Spiritual

പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിത വിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

സിബി മൈക്കിള്‍: 7931 926564
ബെര്‍ളി തോമസ്: 07825 750356

സി.ഗ്രേസ് മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന് കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറും ഒരു വേദിയല്ല ഈ കലോത്സവം. മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങള്‍ കൂടിയാണിത്. ദി ക്രിപ്റ്റ് സ്‌കൂളില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 23 ആണ്.

മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മറ്റു വിവരങ്ങളും www.smegbbiblekalolsavam.comല്‍ ലഭ്യമാണ്. ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങള്‍, മിതമായ നിരക്കില്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി കലോത്സവം സംഘാടകര്‍ അറിയിച്ചു.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതിയ തലമുറയില്‍ വളര്‍ത്തുവാനുമുള്ള ഒരവസരമായി ഈ കലോത്സവത്തിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക

ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 078627010146

അഡ്രസ്

The Crypt School
Podsmead
Gloucester
GL2 5AE

ജെഗി ജോസഫ്

മരിയന്‍ മിനിസ്ട്രിയുടെ പ്രശസ്ത പ്രസിദ്ധീകരണമായ മരിയന്‍ ടൈംസ് ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും വായിക്കാം. മരിയന്‍ ടൈംസ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ അണിയറയില്‍ തയ്യാറാവുകയാണെന്ന് മരിയന്‍ മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്കും മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജും പറഞ്ഞു. കത്തോലിക്കാ സഭാ വാര്‍ത്തകളോടൊപ്പം മരിയന്‍ സ്പെഷ്യല്‍ ലേഖനങ്ങളും ഫീച്ചറുകളും കുടുംബഭദ്രതയ്ക്ക് സഹായിക്കുന്ന ചിന്തകളും ക്രൈസ്തവാരൂപിയില്‍ വളര്‍ന്നു വരുന്നതിനുപകരിക്കുന്ന പംക്തികളും പ്രാര്‍ത്ഥനകളും എല്ലാം അടങ്ങുന്നതായിരിക്കും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ളടക്കം ഉള്‍ക്കൊള്ളിച്ച് രൂപകല്‍പന ചെയ്യുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍ ഒക്ടോബര്‍ മാസത്തില്‍ വായനക്കാരുടെ മുന്നിലെത്തും.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കുന്നതാണ്.

ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069 ; ഷാജി വാഡ്ഫോര്‍ഡ് : 07737702264

പള്ളിയുടെ വിലാസം.
The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.

ജെഗി ജോസഫ്

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ സെപ്റ്റംബര്‍ മാസം 14ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ജിന്‍സന്‍ മുട്ടത്തുകുന്നേലും ബ്രദര്‍ ചെറിയാന്‍ സാമുവലും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് & വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്

Venue: Virgofidelis, 147 Central Hill, SE19 1RS, London

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്സ് ആയ സി. സിമി ജോര്‍ജ്ജ് (07435654094). മി. ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടാം.

സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തി നിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു.

രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതയിലെ പ്രമുഖരായ വൈദികര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.

സെപ്റ്റംബര്‍ പതിമൂന്നിന് (വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നതായിരിക്കും. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

വിലാസം
ST.JOSEPHS CHURCH,
SUNDERLAND,
SR4 6HP.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

              

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനയ്ക്കലച്ചനും, ജോസഫ് എടാട്ട് അച്ചനും, ആന്റണി പറുങ്കമാലിലച്ചനും നയിക്കുന്ന താമിസിച്ചുള്ള കടുംബ നവീകരണ ധ്യാനം. സെപ്റ്റംബര്‍ 14, 15, 16 തിയതികളിലാണ് ധ്യാനം. മലയാളത്തിലുള്ള ധ്യാനം രാവിലെ 8.30ന് (ഞായര്‍) വൈകുന്നേരം 4.30ന സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാന കേന്ദ്രത്തില്‍ ചെയ്യാവുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സിംഗിനപം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്;

Fr. Joseph Edattu VC: 07548303824, 01843586904, 0786047817
E-mail: [email protected]

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 രാവിലെ 10 മുതല്‍ 14 വൈകീട്ട് 4 വരെ.

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി, ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. സീറ്റുകള്‍ പരിമിതം മാത്രം.

എല്ലാവരെയും യേശു നാമത്തില്‍ ധ്യാനത്തിന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജോസഫ് ലോനപ്പന്‍: 0788669237
ഷോബു ഫെര്‍ണാണ്ടസ്: 07737451962

വിലാസം:

സെന്റ് ജോസഫ്,
8 ലിന്ദ്റസറ്റ് റോഡ്,
സൗത്താംപ്റ്റണ്‍,
SO40 7DU.

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്, ഒക്ടോബര്‍ 6ന് ആരംഭിക്കുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ഫാ. ടോമി ഏടാട്ടിനോടപ്പം സീറോ മലബാര്‍ ലിന്‍ റീജിയന്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട സാജു പിണക്കാട്ട് അച്ചനും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച്, ദിവ്യബലി, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും അവസാനിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്. 07460499931

RECENT POSTS
Copyright © . All rights reserved