ബർമിങ്ഹാം:
ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന, യൂറോപ്പ് കേന്ദ്രീകരിച്ച് ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.
ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948
വാല്ത്താംസ്റ്റോ മരിയന് തീര്ത്ഥാടന ദേവാലയത്തില് മരിയന് ദിനം ജൂൺ 12 -ന്; എണ്ണനേര്ച്ച ശുശ്രൂഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും .
വാൽത്താംസ്റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 12 -ം തീയതി പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേർച്ച ശ്രുശ്രുഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും ആഘോഷിക്കുന്നു.ഇതിൻെറ ഭാഗമായി വിശുദ്ധ കുർബാനയും ആരാധനയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

2019 സെപ്റ്റംബർ 21, 22 (ശനി, ഞായർ ) തീയതികളിൽ വെർതിങ്ങിൽ വച്ച് നടത്തപ്പെടുന്ന യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ മിഡ്ലാൻഡ്സിലെ പുരാതന ഇടവകയായ പീറ്റർ ബറോ മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയിൽ മേയ് പത്തൊമ്പതാം തീയതി വിശുദ്ധ കുർബാനാനന്തരം ഇടവക കൗൺസിൽ മെമ്പർ ശ്രീ കെ. കെ. വർഗീസിന്റെയും കുടുംബത്തിന്റെ യും രജിസ്ട്രേഷൻ വികാരി റെവെറെന്റ് ഫാദർ ഗീവർഗീസ് തണ്ടായത്ത് സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ കിക്കോഫ് ആരംഭിച്ചു. ഇടവക അംഗങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് കൗൺസിൽ മെമ്പർ ശ്രീ കെ. കെ. വർഗീസിനെ ചുമതലപ്പെടുത്തി.
ഒരു പതിറ്റാണ്ട് മുൻപ് മിഡ്ലാൻഡിലെ പീറ്റർബറോയിൽ ആരംഭിച്ച പ്രഥമ മലയാളി ഇടവക മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്നു.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ക്രൈസ്റ്റ് ചർച്ച്, ഓർടോൺ ഗോൾഡ്ഹെയിൽ വെച്ച് 1:30നു പ്രാർത്ഥനയോടെ വിശുദ്ധ കുർബാന ആരംഭിച്ചു 5:30നു സൺഡേ സ്കൂളോടുകൂടി കൂടി സമാപിക്കുന്നു.
അനേകർക്ക് ആശ്രവും അഭയവുമായ ഇടവകയിലേക്ക് ദൈവ മക്കളെയും വിശുദ്ധ ആരാധനയിൽ പങ്കു കൊള്ളുന്നതിന് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
സെക്രട്ടറി – മത്തായി കുര്യാക്കോസ് (07701071520)
ട്രഷറർ- ദിബു ഫിലിപ്പ് (07590803335)
വർഷിപ് അഡ്രസ് :
ക്രൈസ്റ്റ് ചർച്
ബെൻസ്റ്റീട്
ഓർടോൺ ഗോൾഡ്ഹേ
പീറ്റർബറോ
PE25JJ
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യമായി ഒരു മിഷനിൽ മലയാളം സർട്ടിഫിക്കറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു. സെന്റ്. മോണിക്കമിഷനിലെ സണ്ഡേസ്കൂൾ ആണ് ഈ ആശയത്തിന് പിന്നിൽ. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ ആയ രശ്മി ആണ് ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. മലയാളം കുട്ടികളെ അവരുടെ നാട്ടിലെ വേണ്ടപ്പെട്ടവരോട് ബന്ധം കൂടുതൽ ഉറപ്പിക്കുന്നതോടൊപ്പം അവരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഓർമപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മലയാളം കുർബാന കുട്ടികൾക്ക് കൂടുതൽ അനുഭവവേദ്യമാകുവാൻ ഈ ക്ലാസ്സുകൾ സഹായകരമാവുമെന്നു ചാപ്ലിൻ ഫാ.ജോസ് അന്ത്യാംകുളം പ്രത്യാശ പ്രകടിപ്പിച്ചു.ഫാ.ജോസ് അന്ത്യാംകുളം ആത്മീയ നേതൃത്വം നൽകുന്ന മിഷനിൽ ട്രസ്റ്റീസ് ഷിജുവും ജീതുവും നിഷയും കമ്മറ്റി അംഗങ്ങളും, ജയ്മോന്റെ നേതൃത്വത്തിൽ സൻഡേസ്കൂൾ ടീമും പിന്തുണയുമായുണ്ട്.
