Spiritual

ഷിബി ചേപ്പനത്ത്

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ UK ഭദ്രാസനത്തിന്റെ 2024 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ലെസ്റ്ററിലുള്ള സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 28 ശനി 29 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (PRAJAPATI HALL, 21 ULVERSCROFT ROAD, LEICESTER-LE46BY) നടത്തപ്പെടുന്നു.

ഭദ്രാസനത്തിലെ 40ൽ പരം പള്ളികളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നാട്ടിൽ നിന്നും എത്തിച്ചേരുന്ന പ്രബുദ്ധരായ മഹനീയ വ്യക്തികളുടെ കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും.

യുകെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വ ത്തിൽ കൂടിയ യുകെ ഭദ്രാസന കൗൺസിൽ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കുന്നത് . കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ യുകെ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ സുഖകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

ബെന്നി അഗസ്റ്റിൻ

കാത്തോലിക് സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ വിമൻസ് ഫോറം വാർഷിക സംഗമം 2024, ജൂൺ 15ന് സെൻ്റ് അഗസ്റ്റിൻ ചർച്ച്, മാറ്റ്സൺ ലെയ്ൻ, ഗ്ലോസ്റ്റർ, GL4 6DT ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഗ്ലോസ്റ്റെർ സെന്റ് മേരിസ് പ്രോപോസ്ഡ് മിഷനിലെ വിമൻസ് ഫോറം ആണ് ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികൾ രാവിലെ 9:00 മണി മുതൽ 4:00 മണി വരെ നടത്തപ്പെടും. സംഗമത്തിന്റെ ആപ്തവാക്യം ആയി തിരഞ്ഞെടുത്തിരിക്കുന്നത് “മകളേ, നിൻ്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു, സമാധാനത്തോടെ പോകുക” (ലൂക്കാ 8:48) എന്ന ബൈബിൾ വാക്യം ആണ്. അന്നെ ദിവസത്തെ പ്രോഗ്രാം ഷെഡ്യൂൾ 9:00 AM ന് – വിശുദ്ധ കുർബാനക്ക് ശേഷം 10:30 മണിക്ക് ഉദ്ഘാടനം.

സംഗമത്തിന്റെ പ്രധാന സ്പീക്കർ അയർലൻഡിൽ നിന്നുമുള്ള ബ്രദർ. ഷിബു ജോൺ ആണ്. ആശംസകൾ അറിയിക്കുന്നത് റവ. സിസ്റ്റർ ജീൻ മാത്യു ( എപ്പാർക്കി വിമൻസ് ഫോറം ഡയറക്ടർ), ഫാ. മാത്യു സെബാസ്റ്റ്യൻ പാലരക്കരോട്ട് (റീജിയണൽ വിമൻസ് ഫോറം ഡയറക്ടർ), ഫാ. ജിബിൻ വാമറ്റത്തിൽ (ഗ്ലോസ്റ്റെർ പ്രോപോസ്ഡ് മിഷൻ ഡയറക്ടർ), ഫാ.പ്രജിൽ പണ്ടാരപ്പറമ്പിൽ (കാർഡിഫ് മിഷൻ ഡയറക്ടർ), ശ്രീമതി സോണിയ സോണി (റീജിയണൽ വിമൻസ് ഫോറം പ്രസിഡൻ്റ് എന്നിവരാണ്. ഉച്ചഭക്ഷണത്തിന് ശേഷം സാംസ്കാരിക പരിപാടികളോട് കൂടി 4 മണിക്ക് സമാപനം.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ വിമൻസ് ഫോറം സംഗമത്തിലേക്ക് റീജിയണിലെ എല്ലാ മിഷൻ, പ്രോപോസ്ഡ് മിഷൻ, മാസ്സ് സെന്റേഴ്സ് എന്നിവയിലെ എല്ലാ വനിതകളെയും വളരെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി റീജിയണൽ വിമൻസ് ഫോറം പ്രസിഡൻ്റ്, ശ്രീമതി സോണിയ സോണി അറിയിച്ചു.

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ശുശ്രുഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും നയിക്കുക. ജൂലൈ മാസം 5 മുതൽ 7 വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, നിത്യേന രാവിലെ ഏഴര മുതൽ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണർത്തി, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.
https://www.divineuk.org/residential-retreat-2024/

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന തിന്മകളുടെ ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ്
ഡിവൈൻ സെന്ററിൽ ഒരുക്കുന്നതാണ്.

