Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ കുടുംബമില്ല. നാല്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിനക്കിത് നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്ന അമ്മായിയമ്മമാരുടെ എണ്ണം പെരുകുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി എന്ന് പറയുമ്പോഴും ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്ന് പറയുന്ന അമ്മമാരും ലോകത്തില്‍ ധാരാളമുണ്ട്.
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചനസന്ദേശത്തിന്റെ പ്രസ്‌ക്തഭാഗങ്ങളാണിത്.

കത്തോലിക്കാ വിശ്വാസികള്‍ ദമ്പതികളാകുന്ന പ്രായം വളരെ കൂടിക്കൊണ്ടിരിക്കുന്നു. ജോലിയും മറ്റ് സുഖ സൗകര്യങ്ങളും ഉണ്ടായതിനു ശേഷം മാത്രം മതി വിവാഹം. ഇനി അതിന് മുമ്പ് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടി വിവാഹം കഴിച്ചു എങ്കില്‍ പോലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാത്ത മാതാപിതാക്കളാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്ക് വിടുന്നു. പക്ഷേ ഞാന്‍ കുട്ടിച്ചേര്‍ക്കുന്നു! ഓരോ കുഞ്ഞും യോഹന്നാനാ.. ‘ദൈവത്തിന്റെ കാരുണ്യം’.
നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. അതിനെ ഉള്‍ക്കൊള്ളണം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും ഇന്നും വളര്‍ന്നിട്ടില്ല.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പുറകേ പായുന്ന പുതു തലമുറക്കാര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു റവ. ഡോ. അഗസ്‌ററ്യന്‍ കുട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
താരകത്തിന്റെ നുറുങ്ങുവെട്ടമുള്ള തിരുപിറവി പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ ഒരു നുറുങ്ങുവെട്ടമാണ്. ദീര്‍ഘദര്‍ശികള്‍ക്ക് ദിശാബോധം കൊടുത്തത് ആ വെട്ടമായിരുന്നു. നാമോരുത്തരും മറ്റുള്ളവര്‍ക്ക് താരകമായി മാറണം…

താരകവഴിയേ.. പതിമൂന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കിഴക്ക് തെളിഞ്ഞ പ്രകാശത്തിന്റെ വര്‍ണ്ണനയുണ്ടാകുന്നുണ്ട്. രാജാക്കന്മാരും ആട്ടിടയന്മാരുമൊക്കെ പ്രകാശത്തിന്റെ പുറകെയാണ് പോയത്. ദൈവം സമ്മാനിക്കുന്ന പ്രകാശവലയത്തിലായിരുന്നു കൊണ്ട് അതിന്റെ പിന്നാം പുറങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള ഒരു നന്മ നമുക്കുണ്ടാകട്ടെ.

താരകവഴിയേ.. പന്ത്രണ്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

കോവിഡ് മഹാമാരിയുടെ തകർച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നൽകിക്കൊണ്ട് സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും . കൺവെൻഷനെ ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കി മാറ്റിക്കൊണ്ട് സെഹിയോൻ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയിൽ ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് ഡിസംബർ മാസ കൺവെൻഷൻ അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതൽ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും കൺവെൻഷനിൽ പങ്കുചേരും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോ തവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ റവ. ഫാ. ബെനഡിക്‌ടോ ഡിയോടീലിയോയും ഇത്തവണ വചന വേദിയിലെത്തും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
തിരുപ്പിറവി ഓര്‍മ്മിപ്പിക്കുന്നു!
കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്രയില്‍ രക്ഷാകരമായ അടയാളങ്ങള്‍ ധാരാളം കാണുന്നുണ്ട്. പിള്ളക്കച്ചയില്‍ ഒരു കുഞ്ഞിനെ നിങ്ങള്‍ കാണും. നിങ്ങള്‍ക്കായുള്ള രക്ഷകന്‍! അതൊരടയാളമാണ്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും വശങ്ങളിലേയ്ക്ക് മാറ്റി നിര്‍ത്തപ്പെടുന്ന ഓരോരുത്തരുടേയും ഉള്ളിന്റെ ഉള്ളില്‍ തെളിയുന്ന ഒരു വലിയ ദൈവീക ചൈതന്യം. അതും ഒരടയാളമാണ്. എന്തുകൊണ്ട് ക്രൈസ്തവര്‍ അടയാളങ്ങള്‍ തിരിച്ചറിയുന്നില്ല!!
കണ്ട് പഠിക്കലാവണം തിരുപ്പിറവി.
ഓരോ നന്മയും അനുഗ്രഹമാണ്.

താരകവഴിയേ.. പതിനൊന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഷിബു മാത്യൂ
തോത്താ പുള്‍ക്രാ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം രണ്ടാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ ആറിന് സൂം മീറ്റിംഗിലൂടെ നടന്നു.

Jolly Mathew
(President – Women’s Forum)

രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ സ്ത്രീകളും തങ്ങളുടെ ദൗത്യം തിരിച്ചറിയണമെന്നും മറിയത്തിലൂടെ ലഭിച്ച വിശുദ്ധി കര്‍മ്മ മണ്ഡലങ്ങളില്‍ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്വം രൂപതയുടെ വിമന്‍സ് ഫോറം ഏറ്റെടുക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ഫാന്‍സ്വാ പത്തില്‍ ആമുഖ സന്ദേശം നല്‍കി. വിമന്‍സ് ഫോറം ആനിമേറ്ററും ചെയര്‍മാനുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സി. കുസുമം SH എന്നിവര്‍ പ്രസംഗിച്ചു. സി ആന്‍മരിയാ മുഖ്യ പ്രഭാഷണം നടത്തി.

