Spiritual

സ്റ്റോക്ക് ഒാൺ ട്രന്റ്: നിത്യജീവിതത്തിൽ വിശ്വാസമുള്ളവർ അനുഭവിക്കുന്ന സഹനങ്ങൾ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഒാൺ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയിൽ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തനായവൻ എന്നിൽ വലിയ കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞ അമലോത്ഭവ മറിയത്തിന്റെ വിശുദ്ധ അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ട ബെനദെത്ത ബിയാങ്കി പോറോയേയും പോലെ സഹനങ്ങളെ സന്തോഷപൂർവ്വം സ്വീകരിച്ച് സ്വർഗ്ഗത്തിൽ വലിയ നിക്ഷേപം ഉണ്ടാക്കുന്നവരായി മാറുവാൻ വിശ്വാസ പരിശീലകർക്കും പരിശീലിക്കപ്പെടുന്നവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ, ശ്രീമതി ആൻസി ജോൺസൺ, ശ്രീ. ടോമി സെബാസ്റ്റ്യൻ, ശ്രീ. പോൾ ആന്റെണി, ശ്രീ. തോമസ് വർഗീസ്, ശ്രീ. തമ്പി മാത്യു, ശ്രീ. ജിമ്മി മാത്യു തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നല്കി.

ഇംഗ്ലണ്ടൺിലെ സ്റ്റോക്ക് ഒാൺ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയിൽ വെച്ച് നടത്തപ്പെട്ട വിശ്വാസപരിശീലനപ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യുന്നു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റെണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ഫാൻസുവ പത്തിൽ, ശ്രീമതി ആൻസി ജോൺസൺ, ശ്രീ. തോമസ് വർഗീസ്, തുടങ്ങിയവർ സമീപം.

 

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ  ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ സെപ്റ്റംബർ മാസം 25 -ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും കരുണയുടെ മാതാവിന്റെ തിരുനാളും ഒപ്പം വി.വിൻസെന്റ് ഡി പോളിന്റെയും വി. പാദ്രോപിയോയുടെയും തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ബർമിങ്ഹാം:  യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു.

ഡിസംബർ 12 മുതൽ 15 വരെ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും. നവസുവിശേഷവത്ക്കരണരംഗത്ത്‌ അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌ ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസിനായി
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.യേശുനാമത്തിൽ
ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948

 

ഐ‌പി‌സി യു‌കെ & അയർലണ്ട് റീജിയൻന്റെ നേതൃത്വത്തിൽ ഐ‌പി‌സി ശാലേം ലിവർപൂൾ ചർച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും സെപ്റ്റംബർ 21, 22 തീയതികളിൽ നടത്തപ്പെടുന്നു.
സെപ്റ്റംബർ 21 ശനിയാഴ്‌ച : 4 pm to 9 pm: Calderstone High School, Liverpool L18 3HS
സെപ്റ്റംബർ 22 ഞായർ : 12pm to 2.30pm: Baptist Church Liverpool L11 5AW.

Pr. Joy Parakkal മുഖ്യ പ്രഭാഷകനായിരിക്കും. Immanuel Henry, Persis John, Eby Thankachen എന്നിവരുടെ ഗാന ശുശ്രുഷകൾ ഉണ്ടായിരിക്കും. റീജിയൻ പ്രസിഡൻറ് Pr Babu Zacharia, വൈസ് പ്രസിഡന്റ് Pr CT Abraham, സെക്രട്ടറി PrJacob George എന്നിവർ ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകും . റീജിയനിലെ എല്ലാ സഭാ വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗത്തിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നതായി സഭാ ശുശ്രൂഷകൻ Pr. Wilson Baby അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
Pr Wilson Baby: 07427353681
Evg. Jery Joy: 07412007787
Br Biju Thankachen: 07429479317

ബർമിങ്ഹാം : കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും.
കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും .
ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം. പ്രവേശനം സൗജന്യം.
16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ.
ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്.
സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.
കൂടുതൽ വിവരങ്ങൾക്ക്
അനി ജോൺ ‭07958 745246‬.

യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ യുകെ മേഖല ഫാമിലി കോണ്‍ഫറന്‍സിനു അരങ്ങൊരുങ്ങി. പോര്‍ട്ട്‌സ്‌മോത് അടുത്തുള്ള വര്‍ത്തിങ്ങില്‍, വര്‍ത്തിങ് അസംബ്ലി ഹാളില്‍ വെച്ച് ,സെപ്റ്റംബര്‍ മാസം 21,22 ശനി ഞായര്‍ തീയതികളില്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നും ഇടവകക്കാര്‍ കുടുംബത്തോടെ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനു കൗണ്‍സില്‍ നേരിട്ട് ആഥിത്യം, വഹിക്കുന്നു. അതോടൊപ്പം സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പോര്‍ട്ട്‌സ്‌മോത് ,സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബേസിംഗ്‌സ്‌റ്റോക്ക് എന്നീ പള്ളികളുടെയും സംയുക്തമായ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