Contact : +447474787890,
Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ഏഴാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ നടത്തുന്നു.ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദി കരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. കുർ ർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മധ്യസ്ഥ പ്രാർത്ഥന നേർച്ച പാച്ചോർ വിതരണം ,സമാപന പ്രാത്ഥനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രൽ കാർപാർക്കിൽ കാർ പാർക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷൻ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപെടുത്തേണ്ടതാണ്.

പള്ളിയുടെ പോസ്റ്റ്‌ കോഡ്. St Marys Cathedral. LL11 1RB, Regent Street Wrexmham.

.കൂടുതൽ വിവരത്തിന്
Contact – Fr Johnson Kattiparampil CMI – 0749441108, Manoj Chacko – 07714282764 Benny Wrexham -07889971259.Jaison Raphel – 07723926806, Timi Mathew – 07846339027, Jomesh Joby -07570395216, Johny Bangor – 07828624951, Joby Welshpool 07407651900.

 

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് വെള്ളിയാഴ്ച ചെംസ്ഫോർഡിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും. ചെംസ്ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ രാത്രിയാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ആരാധനക്കും, സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം, തിരുവചനം സ്വീകരിക്കുവാനും, ആല്മീയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.

ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകൾ അവസാനിക്കും.

യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂൺ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂൺ 21, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
Blessed Sacrement’s Church,
Chemsford, CM1 2DU.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു . ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ മത്സരം ഉത്‌ഘാടനം ചെയ്തു . കാറ്റക്കിസം കമ്മിഷൻ ചെയർമാൻ റെവ ഡോ വർഗീസ് പുത്തൻപുരക്കൽ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ബൈബിൾ വചനങ്ങൾ നിങ്ങളുടെ വഴികളിൽ ശക്തികേന്ദ്രമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .

മത്സരാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചതിന് ശേഷം പതിനൊന്നുമണിയോടുകൂടി കാറ്റഗറി 8 -10 മത്സരങ്ങൾ ആരംഭിച്ചു . തുടർന്ന് വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങൾ നടന്നു . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകുകയും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികള്ക്കും സർട്ടിഫിക്കറ്റ് നല്കുകുകയും ചെയ്തു . ഷെക്കൈന ടി വി പിന്നീട് സമയം നിച്ചയിച്ചതിന് ശേഷം ക്വിസ് മത്സരം പൂർണ്ണമായി സംപ്രഷണം ചെയ്യുന്നതാണ് .

രൂപത ബൈബിൾ അപ്പോസ്റ്റലേറ്റാണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക . കമ്മീഷൻ കോ ഓർഡിനേറ്റർ ആന്റണി മാത്യുവിനോട് ചേർന്ന് ഷാജു ജോസഫിന്റെയും സുധീപ് നേതൃത്വത്തിലുള്ള കമ്മീഷൻ അഗങ്ങളാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചത് .

സുവാറ 2024 മത്സരവിജയികൾ :

8-10
1st – Abel Anoop- Gloucester
2nd – Eshal Sayooj – Sheffield
3rd – Tiya Saji – Stoke on Trent

Age group 11-13
1st Melissa John , Cambridge
2nd Asher Mathew, Cardiff
3rd – Melvin Jaimon , Newcastle

Category 14-17
1st Maria Mijos , Wigan
2nd Aidan Soy, New Castle
3rd Samuel Sipson, Ashford

Category 18+

1st – Tintu Joseph, Edinburgh
2nd – Minu Mathew, Stock – on- Trent
3rd – Tintu Jose, Stevenage

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾ ആയവർക്കും പ്രാർത്ഥനാശംസകൾ നേരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിൾ കൺവെൻഷൻ-രോഗശാന്തി- ആന്തരിക സൗഖ്യ- പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും, ശാന്തിയും, വിശ്വാസവും പകർന്നു നൽകുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ യു കെ യിൽ തിരുവചന ശുശ്രുഷകൾ ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു. പത്താം വാർഷീകത്തിന്റെ നിറവിൽ യു കെ ഡിവൈൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവിൽ വെച്ച് ജൂൺ 28,29,30 തീയതികളിലായി നടത്തുന്നതാണ്.

