്ല വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു.
വിവരങ്ങളെല്ലാം ട്വീറ്റുകളില്‍ ഉണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Just to state the source, all my references and pics are from the ECI manual on EVMs and VVPAT available for download from the ECI site. https://t.co/G8LCFTSkiy In case of any doubt one may download it and go through in detail. 2/n
— Kannan Gopinathan (@naukarshah) September 24, 2019
കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തല്‍
മുന്‍പ് ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോള്‍ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു മെമ്മറിയും പ്രിന്റര്‍ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ് വിവിപാറ്റ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകും. ഏതെങ്കിലും മാല്‍വെയര്‍ വിവിപാറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ സിസ്റ്റം മുഴുവന്‍ തകിടം മറിയും. ഇത്തരം ഡിസൈനില്‍ വിവിപാറ്റിലൂടെ വോട്ടിങ്ങ് പ്രക്രിയയില്‍ ആകെ തിരിമറി നടത്താനാകും.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57-ാം റാങ്കോടെ പാസായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം ഈയിടെ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു.
ഡൊഡോമ∙ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് ടാന്‍സാനിയയില്‍ അവധിയാഘോഷത്തിനിടെ മുങ്ങിമരിച്ചത്.
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ് സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത്. കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച ക്യാബിനിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്റെ വിഡിയോ കെനേഷ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് ഉയരാന്‍ സ്റ്റീവനു കഴിഞ്ഞില്ല. അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതിനെ കുറിച്ചു മുഴുവന്‍ പറയുന്നതു വരെ ശ്വാസമടക്കി പടിക്കാന്‍ എനിക്കു കഴിയില്ല. എന്നാല്‍ നിന്നെക്കുറിച്ച് ഞാന്‍ സ്‌നേഹിക്കുന്നതെല്ലാം എല്ലാദിവസവും കൂടുതല്‍ ഞാന്‍ സ്‌നേഹിക്കും. എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ’- എന്നാണു സ്റ്റീവന്‍ കുറിച്ചിരുന്നത്.
കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് മറുപടിയുമായി ടി സിദ്ദിഖ്. ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ 20ാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല.
കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ധിഖ് വീഡിയോയില്‍ പറയുന്നു. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഘാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി സിദ്ദഖിന്റെ ഭാര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ മരുഭൂമി യാത്ര ലൈവായി നല്‍കിയത്. ലൈവില്‍ സിദ്ദിഖ് കഴിച്ച ബ്രാന്‍ഡ് ഏതാണെന്ന് കമന്റായി ചോദിക്കുകയും ഭാര്യ ബ്രാന്‍ഡിന്റെ പേരും നല്‍കുന്നുണ്ട്.
ചൈനയിലെ യാങ്സിയിലൂടെ നീന്തുന്ന അജ്ഞാത ജീവി. കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകൾ പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചർച്ച ഇപ്പോഴും തുടരുകയാണ്.
നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്കോട്ടലന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഒാമനപ്പേരിട്ടു വിളിച്ചിരുന്നത്.
എന്നാൽ അടുത്തിടെ തടാകത്തിൽ നിന്നുള്ള ഡിഎൻഎ സാംപിളുകൾ പരിശോധിച്ചപ്പോൾ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകർ കണ്ടെത്തിയത്. വമ്പൻ ഈൽ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകൾ കാണുന്നത്.
ദൂരെ നിന്നുള്ള വിഡിയോ ആയതിനാൽ വ്യക്തത കുറവാണ്. കാഴ്ചയിൽ ഒരു പാമ്പിനെപ്പോലെയാണു നീന്തൽ. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളൻ വാലും തലയും കാണാം. വെള്ളത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിൽ ഇത്തരം പാമ്പുകൾ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂർവമാണ്.
ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു