ഷൈമോൻ തോട്ടുങ്കൽ
എയിൽസ്ഫോർഡ് . തീർഥാടകയായ സഭയെ വളർത്തുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് തീർഥാടനങ്ങൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . ഓരോ തീർഥാടനവും ദൈവ ജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു ,പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത് ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയം പരിശുദ്ധ ‘അമ്മ സഭയെ കൂട്ടി ചേർക്കുക ആണ് .
സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിൽ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം .രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും , പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി , വൈദികരും സന്യസ്തരും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് തീർഥാടനത്തിൽ പങ്കു ചേർന്നത് .
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടന കേന്ദ്രമായ എയ്ൽസ്ഫോർഡ് പ്രയറി പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയ ഭക്തരുടെ ആത്മീയ സങ്കേതവുമായ എയിൽസ്ഫോർഡ് പ്രിയോറിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികളാണ് പങ്ക് ചേർന്നത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലികാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , മിഷൻ ഡയറക്ടർ ഫാ മാത്യു കുരിശുംമൂട്ടിൽ , റീജിയണിലെ മറ്റ് കോഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു , രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടും , ചാൻസിലർ ആയി റെവ ഡോ മാത്യു പിണക്കാട്ടും തുടരും ,പാസ്റ്ററൽ കോഡിനേറ്റർ , അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി , പി ആർ ഓ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി റെവ ഡോ ടോം ഓലിക്കരോട്ട് നിർവഹിക്കും , വൈസ് ചാൻസിലർ ആയി റെവ ഫാ ഫാൻസ്വാ പത്തിലും ,ഫിനാൻസ് ഓഫീസർ ആയി റെവ ഫാ ജോ മൂലശ്ശേരി വി സി യും തുടരും .
രൂപതയിലെ വൈദികരുടെയും , സേഫ് ഗാർഡിങ് , ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ , ഡേറ്റ പ്രൊട്ടക്ഷൻ , തീർഥാടനങ്ങൾ , സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും ,ചാൻസിലർ ഓഫീസ് നിർവഹണം , കാനോനികമായ കാര്യങ്ങൾ ,റീജിയണൽ കോഡിനേറ്റേഴ്സ് , വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക. രൂപത ചാൻസിലർ എന്ന നിലയിൽ റെവ ഡോ മാത്യു പിണക്കാട്ട് ആയിരിക്കും .
രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഡിനേറ്റർ ആയ റെവ ഡോ ടോം ഓലിക്കരോട്ട് ആയിരിക്കും , റെവ ഫാ ജോ മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും , വൈസ് ചാൻസിലർ ആയ റെവ ഫാ ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ , ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും . അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർ മാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വനിതാ സംഘടനയായ വുമൺസ് ഫോറം നടത്തിയ ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാർക്ക് നിത്യോപയോഗത്തിന് ആവശ്യമായ നിരവധി സാധനങ്ങളാണ് കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടത്തിയ ചാരിറ്റി ഇവന്റിലേയ്ക്ക് എത്തിയത് . വുമൺസ് ഫോറത്തിൽ അംഗങ്ങളായിട്ടുള്ളവർ കൊണ്ടുവന്ന ഇത്തരത്തിലുള്ള സാധനങ്ങളെല്ലാം ഞായറാഴ്ച കുർബാനയ്ക്ക് ശേഷം നടന്ന കാർ ബൂട്ട് സെയിലിൽ ചൂടപ്പം പോലെ വിറ്റ് പോയി. ഇത്തരത്തിൽ ലഭിച്ച തുക മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് വിമൻസ് ഫോറം മെമ്പേഴ്സ് ഉപയോഗിക്കുന്നത് . പലരും ഒരിക്കൽ പോലും ഉപയോഗിക്കാത്ത സാരികൾ ഉൾപ്പെടെയാണ് ചാരിറ്റി ഇവന്റിലേയ്ക്ക് സംഭാവന ചെയ്തതെന്നത് ശ്രദ്ധേയമായി.