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂൺ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകൾ നടത്തപ്പെടുന്നത്.

‘ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും’ (യോഹന്നാൻ 14 :18)

അനുരഞ്ജനത്തിന്റെയും, പ്രാർത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തിൽ, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച്‌ അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവിൽ ഒരുങ്ങുക.

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാർച്ച് 16-നാണ് സതക്ക് രൂപതയുടെ ആർച്ച് ബിഷപ്പ് മാർ പീറ്റർ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഉദ്ഘാടനം ചെയ്യുന്നത്. അതിനു മുമ്പ് സെൻ്റ് അഗസ്റ്റിൻസ് ആശ്രമമായിരുന്നിടത്താണ് വിൻസെൻഷ്യൻ സഭ ഡിവൈൻ സെന്റർ ആരംഭിക്കുന്നത്.

‘ബ്രിട്ടനിലെ ജനങ്ങളിൽ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തൻ്റെ തീക്ഷ്ണമായ പ്രത്യാശ’ ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.’യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്ഗേറ്റിൽ നിന്നാണ് പുനർ-സുവിശേഷവൽക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും’ അന്ന് പിതാവ് പറഞ്ഞിരുന്നു.


കഴിഞ്ഞ പത്തുവർഷങ്ങളിലായി റാംസ്‌ഗേറ്റിൽ നടന്നുവരുന്ന സുവിശേഷ പ്രഘോഷണങ്ങളിലും അനുഗ്രഹദായകമായ ശുശ്രുഷകളിലും ആയിരങ്ങൾക്ക് അനുഭവസാക്ഷ്യങ്ങൾക്കും, ദൈവീക കൃപകൾക്കും വേദിയാവുന്നതിൽ പിതാവിന്റെ പ്രതീക്ഷയും, പ്രവചനവും നിറവേറുകയാണ്. അതോടൊപ്പം റാംസ്‌ഗേറ്റിലെ ആശ്രമ സ്ഥാപകനും ആർച്ച്ബിഷപ്പുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാദ്ധ്യസ്ഥവവും, ബെനഡിക്ടൻ സന്യാസിമാരുടെ പ്രാർത്ഥനാ നിർഭരമായ ആല്മീയ ചൈതന്യവും, സാന്നിദ്ധ്യവും റാംസ്‌ഗേറ്റിനെ ആത്മീയകൃപകളുടെ ഇടനിലമായാണ് വിശ്വാസി സമൂഹം കാണുന്നത്.

ഗ്രേറ്റ് ഗ്രിഗറി മാർപ്പാപ്പ നിയോഗിച്ച വിശുദ്ധ അഗസ്റ്റിൻ ബെനഡിക്റ്റൈൻ സന്യാസിയാണ് കെന്റിന്റെ അനുഗ്രഹീതമായ തീരത്ത് ബ്രിട്ടനിൽ ആദ്യമായി ക്രിസ്തീയ വിശ്വാസം പ്രസംഗിച്ചത്. ഈ “ഇംഗ്ലീഷിലേക്കുള്ള അപ്പോസ്‌തലൻ” എഡി 597-ൽ കാന്റബറിയിലെ ആദ്യത്തെ ആർച്ച് ബിഷപ്പായി. ദൈവ നിയയോഗമെന്നോണം അതെ സ്ഥലത്ത്‌ ഇന്ന് വിൻസെൻഷ്യൻ സഭയുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ തിരുവചനം പങ്കുവെക്കൽ ,ആല്മീയ ശുശ്രുഷകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയൊരു ആല്മീയ നവോത്ഥാനത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതിന്റെ പത്താം വാർഷികമാണ് യു കെ യിലെ വിൻസൻഷ്യൽ സഭക്കിത്.

ബൈബിൾ കൺവെൻഷനിലേക്കും, തിരുവചനത്തിലൂന്നിയുള്ള രോഗശാന്തി ശുശ്രുഷകളിലേക്കും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ജോസഫ് എടാട്ട് അച്ചനും, പള്ളിച്ചൻകുടിയിൽ പോളച്ചനും അറിയിച്ചു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്കായി ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.

