സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ് , ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
“അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും.
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
ID 8894210945
Passcode 100.
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷന്റെ ചെയര്‍പേഴ്സണായും ഡിപ്പാര്‍ട്മെന്റിന്റെ ഡയറക്ടര്‍ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റര്‍ ആന്‍ മരിയ S.H. നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ ആന്‍ മരിയായുടെ വചന പ്രഘോഷണ ങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.
സ്പിരിച്ച്വല്‍ ഡെസ്ക്. മലയാളം യുകെ
സാധാരണ ജീവിതത്തില്‍ നമ്മള് എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?
അത് രണ്ട് തരത്തിലാണ്.
1. പ്രാര്‍ത്ഥന ആരാധനാപരമായിരിക്കണം. സൃഷ്ടാവായ ദൈവത്തിന് സൃഷ്ടികളായ നാമോരോരുത്തരും ആരാധന കൊടുക്കുന്നു.
2. യാചനാപരം.
യാചന എന്നു പറയുമ്പോള്‍ ആത്മീയ കൃപകള്‍ക്ക് വേണ്ടിയുള്ള യാചനയാകണം. നീ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയുളളത് നിനക്ക് ലഭിക്കും.
മന്നാ 733. വീഡിയോ കാണുക.
ഫാ. ബിനോയ് ആലപ്പാട്ട്.
പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍. ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയത്തെക്കുറിച്ചാണ് സഭ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. കൃപയുടെ കൂടാരമാകേണ്ടതിനെയൊക്കെ വാണിജ്യവല്‍ക്കരിക്കുകയാണ്. ദേവാലയം എപ്പോഴും പ്രാര്‍ത്ഥനയുടെ ഇടമാണ്. അവിടെ ലാഭേച്ഛമാത്രം ആഗ്രഹിച്ചു വരുന്നവരെയാണ് ഈശോ ചോദ്യം ചെയ്യുന്നത്.
ഈശോയേക്കാള്‍ കൂടുതല്‍ ആഘോഷം ഇന്ന് വിശുദ്ധരുടെ കര്മ്മങ്ങള്ക്കാണ്.
വിശുദ്ധരുടെ ഓര്‍മ്മകള്‍ നല്ലതാണ്. എങ്ങനെയാണ് അവര്‍ ക്രിസ്തുവിനെ അനുകരിച്ചിരുന്നത് എന്ന് അവര്‍ നമ്മളെ പഠിപ്പിക്കുകയാണ് അവരുടെ ജീവിതത്തിലൂടെ. യേശുവിനെ അനുകരിക്കുന്നതായിരുന്നു അവരുടെ ജീവിതം. പക്ഷേ, സമൂഹം ഇന്ന് യേശുവിനെ മാറ്റി നിര്‍ത്തി അവരുടെ പേരില്‍ പൈസയുണ്ടാക്കുന്നു. ധാരാളം ഉദാഹരണം നമ്മുടെ ഇടയില്‍ തന്നെയുണ്ടല്ലോ..
എന്റെ വ്യക്തി ജീവിതങ്ങളിലും ഞാന്‍ ആയിരിക്കുന്നിടങ്ങളിലൊക്കെയും ലാഭത്തോടു കൂടി കാണുന്ന ആള്‍ക്കാരുണ്ടെങ്കില്‍ അവരോട് ഈശോ പറയുന്നു. തിരികെ വരിക. ഹൃദയമാണ് നിന്റെ ദേവാലയം. ആത്മീയതയില്‍ ലാഭം കൊയ്യരുത്!
യഥാര്‍ത്ഥമായത് മാറിപ്പോകുമ്പോള്‍ ഈശോ ചാട്ടവാറെടുക്കുന്നു. നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഈശോ ചാട്ടവറെടുത്തിട്ടുണ്ടോ..??
അതിനുള്ള അവസരം നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ??
തിരിച്ചറിവിന്റെ കാലമാണിത്.
ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയങ്ങള്‍..
വീഡിയോ കാണുക.
സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും . ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നായകനായി തലമുറകൾക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങൾക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങൾ പകർന്നുനൽകിയ , നവസുവിശേഷവത്ക്കരണരംഗത്തെ നിത്യയൗവ്വനമായി പരിശുദ്ധാത്മാവിൽ ജ്വലിച്ച് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ യേശുവിൽ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദർ സന്തോഷ് ടി ഇത്തവണത്തെ കൺവെൻഷനിൽ വചന ശുശ്രൂഷയിൽ പങ്കുചേരും.
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
കൂടെ വസിക്കുന്ന സ്നേഹം. ആ സ്നേഹം സംഗീതമായി!
ഹൃദയം ഉരുകി ഞാന്‍ കരയും നേരം
ഞാനാണു നിന് ദൈവമെന്നോതി
കൂടെവസിക്കുന്ന സ്നേഹം… എന്ന് തുടങ്ങുന്ന ഗാനം ഈശോയുടെ സ്നേഹത്തിന്റെ പൂര്‍ണ്ണത വെളിവാക്കുകയാണ്.
ദിവ്യകാരുണ്യാരാധനയ്ക്ക് കര്‍ത്താവിനെ സ്തുതിക്കാനുതകുന്ന മനോഹര ഗാനം.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ഗാനം രചിച്ചത് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. റവ. ഫാ. ജിനോ അരീക്കാട്ടാണ്. ജനശ്രദ്ധയാകര്‍ഷിച്ച ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ പ്രശസ്ത സംഗീത സംവിധായകനായ ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. അനൂപ് വര്‍ഗ്ഗീസ് നിര്‍മ്മിച്ച ഈ സംഗീത വിരുന്നിന്ന് ഓര്ക്കസ്ട്രേഷന് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതീപ് ടോമാണ്. പുതുനിര ഗായകനായ ലിബിന് സ്കറിയയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
വെറുമൊരു ഗാനത്തേക്കാളുപരി ഈശോയുടെ സ്നേഹമാണ് ഈ വരികളിലൂടെ പ്രതിഭലിക്കുന്നത്. കുടുംബത്തില്‍
സ്നേഹം കുറയുന്ന കാലത്ത് ഈശോയുടെ സ്നേഹത്തിന്റെ മൂല്യം കൂടുന്നു. അതിന്റെ പ്രതിഫലമാണ് ഈ ഗാനം. ഫാ. ജിനോ പറയുന്നു.
ക്രിസ്തുമസ്സ് കാലത്ത് കേള്‍ക്കാന്‍ ഇഷ്ടെപ്പടുന്ന ഗാനശേഖരത്തില്‍ ഈ ഗാനവും കൂടി ചേര്‍ക്കപ്പെടും.
മൊണ്. റവ. ഫാ. ജിനോ അരീക്കാട്ടെഴുതിയ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ നവംബർ 14 നു നടക്കും. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ ഏന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
14 നവംബർ 2020, യുകെ സമയം വൈകിട്ട് 5.00 (ഇന്ത്യൻ സമയം രാത്രി 10.30) മുതൽ കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിൻ നാരായൺ നേതൃത്വം നൽകുന്ന ഭക്തി ഗാനമേളയിൽ നളിന്റെ മകൾ ബേബി വൈഗ ഉൾപ്പെടെ പത്തിലധികം കലാകാരൻമാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കുന്നു. കാസർഗോഡ് ജില്ലയിലെ കാവുഗോളി കടപ്പുറത്തെ നാരായണൻ പുഷ്പ ദമ്പതികളുടെ മകനായി ജനിച്ച നളിൻ ചെറുപ്പം മുതൽ തന്നെ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞൻ സ്വാതി വിജയൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിച്ച നളിൻ നിരവധി വേദികളിലും ഓഡിയോ കാസ്സറ്റുകളിലും പാടിയിട്ടുണ്ട്. നളിൻ കഴിഞ്ഞ 25 വർഷങ്ങളായി സംഗീത മേഖലയിൽ തുടരുന്നു.
കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയിൽ പങ്കെടുക്കുന്നവർ;
ഗായകർ: നളിൻ നാരായണൻ, ബേബി വൈഗ എൻ , അനൂപ് നാരായണൻ
കീബോർഡ്: പുരുഷോത്തം
പുല്ലാങ്കുഴൽ: ജയൻ അയക്കാട്
തബല: മുരളീധരൻ
സിതാർ: സ്വാതി വിജയൻ മാസ്റ്റർ
റിഥം പാഡ്: ഉമേഷ്
സൗണ്ട് എഞ്ചിനീയർ: അഷ്റഫ്
ക്യാമറ: അസീസ്, സിമാക്സ് തത്സമയ പ്രക്ഷേപണം
അസിസ്റ്റന്റ് ക്യാമറ സപ്പോർട്ട് : സന്തോഷ്
സ്റ്റേജ്, ലൈറ്റ്, സൗണ്ട് സ്പോൺസർ: എസ്പിടി ലൈവ് ലൈറ്റ് ആൻഡ് ശബ്ദം കുംബ്ലയും
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ദീപാവലി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
Working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.
To participate: Kindly visit LHA’s Facebook page – https://www.facebook.com/londonhinduaikyavedi.org/
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് നടക്കും .
ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺസിഞ്ഞോർ ഷോൺ ഹീലി , പ്രശസ്ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് ടി എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
തിരുക്കുടുംബം കൂട്ടായ്മ യുകെയിൽ നടത്തുന്ന ആദ്യ ധ്യാനമാണ് . കൂട്ടായ്മ 2004- ൽ രൂപീകരിക്കപ്പെട്ടതും കേരളത്തിൽ 2014 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു ജീവകാരുണ്യ ശുശ്രൂഷകളുമായി നാളിതുവരെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഈ കൂട്ടായ്മയുടെ ഒരു നവീകരണധ്യാനം കൂട്ടായ്മയുടെഡയറക്ർ മാരായിരിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പുത്തൂരാനും ഡീക്കൻ ജോബോയിയും നയിക്കുന്നത് ഡിസംബർ 10,11,12 തീയതികളിൽ യുകെ സമയം 2 -4 വരെയാണ്.
ധ്യാന ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള വചനശുശ്രൂഷകരായ ബഹുമാനപ്പെട്ട മി. ബാബുരാജ് (റിട്ട. ഹെഡ്മാസ്റ്റർ) ആനിക്കാട് സെൻ മേരിസ് ആശ്രമം ഡയറ്കടർ ബഹു. സിബി ചെരുവിൽ പുരയിടവും ബ്രദർ ജോസു മേരിമാതായും ശുശ്രൂഷകൾ ചെയ്യുന്നു. ജപമാലയോടും ദിവ്യബലിയോടും കൂടി ആരംഭിക്കുന്ന ഈ ശുശ്രൂഷകൾ സൂമിലൂടെ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു . ഈ ശുശ്രൂഷയുടെ വിജയത്തിന് വേണ്ടിയും ഈ ശുശ്രൂഷകൾ വീടുകളിലിരുന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും നിങ്ങൾ താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീ സന്തോഷ് കൊട്ടിശ്ശേരി അറിയിക്കുന്നു
ബന്ധപ്പെടേണ്ട നമ്പേഴ്സ്
യുകെ 007535103002 ,00447958408274 , അയർലണ്ട് 00353892190406
ഇന്ത്യ 00919846044692 ,8547623508 ഇന്ത്യൻ സമയം വൈകിട്ട് 7 .30 മുതൽ
ബർമിങ്ഹാം : കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളിൽ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികൾക്ക് ജീവിത വളർച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകൾ ഒരുക്കിയതിലൂടെ അവരിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ , അഭിഷേകാഗ്നി കാത്തലിക് ഗ്ലോബൽ മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഏകദിന ധ്യാനം നാളെ ഓൺലൈനിൽ നടക്കുന്നു .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും . യു കെ സമയം രാവിലെ 10.30 നും ഇന്ത്യൻ സമയം വൈകിട്ട് 4നും ആസ്ട്രേലിയൻ സമയം രാത്രി 9.30 മണിക്കും ആയിരിക്കും ധ്യാനം. 85126306224 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്ക്
യുകെ .തോമസ് 07877 508926.
ആസ്ട്രേലിയ .സിബി 0061401960134
അയർലൻഡ് .ഷിബു 00353877740812.