സോണി കല്ലറയ്ക്കല്
12 വയസുകാരി എഴുതിയ പാട്ടിന് സംഗീത സംവിധാനം നിര്വ്വഹിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുകയാണ്. 12 വയസുള്ള ജീന ജോണ്സണ് എന്ന എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി എഴുതിയ ‘നിന്നെ മാത്രമായി കാണുമ്പോള്’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനമാണ് പ്രവാസി മലയാളിയായ എബി വെട്ടിയാര് ഏറ്റെടുത്ത് സംഗീത സംവിധാനം നിര്വ്വഹിച്ച് ആല്ബമാക്കുന്നത്. ജീന എഴുതിയ ഗാനം അവിചാരിതമായി എബിയുടെ കൈയ്യില് എത്തുകയായിരുന്നു. തന്റെ ഇഷ്ട മേഖലയായ സംഗീത ലോകത്ത് ഇത്രയൊക്കെ ആകാന് സാധിച്ചത് തന്റെ കഷ്ടപ്പാടും ദൈവ കൃപയുമാണെന്ന് തിരിച്ചറിയുന്ന എബിയ്ക്ക് ആ കൊച്ചു കലാകാരിയെ അവഗണിക്കാന് സാധിച്ചില്ല.
മുന്പ് യാതൊരു പരിചയവുമില്ലാതിരുന്നിട്ടും വളരാനുള്ള ആഗ്രഹത്തോടെ പാട്ടുമായി തന്നെ സമീപിച്ച ജീനയെ കൈവിടാന് എബിക്ക് മനസില്ലായിരുന്നു. തന്റെ കുട്ടിയെപ്പോലെ ജീനയെയും ഏറ്റെടുക്കുകയായിരുന്നു. ഈ മേഖലയില് വളര്ന്നുവരാന് താന് അനുഭവിച്ചിട്ടുള്ള യാതനകള് എന്നും ഓര്മ്മയില് സുക്ഷിക്കുന്ന എബി വെട്ടിയാര് ഈ ബാലികയ്ക്ക് ഒരു മാര്ഗ്ഗ ദീപമാകാന് മുന്നിട്ട് ഇറങ്ങുകയായിരുന്നു. പലരും സ്വയം വളരാന് ആഗ്രഹിക്കുന്ന കാലത്താണ് എബിയെന്ന അനുഗ്രഹീത കലാകാരന് ഈ കൊച്ചുകലാകാരിയെയും പ്രോത്സാഹിപ്പിക്കാന് തുനിഞ്ഞത്. ദൈവം തരുന്ന അനുഗ്രഹങ്ങളും താലന്തുകളും കൂട്ടിവെയ്ക്കാനുള്ളതല്ല. മറിച്ച്, മറ്റുള്ളവര്ക്ക് പകര്ന്നു കൊടുക്കാനാണെന്ന് എബി എന്നും വിശ്വസിക്കുന്നു. അത് ഈ കൊച്ച് വിദ്യാര്ത്ഥിനി ആയതില് എബിക്ക് ഏറെ സന്തോഷം.
കുവൈറ്റ് പ്രവാസി മലയാളിയായ എബി വെട്ടിയാര് നിരവധി ഗാനങ്ങള് എഴുതി സംഗീത സംവിധാനം നിര്വ്വഹിച്ചിട്ടുണ്ട്. അതില് പലതും പ്രശസ്തമായ മാരാമണ് കണ്വന്ഷനുകളിലൊക്കെ ആലപിച്ചു വരുന്നു. കനിവിന് നാഥന്, പുല്ക്കൂട്ടിലെ രാജകുമാരന്, ദൈവമേ കൈതൊഴാം, കരഞ്ഞു പ്രാര്ത്ഥിച്ചാല് കനിവോടോടി വരും, ഒരിക്കലും തീരാത്ത സ്നേഹം തുടങ്ങിയ നിരവധി ക്രിസ്ത്യന് ഹിറ്റ് ആല്ബങ്ങളുടെ വരികള്ക്ക് രചനയും സംഗീത സംവിധാനവും നിര്വ്വഹിച്ചിരിക്കുന്നത് എബി വെട്ടിയാര് തന്നെ. ജീന ജോണ്സണ് എഴുതിയ ഗാനം ‘കൂട്ടാണെനിക്കെന്നുമീശോ’ എന്ന പേരില് അല്ബമായാണ് പുറത്തിറങ്ങുന്നത്. ‘നിന്നെ മാത്രമായ് കാണുമ്പോള്…എന്നുള്ളില് നിറയുന്നും സംഗീതം എന്ന ജീനയുടെ അനുഗ്രഹിത വരികള് ആലപിച്ചിരിക്കുന്നത് സംഗീത ലോകത്ത് മാധൂര്യം മേറും സ്വരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള് കീഴടക്കിയ കുഞ്ഞുവാനമ്പാടി ഇസ്സകുട്ടിയാണ്. keys – വി.ജെ.പ്രതീഷ്, Mix Mastering ജിന്റോ ഗീതം. ഇരിങ്ങാലക്കുട നടവരമ്പാ ചെങ്ങിനിയാടന് വീട്ടില് ജോണ്സണ്ന്റെയും ജോളി ജോണ്സിന്റെയും പുത്രിയാണ് കുമാരി ജീന ജോണ്സണ്.
ഡിവൈന് ധ്യാന കേന്ദ്രത്തിലെ പ്രമുഖ ധ്യാനഗുരു ആന്റണി പറങ്കിമാലില് അച്ചന് നയിക്കുന്ന ആന്തരി സൗഖ്യ ധ്യാനം ആഗസ്റ്റ് 17,18,19 തിയതികളില് ബെല്ഫാസ്റ്റില് സെയിന്റ് ബെര്ണാടറ്റീസ് പള്ളിയില് വെച്ച് നടത്തപ്പെടുന്ന കാര്യം എല്ലാവരെയും സന്തോഷപൂര്വം അറിയിച്ചു കൊള്ളുന്നു. ഈ സുവര്ണ്ണാവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കാന് എല്ലാവരേം സ്നേഹപൂര്വം ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്.
Monsignor Antony Perumayan -07821139311
Fr. Joseph Karukayil -07850402475
Fr.Paul Morely. 07759998317
വിലാസം
St.Bernadettes Chur-ch
Rosetta Roa-d,
Belfast,
BT6 0LU
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ എട്ട് റീജിയണുകളിലായി നടന്നു വന്നിരുന്ന ഒരുക്കധ്യാന ശുശ്രൂഷകള് ജൂണ് 14ന് വ്യാഴാഴ്ച്ച ബര്മിങ്ഹാമിലെ നോര്ത്ത്ഫീല്ഡ് പള്ളിയില് വെച്ച് വൈകുന്നേരം 5.30ന് നടക്കുന്ന ശുശ്രൂഷകളോടെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്, ബ്രദ. സന്തോഷ് കരിമത്ര എന്നിവരാണ് ശുശ്രൂഷകള് നയിക്കുന്നത്.
ഒക്ടോബര് 20 ശനിയാഴ്ച്ച ബര്മിങ്ഹാമിലെ ബെലേല് കണ്വെന്ഷന് കേന്ദ്രത്തില് ആരംഭിച്ച് ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ വിവിധ റീജയണുകളിലായി ബഹുമാനപ്പെട്ട സേവിയര് ഖാന് വട്ടായില് അച്ചന് നേതൃത്വം നല്കി നടത്തുന്ന രൂപത ബൈബിള് കണ്വെന്ഷന് (അഭിഷേകാഗ്നി 2018) വിജയിപ്പിക്കുന്നതിനായി പ്രാര്ത്ഥിക്കുവാനും പരിശുദ്ധാത്മാവിനാല് നിറയുവാനുമായി കൊവെന്ററി റീജിയണിലെ എല്ലാവരെയും കണ്വെഷന് ഒരുക്കങ്ങള്ക്ക് നേതൃത്വം നല്കുന്ന ബര്മിങ്ങഹാം സീറോമലബാര് ചാപ്ലയിന് റവ. ഫാ. ടെറിന് മുള്ളക്കര സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു. കൈക്കാരന്, കുടുംബ കൂട്ടായ്മ ഭാരവാഹികള്, മതാധ്യാപകര്, വിവിധ ആത്മീയ ശുശ്രൂഷകള്ക്കും സംഘടനകള്ക്കും നേതൃത്വം നല്കുന്നവര്, വിമണ്സ് ഫോറം ഭാരവാഹികള് എന്നിവര് നിര്ബന്ധമായും പങ്കെടുക്കണമെന്ന് സ്നേഹപൂര്വ്വം ഓര്മ്മിപ്പിക്കുന്നു.
ജൂണ് 14 വ്യാഴാഴ്ച്ച 5.30ന് വിശുദ്ധ കുര്ബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകള് 9.30ന് അവസാനിക്കും.
വിലാസം
Our Lady & St Brigid Cathalic Church
63 Frankley Beeches Road, Northfield,
B31 5AB
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്ഒ
ലണ്ടന്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയില് ഒക്ടോബറില് നടക്കാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്വെന്ഷന് ഒരുക്കമായി നടക്കുന്ന പ്രാരംഭ സമ്മേളനങ്ങള് നാലു സ്ഥലങ്ങളില് പൂര്ത്തിയായി. ലണ്ടന്, സൗത്താംപ്റ്റണ്, ബ്രിസ്റ്റോള്, കേംബ്രിഡ്ജ് എന്നിവിടങ്ങളില് നടന്ന സായാഹ്ന കണ്വെന്ഷനുകള്ക്ക് റവ.ഫാ. ടെറിന് മുള്ളക്കര, റവ. ബ്ര. സന്തോഷ് കരുമത്ര, ശ്രീ.സണ്ണി തുടങ്ങിയവര് നേതൃത്വം നല്കി. എല്ലാ സ്ഥലങ്ങളിലും വൈകിട്ട് 5.30 മുതല് 9.30 വരെയാണ് ശുശ്രൂഷകള് ക്രമീകരിച്ചിരുന്നത്.
വി.കുര്ബാന, ആരാധനാസ്തുതിഗീതങ്ങള്, മധ്യസ്ഥപ്രാര്ത്ഥനകള്, എന്നിവയ്ക്കൊപ്പം വചനശുശ്രൂഷയും ഒരുക്കിയിരുന്നു. അതാതു റീജിയണിലെ വിവിധ വി.കുര്ബാന കേന്ദ്രങ്ങളില് വിവിധ പ്രാര്ത്ഥനാ ഗ്രൂപ്പുകള്ക്ക് നേതൃത്വം കൊടുക്കുന്നവരും ഒക്ടോബറിലെ അഭിഷേകാഗ്നി ധ്യാനത്തിന് വോളണ്ടിയേഴ്സായി പ്രവര്ത്തിക്കുന്നവരും ആത്മീയമായി ഒരുങ്ങുന്നതിനു വേണ്ടിയാണ് ഈ ഒരുക്കധ്യാനങ്ങള് ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനില് റവ.ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ്, സൗത്താംപ്ടണില് റവ.ഫാ.ടോമി ചിറയ്ക്കല് മണവാളന്, ബ്രിസ്റ്റോളില് റവ.ഫാ.പോള് വെട്ടിക്കാട്ട്, കേംബ്രിഡ്ജില് റവ.ഫാ.ഫിലിപ്പ് പന്തമാക്കല് തുടങ്ങിയവര് സായാഹ്ന കണ്വെന്ഷനുകള്ക്ക് ആതിഥ്യമേകി.