ടിക്കറ്റ് വിൽപനയിൽ സർവ്വകാല റിക്കോർഡുകളും ഭേദിച്ചുകൊണ്ട് യുകെകെസിഎ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ജൂൺ 29 ആം തീയതിയിലെ കൺവെൻഷൻ ഒരു ചരിത്രസംഭവമായി മാറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ആയിരങ്ങൾ ആവേശപൂർവ്വം പങ്കെടുക്കുന്ന മഹാസംഗമം എന്നും പ്രവാസി ലോകത്തിലെ വിസ്മയമാണ്. എല്ലാ പഴുതുകളും അടച്ചു കുറ്റമറ്റതാക്കാൻ ഉള്ള ഭഗീരഥ പ്രയത്നത്തിലാണ് സെൻട്രൽ കമ്മിറ്റി. കോച്ചുകളിലും കാറുകളിലും വരുന്ന യൂണിറ്റുകളിയും ക്നാനായ സമൂഹത്തിന് മതിയാകുന്നതിനുമപ്പുറമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്ന സൗജന്യ പാർക്കിങ്ങുകൾ. ഇതിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് ആവശ്യത്തിന് ട്രാഫിക് വാർഡന്മാരെ നിയമിച്ചുകഴിഞ്ഞു.
പതിവിലും വ്യത്യസ്തമായി സംഗീത ഹാസ്യ വിഹായസ്സിലെ കുലപതികളെ തന്നെയാണ് നാട്ടിൽ നിന്നും എത്തിച്ചു ക്നാനായ സമൂഹത്തെ ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.
For central committee
Sunny Joseph Ragamala
UKKCA Joint Secretary
6/6/2019
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര് ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്ലന്റിലെ ആര്ച്ച് ബിഷപ്പ് വിലക്കിയത്.
ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.
പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.
ഇതോടെ 4000ത്തോളം സീറോ മലബാര് വിശ്വാസികള് ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.
വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.
ബർമിങ്ഹാം: ദൈവാത്മാവ് നമ്മുടെ മേൽ വന്നുകഴിയുമ്പോൾ നമ്മൾ പുതിയമനുഷ്യരായി മാറുന്നു എന്ന വചന സാക്ഷ്യവുമായി കുട്ടികൾക്ക് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന് നാളെ ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക കിഡ്സ് ഫോർ കിങ്ഡം കൺവെൻഷൻ. .
” ലിറ്റൽ ഇവാഞ്ചലിസ്റ്റ് ” എന്ന കുട്ടികൾക്കായുള്ള മാഗസിന്റെ പുതിയ ലക്കം നാളെ കൺവെൻഷനിൽ ലഭ്യമാണ്.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .
സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം 07859890267.
സന്ദർലാൻഡ്: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ദമ്പതി ധ്യാനം സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വെച്ച് ജൂൺ 7 , 8 , 9 ( വെള്ളി , ശനി, ഞായർ ) ദിവസ്സങ്ങളിൽ നടത്തപ്പെടുന്നു . ബഹു. സിസ്റ്റർ . ജൊവാൻ ചുങ്കപ്പുരയിൽ , ബ്രദർ. സണ്ണി സ്റ്റീഫൻ , ബിഷപ് . ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ ഒന്നുചേർന്ന് നയിക്കുന്ന ഈ ധ്യാന ശുസ്രൂക്ഷയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .
ശനി , ഞായർ ദിവസ്സങ്ങളിൽ പത്തു വയസ്സുമുതലുള്ള കുട്ടികൾക്ക് പ്രത്യേകം ക്ളാസ്സുകൾ ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് .