ആശയം കൊണ്ട് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന സംരംഭം എന്ന നിലയിൽ വുമൺസ് ഫോറം നടത്തിയ ചാരിറ്റി ഇവൻ്റ് കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ എല്ലാവരെയും വളരെയധികം ആകർഷിച്ചു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തുനിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത് . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇതിനു മുമ്പും ഇത്തരത്തിൽ ഒട്ടേറെ ചാരിറ്റി ഇവന്റുകൾ നടത്തപ്പെട്ടിരുന്നെങ്കിലും കാർ ബൂട്ട് സെയിലാണ് വൈവിധ്യം കൊണ്ട് ശ്രദ്ധേയമായത്. സാരി തുടങ്ങിയ വസ്ത്രങ്ങളും അടുക്കളയിലേയ്ക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും സെന്റ് മേരീസ് ആൻ്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിന്റെ കാർ പാർക്കിങ്ങിൽ അണിനിരന്നപ്പോൾ നിരവധി പേരാണ് വാങ്ങാനായി ഓടിയെത്തിയത്. കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടന്ന ചാരിറ്റി ഇവന്റിന് ഇടവക വികാരിയായ ഫാ. ജോസ് അന്ത്യാകുളവും വുമൺസ് ഭാരവാഹികളും നേതൃത്വം നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമാണ് ലീഡ്സ് സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം . 2021 ലാണ് ഗേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ലീഡ്സിലെ ദേവാലയം സ്വന്തമാക്കുന്നത് . വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ലീഡ്സിലെ ഇടവകാംഗങ്ങൾ നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ബിനോയ് എം. ജെ.
നമുക്ക് എല്ലാവർക്കും ഒരു ശരീരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഞാനീ ശരീരമാണെന്ന്’ നാം ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ഈ ശരീരത്തെ സംരക്ഷിക്കേണ്ടത് ഒരനിവാര്യതയായി മാറുന്നു. ഇപ്രകാരം ശരീരത്തെ സംരക്ഷിക്കുവാനായി മനസ്സ് ജന്മമെടുക്കുന്നു. മനസ്സ് ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ നാം സ്വന്തം കാര്യം നോക്കുന്നവരായി മാറുന്നു. മനുഷ്യർ എല്ലാവരും തന്നെ സ്വാർത്ഥരാണ്. ഈ സ്വാർത്ഥത മോക്ഷപ്രാപ്തിക്കുള്ള തടസ്സവുമാണ്. അത്, ഞാനാ അനന്തസത്തയാണെന്നുള്ള എന്റെ ബോധ്യത്തെ തകർക്കുന്നു. മാത്രവുമല്ല അത് എന്റെ ജീവിതത്തിൽ നിഷേധാത്മകതയുടെ വിത്തുകൾ പാകുന്നു. ശരീരത്തെ സംരക്ഷിക്കുന്നത് ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാണ്. ഈ ചെറിയ ശരീരം തിരോഭവിക്കുമോ എന്ന ആധി നമ്മുടെ സകല പ്രശ്നങ്ങളുടെയും നിഷേധാത്മകതയുടെയും കാരണമാകുന്നു.
