Spiritual

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റ്‌നാം Racecourse സെന്ററില്‍ വെച്ച് ഒക്ടോബര്‍ 28ന് നടക്കും. സഭയിലെ ഒരോ കുടുംബവും ദൈവവചനം ശ്രവിച്ച് വിശുദ്ധിയിലേക്കും ദൈവകൃപയിലേക്കും നയിക്കുന്നതിനായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡറക്ടറുമായ ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായിലച്ചനാണ്. അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ ഈ റിജയണിന്റെ ഒരോ കുടുംബത്തിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന ഈ പുതു ദിവസത്തിലേക്ക് വളരെയധികം ഒരുക്കത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സുവിശേഷകന്റെ വേല അത്യന്തം തീക്ഷണതയോടെ തന്റെ രൂപതയില്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍. പിതാവിന്റെ സാന്നിധ്യവും അതുപോലെ തന്നെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നവസുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍മാനും സെഹിയോന്‍ യു.കെയുടെ ഡറക്ടറുമായ സോജി ഓലിക്കലും മറ്റു വൈദികരുടെ സാന്നിധ്യവും കണ്‍വെന്‍ഷനിലുണ്ടായിരിക്കും.

ഒക്ടോബര്‍ 28 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ജപമാല, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകീട്ട് 5 മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ക്കായി അനുരജ്ഞന ശുശ്രൂഷയ്ക്കും സ്പിരിച്യൂല്‍ ഷെയറിംഗിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ദൈവം ഒരോരുത്തരുടെയും ഉള്ളില്‍ വിതച്ചിരിക്കുന്ന ദൈവവചനമാകുന്ന വിത്ത് പ്രാര്‍ത്ഥിച്ച് വളര്‍ത്തി 100 മേനി വിളവാക്കുവാനുള്ള ഒരവസരമായി ഈ കണ്‍വെന്‍ഷനെ കണ്ട് റീജിയണിലെ ഒരോ കുടുംബവും അനുഗ്രഹം പ്രാപിക്കുവാന്‍ റീജിയണല്‍ ഡറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടിയും മറ്റു വൈദികരും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്: 07703063836, റോയി സെബാസ്റ്റിയന്‍: 07862701046 എന്നിവരെ ബന്ധപ്പെടുക.

വിലാസം.

Cheltnam Racecourse
Evesham Rd
Prestbury
GL 50 4SH

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.

എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ബര്‍മിംഗ്ഹാം: വചനാഭിഷേകത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും പുത്തന്‍ കാലത്തിന് ഇന്ന് ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ഏകദിന വചനവിരുന്നിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കവന്‍ട്രി റീജിയണിലുള്ള വിശ്വാസികള്‍ക്കായി ഒരുക്കുന്ന ആദ്യദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. ഉച്ചയ്ക്ക് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യും. വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സ്തുതിഗീതങ്ങള്‍ തുടങ്ങിയവയും വിശ്വാസികള്‍ക്ക് നവ്യാനുഭവമാകും. കവന്‍ട്രി റീജിയണില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും വി.കുര്‍ബാന കേന്ദ്രങ്ങളിലെ അംഗങ്ങളും ഈ ഏകദിന കണ്‍വെന്‍ഷനിസല്‍ സംബന്ധിക്കും. റവ.ഫാ.ടെറിന്‍ മുള്ളക്കര കണ്‍വീനറായുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്.

21-ാം തിയതി ഞായറാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ മദര്‍വെല്‍ സിവിക് സെന്ററില്‍ വെച്ച് ഗ്ലാസ്‌ഗോ റീജിയണിന്റെ ഏകദിന കണ്‍വെന്‍ഷന്‍ നടക്കും. എല്ലാ ദിവസങ്ങളിലും കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

പരിത്രാണായ സാധൂനാം
വിനാശായചഃ ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ…

പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

ആധുനിക ലോകം ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് യുക്തി അടിസ്ഥാനമാക്കിയപ്പോള്‍ ധാര്‍മികത മറയാക്കി മനുഷ്യര്‍ മദംപൊട്ടിയ മതങ്ങളെ വളര്‍ത്തിക്കൊണ്ടേയിരുന്നു. മൂല്യശോഷണം സംഭവിച്ചവര്‍ ധാര്‍മികത മറയാക്കി മതങ്ങളും മതപ്രവാചകന്‍മാരും എന്ന പേരില്‍ അധികാരത്തിന്റെയും ദുര്‍നടപ്പുകളുടെയും രാജകീയ സിംഹാസനങ്ങളില്‍ വാഴുന്നു. നിരന്തരം തങ്ങളുടെ അടിമകളെ സൃഷ്ടിക്കുന്നു. All religious leaders are not spiritual leaders എന്ന വാചകം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശരിവെക്കുന്നതാണ് ആധുനികതയുടെ മതസംസ്‌കാരം. ജീവനില്ലാത്ത, പ്രകാശം നഷ്ടപ്പെട്ട, ചൈതന്യം കുടികൊള്ളാത്ത ആലയങ്ങളും അനുഷ്ഠാനങ്ങളും നവയുഗ ധാര്‍മികതയുടെ മൂര്‍ത്തീഭാവങ്ങളാണ്. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്ത് ധരിക്കാം, എന്ത് ഭക്ഷിക്കാം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീതി രഹിത സംസ്‌കാരത്തിന്റെ വക്താക്കളായി അനുദിനം മാറുന്നു.

ആത്മീയതയില്‍ ഊന്നിയ ധാര്‍മികതയും മതവിശ്വാസവുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ആത്മീയതയുടെ അടിസ്ഥാനം നമ്മളുടെ ശൂന്യവല്‍ക്കരണമാണ്. സ്വയം ഇല്ലാതാകുന്നതാണ്. ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ച യേശുവും നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞ മറിയവും നിനക്കുവേണ്ടി ഞാന്‍ മരിക്കാം എന്നു പറഞ്ഞ മാക്‌സ്മില്യന്‍ കോള്‍ബയും അഹിംസയുടെ അവസാന വാക്കായ ബുദ്ധനും നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവുമെല്ലാം ആത്മീയ പ്രകാശം അതിന്റെ പൂര്‍ണ്ണതയില്‍ മാനവരാശിക്ക് പകര്‍ന്നവരാണ്.

ഒരാളെ അയാളുടെ കുറവുകളോടെ സ്വീകരിക്കുമ്പോള്‍, അംഗീകരിക്കുമ്പോള്‍ ആത്മീയത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നു. സ്വയം ശൂന്യവല്‍ക്കരിക്കപ്പെടുന്ന നിയതിയില്‍ അലിഞ്ഞ് ഒന്നാകുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. നമുക്കു ചുറ്റും നമ്മുടെ അനുദിന ജീവിതങ്ങളില്‍ ആത്മീയ പ്രകാശ സാധ്യതകള്‍ നിരവധിയുണ്ട്. ജീവിതപങ്കാളിയില്‍, കുട്ടികളില്‍, തൊഴില്‍മേഖലകളില്‍, സുഹൃദ്ബന്ധങ്ങളില്‍ പ്രകാശം പരത്തുന്നവരാകാം. നമ്മുടെ പാരമ്പര്യങ്ങളോ നമ്മള്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളോ സമ്പത്തോ സൗഭാഗ്യങ്ങളോ ഒന്നിനും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനം. അവനവന്റെ ഉള്ളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ആത്മീയതയുടെ അടിസ്ഥാനം. അപ്പോള്‍ കുടുംബങ്ങള്‍ കുര്‍ബാനയാകും. നിസ്‌കാരങ്ങള്‍ നിയതിയാകും. പ്രാര്‍ത്ഥനകള്‍ പരിമളം പരത്തും. കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അവര്‍ പറയും അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം തന്നെയായിരുന്നു സന്ദേശം.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ടെന്‍ഹാം കത്തോലിക്കാ ചര്‍ച്ചില്‍ വച്ച് മാസം തോറും നടത്തപ്പെടുന്ന ലണ്ടന്‍ റീജിയണല്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാനചിന്തകനും, വചന ശുശ്രൂഷകനുമായ ജിജി പുതുവീട്ടില്‍കളം അച്ചന്‍ നയിക്കുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7.30ന് ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. 9 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനപ്രഘോഷണവും ഉണ്ടായിരിക്കും. 10.45 ന് ഇടവേളയ്ക്കു ശേഷം ആരാധന ആരംഭിക്കുന്നതാണ്.

ഈ രാത്രിമണി ആരാധനയില്‍ പങ്കെടുത്ത് ദൈവിക അനുഭവവും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

അന്വേഷണങ്ങള്‍ക്ക്: ജോമോന്‍ 07804691069.