For more information: +44 7474787870 Email: [email protected]
Adelphi, Crystal Grand,3 Bath Road, Slough SL1 3UA

ജോർജ്‌ മാത്യു

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ജൂൺ 9-ന് ഞായറാഴ്ച വി.കുർബാന അർപ്പിക്കും. സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 9-ന് രാവിലെ 9 മണിക്ക് പള്ളിയിൽ എത്തിച്ചേരുന്ന ബാവ തിരുമേനിക്ക് സമുചിതമായ സ്വീകരണം നൽകും.കുർബാനക്കുശേഷം നടക്കുന്ന പൊതു സമ്മേളനം ബാവ ഉത്ഘാടനം ചെയ്യും .ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിക്കും .

ദേവാലയം ആരംഭിച്ചു 20- വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു ‘പടവുകൾ ‘ എന്ന പേരിൽ സൊവനീർ ബാവ തിരുമേനി പ്രകാശനം ചെയ്യും.തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള (ചാരിറ്റി ) ഒരു നിശ്ചിത തുക ഇടവക ട്രസ്റ്റി ഡെനിൻ തോമസ് ബാവക്ക് കൈമാറും.സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുമായി ബാവ സംവേദിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു എബ്രഹാം അറിയിച്ചു.ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും,ക്രമീകരണങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ വികാരി ഫാ.മാത്യു എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി പ്രവീൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .

പള്ളിയുടെ വിലാസം

427,Brays Road
Sheldon
Birmingham
B26 2RR

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം’ ആഗസ്റ്റ് മാസം 1 മുതൽ 3 വരെ നടത്തപ്പെടുന്നു. കേംബ്രിഡ്ജ് കൗണ്ടിയിലെ ക്ലാരേറ്റ് സെന്റർ, ബക്ഡെൻ ടവേഴ്സ് ,ഹൈ സ്ട്രീറ്റ്, സെന്റ് നിയോട്സിൽ വെച്ചാണ് ‘യൂത്ത് റിട്രീറ്റ്’ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചതായി കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
https://tinyurl.com/3yp5df7j

വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന ധ്യാനത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി ഒത്തുചേർന്ന് സാമൂഹ്യ-വിശ്വാസ തലങ്ങളെ പരിപോഷിപ്പിക്കുവാനും, ക്രിസ്തു കേന്ദ്രീകൃത്യമായ ജീവിത വളർച്ചക്കും, അതോടൊപ്പം പ്രാർത്ഥനയ്‌ക്കും തിരുവചന വിചിന്തനത്തിനും അനുഭവേദ്യമായ ശുശ്രുഷകളാണ് യുവജന റിട്രീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്‌) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ, സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.

പതിനെട്ടു വയസ്സിനു മുകളിലുള്ള യുവജനങ്ങൾക്കായി ഒരുക്കുന്ന ധ്യാനത്തിൽ എത്രയും വേഗം രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു. യുവാക്കളെ ധ്യാനത്തിലേക്കയക്കുവാൻ മാതാപിതാക്കളുടെയും ഇവാഞ്ചലൈസേഷൻ അംഗങ്ങളുടെയും പ്രോത്സാഹനവും, പ്രചോദനവും അഭ്യർത്ഥിക്കുന്നതായി കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക

Manoj Thayyil : 07848808550, Mathachan vilangadan : 07915602258

Youth Retreat – Starts at 9:00 am on 1st August and Ends at 4:00 pm on 3rd August

Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA
https://tinyurl.com/3yp5df7j

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .

“രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതി പ്രധാനമായ അഭിഷേക തൈല കൂദാശയെന്നും , ഈ ശുശ്രൂഷയിൽ വൈദികരുടെയും , സമർപ്പിതരയുടെയും , അത്മായ പ്രതിനിധികളുടെയും സാനിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കി യാകണം നമ്മുടെ പ്രയാണം , ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവർ ആകണമെന്നും രൂപത അംഗങ്ങൾ സഭാ ഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യത മാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .

” കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും സമ്മേളവും നടന്നു . രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചും , മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയും നടന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , റെവഡോ മാത്യു പിണക്കാട്ട് ,റെവ ഡോ ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി , എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു . പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി .

RECENT POSTS
Copyright © . All rights reserved