Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

സ്‌കന്‍തോര്‍പ്പ്: ദൈവസിദ്ധമായ സര്‍ഗ്ഗവാസനകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ മാഞ്ചസ്റ്റര്‍ റീജിയണിന്റെ മത്സരങ്ങള്‍ ഇന്ന് സ്‌കന്‍തോര്‍പ്പ് കിംബര്‍ലി ആര്‍ട്‌സ് പെര്‍ഫോമിംഗ് സെന്ററില്‍ വെച്ച് നടക്കും. രാവിലെ കൃത്യം 9 മണിക്ക് റവ. ഫാ. റ്റോമി എടാട്ട് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠ നടക്കും.

നാലു സ്റ്റേജുകളിലായി കലാമത്സരങ്ങള്‍ തുടര്‍ന്ന് അരങ്ങേറും. റീജിയണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കലാകാരന്മാരും കലാകാരികളും മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരവേദിക്ക് സമീപത്തായി നിരവധി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. സ്‌കന്‍തോര്‍പ്പ് വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയില്‍ നടക്കുന്ന ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭ്യമായിരിക്കും. ഡയറക്ടര്‍ റവ. ഫാ ബിജു കുന്നയ്ക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ അഡ്രസ്സ് : Kimberly Performing Arts Centre, Enderby Road, Scunthorpe, DN 17 2 JL.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ‘ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവര്‍ അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും ദര്‍ശിക്കുമെന്നും ഭൗതിക നേട്ടങ്ങളില്‍ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവര്‍ വിനാശത്തിലേ നിപതിക്കൂ’ എന്നും ബ്രെന്‍ഡ്വുഡ് ചാപ്ലൈനും അഭിഷേകാഗ്‌നി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. ‘അനശ്വര സന്തോഷം അനുഭവിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും, അനുഗ്രഹങ്ങളില്‍ കൃതജ്ഞത അര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ മഹത്തരമാണെന്നും’ ജോസച്ചന്‍. ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി അപ്ടണ്‍പാര്‍ക്കില്‍ നടത്തപ്പെട്ട ഒരുക്ക ധ്യാനം നയിച്ചു കൊണ്ട് സന്ദേശം നല്‍കുകയായിരുന്നു ജോസച്ചന്‍.

വന്‍ പങ്കാളിത്തം കൊണ്ടും, പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ചൈതന്യം കൊണ്ടും ഒരുക്ക ധ്യാനം ശ്രദ്ധേയമായി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച ഒരുക്ക ധ്യാനത്തില്‍ വിശുദ്ധ ബലിയും, മാതാവിന്റെ നൊവേനയും അര്‍പ്പിക്കപ്പെട്ടു.

ലണ്ടന്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങളും, വോളണ്ടിയേഴ്‌സിന്റെ ചുമതലകളെപ്പറ്റിയും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സഹകാരി തോമസ് ആന്റണി വോളണ്ടിയേഴ്‌സിനു വിശദീകരിക്കുകയുണ്ടായി. ആയിരങ്ങളെ പ്രതീക്ഷിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ശക്തമായ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച തോമസ് ഒരൊറ്റ വ്യക്തി പോലും ഈ ദൈവീക കൃപയുടെ അഭിഷേക സുവര്‍ണ്ണാവസരം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം എന്നും ഉദ്ബോധിപ്പിച്ചു.

മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ നിന്നും ധ്യാന വേദിയിലേക്കും തിരിച്ചും സൗജന്യമായി ട്രാന്‍സ്പോര്‍ട്ട് ഒരുക്കുന്ന വോളണ്ടിയര്‍ അനില്‍ എന്‍ഫീല്‍ഡ്, റിഫ്രഷ്‌മെന്റ് ചുമതലയുള്ള ഷാജി എന്നിവര്‍ അവരുടെ കര്‍ത്തവ്യങ്ങളും, ഒരുക്കങ്ങളും വിശദീകരിച്ചു .ധ്യാനത്തിന് ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുവാന്‍ സഹായം ചെയ്യുവാന്‍ സന്നദ്ധരായവര്‍ അനിലിനെ (07723744639) ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ഇനിയുള്ള ഒരാഴ്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കും, സുഗമമായ നടത്തിപ്പിനും പ്രാര്‍ത്ഥനാ നിര്‍ഭരമായി അഹോരാത്രം പ്രവര്‍ത്തിക്കുവാന്‍ തീരുമാനം എടുത്താണ് ഏവരും പിരിഞ്ഞത്.

പ്രശസ്ത ധ്യാന ഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കില്‍ നിറയുന്ന പരിശുദ്ധാല്‍മ്മാവിന്റെ ശക്തി പാശ്ചാത്യ മണ്ണില്‍ ദൈവ കൃപാ നിറവില്‍ വിശ്വാസത്തിന്റെയും, സ്‌നേഹത്തിന്റെയും അലയടിയാവും ഇനിയുള്ള നാളുകളില്‍ ശ്രവിക്കുക ഒപ്പം സഭാ സ്‌നേഹവും, കൂട്ടായ്മയുടെ ശാക്തീകരണവും ഊട്ടി ഉറപ്പിക്കലും.

October 29 Sunday 9:30 to 18:00
Allianz Park Greenlands Lanes, Hendon, London NW4 1RL

ബാബു ജോസഫ്

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ അഭിഷേകാഗ്‌നിക്ക് നാളെ ഗ്ലാസ്ഗോയില്‍ തുടക്കമാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ കണ്‍വെന്‍ഷനുകള്‍ നയിക്കും. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.

നാളെ 22 ഞായറാഴ്ച സ്‌കോട്‌ലന്‍ഡിലെ ഗ്‌ളാസ്ഗോയിലാണ് ആദ്യ കണ്‍വെന്‍ഷന്‍. 23 തിങ്കള്‍ രൂപത ആസ്ഥാനമായ പ്രെസ്റ്റണിലും 24 ചൊവ്വാഴ്ച്ച മാഞ്ചെസ്റ്ററിലും 25 ബുധന്‍ കേംബ്രിഡ്ജിലും 26 വ്യാഴം ബിര്‍മിങ്ഹാം കവെന്റ്രിയിലും 27 വെള്ളി സൗത്താംപ്ടണിലും 28 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ കാര്‍ഡിഫിലും നടക്കുന്ന കണ്‍വെന്‍ഷനുകള്‍ 29 ഞായറാഴ്ച ലണ്ടന്‍ കണ്‍വെന്‍ഷനോട്കൂടി സമാപിക്കും. കണ്‍വെന്‍ഷന്റെ വിശദമായ ടൈംടേബിള്‍ ചുവടെ ;

വിവിധ റീജിയനുകളിലെ കണ്‍വന്‍ഷനുകള്‍ക്ക് മാര്‍ സ്രാമ്പിക്കലിനൊപ്പം വികാരി ജനറാള്‍മാരായ റവ.ഫാ.തോമസ് പാറയടി, റവ.ഫാ.മാത്യു ചൂരപ്പൊയ്കയില്‍, റവ.ഫാ. സജി മലയില്‍പുത്തന്‍പുര എന്നിവരുടെയും രൂപത ഇവാഞ്ചലൈസഷന്‍ കോര്‍ഡിനേറ്ററും ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ.സോജി ഓലിക്കല്‍, മാസ് സെന്റര്‍ ചാപ്ലയിന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ഒരുക്ക ശുശ്രൂഷകള്‍ ഇതിനോടകം വിവിധ റീജിയനുകളില്‍ പൂര്‍ത്തിയായി. വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനകളും യുകെയിലെമ്പാടും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്നി 2017’ നാളെ ആരംഭിക്കുന്നു. അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്‍കുന്നതുമാണ്. 2017 ഒക്‌ടോബര്‍ 22-ാം തീയതി ഞായറായ്ച ഗ്ലാസ്‌ഗോ റീജണിലെ മദര്‍വെല്‍ സിവിക്ക് സെന്ററില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23-ാം തീയതി തിങ്കളാഴ്ച പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, 24-ാം തീയതി ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ട്, 25-ാം തീയതി ബുധനാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, 26-ാം തീയതി വ്യാഴാഴ്ച ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27-ാം തീയതി വെള്ളിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്റര്‍, 28-ാം തീയതി ശനിയാഴ്ച കാര്‍ഡിഫ് കാര്‍ഡിഫ് കോര്‍പ്പസ് ക്രിസ്റ്റി ആര്‍. സി. ഹൈസ്‌ക്കുള്‍, 29-ാം തീയതി ഞായറാഴ്ച ലണ്ടണിലെ ഹെന്‍ണ്ടന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ വെച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്കാണ് സമാപിക്കുന്നത്.

കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 21 -ാം തീയതി ശനിയാഴ്ച 6 pm മുതല്‍ 11:45 pm വരെ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും റ്റീമും നയിക്കുന്ന ജാഗരണപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി. യും, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയും, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ജെയിസണ്‍ കരിപ്പായി, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എന്നിവര്‍ റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നതാണ്.

ബാബു ജോസഫ്

ഒക്ടോബര്‍ 24-ാം തീയതിയിലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും. 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് ഈ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടുക. ഈ പ്രായത്തിലുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ വചനവിരുന്ന് ഒരുക്കുക എന്നതാണ് ഈ ശുശ്രൂഷകളുടെ ലക്ഷ്യം.

മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന Irish World heritage centreല്‍ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടത്തപ്പെടുക. മാതാപിതാക്കള്‍, 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം ഇവിടെ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.

കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World heritage centre, 1 Irish town Way, Manchester, M8 0RY

ഒക്ടോബര്‍ 24ന് മാഞ്ചെസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കണ്‍വെന്‍ഷനു വേണ്ടി നിരവധി സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടന്നു വരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇതിനോടകം പൂര്‍ത്തിയായി.

ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ വിജയമാക്കുവാന്‍ രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്നു കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

ഒക്ടോബര്‍ 24 നു മാഞ്ചെസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR

സി. ഗ്രേസ്മേരി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ”അഭിഷേകാഗ്‌നി” കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. ദൈവവചനം ശ്രവിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പരിശുദ്ധാത്മ ശക്തിയാല്‍ നവജീവിതം രൂപപ്പെടുത്തുവാന്‍ ലക്ഷ്യമാക്കിയുള്ള ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ്.

അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഈ റീജിയനിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അവര്‍ണ്ണനീയമായ അനുഗ്രഹമഴ ചൊരിയുന്ന പുണ്യദിനമാണ് ഈ കണ്‍വെന്‍ഷന്‍. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും ഫാ. സോജി ഓലിക്കലിന്റെയും ഫാ. സൈജു നടുവത്താനിയുടെയും ബ്രദര്‍ റെജി കൊട്ടാരത്തിന്റെയും മറ്റു വൈദിക ശ്രേഷ്ഠരുടെയും സാന്നിധ്യം ഈ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകള്‍ നയിക്കുന്നത് സെഹിയോന്‍ ”കിഡ്സ് ഫോര്‍ കിംഗ്ഡം ” ടീം ആയിരിക്കും.

കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഒരുക്ക ധ്യാനം ഒക്ടോബര്‍ 15ന് കാര്‍ഡിഫില്‍ വച്ച് നടത്തപ്പെട്ടു. അഖണ്ഡജപമാലയും കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനയും എല്ലാ കുര്‍ബാന സെന്ററുകളിലും വളരെ തീക്ഷ്ണതയോടെ നടക്കുന്നു. രാവിലെ പത്ത് മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് വചന പ്രഘോഷണം, കുമ്പസാരം, കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകിട്ട് ആറുമണിക്ക് അവസാനിക്കുന്നു. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ ലഞ്ച് ബോക്സ് കരുതേണ്ടതാണ്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ പല സെന്ററുകളില്‍ നിന്നുമായി ഒന്‍പതോളം കോച്ചുകള്‍ അറേഞ്ച് ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിക്കുന്നു.

ഫ്രീ പാര്‍ക്കിംഗ് എല്ലാവര്‍ക്കും ലഭ്യമാണ്. ബ്രിസ്റ്റോള്‍, കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റിയന്‍, ജോസി മാത്യു, ജോണ്‍സണ്‍ പഴംമ്പള്ളി, റോജന്‍ ആന്റണി, ലിജോ സെബാസ്റ്റിയന്‍, സജി തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലുള്ള എല്ലാവരേയും സസ്നേഹം ക്ഷണിക്കുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു

ബാബു ജോസഫ്

യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക സിസ്റ്റര്‍ സെറാഫിന്‍ പങ്കെടുക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഇന്ന് (19/10/17 വ്യാഴാഴ്ച്ച ) വൈകിട്ട് സാല്‍ഫോര്‍ഡില്‍ നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷ സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക.

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: അനുഗ്രഹീത തിരുവചന പ്രഘോഷകനും പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29ന് നടത്തപ്പെടുന്ന ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കും. ലണ്ടനിലെ പ്രശസ്ത കായിക-ആഘോഷ വേദിയായ ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി പ്രാര്‍ത്ഥനാ നിറവില്‍ ആത്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടന്‍ ചാപ്ലിന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. ഒരുക്ക ധ്യാനം വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ അപ്ടണ്‍പാര്‍ക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്ററും ബ്രെന്‍ഡ് വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും സംയുക്തമായിട്ടാണ് ഒരുക്ക ധ്യാനം നയിക്കുക. ലണ്ടനിലെ അപ്ടണ്‍പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന ഒരുക്ക ധ്യാനത്തില്‍ താല്‍പ്പര്യം ഉള്ള ഏവര്‍ക്കും പങ്കുചേരാവുന്നതാണ്.

ആത്മീയമായും മാനസികമായും ഒരുങ്ങിക്കൊണ്ടു ലണ്ടന്‍ കണ്‍വെന്‍ഷന്‍ തിരുവചന ശുശ്രുഷകളില്‍ പങ്കു ചേരുവാനും, അഭിഷേകാഗ്‌നി ധ്യാനത്തിലൂടെ പരിശുദ്ധാത്മ വരദാനങ്ങള്‍ പ്രാപിക്കുവാനും കൂടാതെ കണ്‍വെന്‍ഷന്റെ അനുഗ്രഹീത വിജയത്തിനുമായി ക്രമീകരിച്ചിരിക്കുന്ന ഒരുക്കധ്യാനവും, പ്രാര്‍ത്ഥനകളും ഏറെ അനുഗ്രഹീതമാവും.

ഒരുക്ക ധ്യാനത്തില്‍ പങ്കു ചേരുന്നതിലേക്കായി ലണ്ടന്‍ റീജണല്‍ ചാപ്ലൈന്മാരും ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ധ്യാന സമയം: ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ.

പള്ളിയുടെ വിലാസം.

ഔര്‍ ലേഡി ഓഫ് കമ്പാഷന്‍ ചര്‍ച്ച് ഹാള്‍, ഗ്രീന്‍ സ്ട്രീറ്റ്, ലണ്ടന്‍, ഈ13 9 എഎക്‌സ്

ബാബു ജോസഫ്

ബ്രിട്ടണിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കും. ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി നിരവധി സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടന്നു വരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവനസന്ദര്‍ശനം ഇതിനോടകം പൂര്‍ത്തിയായി.

ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ വിജയമാക്കുവാന്‍ രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്‍മാരായ, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടോര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. അസാധ്യങ്ങള്‍ സാധ്യമാകുന്ന വന്‍ അദ്ഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.

ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:

The Sheridan Suite, 371 Oldham Road, Manchester, M40 8RR

ജോസ് കുര്യാക്കോസ്

കേരളസഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസിനോട് ചേര്‍ന്ന് യുകെയിലെ യുവതീ യുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറുകളിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള പ്രാര്‍ത്ഥനാ ഒരുക്കമായി മാറും. സുവിശേഷത്തിന്റെ വചനാഗ്‌നിക്കായ് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ കവാടങ്ങള്‍ 40 മണിക്കൂറുകളിലേക്ക് തുറക്കപ്പെടുകയാണ്.

ദൈവകരങ്ങളില്‍ നിന്ന് സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, വരുന്ന മൂന്നും നാലും തലമുറകളുടെ വിശ്വാസ വളര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനുമുള്ള സ്വര്‍ഗ്ഗീയ നിക്ഷേപമായി ഈ മണിക്കൂറുകള്‍ രൂപാന്തരപ്പെടും. ഈ കാലഘട്ടത്തിലും വരുന്ന തലമുറകളിലും കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസതകര്‍ച്ചയും മൂല്യച്യുതിയും ആയിരിക്കും. ധാര്‍മ്മികബോധവും വിശ്വാസദാര്‍ഢ്യവും പ്രാര്‍ത്ഥനാതീക്ഷ്ണതയും നിറഞ്ഞ ഒരു യുവതലമുറയെ രൂപപ്പെടുത്തുകയാണ് ഇതിനുള്ള ഏകപരിഹാരം.

പ്രിയപ്പെട്ട മാതാപിതാക്കളെ, പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കും. മാതാപിതാക്കളുടെ കണ്ണീരും പ്രാര്‍ത്ഥനകളുമാണ് യുവതീയുവാക്കളുടെ മാനസാന്തരത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകുന്നത്.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, 40 മണിക്കൂര്‍ ആരാധനാ ശുശ്രൂഷയില്‍ 1-2 മണിക്കൂറുകള്‍ എങ്കിലും പങ്കെടുക്കുക. ഇതിന്റെ വിജയത്തിനായി ജപമാല ചൊല്ലുക. യുവതീ യുവാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ആഴ്ചയില്‍ ഒരു ദിവസം യുവതീയുവാക്കള്‍ക്കായി ഉപവസിക്കുക. നിങ്ങള്‍ ആയിരിക്കുന്ന ദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് കടന്നുവരിക.

Address: St. Gerand Catholic Church
Castle Vale, B35 6 JT

Contact Justin 07990 623054
Janet 07952981277

Copyright © . All rights reserved