The Most Holyname catholic church ,Oldmill Road ,Ub9 5AR Denham,Uxbridge

സുവിശേഷകന്റെ വേലചെയ്യാനുള്ള നിയോഗം കര്‍ത്താവില്‍ നിന്നും ഏറ്റെടുത്തു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഇടയനായി അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ചുമതലയേറ്റിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ വചനത്തിന്റെ പുതിയ വിത്തുകള്‍ വിതച്ചുകൊണ്ട്, അനുഗ്രഹങ്ങളുടെ, അഭിഷേകങ്ങളുടെ, അത്ഭുതങ്ങളുടെ, രോഗശാന്തികളുടെ മഴപ്പെയ്ത്തിനായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20ന് ബര്‍മിംഗ്ഹാമില്‍ ബഥേലില്‍ ആരംഭിച്ച് യു.കെയിലെ 8 റീജിയനുകളിലായി നടത്തപ്പെടുന്നു.

സഭയെയും സമൂഹത്തേയും വിശുദ്ധിയിലേക്കും ദൈവകൃപയിലേക്കും നയിക്കുവാനായി നടത്തപ്പെടുന്ന ഈ ശുശ്രൂഷകളെ നയിക്കുന്നത് ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്റ്റ്ട്രീസ് ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായില്‍ അച്ചനാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് ആത്മീയ വരങ്ങളും ദാനങ്ങളും പ്രാപിക്കുമെന്നും ധാരാളം മനസാന്തരങ്ങളും, അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും കര്‍ത്താവിന്റെ കൃപയാല്‍ സംഭവിക്കുമെന്നും കരുതപ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നവസുവിശേഷവത്കരണത്തിനുള്ള കമ്മീഷന്‍ ചെയര്‍മാനും സെഹിയോന്‍ യു.കെ ഡയറക്ടറുമായ സോജി ഓലിക്കലച്ചന്‍ ജനറല്‍ കണ്‍വീനറായ സമിതി വിവിധ റീജിയണുകളിലെ ഒരുക്കങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും മേല്‍നോട്ടം വഹിക്കുമ്പോള്‍ ബിര്‍മിങ്ഹാമിലെ ഒരുക്കങ്ങള്‍ ബഹുമാനപ്പെട്ട ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തിലാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായും കണ്‍വെന്‍ഷനിലെ ശുശ്രൂഷകരുടെമേലും ആത്മീയശുശ്രൂഷകളുടെമേലും ധാരാളമായി അഭിഷേകം ചൊരിയപ്പെടുന്നതിനുമായി 12 മണിക്കൂര്‍ ആരാധന ഒക്ടോബര്‍ 18ന് രാവിലെ 10 മണി മുതല്‍ ബെര്‍മിങ്ഹാമിലെ സള്‍റ്റ്‌ലി ഔര്‍ ലേഡി ഓഫ് റോസറി ആന്‍ഡ് സെന്റ് തെരേസ ഓഫ് ലിസീയൂ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഒക്ടോബര്‍ 20 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ചതിരിഞ്ഞു നാലുമണിക്ക് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ഉപവാസത്തിന്റെ ദിവസമായി ഒരുക്കിയിരിക്കുന്നതിനാല്‍ ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല. കുട്ടികള്‍ക്കും അസുഖങ്ങള്‍ കാരണവും മറ്റുകാരണങ്ങളാലും ഭക്ഷണം ഉപേക്ഷിക്കാന്‍ പറ്റാത്തവര്‍ക്കും ആവശ്യമായ ഭക്ഷണവും പാനീയങ്ങളും കൈവശം കരുതേണ്ടതാണെന്ന് സവിനയം ഓര്‍മിപ്പിക്കുന്നു.

ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് എല്ലാവരും സമയത്തിനു തന്നെ എത്തിച്ചേരണമെന്നും വളണ്ടിയേര്‍സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കണ്‍വെന്‍ഷന് വരുമ്പോള്‍ താഴെക്കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

1. കണ്‍വെന്‍ഷന്‍ ഹാളിനോടനുബന്ധിച് ധാരാളം പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ട്. പാര്‍ക്കിംഗ് സംബന്ധിച്ച് വളണ്ടിയേര്‍സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

2. പാര്‍ക്കിങ് സ്ഥലങ്ങളില്‍ അപകടം ഒഴിവാക്കാന്‍ പരിപൂര്‍ണ്ണ ശ്രദ്ധയും വളരെ കുറഞ്ഞ സ്പീഡും പാലിക്കേണ്ടതാണ്.

