Spiritual

ബര്‍മിങ്ഹാം: വലിയ നോമ്പിന്റെ വ്രതശുദ്ധിയിയില്‍ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍. വിശുദ്ധവാരത്തിന്റെ സമര്‍പ്പണത്തിലേക്ക് സ്വയം ഒരുങ്ങാന്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് നടക്കും. ആത്മാഭിഷേക ശുശ്രൂഷയുമായി അബര്‍ഡീന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. കീത്ത് ഹെരേര, പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, പ്രശസ്ത നവമാധ്യമം പ്രവാചക ശബ്ദം കാത്തലിക് ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും ആത്മീയ ശുശ്രൂഷകനുമായ ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവരും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കുചേരും.

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും കുട്ടികള്‍ക്കായി ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ഈസ്റ്റര്‍ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോ തവണയും പങ്കുവെയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണയും പ്രത്യേക കുരിശിന്റെ വഴി ഉണ്ടായിരിക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 13ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍ 07506 810177, ഷാജി 07878149670, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും കുറിച്ചുള്ള പൊതുവിവരങ്ങള്‍ക്ക്;
ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബിജു എബ്രഹാം 07859 890267

ന്യൂസ് ഡെസ്ക്

ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും ഏപ്രില്‍ മാസം പതിമൂന്നാം തീയതി സന്ധ്യ നമസ്‌കാരത്തോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് രേവേര്‍ന്റ് ഫാദര്‍ ആശു അലക്‌സാണ്ടര്‍ ബെല്‍ജിയം നേതൃത്വം നല്‍കുന്നതാണ്.

കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ പതിനാലാം തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്‌ഗോയില്‍ ഉള്ള
സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

ഏപ്രില്‍ പതിനേഴാം തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപന ത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ആരംഭിക്കും.

ലോക ജനത മുഴുവനെയും പാപപരിഹാരാര്‍ത്ഥം കാല്‍വരിയില്‍ യാഗമായി തീര്‍ന്നു യേശുവിന്റെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രില്‍ മാസം 19 ആം തീയതി രാവിലെ എട്ട് മണിമുതല്‍ നടത്തപ്പെടുന്നു.

ലോകജനത മുഴുവന്‍ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ തിരുകര്‍മ്മങ്ങള്‍ ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 5:00 മുതല്‍ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഇലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.

ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം.

St. John the Evangelical Church,
23 Swindon Road,
Glasgow G69 6 DS.

ഇടവകയ്ക്ക് വേണ്ടി,
റവ, ഫാദര്‍ ടിജി തങ്കച്ചന്‍- വികാരി, ഫോണ്‍ നമ്പര്‍-07404730297.
സുനില്‍ കെ ബേബി- ട്രസ്റ്റി, ഫോണ്‍ നമ്പര്‍-07898735973.
തോമസ് വര്‍ഗീസ്- സെക്രട്ടറി, ഫോണ്‍ നമ്പര്‍-07712172971

ബര്‍മിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷി ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ് :07388 326563

വിലാസം

ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ വാര്‍ഷിക ധ്യാനം ഇന്ന് തുടങ്ങും. ഏപ്രില്‍ 7 ഞായറാഴ്ച സമാപിക്കുന്ന ധ്യാനത്തില്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കലും CMC സിസ്റ്റേഴ്‌സും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ധ്യാനത്തിന്റെ സമയക്രമങ്ങള്‍;
വെള്ളി- വൈകിട്ട് 5 മുതല്‍ 9 വരെ
ശനി- ഉച്ചകഴിഞ്ഞ് 2 മുതല്‍ 9വരെ
ഞായര്‍- ഉച്ചയ്ക്ക് 1.30 മുതല്‍ 9 വരെ.

പ്രശസ്ത വചന പ്രഘോഷകനും കേരള കരിസ്മാറ്റിക് മൂവ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍ നയിക്കുന്ന ധ്യാനത്തില്‍ പ്രസ്റ്റണ്‍ CMC കോണ്‍വെന്റിലെ ബഹു.സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ക്ലാസ്സുകള്‍ പ്രത്യേകം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.മാത്യു മുളയോലില്‍ ക്ഷണിക്കുന്നു.