സ്വാർത്ഥതയിലൂന്നിയ ഈ മനോഭാവം തിരോഭവിക്കുമ്പോഴാണ് നമുക്ക് മോക്ഷം കിട്ടുന്നത്. ഞാനീകാണുന്ന ശരീരമല്ല എന്ന ഉത്തമബോധ്യം ആത്മാവിൽ വേരോടുമ്പോൾ നമ്മിലെ നിഷേധാത്മകതയും ആധിയും തിരോഭവിക്കുകയും നാമാ അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ എന്റെ ശരീരമാകുന്നു. അവിടെ എന്റെ പരിമിതികൾ എല്ലാം തിരോഭവിക്കുന്നു. എന്റെ സത്ത അനന്തമാകുമ്പോൾ എന്റെ ആനന്ദവും അനന്തമാകുന്നു. എല്ലാം ഞാനാകുമ്പോൾ അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊന്നില്ല എന്നാകുമ്പോൾ മായ തിരോഭവിക്കുന്നു. ഇതിന് ചെയ്യേണ്ടത് ഞാനീ പ്രപഞ്ചത്തിലോ, സമൂഹത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുക എന്നതാണ്. എപ്രകാരമാണോ ഒരു തുള്ളി വെള്ളം സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രമായി മാറുന്നത് അപ്രകാരം തന്നെ നാം ഈശ്വരനിൽ ലയിക്കുമ്പോൾ നമ്മിലെ വ്യക്തിബോധം തിരോഭവിക്കുകയും നാം ഈശ്വരനായി മാറുകയും ചെയ്യുന്നു. ഈശ്വരനിൽ നിന്നും ഭിന്നമായ ഒരസ്ഥിത്വം ആഗ്രഹിക്കുന്നത് ഒരധികപ്രസംഗം തന്നെയല്ലേ? അതുവഴിയായി സ്വാർത്ഥതയും, ആഗ്രഹങ്ങളും, ഈഗോയും, മനസ്സും രൂപം കൊള്ളുന്നു. മാത്രവുമല്ല ഈ പ്രവണതയെ പ്രകൃതി നിരുത്സാഹപ്പെടുത്തുന്നു. അതായത് നമ്മുടെ സ്വാർത്ഥതയും ഈഗോയും സദാ അപകടത്തിലാണ്.
ഞാൻ സാമൂഹിക ജീവിതത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് ജീവിതം വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയുന്നില്ല. അവിടെ എന്റെ ആസ്വാദനം എന്റെ മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എനിക്ക് നല്ല മൂഡ് ആണെങ്കിൽ ഞാൻ അൽപസ്വൽപം ആസ്വദിച്ചേക്കാം. നമുക്ക് നല്ല മൂഡ് വിരളമായെ കിട്ടാറുള്ളൂ എന്നതല്ലേ സത്യം? അതായത് നാം ജീവിതം ഒട്ടും തന്നെ ആസ്വദിക്കുന്നില്ല. ക്ലേശങ്ങൾ നമ്മെ അതിന് അനുവദിക്കുന്നില്ല. ഈ ജീവിതം പോയാൽ എല്ലാം പോയി എന്ന് നാം കരുതുകയും ചെയ്യുന്നു. ഈ ആധി ഉള്ളിടത്തോളം കാലം നമുക്കൊന്നും ആസ്വദിക്കുവാൻ കഴിയുകയില്ല. നാം മുൾമുനയിലാണ് നിൽക്കുന്നത്. എന്നാൽ നാം സമൂഹത്തിലോ, പ്രപഞ്ചത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുന്നതായി സങ്കല്പിക്കുക. അപ്പോൾ നമുക്ക് ഈശരീരത്തെകുറിച്ചോ ഈ ജീവിതത്തെക്കുറിച്ചോ ആധി പിടിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമുക്ക് എല്ലാം മറന്ന് സാമൂഹികവും പ്രാപഞ്ചികവുമായ ഈ സത്തയെ അനന്തമായി ആസ്വദിക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ഈ ചെറിയ വ്യക്തിത്വത്തെ പരിത്യജിച്ചുകൊണ്ട് അനന്തസത്തയിൽ ലയിച്ചു ചേരുന്നതാണ് അനന്താനന്ദത്തിലേക്കുള്ള ഏക മർഗ്ഗം. ഈ സത്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച നിങ്ങളുടെ ജീവിതത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ട് വരും. നാളിതുവരെ ആസ്വാദനത്തിനുള്ള ഏക മാർഗ്ഗം ഈ ശരീരത്തിൽ തുടരുക തന്നെയാണ് എന്നാണ് നാം ധരിച്ചുവച്ചിരുന്നത്. അതുകൊണ്ടാണ് ശരീരം ഉപേക്ഷിക്കുക എന്നത് നമുക്കിത്രമേൽ ബുദ്ധിമുട്ട് പിടിച്ച കാര്യമായി മാറിയത്. മരണ ഭയം നമ്മെ അത്രമേൽ വേട്ടയാടുകയും ചെയ്തിരുന്നു. ഇതൊരുതരം മൂഢത തന്നെയാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യം അതിന് നേരെ വിരുദ്ധമാണെന്നും നാമിപ്പോൾ അറിയുന്നു. ഈ ശരീരത്തെ ഉപേക്ഷിക്കുക – അതാകുന്നു അനന്താനന്ദത്തിലേക്കുള്ള ഏക മാർഗ്ഗം.
ഭാവാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ പരിമിതികൾ താനെ തിരോഭവിക്കുന്നു. ഞാൻ ഈശ്വരൻ തന്നെ എന്ന ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അതിനാൽ തന്നെ എനിക്ക് മരണവുമില്ല. എന്നാൽ ഈ ശരീരം മരിക്കുമെന്നത് ഏറെക്കുറെ തീർച്ചയുള്ള കാര്യമാണ്. അപ്പോൾ ഞാനീ ശരീരമല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നു. അപ്പോൾ പിന്നെ ഞാനാരാണ്? ഞാൻ എല്ലാമാകുന്നു. അല്ലെങ്കിൽ ഞാനീശ്വരൻ ആകുന്നു. മറിച്ച് ഞാനീ നശ്വരമായ ശരീരമാണെന്ന് ചിന്തിച്ചാൽ എനിക്ക് വലിയ പ്രാരാബ്ധങ്ങളെ ചുമക്കേണ്ടതായി വരും. മാത്രവുമല്ല ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി മാറുകയും ചെയ്യും. സമൂഹത്തോടുള്ള ബന്ധം വിച്ഛേദിക്കുവാനുള്ള മടി കാരണമാണ് നാം സാമൂഹിക ജീവിതത്തിന് വേണ്ടി ഇത്രമാത്രം തത്രപ്പെടുന്നത്. സദാ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ഏക മാർഗ്ഗം സമൂഹത്തിൽ തന്നെ ലയിച്ചുചേരുക തന്നെയാകുന്നു. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കേണ്ട ആവശ്യവുമില്ല. (ബോധപൂർവം അത്തരമൊരു ശ്രമം നടത്തുമ്പോൾ നിങ്ങൾ അമിതമായി അഭ്യസിക്കുകയും നിങ്ങൾക്ക് തലവേദന അനുഭവപ്പെടുകയും ചെയ്തേക്കാം). നിങ്ങൾ ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നാൽ ചുറ്റുപാടുകളിലുള്ള ആ ലയനം താനേ സംഭവിച്ചുകൊള്ളും. അപ്പോൾ നിങ്ങൾ അനന്താനന്ദത്തിലേക്ക് വഴുതിവീഴും. പിന്നീട് ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യവുമില്ല. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുവിൻ. ഈ ക്ഷുദ്രമായ വ്യക്തിത്വമാണ് നമ്മുടെ ഏക പ്രശ്നം. അതിനെ വലിച്ചെറിയുവിൻ. ഇപ്രകാരം മോക്ഷപ്രാപ്തിയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം.
മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. നിങ്ങൾ ഈ നാട്ടിൽ ചേർത്ത പുളിമാവിനു സദൃശ്യമാണെന്ന് ഐറീഷ് സീറോ മലബാർ പ്രവാസികളെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് നിങ്ങളുടെ പ്രവാസ കാലഘട്ടത്തിലെ അധ്വാനം.
ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ച പ്രസംഗം ആരഭിച്ച മേജർ ആർച്ച് ബിഷപ്പ് കുടുംബ പ്രാർഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുർബാന, മിഷ്യൻ പ്രവർത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സീറോ മലബാർ സഭാമക്കളുടെ മുഖമുദ്രകളെന്ന മാർപ്പാപ്പയുടെ വാക്കുകൾ ആവർത്തിച്ചു.
അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അയ്യായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു.
സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, തീർത്ഥാടനത്തിൻ്റെ കോർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, റീജണൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫാ. റോയ് ജോർജ്ജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കൽ, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ജിജോ ജോൺ ആശാരിപറമ്പിൽ, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ബിജോ ഞാലൂർ, ഫാ. ഫാ. ക്രൈസ്റ്റാനന്ദ്, ഫാ. ആൻ്റണി നെല്ലിക്കുന്നേൽ, ഫാ. റെജി കുര്യൻ, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയിൽ, ഫാ. ഷിൻ്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒ.സി.ഡി., ഫാ. സാനോജ് ഒ.സി.ഡി., ഫാ. റെൻസൻ തെക്കിനേഴത്ത്, ഫാ. സോജി വർഗ്ഗീസ് എന്നിവരും സഹകാർമ്മികരായിരുന്നു.
നോക്കിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ ഫാ. ബാബു പതേപതിക്കലും സീറോ മലബാർ ട്രറ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിരിയത്തും, പി. ആർ. ഒ. ബിജു നടയ്ക്കലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മേജർ ആർച്ച് ബിഷപ്പ് വി. കുർബാന നൽകി. അയർലണ്ടിലെ എല്ലാ കുർബാന സെൻ്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു.
എട്ട് കുട്ടികളുള്ള നോക്കിലെ മാർട്ടിൻ വർഗ്ഗീസ് മാളിയേക്കൽ & സ്മീതാമോൾ, ഏഴ് കുട്ടികളുള്ള സോർഡ്സിലെ ഡെയ്സ് എബ്രാഹാം & ഷിമി മാത്യു മരിയ, ആറുകുട്ടികളുള്ള ബ്രേയിലെ റെജി ജോസഫ് & ജോമോൾ, അഞ്ചുകുട്ടികൾ വീതമുള്ള ബ്രേയിലെ വർഗ്ഗീസ് ജോസഫ് & ലീന, ലിമറിക്കിലെ സിജു പോൾ & ലിറ്റിമോൾ, ലൂക്കനിലെ ലിജോ അലക്സ് & സോഫി, ലൂക്കനിലെ ഷിജോ ജോസ് & എലിസബത്ത്, നാവനിലെ ജോബി ജോസഫ് & സിന്ദു ദമ്പതികളെ തദ്ദവസരത്തിൽ ആദരിച്ചു. ,
ഓൾ അയർലണ്ട് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ജോൺ ജോസഫ് രാജേഷ് (ലൂക്കൻ), ഇവ എൽസ സുമോദ് (നാസ്), സാമുവേൽ ബിനോയ് (ബ്ലഞ്ചാർഡ്സ്ടൗൺ), അഞ്ചാം ക്ലാസുകാരായ റിയ മരിയ അശ്വൻ (കോർക്ക്), ഒലിവർ ലിൻ മോൻ ജോസ്, ഒലീവിയ ലിൻ മോൻ ജോസ് (താല), പത്താം ക്ലാസുകാരായ ആഗ്നസ് മാർട്ടിൻ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ക്രിസ് മാർട്ടിൻ ബെൻ (നാവൻ), ആരോൺ മരിയ സാജു (ലിമറിക്), ഏയ്ഞ്ചൽ ജിമ്മി ( സോർഡ്സ്), നേഹ അന്ന മാത്യു (നാവൻ) ആൽബേർട്ട് ആൻ്റണി (സോർഡ്സ്) എന്നിവക്ക് മേജർ ആർച്ച്ബിഷപ്പ് സമ്മാനം നൽകി.