വരുന്ന തിങ്കള്, ചൊവ്വ, ബുധന്, വ്യാഴം, ദിവസങ്ങളിലായി ഗ്ലാസ്ഗോ, പ്രസ്റ്റണ്, മാഞ്ചസ്റ്റര്, കവന്ട്രി എന്നിവിടങ്ങളില് സായാഹ്ന കണ്വന്ഷനുകള് നടക്കും. ശുശ്രൂഷകള്ക്ക് റവ. ഫാ.ജോസഫ് വെമ്പാടുംതറ വിസി, റവ. ഫാ.മാത്യു ചൂരപൊയ്കയില്, റവ. ഫാ. സജിമോന് മലയില്പുത്തന്പുരയില്, റവ. ഫാ.ജെയ്സണ് കരിപ്പായി, റവ. ഫാ. സോജി ഓലിക്കല്, റവ. ഫാ. ടെറിന് മുള്ളക്കര, റവ. ഫാ. സന്തോഷ് കരുമത്ര, ശ്രീ. സണ്ണി തുടങ്ങിയവര് ശുശ്രൂഷകള്ക്ക് നേതൃത്വം നല്കും. എല്ലാ വി.കുര്ബാന കേന്ദ്രങ്ങളില് നിന്നും സാധിക്കുന്നിടത്തോളം ആളുകള് ഈ വചനവിരുന്നില് പങ്കുചേരണമെന്ന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് അഭ്യര്ത്ഥിച്ചു.
കിങ് ലാന്ഡ് റിവൈവല് മിനിസ്ട്രിയുടെ സൂപ്പര് നാച്ചുറല് എന്കൗണ്ടര് 2018 ജൂണ് 16, 17 തീയതികളില് ലെസ്റ്ററില് വെച്ച് നടത്തുന്നു. പാസ്റ്റര് ബാബു വരപുറത്തിന്റെ നേതൃത്വത്തില് പ്രശസ്ത ദൈവസഭയായ അടൂര് ഗ്രേസ് ഫാമിലി ഇന്റര്നാഷണല് മിനിസ്ട്രി യുടെ അമരക്കാരന് പാസ്റ്റര് നിജു മാത്യു വചന പ്രഭാഷണം നടത്തും. ലെസ്റ്റര് വിഗ്സ്റ്റന് കോളേജ് വേദിയാകും. ജൂണ് 16 ന് വൈകുന്നേരം 4 മണി മുതല് 8മണി വരെയും. 17 ന് രാവിലെ 11 മുതല് 2 മണി വരെയും നടക്കുന്ന ആത്മീയ ആരാധനയിലേക്കും വചന പ്രഘോഷണത്തിലേക്കും എല്ലാ ദൈവവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക്: പാസ്റ്റര് ബാബു വരപ്പുറത്ത് 07908792724
വേദിയുടെ വിലാസം :
WIGSTON COLLEGE
STATION ROAD
WIGSTON, LEICESTER
LE18 2DS
സിനോ ചാക്കോ
കാര്ഡിഫ്: ജൂണ് 30ന് നടക്കുന്ന ആറാമത് യൂറോപ്യന് ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങള് പുരോഗമിക്കുന്നതായി ഭാരവാഹികള് അറിയിക്കുന്നു. കാര്ഡിഫിലുള്ള ന്യൂ പോര്ട്ടില് വെച്ചാണ് സംഗമം നടക്കുന്നത്. ക്നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും ഉള്ക്കൊള്ളുന്ന വിവിധ പരിപാടികള് സംഗമത്തിന്റെ ഈ വര്ഷത്തെ പ്രത്യേകതയാണ്, യൂറോപ്പിലെ എല്ലാ ഭാഗത്ത് നിന്നും ക്നാനായ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും.
വിവിധ ഇടവകകളില് നിന്നും കലാപരിപാടികള് അവതരിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള് പുരോഗമിക്കുന്നു. രാവിലെ 8.30ന് വി. കുര്ബാനയോടെ പരിപാടികള് ആരംഭിക്കും. 6 മണിക്ക് സന്ധ്യാ പ്രാര്ത്ഥനയോടെ പരിപാടികള് സമാപിക്കും. സഭയിലെ മെത്രാന്മാരും വൈദികരും സംഗമത്തില് പങ്കെടുക്കുന്നതാണ്. കാര്ഡിഫ് സെന്റ് ജോണ്സ് ക്നാനായ ഇടവകയാണ് ക്നാനായ സംഗമത്തിന് നേതൃത്വം നല്കുന്നത്. ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന് പത്രോസ്, ഫാ. സജി ഏബ്രഹാം, ഏബ്രഹാം ചെറിയാന്, ജിജി ജോസഫ്, ഡോ. മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില് വിവിധ കമ്മറ്റികള് സംഗമത്തിന്റെ നടത്തിപ്പിനായി പ്രവര്ത്തിക്കുന്നു
സന്ദര്ലാന്ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്ഫോന്സമ്മയുടെ തിരുനാള് സന്ദര്ലാന്ഡ് സെ. ജോസഫ്സ് ദേവാലയത്തില് വെച്ച് സെപ്റ്റംബര് 22 ശനിയാഴ്ച ഭക്തിനിര്ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില് രൂപതയിലെ പ്രമുഖരായ വൈദികര് നേതൃത്വം നല്കും. തുടര്ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില് ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും. പ്രദക്ഷിനത്തിനു മാറ്റ് കൂട്ടാന് മുത്തുക്കുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സെ. ഐഡന്സ് അക്കാദമി ഹാളില് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില് നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിതത്വങ്ങളും അണിചേരും. കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാല് സമ്പന്നമായ സായാഹ്നത്തില് സന്ദര്ലാന്ഡ് സീറോ മലബാര് അംഗങ്ങള് അവതരിപ്പിക്കുന്ന കലാപരിപാടികള് കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബര് പതിമൂന്നിന്(വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനില്ക്കുന്ന നാവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള് നേതൃത്വം നല്കുന്നതായിരിക്കും. നോര്ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാര്ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP
നാളെയുടെ യുവത്വം യേശുവില് വളരാന് പതിവുപോലെ ഇത്തവണയും കുട്ടികള്ക്കും ടീനേജുകാര്ക്കുമായി പ്രത്യേക പ്രോഗ്രാം നാളെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് നടക്കും. നൂറുകണക്കിന് കുട്ടികളും ടീനേജുകാരുമാണ് മാതാപിതാക്കളോടോ മറ്റ് മുതിര്ന്നവര്ക്കൊപ്പമോ യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നായി കണ്വെന്ഷനില് എത്തിക്കൊണ്ടിരിക്കുന്നത്. ടീനേജുകാര്ക്ക് പ്രായത്തിന്റെ സവിശേഷതയെ മുന്നിര്ത്തി ‘ഗാര്ഡ് മൈ ലിപ്സ്’ എന്ന പ്രത്യേക പ്രോഗ്രാം നാളെ നടക്കും. ദിവ്യകാരുണ്യ ആരാധന, ലൈവ് മ്യൂസിക് എന്നിവയടങ്ങിയ പതിവ് ശുശ്രൂഷകളും ഉണ്ടായിരിക്കും. സെഹിയോന് യൂറോപ്പ് ഡയറക്ടര് റവ. ഫാ. സോജി ഓലിക്കല് നയിക്കുന്ന കണ്വെന്ഷന് നാളെ ബഥേല് സെന്ററില് നടക്കുമ്പോള് പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേര് സാക്ഷ്യങ്ങള്, പ്രധാനമായും റവ. ഫാ. സേവ്യര് ഖാന് വട്ടായില് നയിച്ച കണ്വെന്ഷനില് അസാധ്യങ്ങള് സാധ്യമായ അനുഗ്രഹ സാക്ഷ്യങ്ങള്, ഇത്തവണ അനേകരുടെ വിശ്വാസജീവിതത്തിന് കരുത്തേകും.
