Spiritual

ബാബു ജോസഫ്

ബര്‍മിങ്ഹാം:കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ മറ്റ് മേഖലകളിലോ പ്രവര്‍ത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി, ഞായര്‍ തീയതികളില്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ദാസും ചേര്‍ന്ന് നയിക്കുന്നു.

ലോകത്തിലെ വിവിധരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തില്‍ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്കോ ആയതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാം.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട് ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ , 18 ഞായര്‍ രാവിലെ 11 .30 മുതല്‍ വൈകിട്ട് 6 വരെ.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനി ജോണ്‍ 07958 745246

ബാബു ജോസഫ്

ബ്രിസ്റ്റോള്‍: അനുഗ്രഹ സമ്മാനമായി നവവത്സരത്തിലെ ആദ്യ എറൈസ് ബ്രിസ്റ്റോള്‍ ജനുവരി 15 ന് തിങ്കളാഴ്ച്ച നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്റ്റ്രീസ് സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താല്‍ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ടീം 15 ന് തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന എറൈസ് ബ്രിസ്റ്റോള്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

ADRESS
ST.VINCENT DE PAUL RC CHURCH
EMBELTON ROAD
SOUTHMEAD
BRISTOL
BS10 6DS.

കൂടുതല്‍ വിവരങ്ങള്‍ക്ക്
George 07811 197278
Roy.07888853279

ബര്‍മിങ്ഹാം: യുവത്വത്തിന്റെ വീറും വാശിയും ദൈവമഹത്വത്തിനായി വഴിമാറിയപ്പോള്‍ അത് വരുംനാളുകളില്‍ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള യൂറോപ്പിന്റെ മടങ്ങിവരവിന് കളമൊരുക്കുമെന്ന ശക്തമായ പ്രതീക്ഷയേകി നവസുവിശേഷ വത്കരണത്തിനായുള്ള സെഹിയോന്‍ യൂറോപ്പിന്റെ പുതിയ തുടക്കം ‘എബ്ലേസ് 2018 ‘ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് സമാപിച്ചു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നെസസ് ബാന്‍ഡ് ടീമും നയിച്ച എബ്ലേസ് 2018 നായി ദേശഭാഷാ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന യുവതീയുവാക്കളും കുട്ടികളും ദൈവസ്‌നേഹത്തില്‍ ഒരേസ്വരത്തില്‍ ആര്‍ത്തുപാടിയപ്പോള്‍ അത് നാളെയുടെ നവസുവിശേഷ വത്കരണത്തിന്റെ പുതിയ തുടക്കമായി മാറി. ആത്മീയ സാരാംശമുള്‍ക്കൊള്ളുന്ന നയന മനോഹരങ്ങളായ വിവിധ പ്രോഗ്രാമുകള്‍ മാറിമാറി അവതരിപ്പിക്കപ്പെട്ടതിലൂടെ അതില്‍ ദൈവിക കരസ്പര്‍ശം സാധ്യമായതിന്റെ അനുഭവമായിരുന്നു ഏവര്‍ക്കും. ദൈവികാനുഗ്രഹത്താലും പരിശുദ്ധാത്മ നിറവോടെയും നയിക്കപ്പെട്ട എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് യൂറോപ്പിന്റെ മണ്ണില്‍ പൈശാചികതയെ കുഴിച്ചുമൂടുമെന്ന പുതുതലമുറയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

വിവിധ ദേശങ്ങളില്‍ നിന്നായി കോച്ചുകളിലും ബസുകളിലും മറ്റുമായി അനേകം ആളുകള്‍ എത്തിച്ചേര്‍ന്ന എബ്ലേസ് 2018 ന്റെ ലൈവ് സ്ട്രീം അടങ്ങിയ ചിത്രങ്ങള്‍ കാണാം.

ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്‍ബലത്തില്‍ ആത്മീയമായി കൂടുതല്‍ ഉണര്‍വോടെ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് പതിവ് പോലെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. സെഹിയോന്‍ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനി, പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ കാനോന്‍ ബ്രയാന്‍, കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ബ്രദര്‍ സന്തോഷ് ടി എന്നിവരും 2018ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ തിരുവചന സന്ദേശ ശുശ്രൂഷകളില്‍ പങ്കുചേരും. ശക്തമായ വിടുതലും രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉണ്ടായിരിക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള നവസുവിശേഷ പ്രവര്‍ത്തനങ്ങളുടെ സംഗമവേദി കൂടിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും 13ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്
BETHEL CONVENTION CENTRE
KEVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878 149670
അനീഷ് 0760 254700
ബിജുമോന്‍ 07515 368239
കണ്‍വെന്‍ഷനായി വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതു വിവരങ്ങള്‍ക്ക്; ടോമി ചെമ്പോട്ടിക്കല്‍ 07737 935424
ബിജു എബ്രഹാം 07859 890267

ജെഗി ജോസഫ്

ആഘോഷങ്ങള്‍ ഒത്തൊരുമിക്കാനുള്ള വേദി കൂടിയാക്കി മാറ്റിക്കൊണ്ട് എസ്ടിഎസ്എംസിസി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ നാളെ ഗ്രീന്‍വേ സെന്ററില്‍ അരങ്ങേറും. യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ എസ്ടിഎംസിസി യുടെ 16-ാമത് ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാമാണ് ഈ വര്‍ഷം ഗ്രീന്‍വേ സെന്ററില്‍ നടക്കുന്നത്. എസ്ടിഎംസിസി യുടെ 15 ഫാമിലി യൂണിറ്റുകള്‍ ഒന്ന് ചേര്‍ന്നാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ മനസ്സുകളില്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പം ഇന്നില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പുതുവര്‍ഷത്തെ കൂടി വരവേറ്റുകൊണ്ടാണ് എസ്ടിഎസ്എംസിസി ഇക്കുറി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്.

ഫാ. ജോയ് വയലില്‍ നടത്തുന്ന പ്രാര്‍ത്ഥനകളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. എസ്ടിഎസ്എംസിസി ട്രസ്റ്റി ജോസ് മാത്യു സ്വാഗതപ്രസംഗവും, ഫാ. ടോണി പഴയകളം ക്രിസ്മസ് സന്ദേശവും നല്‍കും. ഇതിന് ശേഷമാണ് ക്രിസ്മസ് പുതുവത്സര പരിപാടികള്‍ അരങ്ങേറുക. ക്രിസ്മസ് പപ്പാ വേദിയില്‍ ആശംസകളുമായി എത്തി അംഗങ്ങളെ കാണും. സെന്റ് മൈക്കിള്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി. തുടര്‍ന്ന് സണ്ണി സാര്‍ ഭക്തിഗാനം അവതരിപ്പിക്കും. സെന്റ് അഗസ്റ്റിന്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ സ്‌കിറ്റ് അവതരണവുമുണ്ട്. സെന്റ് പാട്രിക് വാര്‍ഡ് യൂണിറ്റ് അവതരിപ്പിക്കുന്ന കരോള്‍ സോംഗ്, സെന്റ് വിന്‍സെന്റ് യൂണിറ്റിന്റെ ആക്ഷന്‍ സോംഗ് എന്നിവയും നടത്തും.

ഇതിന് ശേഷം എസ്ടിഎസ്എംസിസി കോറസ് അവതരിപ്പിക്കുന്ന മുുതിര്‍ന്നവരുടെ കരോള്‍ ഗാനാവതരണം നടക്കും. സെന്റ് സ്റ്റീഫന്‍ യൂണിറ്റ് കോര്‍ഡിനേറ്റിന്റെ നേതൃത്വത്തില്‍ നൃത്തവും, സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നേറ്റിവിറ്റിയും അരങ്ങേറും. ബ്രിസ്റ്റോള്‍ എക്യുമെനിക്കല്‍ കരോള്‍ സര്‍വ്വീസില്‍ പങ്കെടുത്ത കുട്ടികളുടെ കരോള്‍ ഗാനവുമുണ്ടാകും. സെന്റ് തെരേസാസ് വാര്‍ഡ് യൂണിറ്റിന്റെ നേതൃത്തില്‍ ഗ്രൂപ്പ് സോംഗ്, യൂത്ത് ഗ്രൂപ്പിന്റെ കരോള്‍ ഗാനം എന്നിവയ്ക്ക് ശേഷം സെന്റ് ജോസഫ് വാര്‍ഡ്സെന്റ് സേവ്യര്‍ വാര്‍ഡ് കോര്‍ഡിനേറ്റര്‍മാരായ പ്രസാദ് ജോണ്‍, വിന്‍സെന്റ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ റോജി ചങ്ങനാശേരി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് ദി കിംഗ്സ്’ നാടകം അവതരിപ്പിക്കും.

ഈ ആഘോഷത്തിന് ശേഷം നവദമ്പതികളുടെ കേക്ക് മുറിക്കലും മധുരം പങ്കുവെയ്ക്കലോടും കൂടി ഈ വര്‍ഷത്തെ ക്രിസ്മസ്പുതുത്സര ആപരിപാടികള്‍ അവസാനിക്കും. പരിപാടികള്‍ക്ക്‌ശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. പുതുവര്‍ഷത്തിന്റെ എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് എസ്ടിഎംസിസി വികാരി ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ തുടങ്ങിയവര്‍ ഏവരേയും ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ബര്‍മിങ്ഹാം: കാലഘട്ടത്തിന്റെ സുവിശേഷവത്ക്കരണത്തിന് പുതിയ രൂപവും ഭാവവും പകര്‍ന്നുള്ള ചുവടുവയ്പ്പിന് ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നാളെ തുടക്കം കുറിക്കും. യൂറോപ്പിലെ പുതു തലമുറയുടെ സുവിശേഷവത്ക്കരണത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് ബഥേല്‍ സെന്റര്‍ നാളെ പുത്തന്‍അഭിഷേകത്തില്‍ നിറയും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട്, ഇളംമനസുകളില്‍ ദൈവിക സ്‌നേഹം പകരാന്‍ ഒരുക്കുന്ന, ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോയ്ക്കായി ബഥേലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നില്‍ അണിചേരാന്‍ വര്‍ത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക, അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക, എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ സ്റ്റേജ് ഷോ സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നെസ്സെസ് മ്യൂസിക് ബാന്‍ഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കാത്തലിക് മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ കാണാം

ഒരാള്‍ക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകള്‍ [email protected] എന്ന ഇ മെയില്‍ വഴിയോ അല്ലെങ്കില്‍
sehionuk.org/retreatregistration എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേല്‍ സെന്ററില്‍ നേരിട്ടും സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവില്‍ അതിജീവിക്കാന്‍ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിലേക്ക് റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും മുഴുവനാളുകളെയും നാളെ ജനുവരി 6 ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്.
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിത്തു ദേവസ്യ 07735 443778
ക്ലെമന്‍സ് നീലങ്കാവില്‍ 07949499454.

വാറ്റ്‌ഫോര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്രിസ്തീയ പ്രാര്‍ത്ഥനാ കൂടിവരവ്. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ട് 4.30 മണിമുതല്‍ മലയാളത്തിലും ഇംഗ്ലിഷിലും ആയിരിക്കും ആരാധന. 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്ടേസ്‌കൂള്‍. മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആത്മീയ കൂട്ടായ്മക്ക് പങ്കെടുക്കാവുന്നതാണ്. മീറ്റിംഗുകള്‍ നടക്കുന്നത്

Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 ഹൈന്‍സില്‍ ജോര്‍ജ്ജ് 07985581109
പ്രിന്‍സ് യോഹന്നാന്‍ 07404821143

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ്: സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് സംഗമം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കികൊണ്ട് തുടങ്ങിയ സംഗമം കരോള്‍ ഗാനങ്ങളുടെ അകമ്പടി മിഴിവേകി. തുടര്‍ന്ന് നടന്ന റാഫിള്‍ ടിക്കറ്റും ബിന്‍ഗോ ഗെയിമും ക്രിസ്തുമസ് ഡിന്നറും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് ഏവരും വിടപറഞ്ഞു. സീറോ മലബാര്‍ കമ്മ്യുണിറ്റി പാരിഷ് ഡേ 2018 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വിവിധ പരിപാടികളോടെ നടത്തുന്നതായിരിക്കും. അന്നേ ദിവസം വിവിധ യൂണിറ്റുകള്‍ തമ്മില്‍ ബൈബിള്‍ ക്വിസ് നടത്തുന്നതായിരിക്കും.

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00ന് ന്യൂ കാസില്‍ സെ.ജെയിംസ് & സെ.ബേസില്‍ ചര്‍ച്ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ നടക്കും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമാ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

ഈ സ്‌നേഹ സംഗമത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസി : 07947947523
സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി മെയ് 5ന് നടക്കുന്ന ‘എവേക്ക് മാഞ്ചസ്റ്റര്‍ ‘ ഏകദിന കണ്‍വെന്‍ഷന്റെ മുന്നൊരുക്കമായി പ്രശസ്ത വചനപ്രഘോഷകന്‍ (കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം) ബ്രദര്‍ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ശുശ്രൂഷ നാളെ ചൊവ്വാഴ്ച്ച (2/01/18) വൈകിട്ട് 5.30 മുതല്‍ രാത്രി 9 വരെ സാല്‍ഫോര്‍ഡില്‍ നടക്കും. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍ പള്ളിയില്‍ നടക്കുന്ന ധ്യാനത്തില്‍ ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുര്‍ബാന എന്നിവയുണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ സ്വാഗതംചെയ്യുന്നു.

അഡ്രസ്സ്
Ss.PETER & PAUL CHURCH
SALFORD
M6 8JR
കൂടുതല്‍ വിവരങ്ങള്‍ക്ക്
ദീപു 07882 810575

ജെഗി ജോസഫ്

കഴിഞ്ഞ ഒരു വര്‍ഷം ദൈവം നമുക്ക് നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും 2018 നെ കൃപാവര്‍ഷമായി വരവേല്‍ക്കുവാനുമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 31ന് വൈകീട്ട് 9.30ന് സെന്റ് ജോസഫ് ചര്‍ച്ച് ഫിഷ്പോണ്ട്‌സില്‍ ഒത്തുചേരുന്നു. ആരാധനയോടും, വര്‍ഷാവസാന കൃതജ്ഞതാ പ്രകാശനത്തോടും, പുതുവര്‍ഷ പ്രാര്‍ത്ഥനയോടും കൂടി തുടങ്ങുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ജോയി വയലില്‍ പുതുവര്‍ഷ സന്ദേശം നല്‍കുകയും, വി. കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യും.

ഈ വര്ഷം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതായിരിക്കും. ഈശോയോട് കൂടി പുതുവര്‍ഷം ആരംഭിക്കുവാന്‍ ഏവരെയും വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ ജോസ് മാത്യു, പ്രസാദ് ജോണ്‍, ലിജോ ജോസഫ് എന്നിവര്‍ പുതുവര്‍ഷ ആശംസകളോടെ ഏവരെയും ക്ഷണിക്കുന്നു.

RECENT POSTS
Copyright © . All rights reserved