വെള്ളി : 5 .30 പിഎം , TO 9 .00 പിഎം
ശനി : 12 .30 പിഎം മുതൽ
ഞായർ : 11 .30 AM മുതൽ
ധ്യാന വേദി : സെ. ജോസഫ്സ് ചർച്, സണ്ടർലൻഡ് : SR4 6HP
കൂടുതൽ വിവരങ്ങൾക്ക് : 07988996412, 07846911218, 07590516672
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോൻ) വെഞ്ചരിപ്പും രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും ഇന്നും നാളെയുമായി (ബുധൻ, വ്യാഴം) പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീദ്രൽ ദൈവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്കും സമ്മേളനങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട് M C B S, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
നാളെ (വ്യാഴം) രാവിലെ 11: 00 മണിക്കാണ് പ്രെസ്റ്റൺ കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയും അഭിഷേകതൈലം വെഞ്ചരിപ്പുശുശ്രുഷയും നടക്കുന്നത്. കത്തോലിക്കാ സഭയിലെ എല്ലാ വ്യക്തി സഭകൾക്കും തങ്ങളുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നതിനായി അഭിഷേകതൈലം ഓരോ വർഷവും പുതുതായി വെഞ്ചരിക്കുന്ന പതിവും പാരമ്പര്യവുമുണ്ട്. ഓരോ രൂപതയുടെയും രൂപതാധ്യക്ഷനാണ് ഇത് നിർവഹിക്കുന്നത്. വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും പൂർണ്ണരാക്കുന്നതിനുമായി, കൂദാശകളിൽ ഈ ആശീർവദിച്ച തൈലമാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ ഒലിവ് എണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് വി. മൂറോൻ തൈലം തയ്യാറാക്കുന്നത്. രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെടുന്ന ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാൻ വൈദികരും വിശ്വാസിപ്രതിനിധികളുമെത്തും.
ഇന്ന് (ബുധൻ) വൈകിട്ട് അഞ്ച് മണിക്ക് പ്രെസ്റ്റണ് കത്തീഡ്രലിൽ വച്ച് രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം (പ്രെസ്ബിറ്റേറിയം) നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വൈദികരുടെ ഈ പ്രാഥമിക സമ്മേളനം. വൈദികസമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങൾ നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന വൈദിക-അല്മായപ്രതിനിധി സംയുക്തസമ്മേളനം ഒരുമിച്ചു ചർച്ചചെയ്യുകയും വിശ്വാസികളുടെ ആത്മീയവളർച്ചയ്ക്കാവശ്യമായ പദ്ധതികൾ വിശകലനം ചെയ്യുകയും ചെയ്യും. പ്രവാസി ജീവിത പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നൽകേണ്ട ആത്മീയകാര്യങ്ങളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.
രൂപതയുടെ ആത്മീയയാത്രയിലെ ഈ സുപ്രധാന ദിവസത്തിൽ എല്ലാവരും ആത്മന പങ്കുചേരണമെന്നും നാളെ നടക്കുന്ന വി. കുർബാനയർപ്പണത്തിൽ രൂപതയിലെ എല്ലാ വിശ്വാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. വി. കുർബാനയിൽ പങ്കെടുക്കാൻ വരുന്ന ബഹു. വൈദികർ തിരുവസ്ത്രം കൊണ്ടുവരേണ്ടതാണ്. വി. കുർബാനയ്ക്കു ശേഷം നടക്കുന്ന അജപാലന ആലോചനായോഗം (Pastoral consultation meeting) നടക്കുന്ന നൂർ ഹാളിനു സമീപമായിരിക്കും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് (Noor Hall, Noor street, Preston, PR1 1QS). വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് പേയ്മെന്റ് നടത്തുകയും സ്ലിപ് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. വി. കുർബാന നടക്കുന്ന പ്രെസ്റ്റണ് സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിൻ്റെ വിലാസം: സെന്റ് അൽഫോൻസാ കത്തീഡ്രൽ, സെന്റ് ഇഗ്നേഷ്യസ് സ്ക്വയർ, പ്രെസ്റ്റൻ, PR1 1TT.
ബർമിങ്ഹാം:
പാറമേൽ പണിയപ്പെട്ട സഭ അജയ്യമാണെന്നും നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്നും തിരുവചനം സാക്ഷ്യമാക്കി പ്രഘോഷിച്ചുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ.
പരിശുദ്ധാതമാവ് നയിക്കുന്ന സഭയെക്കുറിച്ചുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിൻെറ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോ ടീനേജ് കൺവെൻഷനുകളും.
നന്മതിന്മകളുടെ തിരിച്ചറിവിൻെറയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു .
സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം 07859890267