കഴിഞ്ഞ വർഷം അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ – ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും മേജർ ആർച്ച്ബിഷപ്പ് വിതരണം ചെയ്തു. അവാർഡിന് അർഹരായവർ: എ ലെവൽ : എഡ് വിൻ ജിമ്മി വട്ടക്കാട്ട് (റോസെറ്റ), ജി. സി.എസ്. സി : ഐറിൻ കുര്യൻ (റോസെറ്റ), സ്വീറ്റി സിന്നി (റോസെറ്റ), റിയ ജോൺസൻ (റോസെറ്റ). ജൂനിയർ സേർട്ട് : നയ് ന റോസ് മെൽവിൻ (ബ്യൂമൗണ്ട്), ജോയൽ എമ്മനുവേൽ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ഡാലിൻ മരിയ സോഗി (ദ്രോഗഡ), ജെറിക്ക് ആൻ്റണി (ലൂക്കൻ), റോസ് മരിയ റോയ് (ലൂക്കൻ), റയാൻ ജോസഫ് (ലൂക്കൻ)
ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ എൽസ സുമോദ് (നാസ്) ക്ലയർ അന്ന ഷിൻ്റോ (സോർഡ്സ്), ഇവോൺ സോജൻ (കാസിൽബാർ), അഗസ്റ്റസ് ബെനെഡിറ്റ് ( സോർഡ്സ്), അനയ മാത്യു (താല), ജുവൽ ഷിജോ (ബ്ലാഞ്ചാർഡ്സ്ടൗൺ), അലീന മാഞ്ഞൂരാൻ റ്റോജോ (താല), ദീപ ജെയിംസ് (സ്ലൈഗോ) എന്നിവരും ബൈബിൾ ക്വിസ് നാഷണൽ ഗ്രാൻ്റ് ഫിനാലയിൽ വിജയികളായ ലൂക്കൻ കുർബാന സെൻ്റർ (ഒന്നാം സ്ഥാനം), കാസിൽബാർ, കോർക്ക് (രണ്ടാം സ്ഥനം), സ്ലൈഗോ (മൂന്നാം സ്ഥാനം) ടീമുകൾ മേജർ ആർച്ച് ബിഷപ്പിൽ നിന്ന് ടോഫികൾ സ്വന്തമാക്കി.
വിശുദ്ധ കുർബാനയ്ക്ക് ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാനസെൻ്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.
ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. പ്രദക്ഷിണത്തി് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി.
തുടർന്ന് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് /ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള് ദിവ്യബലിയയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, മേജർ ആർച്ച് ബിഷപ്പിൻ്റേയും, അഭിവദ്യ പിതാക്ക്ന്മാരുടേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും, തീർത്ഥാടകർക്ക് നവ്യാനുഭവമായി.
ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ നടക്കും . ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ വച്ചാണ് ഈ വർഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത് . റീജിയണൽ മത്സരങ്ങൾ 27/10/2024 മുൻപായി നടത്തി 28/10/2024 തിയതിക്ക് മുൻപായി രൂപതാ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത് . രൂപതാ മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു .
രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും . സെമി ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങൾ അറിയിച്ചിട്ടുണ്ട് . മത്സരാർത്ഥികൾക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും വിജയങ്ങളും നേരുന്നു . രൂപതാ ബൈബിൾ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിൾ ക്വിസിനെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കണമെന്നു ബൈബിൾ അപ്പൊസ്തലേറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ചിന്റെ നവീകരണ പ്രവര്ത്തനങ്ങള്ക്കു വേണ്ടിയുള്ള ധനശേഖരണാര്ത്ഥം ഒരുക്കുന്ന ലൈവ് ഓര്ക്കസ്ട്ര ആന്ഡ് ഡാന്സ് പ്രോഗ്രാം ഈ മാസം 18 ശനിയാഴ്ച ബ്രിസ്റ്റോളിലെ ലോക്ക് ലീസിലുള്ള ട്രിനിറ്റി ഹാളില് വെച്ച് നടത്തുന്നു.
