Spiritual

ബാബു ജോസഫ്

വെസ്റ്റ് സസെക്‌സ്: കുട്ടികള്‍ക്കായി മുഴുവന്‍ സമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ്’ 19ന് ശനിയാഴ്ച്ച രാവിലെ മുതല്‍ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകര്‍ന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഇത്തവണ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു 3.30 വരെയാണ് നടക്കുക. ുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നയിക്കും.

അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക. ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.

കെ.ഡി.ഷാജിമോന്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 17-ാം തീയതി ആരംഭിച്ച പവിത്രമായ രാമായണ മാസാചരണത്തിന്റെ സമാപനം ഈ മാസം 16-ാം തീയതി വൈകിട്ട് 5.00 രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) വച്ച് ആഘോഷപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ജൂലൈ 16-ാം തീയതി മുതല്‍ കേരളത്തില്‍ ഉടനീളം പരമ്പരാഗതമായി പാലിച്ചു പോരുന്ന രാമായണ പാരായണം കേരളീയ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മാത്രം ഒതുങ്ങിക്കൂടാതെ യുകെ മലയാളികളുടെ ഭവനങ്ങളിലും ഒട്ടും പരിശുദ്ധി കളയാതെ നടത്തി വരുന്നതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് GMMHC അംഗങ്ങള്‍.

കര്‍ക്കിടക മാസം 1-ാം തീയതി മുതല്‍ ഓരോ ദിവസവും അംഗങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം ക്രമം അനുസരിച്ച് പരമ്പരാഗതമായ രീതിയില്‍ പാരായണം നടത്തി വരുകയായിരുന്നു. കര്‍ക്കിടക മാസത്തിന്റെ അവസാന ദിനമായ ഓഗസ്റ്റ് 16-ാം തീയതി രാധാകൃഷ്ണ ക്ഷേത്രസന്നിധിയില്‍ വച്ചു സമാപന ദിവസത്തിലെ പാരായണവും പട്ടാഭിഷേകച്ചടങ്ങുകളും നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

അഭിഷേക ചടങ്ങുകളിലേക്കു എല്ലാ ഭക്ത ജനങ്ങളും വൈകുന്നേരം കൃത്യം 5.00 നു തന്നെ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു. ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക നന്ദിയും അഭിനന്ദനവും GMMHC എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് നന്ദി അറിയിച്ചു.

Address;
Radhakrishna Temple
Brunswick Road
Withington
Manchester
M20 4QB.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 24-ന് ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. 87-ാം പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് ആഘോഷിക്കുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാസഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റം അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. പതിനൊന്നുമണിക്ക് ആരംഭ പ്രാര്‍ത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീര്‍ത്ഥാടനയാത്ര. 2.30ന് ആഘോഷപൂര്‍വ്വമായ വി. കുര്‍ബാന, വചനസന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

യു.കെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌കോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിങ്ഹാം, ഷെഫീല്‍ഡ്, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, ലിവര്‍പൂള്‍ എന്നീ വിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലിനായിരിക്കും വാല്‍സിംഹാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 30ന് ദൈവദാസന്‍മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാസഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദിപറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടി വരവ്. അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ നിയുക്ത മെത്രാന്‍ ജോണ്‍ കൊച്ചുതുണ്ടില്‍ പിതാവിനെയോര്‍ത്ത് നന്ദിപറയാനും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തില്‍ യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ സമര്‍പ്പിക്കാനും ഉള്ള അവസരമാകും വാര്‍ഷിക തീര്‍ത്ഥാടനം. തിരുക്കര്‍മ്മങ്ങള്‍ക്ക് യു.കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കുംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിക്ക് മഠത്തിപറമ്പിലും നേതൃത്വം നല്‍കും.

Address
National Shrine
Friday Market Place
Walsingham, NR 22 6 EG

വിനു വി.ആര്‍

യുകെയിലെ എസക്സ് ഹിന്ദു സമാജം വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 17-ാം തീയതി (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് അഞ്ചുമണി വരെ നീണ്ടുനില്‍ക്കും. ചെംസ്ഫോര്‍ഡിലെ ബോസ്വെല്‍സ് സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ചെംസ്ഫോര്‍ഡ് മേയര്‍ ഡന്‍ങ്കന്‍ ല്യൂംലി മുഖ്യാഥിതിയായിരിക്കൂം. ഹൈന്ദവ ആചാരങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നൂ നല്‍കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൈവിധ്യമായ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിക്കുന്നത്.

കൃഷ്ണ വേഷധാരികളായ കുട്ടികളുടെ ഘോഷയാത്രയും, കൃഷ്ണ ജയന്തിയോടനൂബന്ധിച്ച് നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യ ഇനമായ ഉറിയടി മത്സരവും യുകെയിലെ മറ്റ് ആഘോഷ പരിപാടികളില്‍ നിന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് വ്യത്യസ്ത നല്‍കും. കൂടാതെ, നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടന്നൂ വരുന്ന പൂജകള്‍ക്ക് സമാനമായി ബ്രഹ്മശ്രീ പ്രസാദ് തിരുമേനിയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല പൂജയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തു മണിക്ക് തന്നെ ആരംഭിക്കുന്ന വിദ്യാഗോപാല പൂജയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഏത് വെല്ലുവിളികളെയും മാനസികമായി നേരിടാനൂള്ള ശക്തിയും പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുവാനും സാധിക്കും. ഭജനയും, പൂജയും, നൃത്തങ്ങളും ഉള്‍പ്പടെ നാട്ടിലെ ക്ഷേത്രോത്സവങ്ങളെ അനൂസ്മരിപ്പിക്കും വിധമുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് കമ്മറ്റി അംഗങ്ങളുടെ ശ്രമം.

ഹൈന്ദവാചാരങ്ങള്‍ നിലനിര്‍ത്തികൊണ്ടു തന്നെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും പകര്‍ന്ന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അളുകള്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ പ്രവേശന ഫീസ് അടക്കണമെന്നൂം സംഘാടകര്‍ ഭക്തിപൂര്‍വ്വം അപേക്ഷിക്കുന്നൂ.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന സംഘാടക കമ്മറ്റിയുമായി ബന്ധപ്പെടുക.

ചിത്ര അനൂപ് – 07735 372 629
സുജാത രാമു – 07845 328 505
വിനു വി ആര്‍ – 07877 815 987
ബോബി വല്ല്യത്ത് – 07921 565 949
ഷനില്‍ അനങ്ങരത്ത് – 07748 928 958

Bank Name : Metro Bank, Chelmsford
Account Name : Essex Hindu Samajam
Account Number: 246 318 55
Sort Code : 23-05-80

Address:
The Boswell’s School,
Burnham Road, Chelmsford,
CM1 6LY

ബാബു ജോസഫ്

മക്കളോടൊപ്പം മക്കള്‍ക്കുവേണ്ടി അവധിക്കാലത്ത് ഒരു ദിവസം
‘യുകെയിലെ നൂറുകണക്കിന് ഇളംമനസ്സുകളിലൂടെ റവ.ഫാ.സോജി ഓലിക്കലിനും സ്‌കൂള്‍ ഒഫ് ഇവാഞ്ചലൈസേഷന്‍ ടീമിനും നേരിട്ടനുഭവവേദ്യമായവ ഞങ്ങള്‍ നിങ്ങള്‍ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ചര്‍ച്ച ചെയ്യുന്നു. ഇന്ന് ഓഗസ്റ്റ് 14 ന് തിങ്കളാഴ്ച രാവിലെ മുതല്‍ ബര്‍മിങ്ഹമില്‍ നടത്തപ്പെടുന്ന പേരന്റല്‍ ട്രെയിനിങ്ങിലൂടെ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാം.

മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടെ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍,ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു. ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടും.

ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, ‘പേരന്റല്‍ ട്രെയിനിങ് ‘രാവിലെ 9ന് ജപമാലയോടെ തുടങ്ങും. ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഇന്നേദിവസം വീണ്ടും ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു.

സമയം: രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ് :
St. Gerard Catholic Church
Castle Vale Birmingham – B35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് 07877508926.

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഫാ.പോളച്ചന്‍ നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക് തയാറായി. ബൈബിളിലെ സംഭവങ്ങളും, അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും, ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ആണ് ആയിരത്തി ഇരുന്നൂറോളം പേജുകള്‍ ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. 2,26,608 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്തകം വിപണിയില്‍ എത്തിയിരിക്കുന്നത്.

1960 മാര്‍ച്ചില്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ പതിനാലോളം ഇടവകകളില്‍ സേവനം ചെയ്തു. വടവാതൂര്‍ സെമിനാരിയില്‍ തിയോളജി അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. നാല്പത്തിമൂന്ന് വര്‍ഷത്തെ അജപാലന ശുശ്രൂഷകള്‍ക്ക് ശേഷം മുട്ടുചിറ വിയാനി ഹോളില്‍ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്. അദ്ദേഹം രചിച്ച അന്‍പതാമത്തെയും അവസാനത്തെയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം. ഇക്കഴിഞ്ഞ മാസമാണ് പോളച്ചന്‍ സ്വര്‍ഗ്ഗപിതാവിന്റെ സന്നിധിയിലേക്ക് യാത്ര ആയത്.

പോളച്ചന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പൗളിന്‍ ചാരിറ്റി ട്രസ്റ്റ് എന്ന പേരില്‍ ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുകയും. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്ര്യത്തിലും രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും വിനിയോഗിക്കുക.

മാഞ്ചസ്റ്റര്‍ മലയാളിയും പോളച്ചന്റെ സഹോദരനുമായ തോമസ് സേവ്യര്‍ എന്ന ഉമ്മച്ചന്‍ നായ്ക്കരകുടിയാണ് ട്രസ്റ്റിന്റെ പ്രഥമ പ്രസിഡണ്ട്. അരുണ്‍ കലയംകുന്നേല്‍ കുറുപ്പന്തറ ആണ് സെക്രട്ടറി.

പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

തോമസ് സേവ്യര്‍ (യുകെ) : 07535711193
0091 8921639320, 0091 9447946481 ( INDIA)

ജെഗി ജോസഫ്

നവംബര്‍ 4ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ (SMEGB ) പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു തുടങ്ങി. റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ മത്സരിക്കും.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ പങ്കെടുക്കും. ഗ്ലാസ്‌ഗോയില്‍ സെപ്തംബര്‍ 30നാണ് റീജണല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെമ്പാടംതറയാണ് ഗ്ലാസ്‌ഗോ റീജണല്‍ കോര്‍ഡിനേറ്റര്‍. പ്രസ്റ്റണില്‍ ഒക്ടോബര്‍ 21നാണ് റീജിയണല്‍ മത്സരം നടക്കുക. ഫാ സജി തോട്ടത്തിലാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഒക്ടോബര്‍ 7നാണ് റീജണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ പോള്‍ വെട്ടിക്കാട്ടാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍. ലണ്ടന്‍ റീജിയണില്‍ സെപ്റ്റംബര്‍ 30 നാണ് റീജിയണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍. കേംബ്രിഡ്ജ് റീജിയണില്‍ ഒക്ടോബര്‍ 1നാണ് റീജിയണല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഫാ. ടെറിന്‍ മുല്ലക്കരയാണ് കോര്‍ഡിനേറ്റര്‍.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവമാണിത്. സീറോ മലബാര്‍ സഭയുടെ എട്ട് റീജിയണുകളിലായി ആദ്യഘട്ട മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്‍ത്തിയാകും. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റീജിയണല്‍ മത്സരങ്ങളുടെ വിവരങ്ങളിവയാണ്..

Region : Glasgow

Regional Coordinator: Fr Joseph Vembadamthara

Regional Kalotsavam Date : 30th September 2017

Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

Region : Preston

Regional Coordinator: Fr Saji Thottathil

Regional Kalotsavam Date : 21st October 2017

Venue : De La Salle Academy, Carr Lane East L11 4SG

Region : Bristol Cardiff

Regional Coordinator:Fr Paul Vettikkattu

Regional Kalotsavam Date : 7th October 2017

Venue : Greenway Centre, Southmead, Bristol BS10 5PY

Region : London

Regional Co-ordinator: Fr. Sebastian Chamakkala & Fr Jose Anthiakulam

Regional Kalotsavam Date : 30th September 2017

Venue : Salesian House, Surrey Lane, London SW11 3PN

Time : 9:00am to 6:00pm

Region : Cambridge

Regional Co-ordinator: Fr. Terin Mullakkara

Regional Kalotsavam Date : 1st October 2017

Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI

Time : 2pm to 10pm

മറ്റു മൂന്നു റീജിയനുകളിലെ കലോത്സവ തീയതികള്‍ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുന്നതാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യുകെയില്‍ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രൂഷകളില്‍ ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള ‘അല്ലിന്‍സ് പാര്‍ക്ക്’ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേക വേദിയാകും. പരിശുദ്ധ അമ്മയും ശിഷ്യന്മാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തില്‍ പരിശുദ്ധാത്മാഭിഷേകം ലഭിച്ച ‘സെഹിയോന്‍ ഊട്ടുശാല’യായി ‘അല്ലിന്‍സ് പാര്‍ക്ക്’ മാറും.

അഭിഷേകാഗ്നി കണ്‍വെന്‍ഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേര്‍ക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും അവര്‍ക്ക് സുഗമമായി തിരുവചന ശുശ്രൂഷയില്‍ പങ്കു ചേരുന്നതിനായി നൂതന മള്‍ട്ടിമീഡിയാ സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയില്‍ ഉണ്ട്.

എണ്ണൂറോളം കാറുകള്‍ക്കും, അമ്പതോളം കോച്ചുകള്‍ക്കും പര്യാപ്തമായ വിസ്തൃത പാര്‍ക്കിങ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്‌ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങള്‍ എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികള്‍ ഒരുമിച്ചു നടത്തുവാന്‍ ഉതകുന്ന വിപുലമായ സൗകര്യങ്ങള്‍ ഉള്ള അല്ലിന്‍സ് പാര്‍ക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫംഗ്ഷനിങ് വെന്യു ആണ്.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആത്മീയ വളര്‍ച്ചക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനും വേണ്ടി യുകെയിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും, സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള ആത്മീയ പോഷണം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഷേകാഗ്നി ധ്യാനങ്ങള്‍ ഏവര്‍ക്കും സൗകര്യപ്രദമായി സംഘടിപ്പിക്കുന്നത്.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രൂഷകള്‍ക്ക് വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യുകെ യില്‍ അഭിഷേകാഗ്നി ധ്യാനം നയിക്കുക.

അഭിഷേകാഗ്നി റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വോളണ്ടിയര്‍ കമ്മിറ്റി സദാ പ്രവര്‍ത്തന ക്ഷമമാണ്.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, നന്മയുടെ പാതയില്‍ നയിക്കപ്പെടുന്നതിനും തിന്മകളെ തോല്‍പ്പിക്കുന്നതിനും ആത്മാവിന്റെ കൃപാ ശക്തി പ്രാപ്യമാകുവാന്‍ അനുഗ്രഹീത ശുശ്രുഷയായ ‘അഭിഷേകാഗ്നി 2017’ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ലണ്ടന്‍ കണ്‍വെന്‍ഷന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി. ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 6:00 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

അല്ലിന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ്‌സ് ലെയിന്‍
ഹെണ്ടണ്‍,ലണ്ടണ്‍ എന്‍ ഡബ്ല്യൂ 4 1ആര്‍ എല്‍

സഖറിയ പുത്തന്‍കളം

കെറ്ററിംഗ്: വിശ്വാസ തീര്‍ത്ഥാടന യാത്രയ്ക്കായി ബഥേല്‍ ഒരുങ്ങുന്നു. വചന മാധുര്യത്തിന്റെ സ്‌നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന, വചന ശക്തിയാല്‍ പ്രകടമായ അടയാളങ്ങള്‍ ദര്‍ശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഇത്തവണ വിശ്വാസ സാഗരത്താല്‍ നിറഞ്ഞു കവിയും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന വിടുതല്‍ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികള്‍ക്ക് ദൈവിക ശക്തിയാല്‍ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യും.

ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകള്‍.

ബാബു ജോസഫ്

ലണ്ടന്‍: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജില്‍ ദൈവ കൃപയാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഒന്നാം വര്‍ഷികത്തോടനുബന്ധിച്ചു ആഗസ്റ്റ് 11 വെള്ളിയാഴ്ച്ച അഭിഷേക നിറവേകുന്ന ആത്മീയ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു 2.30 മുതല്‍ ആരംഭിച്ച് രാത്രി 12.30 വരെ തുടരും. അനേകര്‍ക്ക് വരദാനഫലങ്ങളുടെ നിറവ് നല്‍കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇത്തവണ സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകന്‍ റവ.ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും.

പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ ചെറിയാന്‍ സാമുവേല്‍, സാബു, ജെറി കെ ജോസ് എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും.
ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ക്രോയിഡോണ്‍ നൈറ്റ് വിജിലിനെപ്പറ്റിയുള്ള പ്രത്യേക പ്രോമോ വീഡിയോ കാണാം.

അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിസ്റര്‍ സിമി. 07435654094
ഡാനി 07852897570.

ആത്മാഭിഷേകത്തിന്റെ അനുഗ്രഹ പൂര്‍ത്തീകരണമായ നൈറ്റ് വിജിലിന്റെ വാര്‍ഷിക ശുശ്രൂഷകളിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

RECENT POSTS
Copyright © . All rights reserved