Spiritual

ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.

ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു

ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്‌സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.

യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.

ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ നവീകരണ ധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.00ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.00ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക.

Fr. Joseph Edattu VC, Phone: 07548303824, 01843586904, 0786047817

E mail: [email protected]

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St. Augustines Abbey,
St. Augustines Road, Ramsgate, Kent – CT 119 PA

ന്യൂസ് ഡെസ്ക്

മണിമല സെന്റ് ബേസിൽ പള്ളിയുമായി ബന്ധപ്പെട്ട് യുകെ മലയാളിയായ ബോബി ആൻറണി പടിയറ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിമല സെന്റ് ബേസിൽ ചർച്ച് പാരിഷ് കൗൺസിൽ വിശദീകരണം നല്കി. മണിമല സെന്റ് ബേസിൽ പള്ളിയേയും വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് മലയാളം യുകെ ന്യൂസിന് ലഭിച്ച പാരിഷ് കൗൺസിലിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ഇടവക പൊതുയോഗ നിശ്ചയപ്രകാരം ബോബി ആൻറണി പള്ളി നിർമ്മാണത്തിനായി നൽകേണ്ട തുകയായ 1,15,000 രൂപയ്ക്കുള്ള മൂന്നു ചെക്കുകളിൽ ഒന്ന് മടങ്ങിയെന്നും അതിന് പള്ളി 228 രൂപ ബാങ്കിൽ ഫൈനടച്ചെന്നും പാരിഷ് കൗൺസിൽ പറയുന്നു. മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖ തുക അടയ്ക്കാൻ നിർദ്ദേശിച്ചെന്നും സർട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ ചോദിച്ചുവെന്നത് സത്യമല്ല എന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കി.

പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കിയില്ലെന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. യുകെയിലുള്ള പള്ളിയിൽ വച്ച് തന്റെ മകന്റെ ആദ്യകുർബാന നടത്തുന്നതിനായി നൽകുന്നതിനായാണ് ബോബി മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ തന്നെ ചെക്ക് തട്ടിപ്പുകാരനായി ചിത്രീകരിച്ചെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വൻ ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ വിശദീകരണം നല്കിയിരിക്കുന്നത്.

മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയിരിക്കുന്ന വിശദീകരണം ചുവടെ ചേർക്കുന്നു.

മണിമല സെന്റ് ബേസിൽ പള്ളിയേയും ബ. വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ്.

യഥാർത്ഥ വസ്തുതകൾ!

1. ഇടവക പൊതുയോഗ നിശ്ചയപ്രകാരം പള്ളി നിർമ്മാണത്തിന് ബോബി ആൻറണി നൽകേണ്ട വിഹിതത്തിൽ Rs 1,15,000 നുള്ള മൂന്നു ചെക്കുകൾ (HDFC Bank a/c No. 5010006939250 ചെക്ക് No.5 for Rs 25,000 dated 15/8/15, No.6 for Rs 50,000 dated 25/11/15, No.7 for Rs 40,000 dated 15/2/16) ബോബി തന്നെ പള്ളിയിലേല്പിച്ചിരുന്നു. അതിൽ ചെക്ക് നമ്പർ 5 (for Rs 25,000) 31/8/2015 ൽ പള്ളി ബാങ്കിൽ ഏൽപ്പിച്ചു. 5/9/2015 ൽ ആ ചെക്ക് മടങ്ങി. പള്ളിയിൽ നിന്ന് Rs 228 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു. ബാക്കി ചെക്കുകൾ ബാങ്കിൽ നല്കിയില്ല. വിവരങ്ങളെല്ലാം ബോബിയെ യഥാസമയം അറിയിച്ചു.

2. ബോബി മാമ്മോദീസാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖയടയ്ക്കാനായി ഇവിടെ പള്ളിയിൽ ഏല്പിച്ചിരിക്കുന്ന ചെക്കുകളുടെ ഈ അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.

3. അങ്ങനെ അടയ്ക്കണമെങ്കിൽ ഞാൻ ലണ്ടനിൽ ലത്തീൻ പള്ളിയിൽ ഇടവക ചേർന്നു കൊള്ളാമെന്ന് ബോബി പറഞ്ഞു.

4. സർട്ടിഫിക്കറ്റിനായി രണ്ടുലക്ഷം രൂപ ചോദിച്ചു എന്നത് സത്യമല്ല.

5. തുക സമ്മതിച്ച് പള്ളിയിൽ അടച്ച ചെക്കുകളുടെ കാര്യം മാത്രമാണ് ബോബിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മണിമല സെന്റ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ രൂപം.

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും രോഗശാന്തിയും മാനസാന്തരവും പകര്‍ന്നുനല്‍കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാമില്‍ നടക്കും. റവ. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ബര്‍മ്മിങ്ഹാം രൂപത ബിഷപ്പ് റോബര്‍ട്ട് ബയേണ്‍, മേരിവെല്‍ കാത്തലിക് കോളേജ് ഡയരക്ടര്‍ ഫാ.എഡ്വേര്‍ഡ് ക്ലയര്‍ എന്നിവര്‍ക്കൊപ്പം MSFS കോണ്‍ഗ്രിഗേഷന്‍ ഡയറക്ടര്‍ ഫാ. എബ്രഹാം വെട്ടുവേലില്‍, പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടി എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവസാക്ഷ്യങ്ങള്‍ തെളിവാകുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാര്‍ക്കായി ദൈവിക സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സുവിശേഷവുമായി ഫ്രീഡം എന്ന പ്രത്യേക പ്രോഗ്രാം നടക്കും.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 14ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

രാജേഷ് ജോസഫ്

ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി.

5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ  രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ  2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.  ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  സെകട്ടറി  ശ്രി  റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA  ട്രഷറർ ആയി  തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക്  ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്…

 

ജെഗി ജോസഫ്

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് അലേര്‍ട്ടനില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രില്‍ 12, 13 (വ്യാഴം, വെള്ളി) തീയതികളില്‍ ഉച്ചക്ക് 11 മണിക്ക് ആരംഭിച്ചു വൈകുന്നേരം 6 മണിക്ക് സമാപിക്കുന്ന ധ്യാനങ്ങള്‍ക്ക് പ്രശസ്ത വചന പ്രഘോഷകരായ ബ്രദര്‍ സാബു അറുതൊട്ടി, ബ്രദര്‍ ഡൊമിനിക് പി. ഡി, ബ്രദര്‍ തോമസ് സാജ്,എന്നിവര്‍ നേതൃത്വം നല്‍കും. ഗാനശുശ്രൂഷ ബ്രദര്‍ മാത്യു ജോളി നയിക്കും. വിശദ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ശ്രീ. ജോജി 07972878171, ശ്രീ. മാത്യു 07912344516 എന്നിവരുമായി ബന്ധപ്പെടുക.

വിലാസം:

SACRED HEART CHURCH
NORTHALLERTON
THIRSK ROAD
DL61PJ

വിലാസം:
SACRED HEART CHURCH
NORTHALLERTON
THIRSK ROAD
DL61PJ

ബിനു ജോര്‍ജ്

മെയ്ഡ്‌സ്റ്റോണ്‍: ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. മെയ്ഡ്‌സ്റ്റോണിലെ സീറോ മലബാര്‍ വിശ്വാസികള്‍ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ വച്ച് നടത്തപ്പെടുന്നു.

ഉച്ചക്ക് രണ്ടിന് എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ വിശുദ്ധരുടെ രൂപം വെഞ്ചരിപ്പോടെ ആരംഭിക്കുന്ന തിരുന്നാളാഘോഷങ്ങള്‍ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യക്ഷ പ്രഘോഷണമാകും. റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. ടോമി എടാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്കുശേഷം നൊവേനയും, ലദീഞ്ഞും ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും നടത്തപ്പെടും.

