ഫാ. ബിജു കുന്നയ്ക്കാട്ട് PRO
റോം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാർ സ്രാമ്പിക്കൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ പ്രത്യേക ആശീർവാദം ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ലഭിച്ചെന്നും മാർ സ്രാമ്പിക്കൽ അറിയിച്ചു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രുഷചെയ്യുന്ന മെത്രാന്മാരെ പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ചതും ഏറെ അനുഗ്രഹപ്രദമായിരുന്നെന്നു മാർ സ്രാമ്പിക്കൽ പറഞ്ഞു.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം നാളെ മുതൽ റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽവച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ ശുശ്രുഷചെയ്യുന്ന വൈദികർ മൂന്നു ദിവസത്തെ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
അദിലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ സമ്മേളനത്തിൽ ക്‌ളാസ്സുകൾ നയിക്കും. ബൈബിൾ വിജ്ഞാനീയത്തിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് മുതൽക്കൂട്ടാകും. അദിലാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റതുമുതൽ രൂപതയ്ക്ക് നവമായ മിഷൻ ചൈതന്യം പകർന്നുകൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേരള മെത്രാൻ സിനഡിന് മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം നയിച്ചതും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടാനായിരുന്നു.

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വൈദികർ, വി. കുർബാനയർപ്പണത്തിനാവശ്യമായ തങ്ങളുടെ തിരുവസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു. വൈദികസമ്മേളനം നടക്കുന്ന ഈ ദിവസങ്ങളിൽ ദൈവജനം മുഴുവനും രൂപതയിലെ എല്ലാ വൈദികർക്കുമായി പ്രാർത്ഥിക്കണമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. സമ്മേളനം നടക്കുന്ന റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൻറെ പോസ്റ്റ് കോഡ്: CT11 9PA.
ബെർമിങ്ഹാം : ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് നടക്കുമ്പോൾ സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും.
നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും .
ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും .അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു .
അഡ്രസ്സ് :
ST .CATHERINE OF SIENA CHURCH
69.IRVING ST.
BIRMINGHAM
B5 7BE
താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിംങുകൾ ,
NCP CAR PARKING
BOW STREET,
B1 1DW ( £6.50 All day)
GALLON PARKING
THORP STREET
B1 1QP(£5 All day)
B5 6SD , HURST STREET (£4 All day).
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ 07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ മരിയൻ മിനിസ്റ്റ്രി നേത്രുത്വം നൽകുന്ന “മരിയൻ ഫസ്റ്റ് സാറ്റർഡേ ലണ്ടൻ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും” ഒക്ടോബർ അഞ്ചാം തീയതി ലണ്ടനിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു.
മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാർ ചാപ്ലിൻമാരായ ജോസ് അന്തിയാംകുളം അച്ചനും, ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്റ്റ്രി ടീമും ആല്മീയ ശുശ്രൂഷകൾക്ക് നേത്രുത്വം നൽകും.
ഒക്ടോ 5 ന് ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കുന്ന തരത്തിലാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
മരിയൻ ആദ്യ ശനിയാഴ്ച ശുശ്രുഷകളെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ചെറിയാൻ സാമുവേൽ ( 07460 499931) ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പള്ളിയുടെ വിലാസം.
St.Teresa of The Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA
ഈശോയിൽ സ്നേഹമുള്ളവരെ,
” മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ കർത്താവിൽ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രക കീർത്തിക്കും(ലൂക്കാ: 1:46-48). ഈ തിരുവചനം വഴി ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെയും ദൈവഹിതത്തായി ജീവിതം സമർപ്പിച്ച ബ്ലസ്സഡ് കുഞ്ഞച്ചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ഏറ്റവും സേനഹത്തോടെ ക്ഷണിക്കുന്നു.
എന്ന് പള്ളി കമ്മറ്റിക്കു വേണ്ടി,
റവ.ഫാ. ജോസ് അന്ത്യാം കുളം MCBS.
ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും.
തിരുനാൾ തിരുക്കർമ്മങ്ങൾ
സെപ്റ്റംബർ 27, വെള്ളി
07.00 pm : കൊടിയേറ്റ്
തിരുസ്വരൂപം വെഞ്ചരിപ്പ്
വി. കുർബ്ബാന (മരിച്ചവരുടെ ഓർമ്മയ്ക്ക് )
(റവ.ഫാ.ജോസ് അന്ത്യാം കുളം MCBS, പ്രിസ്റ്റ് ഇൻ ചാർജ്ജ് സെ.മേരീസ് & ബ്ലസ്സ് കുഞ്ഞച്ചൻ മിഷൻ )
നിത്യ സഹായമാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
സെപ്റ്റംബർ 28, ശനി
02.30 pm : വിശുദ്ധ കുർബ്ബാന
റവ.ഫാ. ടോമി എടാട്ട്
നിത്യസഹായ മാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
5.00 pm ചായ സൽക്കാരം
5.30 pm – 8.30pm കലാപരിപാടികകളും, കാർഷിക ലേലം, സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും.
8.45 pm സ്നേഹവിരുന്ന്.
സെപ്റ്റംബർ 29, ഞായർ
02.30 pm : ആഘോഷമായ തിരുനാൾ റാസാ കുർബ്ബാന (റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാലാ, കോഓർഡിനേറ്റർ ലണ്ടൻ റീജിയൻ).
തിരുനാൾ സന്ദേശം, ലദീഞ്ഞ്.
4.30 പ്രദക്ഷിണം
6.30 pm ചായ സൽക്കാരം
കുറിപ്പ്:-
തിരുനാൾ ദിവസങ്ങളിൽ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈശോയിൽ സ്നേഹമുള്ളവരെ,
” മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ കർത്താവിൽ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രക കീർത്തിക്കും(ലൂക്കാ: 1:46-48). ഈ തിരുവചനം വഴി ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെയും ദൈവഹിതത്തായി ജീവിതം സമർപ്പിച്ച ബ്ലസ്സഡ് കുഞ്ഞച്ചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ഏറ്റവും സേനഹത്തോടെ ക്ഷണിക്കുന്നു.
എന്ന് പള്ളി കമ്മറ്റിക്കു വേണ്ടി,
റവ.ഫാ. ജോസ് അന്ത്യാം കുളം MCBS.
ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും.
തിരുനാൾ തിരുക്കർമ്മങ്ങൾ
സെപ്റ്റംബർ 27, വെള്ളി
07.00 pm : കൊടിയേറ്റ്
തിരുസ്വരൂപം വെഞ്ചരിപ്പ്
വി. കുർബ്ബാന (മരിച്ചവരുടെ ഓർമ്മയ്ക്ക് )
(റവ.ഫാ.ജോസ് അന്ത്യാം കുളം MCBS, പ്രിസ്റ്റ് ഇൻ ചാർജ്ജ് സെ.മേരീസ് & ബ്ലസ്സ് കുഞ്ഞച്ചൻ മിഷൻ )
നിത്യ സഹായമാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
സെപ്റ്റംബർ 28, ശനി
02.30 pm : വിശുദ്ധ കുർബ്ബാന
റവ.ഫാ. ടോമി എടാട്ട്
നിത്യസഹായ മാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
5.00 pm ചായ സൽക്കാരം
5.30 pm – 8.30pm കലാപരിപാടികകളും, കാർഷിക ലേലം, സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും.
8.45 pm സ്നേഹവിരുന്ന്.
സെപ്റ്റംബർ 29, ഞായർ
02.30 pm : ആഘോഷമായ തിരുനാൾ റാസാ കുർബ്ബാന (റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാലാ, കോഓർഡിനേറ്റർ ലണ്ടൻ റീജിയൻ).
തിരുനാൾ സന്ദേശം, ലദീഞ്ഞ്.
4.30 പ്രദക്ഷിണം
6.30 pm ചായ സൽക്കാരം
കുറിപ്പ്:-
തിരുനാൾ ദിവസങ്ങളിൽ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സീറോ മലങ്കര കത്തോലിക്കാ സഭ യു. കെ. റീജിയന്റെ ഈ വർഷത്തെ വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും , 89 മത് പുനരൈക്യ വാർഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവ നയിക്കും.
യു.കെ യിലെ പതിനാറ് മിഷനുകൾ ഒത്തുചേരുന്ന തീർത്ഥാടനത്തിനും പുനരൈക്യ വാർഷിക ആഘോഷങ്ങൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചക്ക് 11ന് ലിറ്റിൽ വാൽസിങ്ഹാമിലെ ഫ്രൈഡേ മാർക്കറ്റ് മംഗളവാർത്ത ദേവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടെയും ധ്യാനചിന്തയോടെയും തീർത്ഥാടനത്തിന് തുടക്കം കുറിക്കും.
തുടർന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീർത്ഥാടനപദയാത്രയിൽ യു. കെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും. പിതൃവേദി, മാതൃവേദി, എം.സി. വൈ. എം തുടങ്ങിയ ഭക്ത സംഘടനകളിലെ അംഗങ്ങളും മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരും വിശ്വാസികൾക്കൊപ്പം സജീവമായി അണിചേരും. നൂറ്റാണ്ടുകളായി അനേകലക്ഷം തീർത്ഥാടകർ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ തന്നെയാണ് മലങ്കര സഭയുടെ തീർഥാടനവും ക്രമീകരിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥനകൾ ഉരുവിട്ടും, മാതൃ ഗീതങ്ങളും, പുനരൈക്യ ഗാനങ്ങളും ആലപിച്ചും വാൽസിംഗാമിലെ റോമൻ കാതോലിക് നാഷണൽ ഷ്റൈനിൽ എത്തിച്ചേരുന്ന തീർത്ഥാടനത്തെയും, കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയെയും, വൈസ് റെക്ടർ മോൺ ജോൺ അമിറ്റേജിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘം ബസലിക്കയിലേക്കു സ്വീകരിച്ചാനയിക്കും.
2 മണിക്കുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും.
യു.കെ റീജിയൻ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, ചാപ്ലെയിൻമാരായ ഫാ.രഞ്ജിത് മടത്തിറമ്പിൽ , ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമ്മികരാകും.
പുനരൈക്യത്തിന്റെ 89മത് വാർഷികവേളയിൽ ഇത്രത്തോളം സഭയെ വഴിനടത്തിയ ദൈവകൃപക്ക് സഭാ തലവനോടൊപ്പം ചേർന്നു നന്ദി പറയാൻ അവസരം ലഭിക്കുന്ന സന്തോഷത്തിലാണ് യു.കെയിലെ മലങ്കര സഭ .
സഭയുടെ യു.കെ കോർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണൽ കൗണ്സിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും അടങ്ങുന്ന സംഘാടക സമിതിയാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
തീർത്ഥാടകർക്കായി നാടൻ ഉച്ചഭക്ഷണവും,പാനീയങ്ങളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് സീറോമലങ്കര ചർച്ച് യു.കെ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ , മിഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യുക.
ബർമിങ്ഹാം : വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ, ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 28 ന് നടക്കും . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. പ്രമുഖ യുവജന ശുശ്രൂഷകൻ ബ്രദർ പ്രിൻസ് വിതയത്തിലും പങ്കെടുക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ 28 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077
ബർമിങ്ഹാം : വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് “സെഹിയോനിൽ വീണ്ടും 28 ന് നടക്കും . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ 07735 443778.

സ്റ്റോക്ക് ഓൺ ട്രെൻഡ്: കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.
ശനിയാഴ്ച്ച രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട് ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.
ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.
പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു.
ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ.
അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ് &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.