21 ശനി രാവിലെ 10 മണിക്ക് വര്‍ത്തിങ് മേയര്‍ മിസ് ഹസില്‍ തോര്‍പ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.തുടര്‍ന്ന് അംഗങ്ങളുടെ രെജിസ്‌ട്രേഷനു ശേഷം പതാകയുര്‍ത്തി കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് . ഡോ:പി.ജി ജോര്‍ജ് ,വെരി റെവ ഫാദര്‍ ഡോ:രാജന്‍ മാണി കോര്‍ എപ്പിസ്‌കോപ്പ, മലങ്കര യാക്കോബായ സുറിയാനി സഭ യു കെ പാത്രിയര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിവിധ സെമിനാറുകള്‍ക്ക് നേതൃത്വവും നല്‍കുന്നതാണ്. അതോടോപ്പം യൂത്തു അസോസിയേഷന്‍ അംഗങ്ങള്‍ക്കും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും ആധ്യാത്മീയമായ വിവിധ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്. വൈകുന്നേരം 5.30 ന് സന്ധ്യ പ്രാര്‍ത്ഥനക്കു ശേഷം എല്ലാ പള്ളികള്‍ക്കും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തുവാന്‍ അവസരം ലഭിക്കുന്നതായിരിക്കും.തുടര്‍ന്ന് അത്താഴ വിരുന്നോടു കൂടി അന്നേ ദിവസത്തെ പ്രോഗ്രാമുകള്‍ പര്യവസാനിക്കുന്നതാണ് .

22 ഞായര്‍ രാവിലെ 9.15 നു പ്രഭാത പ്രാര്‍ത്ഥനയും അതിനു ശേഷം 10.00നു മലങ്കര യാക്കോബായ സുറിയാനി സഭ യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്തില്‍ വിശുദ്ധ കുര്‍ബാനയും ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സമാപന സമ്മേളനത്തിനു ശേഷം പതാക താഴ്ത്തി ഉച്ചഭക്ഷണത്തോടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു തിരശീല വീഴും.

ഫാമിലി കോണ്‍ഫറന്‍സ് അംഗങ്ങള്‍ എല്ലാവരും തന്നെ സെപ്റ്റംബര്‍ 21 ശനിയാഴ്ച 9.00 മണിക്ക് മുന്‍പ് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട് .

വിലാസം:

Assembly Hall Worthing

Stoke Abbott Rd,

Worthing BN11 1HQ

United Kingdom

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(പ്രോഗ്രാം കണ്‍വീനര്‍)

റെവ ഫാദര്‍ ബിജി ചിറത്തലാട്ട് 07460235878

(കൗണ്‍സില്‍ സെക്രട്ടറി)
റെവ ഫാദര്‍ എബിന്‍ ഊന്നുകല്ലിങ്കല്‍ 0773654746

(കള്‍ച്ചറല്‍ പ്രോഗ്രാം )

മധു മാമ്മന്‍ 07737353847

വാര്‍ത്ത: ഷിബു ജേക്കബ് രാമനാട്ടുതറയില്‍, പി.ര്‍.ഒ MSOC UK Council.

[ot-video][/ot-video]

ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ സെപ്റ്റംബർ 21 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ജിജി പുതുവീട്ടിൽക്കളം അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ കൈതമറ്റം – 07804691069,

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham, Uxbridge.

ഡബ്ലിൻ : ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിൽ ഡിസംബർ 27 മുതൽ 30 വരെ നടക്കും .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.
അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.
ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സ്ഥലം ;
CLONGOWES WOOD COLLEGE
CASTLEBROWN
CLANE , CO , KILDARE
IRELAND ,
W19DN40
കൂടുതൽ വിവരങ്ങൾക്ക്
സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിൾ കൺവൻഷൻ ഒക്ടോബറിൽ. കൺവൻഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം:

ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,
RM13 8SR.

ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത് റവ.ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവൽക്കരണത്തിലൂടെ ലോകമെമ്പാടുമുള്ള അനേകർക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന് വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷൻ ഒരു അനുഗ്രഹമാണ്.

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി, ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഭക്തി പുരസ്സരം കൊണ്ടാടുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകൾ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുർബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിർഭരവുമായിട്ടാവും ആഘോഷിക്കുക.

പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവർത്തകനുമായ വി. മത്തായിയുടെ തിരുന്നാൾ ദിനവുമായി ആചരിക്കുന്ന സെപ്തംബർ 21 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്റ്റീവനേജിലെ സെന്റ് ജോസഫ് ദേവാലയത്തിൽ പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. കൊടിയേറ്റ് കർമ്മത്തോടെ തിരുന്നാളിന് തുടക്കമാവും.
സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്, സമാപന ആശീർവാദം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം നേര്ച്ച ഭക്ഷണം വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ബെഡ്‌വെൽ കമ്മ്യുണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം 5:00 ന് പാരീഷ് ദിനാഘോഷം നടത്തപ്പെടും. ചാമക്കാല അച്ചൻ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. മുതിർന്നവരും കുട്ടികളും നടത്തുന്ന സ്‌കിറ്റുകൾ, ഡാൻസുകൾ, പാ ട്ട് തുടങ്ങിയ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ബൈബിൾ ക്വിസ്സ് കോമ്പിറ്റെഷനും സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

RECENT POSTS
Copyright © . All rights reserved