വിലാസം:

St. LEONARD’s CHURCH
93. EVIRINGHAM ROAD
SHEFFIELD
S5 7LE.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു മാത്യു: 07828 283353.

ഇംഗ്ലണ്ടിലെ സാംസ്‌ക്കാരിക നഗരം എന്നറിയപ്പെടുന്ന ലെസ്റ്ററിനു ഇത് അഭിമാന നിമിഷം. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ടുള്ള രണ്ട് നവവിശേഷങ്ങള്‍ക്കാണ് ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സാക്ഷ്യമായിരിക്കുന്നത്. ലെസ്റ്ററിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കൂട്ടായ്മ വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ആയി ഏപ്രില്‍ 28 ന് ഉയര്‍ത്തപ്പെടുന്നു അവയ്ക്കു മോഡി വര്‍ധിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളി ല്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി ലെസ്റ്ററിന്റെ സ്വന്തം ജോര്‍ജ് അച്ഛനെ പുതിയ വികാരി ജനറലായി ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ഇനി മുതല്‍ വെരി റവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ആയി അറിയപ്പെടും.

മിഷന്‍ ഉദ്ഘാടന ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മിഷന്‍ ഉദ്ഘാടന വിജയത്തിനായി സുദീര്‍ഘമായ കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പാരിഷ് ഹാളില്‍ ഒത്തുകൂടിയ കമ്മിറ്റി പുരോഗതികള്‍ വിലയിരുത്തി. എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന വിശാലമായ കാര്‍ പാര്‍ക്കാണ് ഒരുക്കുന്നത്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് ലെസ്റ്റര്‍ ന്യൂ കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാമെന്നുള്ളത് മറ്റൊരു സവിശേഷതയാണ്.

 

ഏപ്രില്‍ 28ന് ഉച്ചതിരിഞ്ഞ് 03:30 ന് അഭിവന്ദ്യ പിതാക്കന്മാരായ The Rt Rev Patrick Joseph McKinney the Bishop of Nottingham, The Rt Rev Joseph Srampickal the Bishop of Syro-Malabar Eparchy of Great Britain എന്നിവര്‍ക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയ അങ്കണത്തില്‍ സ്വീകരണം ഒരുക്കുന്നതോടെ മിഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നു. മിഷന്‍ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം ഫുഡ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ലെസ്റ്ററിലെ മിഷന്‍ ഉദ്ഘാടനം ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ വിശ്വാസ സമൂഹം

മിഷൻ ഉദ്‌ഘാടന  കമ്മിറ്റി

Mother of God Roman Catholic Church
Greencoat Road
Leicester
Leicestershire
LE3 6NZ

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വെച്ച് വിശുദ്ധ വാര ശുശ്രുഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു. ലൂട്ടന്‍, സ്റ്റീവനേജ്, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധവാര ശുശ്രുഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍ 18 നു വ്യാഴാഴ്ച്ച പെസഹാ ആചരണ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ യേശു തന്റെ ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ ശേഷം അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും, അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും.

ഏപ്രില്‍19 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 11:00 മണിക്കു ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, ദുംഖവെള്ളി അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 20 നു ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മ്മികത്വം വഹിച്ച് ഉയിര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതും പാരീഷംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുന്നാളിന്റെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതുമാണ്.