അയര്ലന്ഡില് നിന്നുള്ള ഷെറിന്റെ നേതൃത്വത്തിലുള്ള 14 അംഗ ലൈവ് ഓര്ക്കസ്ട്ര ടീം സോള് ബീറ്റ് പ്രോഗ്രാം ഏവരുടേയും ഹൃദയം കവരുന്ന പ്രോഗ്രാമാണ്. ഒപ്പം ഫോര് ഓള് 2 എന്വി എന്റര്ടെയ്ന്മെന്റിന്റെ ഡാന്സ് പ്രോഗ്രാം കൂടിയെത്തുന്നതോടെ ആവേശമായ ഒരു പ്രോഗ്രാമാകും കാണികള്ക്ക് ആസ്വദിക്കാനാകുക. ഷോയുടെ വളരെ കുറച്ച് ടിക്കറ്റുകള് മാത്രം ഇനി ലഭ്യമായുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കുക. യുകെയിലെ പ്രമുഖ മോര്ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്ഫിനിറ്റി മോര്ട്ട്ഗേജാണ് പരിപാടിയുടെ മുഖ്യ സ്പോണ്സേഴ്സ്.
വികാരി റവ ഫാദര് വര്ഗീസ് ജോണ്, ട്രസ്റ്റി ബിജോയ് ജോര്ജ്, സെക്രട്ടറി ഷോണ് ജോണ് എന്നിവര് എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഫണ്ട് റെയ്സിങ് ഇവന്റ് കമ്മറ്റി അംഗങ്ങളായ സുനിൽ ജോർജ്ജ് , തോമസ് ഡേവിഡ്, ജോണ്സണ് സാമുവല്, മാത്യു വര്ഗീസ്, വിനോദ് ഊമ്മന്, ദിലീപ് തോമസ്, സണ്ണി ജോര്ജ് എന്നിവരുടെ നേതൃത്വത്തില് പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങള് നടന്നുവരികയാണ്. ഈ ഇവന്റ് ചര്ച്ച് നിര്മ്മാണത്തിനുള്ള ധനശേഖരണാര്ത്ഥമാണ് നടത്തുന്നത്. ബ്രിസ്റ്റോള് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് ഇടവക 2002 ലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2013 ല് പരിശുദ്ധ കാതോലിക്കാ മോറാന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് II ബാവായുടെ പ്രധാന കാര്മികത്വത്തില് ഇപ്പോഴുള്ള ദേവാലയത്തിന്റെ കൂദാശ നടത്തപ്പെട്ടത്.
സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ സണ്ഡേ സ്കൂള്, മര്ത്തമറിയം സമാജം തുടങ്ങിയ മേഖലകളിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില് തന്നെ ഈ കൂട്ടായ്മ യു.കെ യിലെ ഒരു സുപ്രധാന ഇടവകയായി മാറിയിരിക്കുന്നു.
2019 മുതല് കൂടുതല് വിശ്വാസികള് യുകെയിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. ദേവാലയത്തിന് ഇന്നത്തെ വിശ്വാസ സമൂഹത്തെ പൂര്ണ്ണമായും ഉള്ക്കൊള്ളുവാന് സാധിക്കാതെ വന്നിരിക്കുന്നതിനാല് ദേവാലയത്തിന്റെ വിസ്തൃതി വര്ധിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ഇടവകാംഗങ്ങള്. അതനുസരിച്ച് 2024 ഏപ്രില് മാസം 7ന് യു. കെ. ഭദ്രാസനാധിപന് അഭി: എബ്രഹാം മാര് സ്തെഫനോസ് തിരുമേനി ദേവാലയത്തിന്റെ പുനര്നിര്മാണത്തിന്റെ കല്ലിടീല് കര്മ്മം നടത്തിയിരിക്കുന്നു . തുടര് പ്രവര്ത്തനങ്ങള് ഈ മാസത്തില് തന്നെ തുടങ്ങാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .
ദേവാലയ പുനര്നിര്മ്മാണത്തിന് ഏകദേശം £500,000/ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില് നല്ലൊരു ഭാഗം ലോണിലൂടെയും ബാക്കി ഇടവകാംഗങ്ങളില് നിന്നും മറ്റു സഭാ വിശ്വാസികളില് നിന്നുമായി സ്വരൂപിക്കാനാണ് ശ്രമം. വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകാന് നിങ്ങളെ ഏവരേയും ക്ഷണിക്കുകയാണ്. ഈ ചാരിറ്റി ഇവന്റിന്റെ ഭാഗമാകുമ്പോള് ചര്ച്ച് നവീകരത്തിന്റെ കൂടി ഭാഗമാകുകയാണ് നിങ്ങള് ഓരോരുത്തരും…
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ 19 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററിൽ വെച്ചാണ് നടക്കുക.
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550, മാത്തച്ചൻ വിളങ്ങാടൻ – 07915602258
([email protected])
Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire,
PE19 5TA
യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്ത ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസി സമൂഹം.
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു മലയാളികളായ വിശ്വാസി സമൂഹം കടന്നുപോയത്. ആ കാലയളവിൽ സജിയച്ചൻ യുകെയിലെ പലഭാഗങ്ങളിലും വിശ്രമില്ലാതെ യാത്രചെയ്തുകൊണ്ട് മലയാളികളായ വിശ്വാസി സമൂഹത്തിനു വേണ്ടി വിശുദ്ധകുർബാനും മറ്റു ശുശ്രൂഷകളും ഒരുക്കിക്കൊണ്ട് അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിന് സഹായിച്ചു. ക്നാനായ സമുദായത്തെ എന്നും ഹൃദയത്തോട് ചേർത്തുനിറുത്തിയ സജിയച്ചൻ ആദ്യകാലം മുതൽ തന്നെ യുകെയിലെ ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ കുടുംബങ്ങളുടെ കെട്ടുറപ്പിനും വിശ്വാസ പാരമ്പര്യ സംരക്ഷണത്തിനും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപുതന്നെ, യുകെയിലെ ക്നാനായ സമൂഹം ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി ഏകമനസ്സോടെ വളരുന്നതിനുവേണ്ടി ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ ചാപ്ലൻസി ലഭ്യമാക്കിയതിനും, ഇത്തരം സംവിധാനങ്ങൾ യുകെ മുഴുവൻ നിലവിൽ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിനും, പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ 15 ക്നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും അത് വളർത്തിയെടുക്കുന്നതിനും സജിയച്ചൻ നടത്തിയ മഹത്തായ സേവനങ്ങൾ ക്നാനായ സമൂഹം എന്നും നന്ദിയോടെ ഓർമ്മിക്കും.
എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുകയും ഏതു പ്രതിസന്ധികളെയും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ അതിജീവിച്ചുകൊണ്ട് വിശ്വാസി സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന സജിയച്ചൻ പുതിയ തലമുറയിലെ വൈദികർക്ക് എന്നും ഒരു മാതൃകയാണ്. ഇപ്രകാരം അദ്ദേഹം തുടക്കം കുറിച്ച നിരവധി ആത്മീയ സംരംഭങ്ങൾ പിന്നീട് യുകെയിൽ അനേകർക്ക് വലിയ ക്രൈസ്തവ സാക്ഷ്യത്തിനുള്ള വേദികളായി മാറി എന്നതിന് ചരിത്രം സാക്ഷിയാണ്.
ആധുനിക കാലഘട്ടത്തിൽ ക്നാനായ യുവതലമുറ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സജിയച്ചൻ കുട്ടികൾക്ക് നൽകേണ്ട കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ പാരമ്പര്യത്തിന്റെയും പരിശീനത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അദ്ദേഹം UKKCYL, സാന്തോം യൂത്ത് തുടങ്ങിയ യുവജന സംഘടനകൾക്ക് തുടക്കം കുറിച്ചു. അങ്ങനെ ക്നാനായ കത്തോലിക്കാ വിശ്വാസി സമൂഹം യുകെയിലെ ഏറ്റവും ശക്തമായ പ്രവാസി സമൂഹമായി വളർന്നു വരുന്നതിനും, വിശ്വസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ച ഫാ. സജി മലയിൽ പുത്തൻപുരയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഈ മാസം പതിനൊന്നാം തിയതി ശനിയാഴ്ച, മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകുവാൻ യുകെയിലെ ക്നാനായ സമൂഹം തയ്യാറെടുക്കുന്നു.