Spiritual

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഒക്ടോബർ മാസം 9-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്‌.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ രൂപതമാക്കളുടെ ആല്മീയ ശാക്തീകരണത്തിനും, പരിശുദ്ധാല്മ കൃപാവരനിറവിനായും ഒരുക്കുന്ന മൂന്നാമത് ബൈബിൾ കൺവെൻഷനുകൾ ഒക്ടോബർ 22 മുതൽ എട്ടു റീജണുകളിലായി നടത്തപ്പെടുന്നു. പ്രസ്തുത ബൈബിൾ കൺവെൻഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച നടത്തപ്പെടും. ലണ്ടനിലെ റെയിൻഹാമിൽ ഔർ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും, പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച രാവിലെ 9:30 ന് ലോകമെമ്പാടും കൊന്തമാസമായി ആചരിക്കുന്ന മാതൃ പ്രഘോഷണ നിറവിൽ പരിശുദ്ധ ജപമാല സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വൈകുന്നേരം അഞ്ചു മണിവരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
തന്റെ പൗരോഹിത്യ ജീവിത സപര്യയായി പതിറ്റാണ്ടുകളായി രാവും പകലും തിരുവചനം അനേകരിലേക്കു പകർന്നു നൽകുകയും, കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകനും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകർന്നു നൽകുവാൻ നിയോഗം ലഭിച്ച അഭിഷിക്തനുമായ ജോർജ്ജ് പനക്കലച്ചനാണ് ബൈബിൾ കൺവെൻഷനുകൾക്കു നേതൃത്വം നൽകുന്നത്.
തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാൻ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രുഷകരായ വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ടീമിന്റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലിൽ എന്നിവരുടെ അനുഗ്രഹീത ശുശ്രുഷകൾകൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനിൽ ഒരുങ്ങുന്നത്.
ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാർത്ഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുർബ്ബാനകളുമായി ഈശ്വര ചൈതന്യ പൂരിതമാവുന്ന ലണ്ടൻ കൺവെൻഷൻ വലിയ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലണ്ടൻ റീജണിൽ മുഴുവൻ വിശ്വാസികൾക്കും ഇതൊരു സുവർണ്ണാവസരം ആവും.
കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ഒരുക്കുന്ന ആല്മീയ ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകും.
ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗ്ഗീയകാഹളം  കൊണ്ട് ലാസലൈറ്റ് ദേവാലയം നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും എന്ന് തീർച്ച.
ഏവരെയും സ്നേഹ പൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി കോർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട് എന്നിവർ അറിയിച്ചു.
ഫാ. ജോസ് അന്ത്യാംകുളം (07472801507)
പള്ളിയുടെ വിലാസം.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

റോം: കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വർഷത്തിൽ ഒരിക്കൽ റോമിലെത്തി സഭയുടെ നെടുംതൂണുകളായ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ പുണ്യകുടീരങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുകയും വി. പത്രോസിന്റെ പിൻഗാമിയും സഭയുടെ പരമാധ്യക്ഷനുമായ മാർപാപ്പയെ സന്ദർശിച്ചു തങ്ങളുടെ രൂപതകളുടെ വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്ന ‘ആഡ് ലിമിന’ സന്ദർശനത്തിനായി സീറോ മലബാർ രൂപതയിലെ എല്ലാ മെത്രാന്മാരും ഇപ്പോൾ റോമിൽ എത്തിയിരിക്കുന്നു. ‘ആദ് ലിമിന അപ്പോസ്തോലോരും’ (അപ്പസ്തോലന്മാരുടെ പുണ്യകുടീരങ്ങളുടെ വാതിൽക്കൽ വരെ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ സന്ദർശനത്തിൽ എല്ലാ രൂപതകളിലെയും ഔദ്യോഗിക ചുമതലയുള്ള മെത്രാന്മാരും സഹായ മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്.

സീറോ മലബാർ മെത്രാന്മാർ ഒരുമിച്ചു നടത്തുന്ന ഈ സന്ദർശനത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 51 മെത്രാന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഒക്ടോബര് മൂന്നിന് ആരംഭിച്ച് പതിനഞ്ചിന്‌ സന്ദർശനം ഔദ്യോഗികമായി സമാപിക്കും. സന്ദർശനനത്തിന്റെ പ്രാരംഭമായി വി. പത്രോസിൻറെ കബറിടത്തോട് ചേർന്നുള്ള ചാപ്പലിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മെത്രാന്മാർ വി. ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. വി. കുബാനയ്‌ക്കുശേഷം മെത്രാമാർ ഒരുമിച്ചു വി. പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും മാർപാപ്പയെ സന്ദർശിക്കുകയും ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ മെത്രാന്മാർ പൊതുവായും രൂപതാടിസ്ഥാനത്തിലും പരി. മാർപാപ്പയെ സന്ദർശിച്ചു സംസാരിക്കുകയും തങ്ങളുടെ രൂപതകളുടെ വിവരങ്ങൾ ധരിപ്പിക്കുകയും വത്തിക്കാൻ കൂരിയയിലെ 16 കാര്യാലയങ്ങൾ സന്ദർശിച്ചു റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും. കേരളത്തിൽ നിന്നുള്ള ലത്തീൻ, സീറോ മലങ്കര സഭകളിലെ മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പരി. ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടുകണ്ടു മൂന്നു വർഷം പ്രായമായ രൂപതയുടെ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം കൈമാറും. മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആദ്യ ‘ആദ് ലിമിന’ സന്ദർശനമാണിത്.

ഗ്ലോസ്റ്ററിലെ ” ദി ക്രിപ്റ്റ് സ്കൂൾ ” ഹാളിൽ വെച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബ്രിസ്റ്റോൾ – കാർഡിഫ് റീജിയന്റെ ബൈബിൾ കലോത്സവം ഒക്ടോബർ പത്തൊമ്പതാം തിയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ള വരെയാണ് നവംബർ 16ന് ലിവർപൂളിൽ വെച്ച് നടക്കുന്ന എപ്പാർക്കിയൽ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് ബൈബിൾ കലോൽസവങ്ങൾ. ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ ” rules & guidelines”, മറ്റുള്ള വിവരങ്ങളും www.smegbiblekalolsavam.com ൽ ലഭ്യമാണ്.

ക്രിപ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, മിതമായ നിരക്കിൽ പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

ദൈവവചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനും ഉള്ള ഒരു അവസരമായി ബൈബിൾ കലോത്സവത്തെ കണ്ട് മത്സരങ്ങളിൽ പങ്കെടുത്തു റീജിയണൽ ബൈബിൾ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാദർ പോൾ വെട്ടിക്കാട് CST യും, റീജിയണിലെ മറ്റ് വൈദികരും, റീജണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും, റോയി സെബാസ്റ്റ്യനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

-ഫിലിപ്പ് കണ്ടോത്ത്, റീജിയണൽ ട്രസ്റ്റീ – 07703063836
-റോയി സെബാസ്റ്റ്യൻ , കലോൽസവം കോഡിനേറ്റർ- 07862701046
– ഡോക്ടർ ജോസി മാത്യു ( കാർഡിഫ്), കലോൽസവം വൈഫ് കോഡിനേറ്റർ
– ഷാജി ജോസഫ് ( ഗ്ലോസ്റ്റെർ ), കലോൽസവം വൈസ് കോഡിനേറ്റർ

Venue address :-
The Crypt School Hall
PODSMEAD
GLOUCESTER
GL 2 5AE

ആരോഗ്യ നില വഷളായതിനെതുടർന്നു തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർച്ചു ബിഷപ്പ് ഡോ :സൂസൻ പാക്യത്തിനെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ഡോക്ടർമാരുടെ നാല്പത്തിയെട്ടു മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ മാസത്തെ റോം സന്നർശനത്തെ തുടർന്ന് മടങ്ങി എത്തിയ ശേഷം പനിബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിയിരുന്നു. ​

ഡോ. ​സൂ​സ​പാ​ക്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി ഏ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ഹ്വാ​നം ചെ​യ്തു.  രോ​ഗ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഇ​പ്പോ​ൾ റോ​മി​ലാ​യി​രി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പു​മാ​ർ പ്ര​ത്യേ​കം പ്രാ​ർ​ഥി​ച്ചു. ഡോ. ​സൂ​സ​പാ​ക്യ​ത്തി​ന്‍റെ അ​സ്വാ​സ്ഥ്യ​ത്തെ​ക്കു​റി​ച്ച് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ അ​റി​യി​ക്കു​ക​യും പാ​പ്പാ​യു​ടെ പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദം നേ​ടു​ക​യും ചെ​യ്തു.

 

വാല്‍തംസ്‌റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വൽതംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ) ഈ ആദ്യ വെള്ളിയാഴ്ച (04/10/2019)നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.
വെള്ളിയാഴ്ച രാത്രി 9 pm മുതല്‍ 12 AM am വരെയുള്ള നൈറ്റ് വിജിലിന് റവ. ഫാ.ജോസ് അന്ത്യാംകുളം MCBSനനേതൃത്വം വഹിക്കും.

