Spiritual

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ലീഡ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സമൂഹത്തെ ഞായറാഴ്ച്ച മിഷനായി പ്രഖ്യാപിക്കുമ്പോള്‍ വിശ്വാസികളുടെ ചിരകാല സ്വപ്‌നമാണ് പൂവണിയുന്നത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലേകാലോടു കൂടി സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഗ്രേറ്റ് ബ്ര്ിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും സ്വീകരിക്കുന്നതിലൂടെയാണ് മിഷന്‍ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനാവും. മാര്‍. ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ക്ക് പുറമെ വികാരി. ജനറാള്‍ റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട് ഉള്‍പ്പെടെയുള്ള നിരവധി വൈദികര്‍ മിന്‍ പ്രഖ്യാപന ചടങ്ങിന് എത്തുന്നുണ്ട്.

ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ പല കാര്യങ്ങളിലും ഒരു മുഴം മുന്നേ ചലിക്കുന്നവരും, മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധിക്കപ്പെടുന്നവരുമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ രൂപികരണത്തിനും മുമ്പു തന്നെ വിശ്വസപരമായ ആവശ്യങ്ങള്‍ക്കായി ദേവലയം ലഭിച്ചതിലൂടെ അനുദിന ദിവ്യബലിയും, എല്ലാ ഞായറാഴ്ച്ചയും വേദപഠനവും ആരംഭിച്ചു. ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം ഫാ. മാത്യു മുളോയോലിയുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലുള്ള എല്ലാ വിശ്വാസ പരിപാടികളിലും സജീവ സാന്നിധ്യമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിന്‍സിക്ക് തുടക്കമിടുന്നത്. ഫാ. ജോസഫ് പൊന്നോത്ത് ആയിരുന്നു ലീഡ്‌സ് ചാപ്ലിന്‍സിയുടെ പ്രഥമ അമരക്കാരന്‍. ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ദേവാലയത്തിന്റെ ഉടമസ്ഥാവകാശം അധികം താമസിയാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടമസ്ഥാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലീഡ്‌സിന് ഇടവക എന്ന പദവി ലഭിക്കും. ഞായറാഴ്ച്ച നടക്കുന്ന മിഷന്‍ പ്രഖ്യാപന ചടങ്ങിലേക്ക് ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു മുളയോലില്‍ അറിയിച്ചു.

ബര്‍മിങ്ഹാം:കത്തോലിക്ക സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് കടന്നുവരുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി ദിവ്യനാഥന്റെ തിരുപ്പിറവിയെ മുന്‍നിര്‍ത്തിയുള്ള ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ മുഖ്യ കാര്‍മ്മികനാവും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന് അനുഗ്രഹ ആശീര്‍വ്വാദമേകിക്കൊണ്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ റീജിയണ്‍ സീറോ മലബാര്‍ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, അയര്‍ലണ്ടില്‍ നിന്നുമുള്ള സുവിശേഷപ്രവര്‍ത്തകന്‍ ജോമോന്‍ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ് 07760254700
ബിജുമോന്‍മാത്യു 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം 07859890267

ബര്‍മിങ്ഹാം: സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നാളത്തെ ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കര്‍ദ്ദിനാളും ബിഷപ്പ് മാര്‍ സ്രാമ്പിക്കലും ചേര്‍ന്ന് പ്രകാശനകര്‍മ്മം നിര്‍വഹിച്ച, ഇതിനോടകം ഏറെ ശ്രദ്ധയാകര്‍ഷിച്ച കുട്ടികള്‍ക്കായുള്ള ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കം ലഭ്യമാണ്.

ടീനേജുകാര്‍ക്കും കുട്ടികള്‍ക്കുമായി ഇത്തവണയും പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കും.നാം ദൈവത്തിന്റെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് വചനാധിഷ്ഠിതമായി ബോധ്യം നല്‍കുന്ന ശുശ്രൂഷകള്‍ ടീനേജുകാര്‍ക്കും, ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷ നാളെ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ മിഷന്‍ ചാപ്ലയിനും വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, അയര്‍ലന്‍ഡില്‍ നിന്നുമുള്ള ബ്രദര്‍ ജോമോന്‍ ജോസഫ് എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ-യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ് 07760254700
ബിജുമോന്‍മാത്യു 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം 07859890267

ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. സീറോ മലബാര്‍ ആരാധനക്രമപ്രകാരമുള്ള ഞായറാഴ്ച സുവിശേഷങ്ങളെ ആധാരമാക്കിയുള്ള പ്രഭാഷണം ഇനി മുതല്‍ മരിയന്‍ ടൈംസില്‍ വായിക്കാം. Sunday Homily എന്ന പേരിലാണ് പംക്തി ആരംഭിക്കുന്നത്.

ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോന പള്ളിയിലെ വികാരി ഫാ. അബ്രഹാം മൂത്തോലത്ത് ആണ് ഞായര്‍ കുര്‍ബാന പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങള്‍ മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കും. ഞായറാഴ്ച പ്രഭാഷണത്തിന് ഒരുങ്ങുന്നവര്‍ക്കും സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പംക്തി ഏറെ ഗുണം ചെയ്യുമെന്ന് മരിയന്‍ ടൈംസ് ചീഫ് എഡിറ്റര്‍ ബ്ര. ഡോമിനിക്കും മാനേജിംഗ് എഡിറ്റര്‍ ബ്ര തോമസ് സാജും അറിയിച്ചു.

വത്തിക്കാനിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ വാര്‍ത്തകളും പ്രചോദനാത്മകമായ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ക്രിസ്തീയ ഓണ്‍ലൈന്‍ വെബ് ന്യൂസ് പോര്‍ട്ടലാണ് മരിയന്‍ടൈംസ്വേള്‍ഡ്. www.mariantimesworld.org.

ബര്‍മിങ്ഹാം: സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെപ്രതി എല്ലാത്തിനും ദൈവത്തിന് മഹത്വമേകി സെഹിയോനും ഫാ. സോജി ഓലിക്കലും തീവ്രമായ പ്രാര്‍ത്ഥനാ ഒരുക്കത്തില്‍.

ടീനേജുകാര്‍ക്കായി ഇത്തവണയും പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കും. നാം ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് വചനാധിഷ്ഠിതമായി ബോധ്യം നല്‍കുന്ന ശുശ്രൂഷകളാണ് ടീനേജുകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷ നടക്കും. കണ്‍വെന്‍ഷന്‍ 8ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ മിഷന്‍ ചാപ്ലയിനും വചന പ്രഘോഷകനുമായ റവ.ഫാ. ജോസ് അഞ്ചാനിക്കല്‍, അയര്‍ലന്‍ഡില്‍ നിന്നുമുള്ള ബ്രദര്‍ ജോമോന്‍ ജോസഫ് എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ-യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു.

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി 07878149670.
അനീഷ് 07760254700
ബിജുമോന്‍മാത്യു 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം 07859890267

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ലണ്ടന്‍: വാല്‍ത്താംസ്റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ‘ഈസ്‌റ്ഹാമില്‍ സെന്റ് മോനിക്ക’ മിഷനും ഡെന്‍ഹാമില്‍ ‘പരി. ജപമാലരാഞ്ജി’ മിഷനും വാല്‍ത്താംസ്റ്റോയില്‍ ‘സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചന്‍’ മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. റവ. ഫാ. ജോസ് അന്ത്യാംകുളം, റവ. ഫാ. സെബാസ്‌റ്യന്‍ ചാമകാലാ എന്നിവര്‍ പുതിയ മിഷന്‍ ഡയറക്ടര്‍മാരായും നിയമിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. നൈല്‍ ഹാരിങ്ടണ്‍, റവ. ഫാ. നിക്‌സണ്‍ ഗോമസ്, റവ. ഫാ. ഷിജോ ആലപ്പാട്ട്, റവ. ഫാ. ബിനോയി നിലയാറ്റിങ്കല്‍, റവ. ഫാ. തോമസ് മടുക്കമൂട്ടില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