കഴിഞ്ഞ പത്ത് ദിവസത്തെ ഒരുമിച്ചുള്ള ശക്തമായ പ്രാര്ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി സോജിയച്ചന് കണ്വെന്ഷന് നയിക്കും. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത ബിഷപ്പ് മാര്. ജോസഫ് സ്രാമ്പിക്കല് അനുഗ്രഹമേകാന് ഇത്തവണയും കണ്വെന്ഷനില് എത്തിച്ചേരും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്ത്തക മിഷേല് മോറാന് കണ്വെന്ഷനില് പങ്കെടുക്കും. പ്രകടമായ ദൈവപരിപാലനയ്ക്കു പ്രത്യുത്തരമേകി അനേകര്ക്ക് സാക്ഷ്യമാകാന് സെഹിയോനില് മുഴുവന് സമയ ശുശ്രൂഷകയായി മാറിയ സില്വി സാബുവും ഇത്തവണ വചനവേദിയിലെത്തും.
ജൂണ് മാസത്തില് ഈശോയുടെ തിരുഹൃദയ ഭക്തിയില് വിശ്വാസികള്ക്ക് യേശുവില് പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില് പ്രത്യേക മരിയന് റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
മാഞ്ചസ്റ്ററില് നടന്ന എബ്ളൈസ് 2018ന്റെ ആത്മവീര്യത്തില് വര്ദ്ധിത കൃപയോടെ യേശുവില് ഉണരാന് പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതി-യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനായി തയ്യാറെടുക്കുകയാണ്. കണ്വെന്ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന് കുടുംബവും യേശുനാമത്തില് മുഴുവനാളുകളെയും നാളെ ജൂണ് 9ന് രണ്ടാം ശനിയാഴ്ച ബര്മിംങ്ഹാം ബഥേല് സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
വിലാസം.
ബഥേല് കണ്വെന്ഷന് സെന്റര്
കെല്വിന് വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്മിംങ്ഹാം(Near J1 of the M5)
B70 7JW.
കൂടുതല് വിവരങ്ങള്ക്ക്
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന് മാത്യു: 07515 368239
Sandwell and Dudley ട്രെയിന് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില് നിന്നും ഏര്പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്ക്ക്;
ടോമി ചെമ്പോട്ടിക്കല്: 07737935424,
ബിജു എബ്രഹാം: 07859 890267
മാരാരി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. വെട്ടയ്ക്കൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. കഞ്ഞിപ്പാടം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറോടെയാണ് അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപത്തുവച്ച് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി പോകുന്പോഴായിരുന്നു അപകടം. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ.ഫ്രാൻസിസ് രാജു മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും ഫാ.ഫ്രാൻസിസ് രാജു സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.
സണ്ണി അറയ്ക്കല്
സ്പിരിച്വല് റിന്യൂവല് മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്വെന്ഷന് ലണ്ടനില് വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26, 10 മണി മുതല് 2018 ജൂലൈ 28നു വൈകുന്നേരം 4 മണി വരെയാണ് ധ്യാനം. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട ഫാ. ജോസഫ് സേവ്യര്, ബ്രദര് ജോസഫ് സ്റ്റാന്ലി & ബ്രദര് സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില് ആണ് കണ്വെന്ഷന്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം : കത്തോലിക്ക ദേവാലയം: ചര്ച് ഓഫ് ദി അസംപ്ഷന്, 98 മന്ഫോര്ഡ് വെയ്, ചിഗ്വേല്, IG7 4DF
കൂടുതല് വിവരങ്ങള്ക്ക് : സിബി തോമസ് : 07872315685 & സുനില് : 07872315685