പള്ളിയുടെ വിലാസം:-

Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

സ്റ്റീവനേജ്: സെന്റ്. ഹിൽഡാ പള്ളി വികാരി ഫാ.മൈക്കിൾ കൊടിയേറ്റം നിർവ്വഹിച്ച തിരുനാളിൽ സീറോ മലബാർ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ കാർമ്മികത്വത്തിൽ നടന്ന ആഘോഷ പൂർവ്വമായ കുർബ്ബാനയും, ലദീഞ്ഞും, തിരുക്കർമ്മങ്ങളും ആൽമീയനിറവ് പകർന്നു.

‘പരിശുദ്ധ അമ്മ ജീവന്റെ മാതാവും രക്ഷാകര പദ്ധതിയിലെ വിശ്വസ്തയായ പങ്കുകാരിയുമാണെന്ന് തിരുനാൾ സന്ദേശത്തിൽ ചാമക്കാല അച്ചൻ ഓർമ്മിപ്പിച്ചു. ഈശോ മിശിഹായുടെ ജീവിതത്തോട് ചേർത്തു നിർത്തിയാണ് മരിയവണക്കം വിശ്വാസജീവിതത്തിന്റെ ഭാഗമാക്കേണ്ടതെന്ന്’ അച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

തിരുന്നാൾ കുർബ്ബാനാനക്കു ശേഷം ലദീഞ്ഞും, പ്രദക്ഷിണവും, നേർച്ച വിതരണവും ഉണ്ടായിരുന്നു.

തിരുക്കർമ്മങ്ങൾക്ക് ശേഷം ബെഡ്‌വെൽ കമ്മ്യുണിറ്റി സെന്ററിൽ സംഘടിപ്പിച്ച പാരിഷ് ദിനാഘോഷം സെബാസ്റ്റ്യൻ അച്ചനും, ട്രസ്റ്റിമാരും ചേർന്ന് തിരി തെളിച്ചു ഉദ്‌ഘാടനം നിർവ്വഹിച്ചു. ടെറിന ഷിജി സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പ്രകാശിപ്പിച്ചു. അതുജ്ജ്വല അഭിനയപാഠവവും, സ്വർഗ്ഗീയാനുഭൂതി പകർന്ന ആൽമീയ ഗാനങ്ങളും, വിസ്മയം തീർത്ത ചടുല നൃത്തച്ചുവടുകളും അടക്കം വേദിയിൽ ധന്യ നിമിഷങ്ങൾ പകർന്ന കലാകാരുടെ മികവുറ്റ പ്രകടനങ്ങൾ ബൈബിൾ സംഭവങ്ങൾക്കു ജീവനും, തേജസ്സും പകരുന്നവയായി. ട്രസ്റ്റിമാരായ അപ്പച്ചൻ, ബെന്നി ഗോപുരത്തിങ്കൽ, സെലിൻ, ജസ്റ്റിൻ, സാംസൺ, മെൽവിൻ, ബോബൻ, ജിനേഷ്, തോമസ്, ടെറീന, നിഷ, സോണിഎന്നിവർ നേത്ര്യത്വം നൽകി. ജോയി ഇരുമ്പൻ, ടെസ്സി ജെയിംസ് എന്നിവർ അവതാരകരായി.

പാരീഷ് ദിനാഘോഷത്തിൽ ഹൈലൈറ്റായ ‘അന്ത്യ വിധി’ എന്ന കുട്ടികളുടെ ഏകാങ്കത്തിൽ ‘മറിയാമ്മ ചേടത്തി’യായി വേഷമിട്ട മെറിറ്റ ഷിജി കുര്യക്കോട്‌ അഭിനയത്തികവിൽ താരങ്ങളിലെ താരകമായി.

സജൻ സെബാസ്റ്റ്യൻ എഴുതി സംവിധാനം ചെയ്ത ‘ആധുനിക ധൂർത്ത പൂത്രൻ’ ജോർജ്ജ്,ബിൻസി,ലൈജോൺ,തോംസൺ,ബെൻ,മെൽവിൻ തുടങ്ങിയവരുടെ അഭിനയ മികവിൽ നിറഞ്ഞ കയ്യടിയോടെയാണ് വേദി ഏറ്റെടുത്തത്. സിമി,സിനി,ബിന്ദു,സൂസൻ,ടിന്റു,റീനു അടക്കം മാതൃവേദി അംഗങ്ങൾ ജീവൻ കൊടുത്ത ‘പത്തുകന്യകമാർ’ സ്കിറ്റും പാരീഷ് ദിനാഘോഷത്തിൽ ശ്രദ്ധേയമായി. കുട്ടികളുടെ ഗ്രൂപ്പ് ഡാൻസുകളും ഏറെ ആകർഷകമായി. ജോർജ്ജ് തോമസ്, സൂസൻ,ഓമന,ബിൻസി, റോഷ് എന്നിവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.