3. കുട്ടികള്‍ക്ക് വേണ്ട ഭക്ഷണ പാനീയങ്ങള്‍ കരുതേണ്ടതാണ്. കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല

4. ഹാളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക

Address
Bethel Convention Centre
Kelvin Way, Birmingham
B70 7JW

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ പ്രമുഖ തിരുനാളുകളിലൊന്നായ ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജിജി പുതുവീട്ടില്‍കളം, ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഫാ. ജിജി കുര്‍ബ്ബാന മദ്ധ്യേ മാതൃവിശുദ്ധിയും, മാദ്ധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ ഉറവിടവും, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ പരിശുദ്ധ മാതാവിനെ പ്രഘോഷിച്ചു കൊണ്ട് നല്‍കിയ സന്ദേശം തിരുന്നാളിനെ മാതൃ ഭക്തി തീക്ഷണമാക്കി. നമ്മുടെ വേദനകളും പ്രശ്‌നങ്ങളും ഏറ്റവും വലിയ മാദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സമക്ഷം ചേര്‍ത്തു വെച്ചുകൊണ്ടു സാന്ത്വനം തേടാം എന്ന് ജിജി അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹബലി, ലദീഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടത്തപ്പെട്ടു. തിരുന്നാള്‍ കമ്മിറ്റി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ തിരുന്നാളില്‍ പങ്കെടുത്തു.

ജോമോന്‍ കൈതമറ്റം, അജിത് ആന്റണി, പള്ളിക്കമ്മിറ്റി അംഗങ്ങളും തിരുന്നാളിന് നേതൃത്വം വഹിച്ചു.

സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന ദശ ദിന ജപമാല സമര്‍പ്പണം 20 നു ശനിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ചു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും ആഘോഷിക്കുന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഒക്ടോബര്‍ 20 നു ശനിയാഴ്ച ഉച്ചക്ക് 12:30 ന് ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശം, വാഴ്ച്ച, പ്രദക്ഷിണം നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവ നടത്തപ്പെടും. ശുശ്രുഷകളുടെ സമാപനത്തില്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപുരസ്സരം പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിനും, തിരുന്നാള്‍ കമ്മിറ്റിയും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാംസണ്‍ ജോസഫ്: 07462921022
മെല്‍വിന്‍ അഗസ്റ്റിന്‍: 07456281428

St. Hilda R C Church,
9 Breakspear,
Stevenage,
Herts SG2 9SQ.

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്ളാസ്സ് 2018 ഒക്ടോബര്‍ 20 മുതല്‍ 22 വരെ.

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ഫാദര്‍ ഡെസ് കോണലി, ബ്രദര്‍ സേവി ജോസഫ് എസ് ആര്‍ എം യൂ.കെ, എസ് ആര്‍ എം അയര്‍ലണ്ട്, എസ് ആര്‍ എം യൂത്ത് യൂ.കെ ടീം എന്നിവരുടെ നേതൃത്വത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജിഷ ഷാം: 07576013812
സെലിന്‍ സിബി: 07738688139

വിലാസം

സെന്റ് ജോസഫ്,
8 ലിന്ദ്റസറ്റ് റോഡ്,
സൗത്താംപ്റ്റണ്‍,
SO40 7DU.

പ്രസ്റ്റേണ്‍:ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു രൂപതയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ പുറത്തിറക്കി. 2016ല്‍ രൂപത പ്രഖ്യാപിച്ചത് മുതല്‍ രൂപതയുടെ സ്ഥാപനത്തിന്റെയും മെത്രാഭിഷേക ശുശ്രൂഷകള്‍, രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, ഭക്ത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വിവിധ ശുശ്രൂഷകള്‍, ബൈബിള്‍ കണ്‍വെന്‍ഷന്‍, ബൈബിള്‍ കലോത്സവം, തീര്‍ഥാടനങ്ങള്‍, അജപാലന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി ഉള്ള വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയത് മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കലാണ്.

പതിമൂന്നുകാരനായ സിറിയക് ഷൈമോന്‍ തോട്ടുങ്കല്‍ ആണ് ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ എഡിറ്റിങ് ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് പ്രസ്റ്റേണില്‍ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും സമ്മേളനത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.

വീഡിയോ കാണാം.

Copyright © . All rights reserved