ഷൈമോൻ തോട്ടുങ്കൽ
സാൽഫോഡ്, ട്രാഫോഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിങ്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി ആഗസ്റ്റ് 29 ഞായർ 2:15 ന് സെന്റ് മേരീസ് ചർച്ച് എക്കിൾസിൽ നടക്കും (M30 0LU). ഈ സ്ഥലങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ ചിരകാല ആഗ്രഹമാണ് ഇവിടെ പൂവണിയുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സാൽഫോഡ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോൺ അർനോൾഡ് പിതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും. വികാരി ജനറാൾമാരായ മോൺ. ആന്റണി ചുണ്ടെലിക്കാട്ട്, മോൺ. ജിനോ അരീക്കാട്ട്, മോൺ. സജി മലയിൽ പുത്തൻപുര, മാഞ്ചസ്റ്റർ റീജ്യണൽ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമ്മികരായിരിക്കും.
തിരുനാളിന് ഒരുക്കമായി ആഗസ്റ്റ് 20 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ആഗസ്റ്റ് 27 -ന് മിഷൻ കോഡിനേറ്റർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് 29 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തുടർന്ന് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷന്റെ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ജാക്സൺ തോമസ് (07403863777), വിൻസ് ജോസഫ് (07877852815), സിബി വേകത്താനം (07903748605), സ്റ്റാനി എമ്മാനുവേൽ (07841071339) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജെയിംസ് ജോണിന്റെയും (07886733143) നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
തിരുനാളിലും വി.കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ കോഡിനേറ്റർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു .
ഗ്ലാസ്ഗോ : ആഗസ്റ്റ് 5 മുതൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ഹാമിൽട്ടൺ, മദർ വെല്ലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15 ന് പരിസമാപ്തി കുറിച്ചു.
ആഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിക്ക് സെന്റ് കത്ബർട്ട്, സെന്റ് നിനാൻസ് ഇടവക വികാരി ഫാ. ചാൾസ് ഡോർമാൻ കൊടിയേറ്റിയതോടുകൂടി ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും നവനാളിനും നാന്ദി കുറിച്ചു കൊണ്ട് ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഫാ ജോണി വെട്ടിക്കൽ വി.സി കാർമികത്വം വഹിച്ചു. തുടർന്ന് അടുത്ത വർഷത്തേക്കുള്ള തിരുനാൾ പ്രസുദേന്തി വാഴ്ച, പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിന്നു.
കോവിഡ് മാനദണ്ഡങ്ങളിൽ അയവു വരുത്തിയതിനാൽ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്നേഹ കൂട്ടായ്മയുടെ സംഗമ വേദി കൂടിയായി മാറിയ തിരുനാൾ ദിനങ്ങൾ, വിശ്വാസ സമൂഹത്തിനൊരുമിച്ച് തിരുന്നാളിൽ പങ്കെടുത്ത് ദൈവാ നുഗ്രഹം പ്രാപിക്കാൻ സാധിച്ചതിന്റെ സന്തോഷം ഏവരും പങ്കു വെച്ചു. പത്തു ദിനം നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് നേത്രത്വം നല്കിയ ഫാ.പോൾ മോർട്ടൻ, ഫാ. ചാൾസ് ഡോർമൻ , ഫാ.ബിനു സെബാസ്റ്റ്യൻ CMF, ഫാ. ജോസഫ് , വിവിധ പ്രാർത്ഥനാ കൂട്ടായ്മകൾ, ഭക്തസംഘടനകൾ, മതബോധന അദ്ധ്യാപക-വിദ്യാർത്ഥികൾ, പള്ളിക്കമ്മറ്റി, ഗായക സംഘം, വിശിഷ്യാ വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായി മാറിയ ഈ തിരുനാളിൽ സംബന്ധിച്ച ഏവർക്കും സെന്റ് മേരിസ് കാത്തലിക് ഹാമിൽട്ടൺ മിഷൻ ഡയറക്ടർ ഫാ.ജോണി വെട്ടിക്കൽ വി.സി നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ചു.
ഗ്ലാസ്ഗോ : ആഗസ്റ്റ് 15 സെന്റ് മേരീസ് സീറോ മലബാർ മിഷൻ ഹാമിൽട്ടൺ, മദർ വെല്ലിൽ ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി.
ആഗസ്റ്റ് 5 മുതൽ സെന്റ് കത്ബർട്ട്, സെന്റ് നിനാൻസ് ഇടവക വികാരി ഫാ. ചാൾസ് ഡോർമാൻ കൊടി ഉയർത്തിയതോടുകൂടി ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും നവനാളിനും നാന്ദി കുറിച്ചു കൊണ്ട് ഇന്ന് രാവിലെ 11 മണിക്ക് ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഫാ ജോണി വെട്ടിക്കൽ വി.സി കാർമികത്വം വഹിക്കും. തുടർന്ന് അടുത്ത വർഷത്തേക്കുള്ള തിരുനാൾ പ്രസുദേന്തി വാഴ്ച, പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും കൂടാതെ വിശ്വാസികൾക്ക് നേർച്ചകാഴ്ചകൾ സമർപ്പിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. തിരുന്നാളിൽ പങ്കെടുത്ത് ദൈവാ നുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ജോണി വെട്ടിക്കൽ അച്ചൻ അറിയിച്ചു.
ഫാ.ടോമി എടാട്ട്
യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളി പ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെ നടത്തപെട്ടു.ഞാൻ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്ഠമായ ദൈവവിളികളാണ്. യുവാക്കൾക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനി ർദ്ദേശങ്ങളുമായി യുവവൈദികൻ ഫാ. കെവിൻ മുണ്ടക്കൽ നടത്തുന്ന പ്രഭാഷണം “കോൾ”
ആഗസ്റ്റ് 16 ന് ഓൺലൈനിൽ (ZOOM) നടത്തപ്പെടും. അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ ജനിച്ചു വളർന്ന് അമേരിക്കയിലും, റോമിലും കേരളത്തിലുമായി വൈദികപഠനം പൂർത്തിയാക്കി എല്ലാവർക്കും പ്രചോദനമായ പൗരോഹിത്യജീവിതം നയിക്കുന്ന ഫാ. കെവിൻ നയിക്കുന്ന ഈ പ്രഭാഷണം യുവാക്കൾക്ക് ഉചിതമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വൊക്കേഷൻ കമ്മീഷൻ വിഭാഗമാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
യുവാക്കൾക്ക് അവരുടെ ദൈവവിളി മനസിലാക്കുന്നതിനും ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതിനുമുള്ള അസുലഭ അവസരമായി ഈ പ്രഭാഷണത്തെ ഉപയോഗപ്പെടുത്തണമെന്ന് രുപതാ വൊക്കേഷൻ കമ്മീഷൻ അറിയിച്ചു.
പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്നു. എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ്
ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.45 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസം പതിവ് പോലുള്ള കുർബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 11 ന് ഉച്ചകഴിഞ്ഞു പ്രധാന തിരുനാൾ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.
ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.
സ്നേഹപൂർവ്വം,
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ
St.Alphonsa Mission
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: [email protected]
Phone: (0116) 287 5232
http://www.stalphonsaleicester.org.uk/
ബിനോയ് എം. ജെ.
ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരം(Self- Actualization) ആകുന്നു. മന:ശ്ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇത് അവസാനത്തെ ആവശ്യവും ആകുന്നു. ആത്മസാക്ഷാത്കാരത്തോടെ മനുഷ്യജീവിതം അതിന്റെ പരിസമാപ്തിയിലേക്ക് വരുന്നു. ഈ ജഗത്ത് ഉത്ഭവിച്ചത് ഈശ്വരനിൽ നിന്നും ആണെങ്കിൽ അത് പരിണാമത്തിലൂടെ ഈശ്വരനിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. ദ്രവ്യം പരിണമിച്ച് ജീവൻ ഉണ്ടാകുന്നു ; ഈ ജീവൻ ആദ്യം സസ്യമായും പിന്നീട് സസ്യം പരിണമിച്ച് ജന്തുവായും മാറുന്നു. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടാകുന്നു. മനുഷ്യനിൽ എത്തുന്നതോടെ പരിണാമം ഏറെക്കുറെ അവസാനിക്കുകയും പിന്നീടവൻ പരിശ്രമത്തിലൂടെ ഈശ്വരൻ ആവുകയും ചെയ്യുന്നു.
മനുഷ്യനിൽ എത്തുന്നതോടെ പരിണാമം അവസാനിക്കുന്നുവെന്നും പിന്നീടുള്ള പുരോഗതിക്ക് പരിശ്രമമാണ് വേണ്ടതെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്താണീ പരിശ്രമം? തന്നിൽ തന്നെ ഈശ്വരനെ കണ്ടെത്തുക! സ്വയം ഈശ്വരൻ ആവുക. താൻ ഇന്നും എന്നും ഈശ്വരൻ ആയിരുന്നുവെന്നും മറ്റുള്ളതെല്ലാം മതിഭ്രമങ്ങൾ മാത്രം ആയിരുന്നു എന്നും അറിയുക. ഇത്തരമൊരു അറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും എത്തുന്നയാൾക്ക് പിന്നീട് നേടിയെടുക്കുവാൻ യാതൊന്നുമില്ല. അയാളുടെ ജീവിത ലക്ഷ്യം തിരോഭവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവിതലക്ഷ്യം ആരിൽ തിരോഭവിക്കുന്നുവോ അയാൾ ഈശ്വരൻ ആയി മാറുന്നു. അയാളിലെ ഈശ്വരൻ സാക്ഷാത്കരിക്കപ്പെടുന്നു. അതിനാൽ തന്നെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കുക അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതാണ് അന്തിമമായ ജീവിതലക്ഷ്യം. ശ്രീബുദ്ധൻ പറയുന്നു- “നദിയിൽ ഒഴുകി നടക്കുന്ന തടിക്കഷണം പോലെ ആകുക”. ഓഷോ പറയുന്നു- “കാറ്റിൽ സഞ്ചരിക്കുന്ന മേഘം പോലെ ആകുക.” നദിയിൽ ഒഴുകുന്ന തടി കഷണത്തിനോ കാറ്റിൽ സഞ്ചരിക്കുന്ന മേഘത്തിനോ തനതായ ലക്ഷ്യങ്ങൾ ഒന്നുമില്ല .എങ്കിലും അവ ലക്ഷ്യത്തിലെത്തുന്നു.
ഇവിടെ ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കണമെന്ന് സിദ്ധിക്കുന്നു . ആഗ്രഹങ്ങൾ പരിമിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ യാതൊരു പരിമിതിയും ഇല്ലാത്ത അന്തസത്തയായ ഈശ്വരനാകുന്നു .നിങ്ങൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ജനിക്കുന്നു -ഞാൻ പരിമിതനോ അതോ അപരിമിതനോ ? ഈ ആശയക്കുഴപ്പം നിങ്ങളുടെ മനസ്സിന്റെ ശാന്തി തകർക്കുന്നു. ആശയക്കുഴപ്പത്തിൽ നിങ്ങൾ വട്ടം ചുറ്റുന്നു. നിങ്ങൾ ലക്ഷ്യത്തിലെത്താതെ പോകുന്നു.
അതിനാൽ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. അപ്പോൾ നിങ്ങൾ പരിപൂർണ്ണൻ ആകുന്നു .നിങ്ങൾ അപൂർണ്ണനാണെന്ന തോന്നലാണ് നിങ്ങളുടെ അപൂർണ്ണതയുടെ കാരണം. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതുപോലെ ആയിത്തീരുകയും ചെയ്യുന്നു . ഇതാണ് മനുഷ്യന്റെ മന:ശ്ശാസ്ത്രം . ആഗ്രഹങ്ങളുടെ പുറകെ പോകുന്നയാൾ സ്വയം അപൂർണ്ണനാണെന്ന് കരുതുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നയാൾ സ്വയം പൂർണ്ണനാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മനുഷ്യൻ സ്വയം പൂർണ്ണനാണ് . അതുകൊണ്ടാണ് അവന് പരിണാമം സംഭവിക്കുന്നില്ല എന്ന് തുടക്കത്തിൽതന്നെ പറഞ്ഞത് . ഈ പൂർണ്ണത ഒരു ബോധ്യം ആക്കി മാറ്റുന്നതാകുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർഗോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗർനഹാൻ എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേയ്ക്കും നിത്യ രക്ഷയിലേയ്ക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന സൂം പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേയ്ക്ക് നാളെ ആഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
സ്പിരിച്ച്വല്‍ ഡെസ്ക് മലയാളം യുകെ
പരി. കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് ഒരുക്കമായി നാല് ദിവസത്തെ ധ്യാനം ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ നടക്കും. ഓഗസ്റ്റ് 12, 13, 14, 15 തീയതികളില്‍ വൈകുന്നേരം 7.30 മുതല്‍ 9.00 മണി വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. സുംമില് നടക്കുന്ന ധ്യാനം ഫാ. ബിനോജ് മുളവരിക്കല്‍, ഫാ.ജോസഫ് മുക്കാട്ട് എന്നിവരാണ് നയിക്കുന്നത്. ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തില്‍ നിന്നുമറിയ്ച്ചു.
പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർകോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗ്രാത് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ആഗസ്റ്റ് 14ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ആഗസ്റ്റ് 23 മുതൽ 26 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു.
www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.
കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.