സോണിയാ ജോണി സ്വാഗതവും ഷൈനി സാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മിനി ജോണി, റൂബി ജോബി എന്നിവരുടെ സംഗീതാലാപനം സമ്മേളനം കൂടുതല്‍ ഊര്‍ജ്ജസ്വലതയുള്ളതാക്കി. ഡോ. മിനി നെല്‍സണ്‍ മാന്‍ ഓഫ് സെറിമണിയായി. ഓമന ലിജോയുടെ നന്ദി പ്രകാശനത്തോടെ തോത്താ പുള്‍ക്ര രണ്ടാമത് വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു.

തോത്ത പുള്‍ക്ര വാര്‍ഷിക സമ്മേളനത്തിലെ പ്രധാന വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

http://www.facebook.com/csmegb/live

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്രയില്‍ ഭീരുവായ ഒരു രാജാവിന്റെ നിഗുഡമായ തന്ത്രങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്. രക്ഷകന്റെ ജനനം ലോകമാസകലം രക്ഷയ്ക്കും നന്മയ്ക്കും കാരണമായപ്പോള്‍, അതേ കാരണം ഭയപ്പെടുത്തിയവരില്‍ ഒന്നാമന്‍. അംബരചുംബികളായ കരിങ്കല്‍ കോട്ടയും പടക്കോപ്പുമൊക്കെയുള്ള കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന രാജാവിന്റെയുള്ളില്‍ ഭീതി പടര്‍ന്നു കയറുന്നു. അകലെയെവിടെയോ ഒരു കുഞ്ഞ് ജനിച്ചതിന്റെ ഭയം. എല്ലാ സുരക്ഷാവലയങ്ങളുടെ നടുവിലും ഒരുവന്റെ ഉള്ളില്‍ പടര്‍ന്നു കയറുന്ന ഭീതി. ദൈവമെന്ന സത്യത്തെ തള്ളിപ്പറഞ്ഞും അവഹേളിച്ചും കഴിയുന്ന ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളറയില്‍ ഒരു ഹേറോദേസ് ഉണര്‍ന്നിരുപ്പുണ്ട്..

താരകവഴിയേ.. പത്താം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ജോസഫ് ഉണര്‍വ്വുള്ള വ്യക്തിയായിരുന്നു. ഉണര്‍വ്വ് വേണ്ട കാലഘട്ടത്തിലാണ് നാമും ജീവിക്കുന്നത്. കാലിത്തൊഴുത്തിലേയ്ക്കുള്ള വിശുദ്ധിയുടെ യാത്രയില്‍ അത്യാവശ്യമായിട്ട് വേണ്ടതാണ് ഉണര്‍വ്വ്.
ഉണര്‍വ്വ് എന്ന് പറയുന്നത് ഉറക്കത്തില്‍ നിന്നുള്ള മടക്കമല്ല. ഉള്‍ബോധ്യങ്ങളിലുള്ള ആഴപ്പെടലാണ്. ആഴമേറിയ, വേരൂന്നിയ ജീവിതത്തിലൂടെ കടന്നുപോകുവാനായിട്ട് ഉള്‍ബോധ്യങ്ങളിലാകുന്നവരാകുവാന്‍ തീരുമാനമെടുക്കാം…

താരകവഴിയേ.. ഒമ്പതാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പിതാവായ ദൈവത്തിന്റെ സ്വപ്നമായിരുന്നു പുത്രനായ മിശിഹായേ ലോകത്തിന് സമ്മാനിക്കണം എന്നത്. പിതാവിന്റെ ആഗ്രഹത്തെ സ്വീകരിക്കുവാനായിട്ട് ഈ ലോകം അയോഗ്യമായിരുന്നു.
അതു കൊണ്ടാണ് പരിശുദ്ധ അമ്മയുടെ നിര്‍മ്മലമായ ഇടത്തേയ്ക്ക് ദൈവകുമാരനെ പിതാവായ ദൈവം ഏല്പിക്കുന്നത്.

താരകവഴിയേ.. എട്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
നിദ്രയിലായിരുന്ന ജോസഫിനാണ് ദൂതന്‍ പ്രത്യക്ഷപ്പെട്ടത്. നിദ്ര എന്നത് വെറുമൊരു ഉറക്കമല്ല. ശുദ്ധമായ ശ്രദ്ധയുടെയും ആഴമേറിയ ആലോചനയുടെയും സമയമാണ്. ഏദന്‍ തോട്ടത്തില്‍ ദൈവം ആദത്തെ ഉറക്കി. ദൈവം നിന്നെയും ഉറക്കും. ഉള്ളില്‍ ജാഗ്രതയുള്ള നിദ്ര. പാറാവുകാരെപ്പോലെ. അവന്‍ ഉറങ്ങിയാലും അവന്റെയുള്ളില്‍ ജാഗ്രതയുണ്ട്. നിദ്രയയുടെ നാഴികകളില്‍ സ്വര്‍ഗ്ഗത്തിന്റെ
നിദ്രയിലായിരുന്ന ജോസഫിനാണ് ഭൂതന്‍ പ്രത്യക്ഷപ്പെട്ടത്.

താരകവഴി.. ഏഴാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

RECENT POSTS
Copyright © . All rights reserved