തുടര്‍ന്ന് മെയ്ഡ്‌സ്റ്റോണ്‍ ലണ്ടന്‍ റോഡിലുള്ള ചര്‍ച്ച് ഓഫ് ലാറ്റര്‍ -ഡേ സെയ്ന്‍സ് ഹാളില്‍ വച്ച് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം നടക്കും. വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. അതിനു ശേഷം ഇത്തവണത്തെ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. കലാപരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.
പള്ളി ട്രസ്റ്റിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ദൈവാനുഗ്രഹപ്രദമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാനും ആഘോഷപരിപാടികളില്‍ പങ്കു ചേരുവാനും
ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു

തിരുന്നാള്‍ നടക്കുന്ന പള്ളിയുടെ വിലാസം:
The Friars, Aylesford, Kent, ME20 7BX

Contact: 07944067570 (Joshy Anithottathil – Trusty), 07737855752 (Elizabeth Benny – Trusty), 07453633009(Lalichan Joseph – Head Teacher, Sunday School)

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന് തന്റെ പ്രഥമ ഇടയ സന്ദര്‍ശന വേളയില്‍ യു.കെയിലെ മലങ്കര സഭമക്കള്‍ ഹൃദ്യമായ സ്വീകരണവും അനുമോദന സമ്മേളനവും ഒരുക്കുന്നു. ഏപ്രില്‍ 7 ശനിയാഴ്ച, രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് സെന്റര്‍ -സെന്റ് അന്നാസ് ദേവാലയത്തില്‍ വൈദികരും സഭാംഗങ്ങളും ചേര്‍ന്നു അഭിവന്ദ്യ പിതാവിന് ഹൃദ്യമായ സ്വീകരണം നല്‍കും. തുടര്‍ന്ന്, യുകെയിലെയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തോടെ പരിശുദ്ധ സിംഹാസനം മലങ്കര സഭക്കായി യൂറോപ്പില്‍ അപ്പോസ്‌തോലിക് വിസിറ്റേറ്ററിനെ നിയമിച്ചതിന് നന്ദിയായി മാര്‍ തിയോഡോഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെയും, ഇതര സഹോദര സഭകളിലെയും വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.

വിശുദ്ധബലിക്കു ശേഷം നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തില്‍ മലങ്കര സഭയുടെ യു. കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, സീറോ മലബാര്‍ സഭ യുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയ്കയില്‍, മലങ്കര സഭാ ചാപ്ലൈന്‍മാരായ ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഫാ.ജോണ്‍ അലക്‌സ് ,നാഷണല്‍ കൗണ്‍സില്‍ , എം.സി.വൈ. എം , ഭക്ത സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. തുടര്‍ന്ന്, യുവജന വര്‍ഷം 2018 മാര്‍ തിയോഡോഷ്യസ് ഉല്‍ഘാടനം ചെയ്യും. 2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മതബോധന പരിശീലന ഗാനവും വേദിയില്‍ പ്രകാശനം ചെയ്യപ്പെടും.

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് യു.കെയില്‍ പതിനാലു മിഷനുകളാണ് നിലവിലുള്ളത്. പുതിയ മിഷനുകളുടെ രൂപീകരണം കാര്യക്ഷമമായി നടന്നുവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ വിവിധ മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.യൂറോപ്പിലെ മലങ്കര സഭയ്ക്കായി ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിനെ മാര്‍പ്പാപ്പ നിയമിച്ചത് ദൈവനിയോഗമായി കാണുകയാണ് മലങ്കര മക്കള്‍. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദംനേടിയ മാര്‍ തിയോഡോഷ്യസ് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‌നിന്നും കാനന്‍ ലോയില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയുള്‍പ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ സഭാ സേവനം ചെയ്തിട്ടുള്ള മാര്‍ തിയോഡോഷ്യസിന് മാതൃ ഭാഷക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍,ജര്‍മന്‍, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ സെക്രട്ടറി, തിരുവനന്തപുരം മേജര്‍ അതിരൂപതാ നോട്ടറി, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാര്‍ & ജഡ്ജ്, എപ്പാര്‍ക്കിയല്‍ കൗണ്‍സില്‍ സെക്രട്ടറി, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍,മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, പാളയം സെന്റ് മേരീസ് ബസലിക്ക റെക്ടര്‍, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(സി.ബി.സി.ഐ )കോര്‍ ടീം കോര്‍ഡിനേറ്റര്‍, ഡല്‍ഹി ഗര്‍ഗോണ്‍ രൂപതയുടെ വികാരി ജനറല്‍, ചാന്‍സലര്‍, പി.ആര്‍. ഓ എന്നീ ചുമതലകളില്‍ 1985 മുതല്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മാര്‍ തിയോഡോഷ്യസ് ആഗോള കത്തോലിക്കാ സഭയുടെ വിവിധ ഔദ്യോഗിക കമ്മീഷനുകളില്‍ അംഗമാണ്. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ആറോളം പുസ്തകങ്ങളും ജേര്‍ണലുകളും പിതാവിന്റെതായുണ്ട്.