സ്നേഹ വിരുന്നോടെ പാരിഷ് ഡേ സമാപിച്ചു.

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന മൂന്നാമത് രൂപതാ ബൈബിൾ കൺവൻഷന്റെ ലണ്ടൻ റീജിയനിലെ കൺവൻഷൻ ഒക്ടോബർ 24 ന്.

ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.

ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്റടർ റവ.ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി.യും ടീം അഗങ്ങളായ റവ.ഫാ.ജോസഫ്ആ എടാട്ട് വി.സി, റവ. ഫാ.ആന്റണി പറിങ്കി മാക്കിൽ വി.സി യും ആയിരിക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.

കൺവൻഷന്റെ ഒരുക്കത്തിനായി ലണ്ടൻ റീജിയനിലെ എല്ലാ മിഷനുകളിലെയും പ്രപോസ്ഡ് മിഷനനുകളിലെയും വൈദീകരും, ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും മറ്റ് ഭക്ത സംഘനകളിലെയും അംഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾക്ക് രൂപം നൽകി പ്രവർത്തനമാരംഭിച്ചു.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വചന ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

ഈ കൺവൻഷൻ ലണ്ടൻ റീജിയനിലുള്ള എല്ലാ വിശ്വാസികൾക്കും ആത്മീയ ഉണർവ്വിന് പനയ്ക്കലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ശ്രവിച്ച് വിശ്വാസത്തിൽ വളരുവാൻ അവസരം ഒരുക്കുന്നു.

പള്ളിയുടെ വിലാസം:

ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,
RM13 8SR.

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനിൽ പങ്കെടുത്ത്
തിരുവചന നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനായി എല്ലാവരേയുംസ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഹെയർഫീൽഡ്: ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ  വർഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 19, 20 തീയതികളിൽ ആഘോഷമായി കൊണ്ടാടുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലണ്ടൻ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീൻ ഓഫ് റോസറി മിഷൻ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാൾ ഏറ്റവും വിപുലവും, ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
വാറ്റ്‌ഫോർഡ്, ഹെയർഫീൽഡ്, ഹൈവയ്‌കോംബ് എന്നീ കുർബ്ബാന കേന്ദ്രങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഈ തിരുന്നാളിന് നേതൃത്വം നൽകും. ഫാ. ജിൽസൺ മുട്ടത്തുകുന്നേൽ, ഫാ. ടെബിൻ പുത്തൻപുരയിൽ എന്നിവർ തിരുന്നാൾ തിരുകർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 19ന് ശനിയാഴ്ച ടെൻഹാം മോസ്റ്റ്  ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ച്  പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാളിന് നാന്ദി കുറിക്കും. തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന നടത്തപ്പെടുന്നതാണ്.
ഒക്ടോബർ 20 ന് ഞായറാഴ്ച ഹെർഫീൽഡ്  സെന്റ്. പോൾസ് ചർച്ചിൽ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമർപ്പണം, ആഘോഷമായ പാട്ടുകുർബാന, ലദീഞ്, പ്രദക്ഷിണം, സമാപന ആശിർവാദം തുടർന്ന്   സ്നേഹവിരുന്നോടുകൂടി തിരുന്നാൾ തിരുക്കർമ്മങ്ങൾ സമാപിക്കും.
മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ  നേതൃത്വത്തിൽ വിപുലമായ തിരുന്നാൾ സംഘാട കമ്മിറ്റി രുപീകരിച്ചു ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ജോമോൻ-07804691069, ഷാജി-07737702264, ജിനോബിൻ-07785188272, ജോമി-07828708861 എന്നിവരുമായി ബന്ധപ്പെടുക.

ഭാരതീയ സംസ്കാരപ്രകാരം കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകൾക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടൻ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബർ 8- ന് രാവിലെ 9 മണിമുതൽ 11 മണിവരെ തോൺടൻഹീത് ശിവസ്‌കന്ദഗിരി മുരുഗൻ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കേവലം അക്ഷരജ്ഞാനത്തിലുമുപരി, ബ്രഹ്മജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭം എന്നതാണ് വിദ്യാരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬‬‬‬‬

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

 

RECENT POSTS
Copyright © . All rights reserved