വിശുദ്ധ വാര ശുശ്രുഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവ കുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാനും പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക.
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977
ബെന്നി ജോസഫ്-07897308096
ജോസ് ( ലൂട്ടന്‍)-07888754583

വിശുദ്ധവാര ശുശ്രുഷകളുടെ സമയ ക്രമം.
പെസഹാ വ്യാഴം: 18.04.201-13:00-16:00
ദുംഖ വെള്ളി: 19.04.2019-11:00-14:00
ഈസ്റ്റര്‍ വിജില്‍ 20.04.2019-12:00-14:30

പള്ളിയുടെ വിലാസം.
സെന്റ് ജോസഫ്‌സ്, ബെഡ്വെല്‍ ക്രസന്റ്, എസ് ജി1 1എന്‍ ജെ

ക്രോയിഡന്‍; മലയാളി കുടിയേറ്റത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട കഥകള്‍ പറയാന്‍ പ്രാപ്തമായ ലണ്ടനിലെ ഉജ്വലമായ പ്രദേശം. നന്മയുടെയും കരുണയുടെയും ആദിത്യ മര്യദയുടെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ രചിച്ച ക്രോയ്ഡനിലെ ഹൈന്ദവ സമൂഹം ഈ വരുന്ന ജൂണ്‍ മാസം 9 നു ഞായറാഴ്ച വൈകീട്ട് രണ്ടു മണിമുതല്‍ രാത്രി 9 മണിവരെ മറ്റൊരു ചരിത്ര നിര്‍മ്മിതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദര്‍ശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന് ആതിഥ്യം വഹിക്കാന്‍ ക്രൊയ്ഡന്‍ ഹിന്ദു സമാജതോടൊപ്പം ജനങ്ങളും തയ്യാറായി കഴിഞ്ഞു. പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്ന ‘സത്യമേവ ജയതേ’ പദ്ധിയുടെ ഭാഗമാണ് ഹിന്ദു ധര്‍മ്മ പരിഷത്ത്.

ചെറുതും വലുതുമായ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരിപാടിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ക്രോയ്ഡന്‍ ഹിന്ദു സമാജം ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകള്‍ കൂടാതെ തെക്കന്‍ ഇംഗ്ലണ്ടിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദു സമാജങളുടെയും പ്രാദ്ധിനിത്യം ഹിന്ദു ധര്‍മ്മ പരിഷത്തില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പടെ നിരവധി പേരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദി തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. പരിപാടിയുടെ പൂര്‍ണമായ നടത്തിപ്പും ക്രോയിഡണ്‍ ഹിന്ദു സമാജം ചെയ്യുമ്പോള്‍ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷന്‍ ആണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവര്‍ത്തനം നടത്തുന്ന ക്രോയിടന്‍ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ സമൂഹത്തിന് മുന്നില്‍ ഒരു മാതൃകയാണ്. തുടക്കം മുതല്‍ തന്നെ പരസ്പര സഹകരണം പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന അപൂര്‍വം കൂട്ടായ്മകളില്‍ ഒന്നാണ് ക്രോയ്ഡണ് ഹിന്ദു സമാജം. യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന രീതിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടത്തുക.

ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുത്ത് കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തികള്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. പങ്കെടുക്കുന്നവരുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി നടത്തുന്ന രജിസ്ട്രേഷന്‍ നിര്‍ബന്ധം ആണ്. വേദി ലഭിക്കുന്ന മാത്രയില്‍ തന്നെ രജിസ്ട്രേഷന്‍ നടത്തേണ്ട ലിങ്ക് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
07979352084, 07932635935

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള മിഷനുകളിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 7ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നല്‍കുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, കുമ്പസാരം, ആരാധനാ, വി.കുര്‍ബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ – 07714380575
ജോബി വര്‍ഗ്ഗീസ് – 07825871317

ദേവാലയത്തിന്റെ വിലാസം:-
St. Hildas RC Church,
66 Kenworty Lane,
Northenden,
M22 4 EF.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റെവ. ഡോ. തോമസ് പറയടിയില്‍ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.

പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി റെവ. ഫാ. ബാബു പുത്തെന്‍പുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.

നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മാഞ്ചസ്റ്റര്‍, വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപതാ നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.

റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘കുടുംബവിജ്ഞാനീയ’ത്തില്‍, ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്റ് ഇന്‌സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.

2015 ല്‍ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശ്ശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശ്ശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗ്ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്‌ളൂര്‍ ജീവാലയ, താമരശ്ശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved