വാറ്റ്‌ഫോര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്രിസ്തീയ പ്രാര്‍ത്ഥനാ കൂടിവരവ്. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ട് 4.30 മണിമുതല്‍ മലയാളത്തിലും ഇംഗ്ലിഷിലും ആയിരിക്കും ആരാധന. 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്ടേസ്‌കൂള്‍. മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആത്മീയ കൂട്ടായ്മക്ക് പങ്കെടുക്കാവുന്നതാണ്. മീറ്റിംഗുകള്‍ നടക്കുന്നത്
Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 ഹൈന്‍സില്‍ ജോര്‍ജ്ജ് 07985581109
പ്രിന്‍സ് യോഹന്നാന്‍ 07404821143
മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ്: സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് സംഗമം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കികൊണ്ട് തുടങ്ങിയ സംഗമം കരോള്‍ ഗാനങ്ങളുടെ അകമ്പടി മിഴിവേകി. തുടര്‍ന്ന് നടന്ന റാഫിള്‍ ടിക്കറ്റും ബിന്‍ഗോ ഗെയിമും ക്രിസ്തുമസ് ഡിന്നറും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് ഏവരും വിടപറഞ്ഞു. സീറോ മലബാര്‍ കമ്മ്യുണിറ്റി പാരിഷ് ഡേ 2018 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വിവിധ പരിപാടികളോടെ നടത്തുന്നതായിരിക്കും. അന്നേ ദിവസം വിവിധ യൂണിറ്റുകള്‍ തമ്മില്‍ ബൈബിള്‍ ക്വിസ് നടത്തുന്നതായിരിക്കും.

മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00ന് ന്യൂ കാസില്‍ സെ.ജെയിംസ് & സെ.ബേസില്‍ ചര്‍ച്ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ നടക്കും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമാ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.
ഈ സ്‌നേഹ സംഗമത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസി : 07947947523
സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ
മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി മെയ് 5ന് നടക്കുന്ന ‘എവേക്ക് മാഞ്ചസ്റ്റര്‍ ‘ ഏകദിന കണ്‍വെന്‍ഷന്റെ മുന്നൊരുക്കമായി പ്രശസ്ത വചനപ്രഘോഷകന്‍ (കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം) ബ്രദര്‍ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ശുശ്രൂഷ നാളെ ചൊവ്വാഴ്ച്ച (2/01/18) വൈകിട്ട് 5.30 മുതല്‍ രാത്രി 9 വരെ സാല്‍ഫോര്‍ഡില്‍ നടക്കും. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍ പള്ളിയില്‍ നടക്കുന്ന ധ്യാനത്തില്‍ ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുര്‍ബാന എന്നിവയുണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ സ്വാഗതംചെയ്യുന്നു.
അഡ്രസ്സ്
Ss.PETER & PAUL CHURCH
SALFORD
M6 8JR
കൂടുതല്‍ വിവരങ്ങള്‍ക്ക്
ദീപു 07882 810575
ജെഗി ജോസഫ്
കഴിഞ്ഞ ഒരു വര്‍ഷം ദൈവം നമുക്ക് നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും 2018 നെ കൃപാവര്‍ഷമായി വരവേല്‍ക്കുവാനുമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 31ന് വൈകീട്ട് 9.30ന് സെന്റ് ജോസഫ് ചര്‍ച്ച് ഫിഷ്പോണ്ട്‌സില്‍ ഒത്തുചേരുന്നു. ആരാധനയോടും, വര്‍ഷാവസാന കൃതജ്ഞതാ പ്രകാശനത്തോടും, പുതുവര്‍ഷ പ്രാര്‍ത്ഥനയോടും കൂടി തുടങ്ങുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ജോയി വയലില്‍ പുതുവര്‍ഷ സന്ദേശം നല്‍കുകയും, വി. കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യും.
ഈ വര്ഷം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതായിരിക്കും. ഈശോയോട് കൂടി പുതുവര്‍ഷം ആരംഭിക്കുവാന്‍ ഏവരെയും വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ ജോസ് മാത്യു, പ്രസാദ് ജോണ്‍, ലിജോ ജോസഫ് എന്നിവര്‍ പുതുവര്‍ഷ ആശംസകളോടെ ഏവരെയും ക്ഷണിക്കുന്നു.
ജെഗി ജോസഫ്
ആ പവിത്രമായ നിമിഷത്തിനായുള്ള അരങ്ങൊരുങ്ങി. ഇനി സംഗീതത്തിന്റെ ഈണങ്ങളില്‍ കോര്‍ത്ത ദൈവസ്നേഹത്തിന്റെ സവിശേഷമായ ഗീതങ്ങള്‍ സദസ്യരുടെ ഹൃദയങ്ങളിലേക്ക് ഒഴുകിച്ചേരാനുള്ള സമയമാണ്. മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെഹിയോന്‍ യുകെ എഴുതിച്ചേര്‍ക്കുന്നത് പുതിയൊരു ചരിത്രമാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷിലുള്ള മ്യൂസിക് കണ്‍സേര്‍ട്ട് എന്ന സവിശേഷമായ പദവി നേടിക്കൊണ്ട് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജനുവരി 6ന് വെസ്റ്റ് ബ്രോംവിച്ചില്‍ അരങ്ങേറും.
യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ പുതിയ ദൗത്യമാണ് പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്സ് & ടീന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടാണ് ജനുവരി 6ന് അരങ്ങേറുന്നത്. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയാണ് ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്’ സംഘടിപ്പിക്കുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
സംഗീതത്തോടൊപ്പം ഡ്രാമയും, സ്‌കെച്ചിംഗും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഇവന്റ്. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കേണ്ടത് പരമപ്രധാനമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുസജ്ജമായ തയ്യാറെടുപ്പുകളാണ് മ്യൂസിക്കല്‍ ഇവന്റിനായി നടത്തിയിരിക്കുന്നത്. മികവേറിയ സീറ്റും, സ്റ്റേജും മറ്റ് അനുബന്ധസൗകര്യങ്ങളുമാണ് സെഹിയോന്‍ യുകെ ഒരുക്കുന്നത്. അഞ്ച് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്ജ്. നോണ്‍പ്രോഫിറ്റബിള്‍ ഇവന്റായതിനാല്‍ പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി മാത്രമാണ് ഈ തുക വിനിയോഗിക്കുക. സ്നാക്ക് പാര്‍ലറുകളും സെന്ററില്‍ തയ്യാറായിരിക്കും. ചടങ്ങിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കും.
യുകെയിലെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരേയും, വൈദികരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മലയാളികളില്‍ നിന്ന് മാത്രമല്ല ഫിലിപ്പീന്‍സ്, ഇംഗ്ലീഷ് സമൂഹത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഇവാഞ്ചലൈസേഷന്റെ നേതൃത്വം യുവജനങ്ങളിലേക്ക് കൈമാറുന്ന പുത്തന്‍ രീതിയുമാണ് സെഹിയോന്‍ യുകെ എത്തുന്നത്. കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഓരോ സ്ഥലത്തും സുസജ്ജമായ ടീം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, നേരിട്ടും വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ദൈവീകമായ ഒരു ചടങ്ങായതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ ദൈവീകശ്രോതസ്സായി മാറാന്‍, അതിനുള്ള ഊര്‍ജ്ജം പകരാന്‍ സാധിക്കുന്ന ചടങ്ങാക്കി എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെയിലേയും, അമേരിക്കയിലേയും മാധ്യമങ്ങള്‍ പ്രൗഢഗംഭീരമായ ഈ ചടങ്ങ് പകര്‍ത്താന്‍ രംഗത്തുണ്ടാകും. ചരിത്രത്തിലേക്ക് ചുവടുവെയ്ക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ദൈവീകതയെ മനസ്സുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ അഭിമാനിക്കാം.
Date: 06 ജനുവരി 2018. Time: 12 pm 5 pm . Venue: ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മ്മിങ്ഹാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
ക്ലെമെന്‍സ് നീലങ്കാവില്‍ :07949499454
ഫാ.ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: കഴിഞ്ഞു പോകുന്ന വര്‍ഷത്തിലെ എല്ലാ നന്മകള്‍ക്കും നന്ദി പറയാനും പുതിയ വര്‍ഷത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം വരവേല്‍ക്കാനും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഇന്ന് വൈകിട്ട് നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും നടക്കും. നോട്ടിംഗ്ഹാം സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ വച്ച് നടക്കുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വൈകിട്ട് കൃത്യം 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്നു വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും. ( പള്ളിയുടെ അഡ്രസ്സ്, NG7 2 BY, Lenton, Boulevard, St. Paul’s Church).
ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 10.30ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്ന് വര്‍ഷാവസാന പ്രാര്‍ത്ഥന, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥന തുടങ്ങിയവയും നടക്കും. (പള്ളിയുടെ അഡ്രസ്സ് : DE1 1TQ, Burton Road, St. Joseph’s Catholic Church).
തിരുക്കര്‍മ്മങ്ങള്‍ക്കും മറ്റു ശുശ്രൂഷകള്‍ക്കും വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദി പറയാനും പുതുവര്‍ഷത്തെ പ്രാര്‍ത്ഥനയോടെ വരവേല്‍ക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി’ രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി 2018 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ തീയതികളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ – ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ഏകദിന ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് സുപ്രസിദ്ധ വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്.
ഒക്ടോബര്‍ 20ന് കവന്‍ട്രിയിലും 21ന് സ്‌കോട്ലന്റിലും 24ന് പ്രസ്റ്റണി ലും 26ന് കേംബ്രിഡ്ജിലും 27ന് സൗത്താംപ്ടണിലും 28ന് ബ്രിസ്റ്റോള്‍ – കാര്‍ഡിഫിലും നവംബര്‍ 3ന് മാഞ്ചസ്റ്ററിലും 4ന് ലണ്ടനിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ശുശ്രൂഷകള്‍. റീജിയണല്‍ ഡയറക്ടര്‍മാരായ റവ. ഫാ. ജയ്സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ വിസി, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, റവ. ഫാ, സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് തുടങ്ങിയവര്‍ വിവിധ റീജിയണുകളില ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും.

ശുശ്രൂഷകളുടെ വിജയത്തിന് ദൈവാനുഗ്രഹ സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്നതിനായി ഒക്ടോബര്‍ 19-ാം തീയതി വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ ജാഗരണ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, പ്രസ്റ്റണില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളെല്ലാവരും ധ്യാനത്തില്‍ പങ്കുചേരണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
ബിന്‍സു ജോണ്‍
ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയന് ഇന്ന് പൗരോഹിത്യ വഴിയില്‍ മുപ്പത് സംവത്സരങ്ങളുടെ നിറവ്. 1987 ഡിസംബര്‍ 29ന് പുതുപ്പാടിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍ നിന്നായിരുന്നു ജോര്‍ജ്ജ് അച്ചന്‍ പൗരോഹിത്യ ദൗത്യം ഏറ്റെടുത്തത്. പിന്നിട്ട മുപ്പത് വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ചാരിതാര്‍ത്ഥ്യവുമായി ജോര്‍ജ്ജ് അച്ചന്‍ ഇന്ന് യുകെയിലെ സീറോമലബാര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുകയാണ്.
പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ് തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍ മുതലായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ജോര്‍ജ്ജ് അച്ചന്‍ നടത്തിയിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്.
ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് തോമസ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹം പ്രതിസന്ധി നേരിട്ടപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ജോര്‍ജ്ജച്ചന്‍ യുകെയിലെത്തുന്നത്. സ്നേഹപൂര്‍വ്വമായ സമീപനത്തിലൂടെ വിനയം മുഖമുദ്രയാക്കി ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ വിശ്വാസ വഴിയില്‍ നയിക്കുന്ന അച്ചന്‍ എല്ലാം ഇഷ്ട മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമായിട്ടാണ് കാണുന്നത്.
ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകള്‍
ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്..
പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട് മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്‌സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.
ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക് അപരിചിതമാവരുത്.
അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്.
യൂറോപ്പിലെ ക്രസ്‌തവ ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…