വൈകിട്ട് ആറു മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ റവ. ഫാ. ജോസ് അന്തിയാംകുളം സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന മിഷന്‍ മിഷന്‍ നിയമന വിജ്ഞാപന വായനക്ക് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലാ, റവ. ഫാ. ഷിജോ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തിരിതെളിച്ചു മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബാനയുടെ സമാപനത്തില്‍ നിത്യസഹായമാതാവിനോടുള്ള നൊവേനയും എണ്ണ നേര്‍ച്ചയും ആരാധനയും നടത്തപ്പെട്ടു. പരിപാടികളില്‍ പങ്കെടുത്തവര്‍ക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. മിഷന്‍ ഉദ്ഘാടനത്തിന്റെ തത്സമയസംപ്രേക്ഷണം ലഭ്യമാക്കിയിരുന്നു. ദേവാലയം തിങ്ങിനിറഞ്ഞു വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനെത്തി.

അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തങ്ങള്‍ക്കുള്ള ഡബ്ലിന്‍ അതിരൂപതയുടെ അഗീകാരമായി ലഭിച്ച സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് നിര്‍വ്വഹിക്കും. റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേര്‍ന്നാണ് സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം 4ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കര്‍മ്മവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഉദ്ഘടനത്തിനും കൂദാശ കര്‍മങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അറിയിച്ചു.

 

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: വര്‍ഷങ്ങളായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂര്‍ത്തീകരമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സ്ഥാപനത്തിലൂടെ നടന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിന്റെ ആരംഭം കുറിച്ച ദിവസം. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ് സെന്ററിലെ മക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ സോജി ഓലിക്കല്‍, ഫാ ജോമോന്‍ തൊമ്മാന, ഫാ ജെയ്‌സണ്‍ കരിപ്പായി എന്നീ മുന്‍കാല വൈദീകരുടെ പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളര്‍ച്ചയുടെ തലത്തിലേക്ക് ഉയര്‍ത്തിയ മുൻ വൈദീകരെ സ്മരിച്ച ഫാ ജോര്‍ജ് എട്ടുപറയില്‍ അതിഥികള്‍ക്ക് സ്വാഗതം അരുളി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്ന പുതിയ മിഷന്‍ കൂടി ആരംഭിച്ചു. സ്റ്റാഫ്‌ഫോര്‍ഡും ക്രൂവും ഉള്‍പ്പെടുത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷന്റെ സാരഥിയായി റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു.വൈകിട്ട് 6.30 നു സെന്റ്. ബര്‍സലേം Catholic Church ല്‍ വച്ച് നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. സോജി ഓലിക്കല്‍ മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിര്‍മിങ്ഹാം ഓക്‌സിലറി ബിഷപ്പ് ഡേവിഡ് മഗൗ, സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ കൗണ്ടി ഡീന്‍ ആയ കാനന്‍ ജോണ്‍ ഗില്‍ബെര്‍ട്ട്, ഫാദര്‍ സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ: ജോര്‍ജ്ജ് എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി.സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ്സ് സെന്ററില്‍ നിന്നും സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് പിതാക്കന്മാര്‍ ഒന്ന് ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ട്രസ്റ്റിയായ റോയ് ഫ്രാന്‍സിസ് നന്ദി പറഞ്ഞതോടെ മിഷന്‍ സ്ഥാപനത്തിന്റെ പരിപാടികള്‍ സമാപിച്ചു. പ്രസ്തുത പ്രസ്തുതപരിപാടികളുടെ പരിപാടികളുടെ സുഖമായ സുഖമായ നടത്തിപ്പിന് നടത്തിപ്പിന് വികാരി ഫാ ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനൊപ്പം ട്രസ്റ്റികളായ സുദീപ് എബ്രഹാം, റോയി ഫ്രാന്‍സിസ് എന്നിവരെ കൂടാതെ കമ്മിറ്റി അംഗങ്ങളായ സിബി പൊടിപ്പാറ, ജിജോ ജോര്‍ജ്ജ്, വിന്‍സെന്റ് കുര്യാക്കോസ്, സ്റ്റാഫോർഡ് മാസ്സ് സെന്ററിൽ നിന്നും ഉള്ള ഏണെസ്‌റ്, ക്രൂവില്‍ നിന്നുള്ള ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കാപ്പി സല്‍ക്കാരത്തോടെ മിഷന്‍ രൂപകരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ആഷ്ഫോര്‍ഡ്: പ്രാര്‍ത്ഥനസ്തുതിഗീതങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘മാര്‍ സ്ലീവാ മിഷന്‍’ ആഷ്ഫോഡില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രുക്ഫീല്‍ഡ് റോഡിലുള്ള സെന്റ് സൈമണ്‍ സ്റ്റോക് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നിരവധി വൈദികര്‍, അല്‍മായര്‍ തുടങ്ങിയവര്‍ ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളായി. ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുര്‍ബാനയിലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മിഷന്‍ പ്രഖ്യാപനത്തിനെത്തിയ പിതാക്കന്മാര്‍ക്കും മറ്റു വിശിഷ്ടാത്ഥികള്‍ക്കും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര സ്വാഗതമാശംസിച്ചു. തുടര്‍ന്ന്, ലണ്ടണ്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മിഷന്‍ സ്ഥാപന പത്രിക (ഡിക്രി) വായിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വി. കുര്‍ബ്ബാനയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഫാ. പീറ്റര്‍, ഫാ. ലിക്‌സണ്‍ ഓ. എഫ്. എം. കപ്പൂച്ചിന്‍, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര എന്നിവരും വി. ബലിയില്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വാല്‍ത്താംസ്റ്റോയില്‍ ഇന്ന് പുതിയ മൂന്നു മിഷനുകളുടെ കൂടി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. വൈകിട്ട് ആറു മണിക്ക് ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ (132, Shernhall Street, Walthamstow, E17 9HU) നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ‘ഈസ്‌റ്ഹാമില്‍ സെന്റ് മോനിക്ക’ മിഷനും ഡെന്‍ഹാമില്‍ ‘പരി. ജപമാലരാഞ്ജി’ മിഷനും വാല്‍ത്താംസ്റ്റോയില്‍ ‘സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചന്‍’ മിഷനുമാണ് സ്ഥാപിക്കപ്പെടുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജുമാരായ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും റവ. ഫാ. സെബാസ്‌റ്യന്‍ ചാമകാലായുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വൈദികര്‍, അല്‍മായര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. ഏവര്‍ക്കും സ്വാഗതം.

ലണ്ടന്‍: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മെത്രാന്‍ സംഘത്തിന്റെ തലവനും ലണ്ടണ്‍ അതിരൂപത ആര്‍ച്ബിഷപ്പും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോള്‍സുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ കൂടിക്കാഴ്ച നടത്തി. ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം മാര്‍ ആലഞ്ചേരി കാര്‍ഡിനാള്‍ വിന്‍സെന്റ് നിക്കോള്‍സിനെ സന്ദര്‍ശിച്ചത്.

കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ രണ്ടുപേരും സന്ദര്‍ശനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ഡിനള്‍ വിന്‍സെന്റ് സംതൃപ്തി അറിയിച്ചു. കത്തോലിക്കാ തിരുസഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാവശ്യമാണെന്നും അത് സഭയുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇരു കര്‍ദ്ദിനാളന്മാരും അഭിപ്രായപ്പെട്ടു. ഹ്രസ്വമായ സന്ദര്‍ശനത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി റവ. ഫാ. ക്രിസ്റ്റഫര്‍ തോമസും സന്നിഹിതനായിരുന്നു.

വല്‍ത്താം സ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനില്‍ നാളെ വൈകീട്ട് ആറ് മുതല്‍. തിരുസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലെ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് ദേവാലത്തില്‍ ഡിസംബര്‍ മാസം 5-ാം തീയതി ബുധനാഴ്ച വൈകീട്ട് 6ന്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ സാക്ഷാല്‍ക്കാരത്തിന്റെ ദിനമായി മാറുകയാണ് ഡിസംബര്‍ 5. രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ബുധനാഴ്ച 6.00 pm ന് വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBS ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളും അവലോകനങ്ങളും നടന്നുവരുന്നു.

വിശ്വാസ ജീവിതത്തിന്റെ പുതിയ പടവുകള്‍ കടന്ന് മുന്നേറുന്ന സഭയോടു ചേര്‍ന്ന് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു. തിരുക്കര്‍മ്മള്‍ങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

Copyright © . All rights reserved