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ‘സ്‌നേഹസ്വരൂപാ തവദര്‍ശനം, നായകാ ജീവദായകാ, ആത്മസ്വരൂപാ എന്നീ ഗാനങ്ങള്‍ രചിച്ചതും മാര്‍ തിയോഡോഷ്യസാണ്. ചുരുങ്ങിയ സന്ദര്‍ശന സമയത്തിനുള്ളിയില്‍തന്നെ ഊര്‍ജസ്വലതയോടെ യു.കെയിലെ വിവിധ രൂപതാധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്ത പിതാവ് സഭാമക്കളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചുകഴിഞ്ഞു.

സമ്മേളന വിലാസം: Mar Ivanios Centre, St.Annes Church, 170 Woodward Road, Dagnem, London RM9 4SU.

ജെഗി ജോസഫ്

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബോണില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രില്‍ 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു വൈകുന്നേരം ഏഴിന് സമാപിക്കുന്ന ധ്യാനത്തിന് ബഹു. ഫാ. ടോമി എടാട്ട്, ബ്രദര്‍ സാബു അറുതൊട്ടി, ബ്രദര്‍ ഡൊമിനിക്ക് പി.ഡി, ബ്രദര്‍. തോമസ് താജ് എന്നിവര്‍ നേതൃത്വം നല്‍കും. ഗാനശുശ്രൂഷ ബ്രദര്‍ കൊച്ചു തെള്ളിയില്‍ നയിക്കും.

വിശദവിവരങ്ങള്‍ക്ക് ഇടവക ചാപ്ലിയന്‍ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള (07975624890), പ്രിന്‍സ് ജോര്‍ജ് (07584327765), പ്രിന്‍സ് ജോര്‍ജ് (07584327765) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വിലാസം :

ST. JOACHIM CHURCH
106 BROADRICK ROAD
EASTBOURNE
BN229NY

യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ കാത്തിരുന്ന JSOSM ന്റെ വിദ്യാര്‍ഥി ക്യാമ്പിനു ആവേശ്യോജ്വലമായ തുടക്കം. യുകെ മേഖലയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കുട്ടികള്‍ ഇന്ന് ഉച്ചയോടു കൂടി സ്റ്റഫോര്‍ഡ്‌ഷെയറില്‍ എത്തിച്ചേര്‍ന്നു. ക്യാമ്പിനുളള രജിസ്‌ട്രേഷന്‍ ഒരു മണിയോടു കൂടി ആരംഭിച്ചു. തുടര്‍ന്നു ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, ബഹുമാനപ്പെട്ട വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വളന്റിയേഴ്‌സും ചേര്‍ന്നു സ്വീകരിച്ചു.

ഉച്ചതിരിഞ്ഞ് മൂന്നു മണിയോട് അഭി. ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ ആധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, ഫാ. രാജു ചെറുവിള്ളില്‍, ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ഫാ. സിബി വാലയില്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുകെ റീജിയണല്‍ കൗണ്‍സില്‍ ട്രഷറര്‍ ജേക്കബ് കോശിയുടെയും, വളന്റിയേഴ്‌സിന്റെയും, മാതാപിതാക്കളുടെയും, കുട്ടികളുടെയും സാന്നിധ്യത്തില്‍ അഭി. തിരുമനസ് ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

വളരയധികം കൃത്യനിഷ്ഠയോടും, അച്ചടക്കത്തോടും നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ മേല്‍നോട്ടം വഹിക്കുന്നു. ഇനിയുമുള്ള രണ്ടു ദിവസം കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആകാംഷയുടെയും ദിവസങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന ഒട്ടേറെ ക്ലാസുകളും ആക്റ്റിവിറ്റികളുമടങ്ങുന്ന പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved