ജോണ്സണ് ജോസഫ്
ലണ്ടന്: വളര്ന്നുവരുന്ന തലമുറയെ ദൈവത്തിലേക്ക് അടുപ്പിക്കാന് വിശ്വാസ പരിശീലനം ഏറെ പ്രാധാന്യം അര്ഹിക്കുന്നു. ഈ സന്ദേശം ഉള്ക്കൊണ്ട് കുട്ടികളുടെ സമഗ്ര വളര്ച്ച ലക്ഷ്യം വെച്ച് ലണ്ടനില് സംഘടിപ്പിച്ച വിശ്വാസ പരിശീലന ദിനാചരണവും ബൈബിള് കലോത്സവവും അവിസ്മരണീയമായി. ലണ്ടന് ഭാഗത്തുള്ള ആറ് മിഷന് കേന്ദ്രങ്ങളുടെ കൂടി വരവാണ് ലണ്ടനില് ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭ യുകെ കോര്ഡിനേറ്റര് ഫാ. തോമസ് മടുക്കംമൂട്ടില് ബൈബിള് കലോത്സവം ഉദ്ഘാടനം ചെയ്തു. നാഷണല് കൗണ്സില് പ്രതിനിധി ബെന്നി സൗത്താംപ്ടണ്, വിശ്വാസ പരിശീലന കോര്ഡിനേറ്റേഴ്സായ ജോബിന്, ജെറി എന്നിവര് ആശംസകളര്പ്പിച്ച് സംസാരിച്ചു.
മാതാപിതാക്കള്ക്കായി സംഘടിപ്പിച്ച സെമിനാറില് ‘വിശ്വാസ പരിശീലനത്തില് മാതാപിതാക്കളുടെ പങ്ക്’ എന്ന ലണ്ടന്, സൗത്താംപ്ടണ്, ക്രോയിഡോണ്, ലൂട്ടണ്, ആഷ്ഫോര്ഡ് എന്നീ മിഷനുകളിലെ കുട്ടികള് അവതരിപ്പിച്ച കലാവിരുന്ന് ഏറെ പ്രശംസനീയമായി. ജിസിഎസ്ഇ പരീക്ഷയില് ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റെഫി സുനില്, ജുഡിന് സെബാസ്റ്റ്യന്, ഏയ്ഞ്ചല് പ്രകാശ്, ലിയ ഷീന് എന്നിവര്ക്ക് പ്രത്യേക പാരിതോഷികങ്ങള് നല്കി ആദരിച്ചു. സണ്ഡേ സ്കൂള് പരീക്ഷയില് വിജയികളായവര്ക്കുള്ള പ്രത്യേക സമ്മാനങ്ങളും തദവസരത്തില് വിതരണം ചെയ്തു. വിശ്വാസ പരിശീലന രംഗത്ത് സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുന്ന മതാധ്യപകരേയും സമ്മേളനം പ്രത്യേകമായി ആദരിച്ചു.
പുതിയ അധ്യയന വര്ഷത്തിലെ കര്മ്മപദ്ധതികളുടെ ചര്ച്ചയും ക്രമീകരിക്കപ്പെട്ടു. ഇദംപ്രഥമമായി സംഘടിപ്പിച്ച ബൈബിള് കലോത്സവത്തിന് ജോബിന്റെ നേതൃത്വത്തിലുള്ള കോര്ഡിനേഷന് കമ്മിറ്റിയും സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനും നേതൃത്വം നല്കി.
ജോണ്സണ് ഊരംവേലില്
സീറോ മലബാര് എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് ബ്രോഡ്സ്റ്റെയേഴ്സ് കുര്ബാന കേന്ദ്രത്തില് ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും സണ്ഡേ സ്കൂള് വാര്ഷികവും 2107 ഒക്ടോബര് 21, ശനിയാഴ്ച ഭക്തിനിര്ഭരമായി നടത്തപ്പെടുന്നു. എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം പ്രാപിക്കുവാന് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ഹാന്സ് പുതിയകുളങ്ങര എം.എസ്.റ്റി, ബിജോ ഈപ്പന് (ട്രസ്റ്റി), കമ്മറ്റിയംഗങ്ങള് എന്നിവര് അറിയിച്ചു.
തിരുനാള് കര്മ്മങ്ങള്
2017 ഒക്ടോബര് 21 ശനി
10.30 ജപമാല
10.50 കൊടിയേറ്റ്
11.00 പ്രസുദേന്തി വാഴ്ച (എല്ലാ ഇടവകാംഗങ്ങളും കഴുന്നെടുപ്പ്, തിരുസ്വരൂപം വെഞ്ചരിപ്പ്)
1.15 ആഘോഷമായ തിരുനാള് കുര്ബാന
മുഖ്യ കാര്മ്മികന് – റവ ഫാ. റ്റോമി ചിറയ്ക്കല് മണവാളന്
13.00 – ഭക്തിനിര്ഭരമായ പ്രദക്ഷിണം, ആശീര്വാദം, നേര്ച്ച
13.30 – സ്നേഹവിരുന്ന്
15.00 – സണ്ഡേസ്കൂള് വാര്ഷികം
സന്ദേശം – റവ. ഫാ ഹാന്സ് പുതിയകുളങ്ങര
കലാപരിപാടികള്
ബാബു ജോസഫ്
ബര്മിങ്ഹാം: നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ യൂറോപ്യന് നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കല് നേതൃത്വം നല്കുന്ന സെഹിയോന് യൂറോപ്പിന്റെ പുതിയ തുടക്കം ‘ഹോളിവീന്’ ആഘോഷങ്ങള്ക്ക് നാളെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് തുടക്കമാകും. യൂറോപ്പില് ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതര സങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന് ആഘോഷങ്ങള്ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന് കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈ വരുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് ഹോളിവീന് ആഘോഷങ്ങള്ക്ക് സെഹിയോന് യൂറോപ്പ് മിനിസ്ട്രി യൂറോപ്പില് ആദ്യമായി തുടക്കം കുറിക്കുന്നു.
പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 14/10/17 ന് രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന് യൂറോപ്പിനുവേണ്ടി പ്രാര്ത്ഥനയോടെ ഫാ.സോജി ഓലിക്കല് അഭ്യര്ത്ഥിക്കുന്നു.
അഡ്രസ്സ്
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല് വിവരങ്ങള്ക്ക്
തോമസ് 07877 508926.
ബാബു ജോസഫ്
ബര്മിങ്ഹാം: സെഹിയോന് യൂറോപ്പ് ഡയറക്ടര് റവ. ഫാ. സോജി ഓലിക്കല് നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് നാളെ ബര്മിങ്ഹാം ബഥേല് സെന്ററില് നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് പങ്കെടുക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും തപസ് ധ്യാനങ്ങളിലൂടെ അനേകരെ ദൈവവിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്, നവ വൈദികന് ഫാ. മൈക്കല് ബേറ്റ്സ്, സെഹിയോന് യൂറോപ്പിന്റെ ബ്രദര് ജാക്സണ് ജോസ് എന്നിവരും വിവിധ ശുശ്രൂഷകള് നയിക്കും.
യൂറോപ്പില് ഹാലോവീന് ആഘോഷങ്ങള്ക്ക് പകരമായി കുട്ടികള് വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങള് അണിഞ്ഞുകൊണ്ടുള്ള ഹോളിവീന് ആഘോഷങ്ങള്ക്ക് നാളെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് തുടക്കമാകും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്ക്ക് ജീവിതനവീകരണം സാധ്യമാകുവാന് ഈ കണ്വെന്ഷന് ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള് സാധ്യമായ, വരദാനഫലങ്ങള് വര്ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള് തെളിവാകുന്നു.
ഏതൊരാള്ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല് ഷെയറിംങിനും കണ്വെന്ഷനില് സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്ഷങ്ങളായി കുട്ടികള്ക്കും യുവജനങ്ങള്ക്കും വിശ്വാസജീവിതത്തില് വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള് വിവിധ ശുശ്രൂഷകളിലൂടെ പകര്ന്നു നല്കാന് സാധിക്കുന്നത് കണ്വെന്ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്ക്കായി ഓരോതവണയും ഇംഗ്ലീഷില് പ്രത്യേക കണ്വെന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്വെന്ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്ന്നവര്ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര് എന്ന കുട്ടികള്ക്കായുള്ള മാസിക ഓരോരുത്തര്ക്കും സൗജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള് നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്, പ്രാര്ത്ഥനാ പുസ്തകങ്ങള്, മറ്റ് പ്രസിദ്ധീകരണങ്ങള് എന്നിവ കണ്വെന്ഷന് സെന്ററില് ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന് റാലിയോടെ തുടങ്ങുന്ന കണ്വെന്ഷന് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്വെന്ഷനായുള്ള പ്രാര്ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്മിംങ്ഹാമില് നടന്നു. കണ്വെന്ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന് കുടുംബവും യേശുനാമത്തില് മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്മിംങ്ഹാം ബഥേല് സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ്
ബഥേല് കണ്വെന്ഷന് സെന്റര്
കെല്വിന് വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല് വിവരങ്ങള്ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന് മാത്യു.07515 368239
Sandwell and Dudley ട്രെയിന് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്നിന്നും ഏര്പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്ക്ക്,
ടോമി ചെമ്പോട്ടിക്കല് 07737935424.
ബിജുമോന് മാത്യു 07515368239.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന് ശുശ്രൂഷകളുടെ സ്ഥാപകനുമായ സേവ്യര് ഖാന് വട്ടായില് അച്ചന് ലണ്ടന് റീജണല് അഭിഷേകാഗ്നി കണ്വെന്ഷന് നേതൃത്വം നല്കും. ഒക്ടോബര് മാസത്തിലെ പരിശുദ്ധ ജപമാല സമര്പ്പണ നിറവില് നയിക്കപ്പെടുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ അതിനാല് തന്നെ തിരുവചനങ്ങളുടെ ജീവന് തുടിക്കുന്ന ദൈവിക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന് ഇടം നല്കുന്ന അനുഗ്രഹ വേദിയാകും. അത്ഭുത രോഗശാന്തികള്, വിടുതലുകള്, ഉദ്ദിഷ്ഠകാര്യ സാദ്ധ്യങ്ങള്, ദൈവ കൃപകള് എന്നിവയുടെ അനുഗ്രഹ വര്ഷ അനര്ഗ്ഗള പ്രവാഹത്തിനു അഭിഷേകാഗ്നി കണ്വെന്ഷന് വേദിയാവുമ്പോള് തിരുവചനത്തിനു കാതോര്ക്കുന്ന ഏവര്ക്കും നേര്സാക്ഷികളാവാനും അനുഗ്രഹങ്ങള് പ്രാപിക്കുവാനും ഉള്ള സുവര്ണ്ണാവസരം ആയിരിക്കും ലണ്ടനില് സംജാതമാകുക.
കുര്ബ്ബാന കേന്ദ്രങ്ങള്, പാര്ത്ഥനാ കൂട്ടായ്മകള്, കുടുംബ കൂട്ടായ്മകള്, ഭവനങ്ങള്, വ്യക്തികള് എന്നിവ കേന്ദ്രീകരിച്ച് യുകെയിലുടനീളം നടത്തുന്ന ഉപവാസ പ്രാര്ത്ഥനകള്, അഖണ്ഡ ജപമാലകള്, വിശുദ്ധ കുര്ബ്ബാന സമര്പ്പണങ്ങള്, പരിത്യാഗങ്ങള്, മദ്ധ്യസ്ഥ പ്രാര്ത്ഥനകള് എന്നിവക്ക് ലഭിക്കുന്ന ദൈവീക സമ്മാനങ്ങള് ഓരോരോ കണ്വെന്ഷന് സെന്ററുകളെയും അത്ഭുത വിജയങ്ങളുടെ വിളനിലമാക്കും.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന് ജോസഫ് സ്രാമ്പിക്കല് പിതാവ് വിഭാവനം ചെയ്തു തന്റെ പ്രത്യേക താല്പര്യം എടുത്തു നയിക്കുന്ന പ്രഥമ സുവിശേഷവല്ക്കരണ പദ്ധതിയായ അഭിഷേകാഗ്നി കണ്വെന്ഷനുകള് യുകെയുടെ ആദ്ധ്യാത്മിക-ആത്മീയ തലങ്ങളില് വിശ്വാസൈക്യ വിപ്ലവം തന്നെ സൃഷ്ടിക്കും.
എട്ടു മേഖലകളായി നടത്തപ്പെടുന്ന പരിശുദ്ധാത്മ ശുശ്രൂഷകളുടെ സമാപനമായി ലണ്ടന് റീജിയണല് വചനശുശ്രൂഷ ഒക്ടോബര് 29 ഞായറാഴ്ച അല്ലിന്സ് പാര്ക്കില് നടത്തപ്പെടും. രാവിലെ 9:30ന് പരിശുദ്ധ ജപമാല സമര്പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള് വൈകുന്നേരം 6:00 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കായിക, ആഘോഷ ആരവങ്ങള് മാത്രം കേട്ട് തഴമ്പിച്ച വേദികള് തിരുവചനങ്ങളുടെയും സ്തുതിപ്പുകളുടെയും ഭക്തി ഗാനങ്ങളുടെയും ആരവത്താല് ദൈവീക സാന്നിദ്ധ്യം നിറയപ്പെടും.
പബ്ലിക് ട്രാന്സ്പോര്ട്ട് ഉപയോഗിച്ച് ധ്യാനത്തില് പങ്കു ചേരുവാന് എത്തുന്നവര്ക്ക് അല്ലിന്സ് പാര്ക്കിനടുത്തുള്ള മില്ഹില് സ്റ്റേഷനില് നിന്നും യാത്രാസൗകര്യം ഒരുക്കുവാന് വോളന്റിയേഴ്സ് ടീം തയ്യാറായി സ്റ്റേഷന് പരിസരത്തുണ്ടാവും. അത്യാവശ്യം ഉള്ളവര്ക്ക് വേണ്ടി മാത്രമാണ് സൗകര്യം ഒരുക്കുന്നത്. അനുഗ്രഹ സ്രോതസ്സായി തിരുക്കര്മ്മങ്ങള് മാറ്റുന്നതിലേക്കു ഉപവാസ ശുശ്രൂഷയായിട്ടാണ് അഭിഷേകാഗ്നി കണ്വെന്ഷന് നടത്തുവാന് ഉദ്ദേശിക്കുന്നത്. ആയതിനാല് ആവശ്യം ഉള്ളവര് തങ്ങളുടെ ഭക്ഷണം കയ്യില് കരുതേണ്ടതാണ്.
അഭിഷേകാഗ്നി കണ്വെന്ഷനില് പങ്കു ചേരുവാന് ലണ്ടന് റീജിയണല് കണ്വെന്ഷന് കണ്വീനര് ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന് ചാമക്കാല, ഫാ.ഹാന്സ് പുതിയകുളങ്ങര എന്നിവര് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ട്രാന്സ്പോര്ട്ട്- അനില് എന്ഫീല്ഡ് -07723744639
Allianz Park, Greenlands Lanes, Hendon, London NW4 1RL
ഫിലിപ്പ് കണ്ടോത്ത്
ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണില് ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോന് മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യര്ഖാന് വട്ടായില് നയിക്കുന്ന വണ് ഡേ കണ്വെന്ഷന് ഒക്ടോബര് 28 ശനിയാഴ്ച 10 മണി മുതല് 6 മണി വരെ കാര്ഡിഫിലെ കോര്പസ് ക്രൈസ്റ്റ് ഹൈസ്കൂളില് വച്ച് നടത്തപ്പെടും. റീജിയണില് നടത്തപ്പെടുന്ന കണ്വെന്ഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള വണ് ഡേ ഒരുക്ക പ്രാര്ത്ഥന താഴെ പറയുന്ന രീതിയില് ക്രമീകരിച്ചിരിക്കുന്നു ഒക്ടോബര് 15ന് 2.45 pmന് ജപമാലയും 3 pm ന് മലയാളം കുര്ബാന, 4.15 ന് ആരാധന, 4.45ന് വോളണ്ടിയേഴ്സ് ഷോര്ട്ട് മീറ്റിംഗ്.
ഇത് നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.
St Philip Evans Catholic Church
Llanedeym drive
CF 23 9 UL Cardif
ബ്രിസ്റ്റോള് – കാര്ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില് വൈദികരുടെ നേതൃത്വത്തില് മധ്യസ്ഥ പ്രാര്ത്ഥനകളും റീജിയണിലെ ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്ത്ഥനകളും നടന്നു വരുന്നു. അതോടൊപ്പം ഒക്ടോബര് 1 മുതല് 28 വരെ കണ്വെന്ഷന്റെ വിജയത്തിനായി റീജിയണിലെ മുഴുവന് മാസ് സെന്ററുകളെയും ഉള്പ്പെടുത്തി റോസറി ചെയിനും നടന്നുവരുന്നു.
ഒക്ടോബര് 15ന് നടക്കുന്ന Preparatory Prayer ല് എല്ലാ വിശ്വാസികളും (Specially all Volunteers) ഉം സംബന്ധിക്കണമെന്ന് എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലും SMBCR ഡയക്ടര് ഫാ. പോള് വെട്ടിക്കാട്ടും, SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, SMBCR ജോയിന്റെ ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യന്, ജോസി മാത്യൂ, ജോണ്സണ് പഴമ്പാലില്, ഷിജോ തോമസ് എന്നിവര് പ്രത്യേകം ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്: കൃത്യം ഒരു വര്ഷം മുമ്പ് നടന്ന ചരിത്ര സംഭവത്തിന്റെ മധുരസ്മരണകള് അയവിറക്കി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാ കുടുംബം പ്രസ്റ്റണ് കത്തീഡ്രലില് ഒത്തുചേര്ന്ന് രൂപതയുടെ ഒന്നാം പിറന്നാള് പ്രാര്ത്ഥനാപൂര്വ്വം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്റ്റണ് സെന്റ് അല്ഫോന്സാ കത്തീഡ്രലില് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് മുഖ്യ കാര്മ്മികനായ ദിവ്യബലിയോടെയാണ് തിരുക്കര്മ്മങ്ങള്ക്ക് തുടക്കമായത്. പപ്പുവാ ന്യൂഗിനിയായുടെയും സോളമന് ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ് ഷോ മാര് കുര്യന് വയലുങ്കല് ദിവ്യബലിമധ്യേ വചന സന്ദേശം നല്കി. രൂപതയില് ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും വിവിധ വി. കുര്ബാന കേന്ദ്രങ്ങളില് നിന്നെത്തിയ അല്മായ പ്രതിനിധികളുമടക്കം നിരവധിപേര് തിരുക്കര്മ്മങ്ങളില് പങ്കുചേര്ന്നു.
കഴിഞ്ഞ വര്ഷം നടന്ന രൂപതാ ഉദ്ഘാടനത്തിലും മെത്രാഭിഷേകത്തിലും പങ്കെടുക്കാന് കഴിയാതെ പോയതിന്റെ സങ്കടം ഇന്ന് ഒന്നാം വാര്ഷികത്തില് പങ്കുചേര്ന്നതിലൂടെ പരിഹരിക്കുകയാണെന്നു പറഞ്ഞാണ് ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കല് വചനസന്ദേശം ആരംഭിച്ചത്. ”കഴിഞ്ഞ വര്ഷം ഈ രൂപതയെയും മെത്രാനെയും നമുക്ക് തന്നിട്ട് സഭ പറഞ്ഞു: keep them, love them and grow with them. യുകെയിലെ സീറോ മലബാര് കുടിയേറ്റ ജനതയ്ക്ക് ദൈവം നല്കിയ സമ്മാനമാണ് ഈ രൂപതയും മെത്രാനും. അതുകൊണ്ട് ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളെ ഓര്മ്മിപ്പിക്കുവാനുള്ളത് ”നിങ്ങള് ഈ രൂപതയെ സ്നേഹിക്കണം, ഹൃദയത്തിലേറ്റു വാങ്ങണം”- മാര് വയലുങ്കല് കൂട്ടിച്ചേര്ത്തു. രൂപതയുടെ പിറവിയുടെ ആരംഭകാലമാണെന്നതിനാല് മര്ത്തായെപ്പോലെ പല കാര്യങ്ങളിലും ആകുലതയും അസ്വസ്ഥതയും തോന്നിയാലും മറിയത്തേപ്പോലെ ദൈവത്തോടു ചേര്ന്നുനിന്നു മുമ്പോട്ടു പോയാല് ഒരു കാര്യത്തിലും ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് വി. കുര്ബാനയില് വായിച്ച സുവിശേഷ ഭാഗത്തെ ഉദ്ധരിച്ച് അദ്ദേഹം ഓര്മ്മിപ്പിച്ചു.
തിരുക്കര്മ്മങ്ങളുടെ തുടക്കത്തില് കത്തീഡ്രല് വികാരിയും വികാരി ജനറലുമായ റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില് എല്ലാവര്ക്കും സ്വാഗതമാശംസിച്ചു. അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ ലങ്കാസ്റ്റര് രൂപതാ മെത്രാന് മൈക്കിള് ജി കാംബെല്ലിന്റെ പ്രതിനിധി റവ. ഫാ. റോബര്ട്ട് ബില്ലിംഗ്, വികാരി ജനറല് റവ. ഫാ. സജിമോന് മലയില് പുത്തന്പുരയില്, വിവിധ വി. കുര്ബാന കേന്ദ്രങ്ങളില് ശുശ്രൂഷ ചെയ്യുന്ന വൈദികര്, സിസ്റ്റേഴ്സ്, ഡീക്കന്മാര്, വൈദിക വിദ്യാര്ത്ഥികള്, വിവിധ വി. കുര്ബാന കേന്ദ്രങ്ങളില് നിന്നുള്ള പ്രതിനിധികളായെത്തിയ അല്മായര് തുടങ്ങി നൂറുകണക്കിനാളുകള് തിരുക്കര്മ്മങ്ങളില് പങ്കാളികളായി.
വി. കുര്ബാനയ്ക്ക് മുമ്പായി, പോര്ച്ചുഗലിലെ ഫാത്തിമയില് മാതാവിന്റെ ദര്ശനം ലഭിച്ചവരും ഈ അടുത്തകാലത്ത് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്ത്തപ്പെട്ടവരുമായ ഫ്രാന്സിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് ഔദ്യോഗികമായി കത്തീഡ്രല് ദേവാലയത്തില് പ്രതിഷ്ഠിക്കുന്ന കര്മ്മവും അവരുടെ ബഹുമാനാര്ത്ഥമുള്ള ലദീഞ്ഞ് പ്രാര്ത്ഥനയും നടന്നു. വി. കുര്ബാനയുടെ സമാപനത്തില് ലങ്കാസ്റ്റര് രൂപതാധ്യക്ഷന് ബിഷപ്പ് മൈക്കിള് ജി കാംബെല്ലിന്റെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി റവ. ഫാ. റോബര്ട്ട് ബില്ലിംഗ് വായിച്ചു. സീറോ മലബാര് സഭയും ഇവിടുത്തെ പ്രാദേശിക സഭയും പരസ്പരം പ്രോത്സാഹിപ്പിച്ചും വിശ്വാസ പ്രഘോഷണത്തില് സഹകരിച്ചും വളരണമെന്നും യുകെയുടെ മണ്ണില് സീറോ മലബാര് സഭയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണെന്നും സന്ദേശത്തില് ലങ്കാസ്റ്റര് രൂപതാധ്യക്ഷന് അനുസ്മരിച്ചു.
തുടര്ന്ന് മാര് ജോസഫ് സ്രാമ്പിക്കല് രൂപതാവാര്ഷിക ദിനത്തിന്റെ മംഗളങ്ങള് എല്ലാവര്ക്കും ആശംസിക്കുകയും നല്കി വരുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു. മാര്പാപ്പയുടെ പ്രതിനിധിയാണ് അപ്പസ്തോലിക് ന്യൂണ്ഷോ എന്നും മാര് കുര്യന് വയലുങ്കലിന്റെ സാന്നിധ്യത്തിലും വാക്കുകളിലും മാര്പാപ്പയുടെ തന്നെ സാന്നിധ്യവും വാക്കുകളുമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മാര് ജോസഫ് സ്രാമ്പിക്കല് അനുസ്മരിച്ചു. അതിവിശാലമായ രൂപത സന്ദര്ശിച്ച സ്ഥലങ്ങളിലെല്ലാം വിശ്വാസികള് വലിയ താല്പര്യത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും ഇതിന് എല്ലാവരോടും നന്ദി പറയുന്നതായും മാര് സ്രാമ്പിക്കല് പറഞ്ഞു. രൂപതയുടെ ഏറ്റവും വലിയ ശക്തി മിഷനറി ചൈതന്യത്തോടെ അത്യധ്വാനം ചെയ്യുന്ന വൈദിക വിദ്യാര്ത്ഥികളെ ലഭിച്ചതും നമ്മുടെ രൂപതയില് ദൈവാനുഗ്രഹത്തിന്റെ വലിയ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മതബോധനവും വനിതാഫോറവുമുള്പ്പെടെ രൂപതയുടെ വിവിധ പ്രവര്ത്തനങ്ങളും ആദ്യവര്ഷം തന്നെ ഒരു സെമിനാരി തുടങ്ങുവാന് സാധിച്ചതുമെല്ലാം ഇതു ദൈവം കൈപിടിച്ചു നടത്തുന്ന രൂപതയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നും രൂപതാധ്യക്ഷന് പറഞ്ഞു.
തുടര്ന്ന് കത്തീഡ്രല് ദേവാലയത്തിനു സമീപത്തുള്ള നൂള് ഹാളില് എല്ലാവര്ക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. അതിനുശേഷം വൈദിക സമിതിയുടെ സമ്മേളനവും വിവിധ വി. കുര്ബാന കേന്ദ്രങ്ങളിലെ കൈക്കാരുമുള്പ്പെടെയുള്ളവരുടെ പൊതു ആലോചനായോഗവും നടന്നു. തുടര്ന്ന് വരുന്ന നാളുകളിലേയക്കുള്ള പ്രവര്ത്തനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. തിരുക്കര്മ്മങ്ങള് ഭക്തിസാന്ദ്രമാക്കിയ റവ. ഫാ. സെബാസ്റ്റ്യന് ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ഒന്നാം വാര്ഷികത്തിനായി കത്തീഡ്രല് വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയുടെ നേതൃത്വത്തില് നടത്തിയ ഒരുക്കങ്ങളും ഏറെ ഹൃദ്യമായി. വരും നാളുകളിലും എല്ലാ വിശ്വാസികളുടെയും കൂട്ടായ പ്രവര്ത്തനവും സഹകരണവും രൂപതയ്ക്ക് ലഭിക്കണമെന്നും വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള് കണ്വെന്ഷനും ബൈബിള് കലോത്സവവും അതിനു പ്രചോദനമാകട്ടെയെന്നും മാര് ജോസഫ് സ്രാമ്പിക്കല് പ്രത്യാശ പ്രകടിപ്പിച്ചു.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മക്കും ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന് റീജിയണില് നവ നേതൃത്വമായി. രൂപതാദ്ധ്യക്ഷന് ജോസഫ് സ്രാമ്പിക്കല് പിതാവിന്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില് ലണ്ടനിലെ വെസ്റ്റ്മിന്സ്റ്റര്, ബ്രെന്ഡ്വുഡ്, സൗത്താര്ക്ക് ചാപ്ലിന്സികളുടെ കീഴിലുള്ള 22 കുര്ബ്ബാന കേന്ദ്രങ്ങളില് നിന്നായി എത്തിയ നൂറില്പ്പരം പ്രതിനിധികളുടെ യോഗമാണ് റീജിയണല് വനിതാ ഫോറം പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് വനിതാ ഫോറം ഡയറക്ടര് സി.മേരി ആന് മാധവത്ത് യോഗത്തിന് നേതൃത്വം നല്കി. വനിതാ ഫോറം എന്ന സംഘടനകൊണ്ട് രൂപത വിഭാവനം ചെയ്യുന്ന ആത്മീയ-സാമൂഹ്യ മൂല്യങ്ങളും ആശയങ്ങളും പ്രതിഫലിച്ച സിസ്റ്റര് മേരിയുടെ ആമുഖ പ്രസംഗത്തില് സംഘടനയുടെ അനിവാര്യത, ലക്ഷ്യം, കര്മ്മ പരിപാടികള് എന്നിവ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. സ്ത്രീ എന്ന നിലയിലും, കുടുംബനാഥയെന്ന നിലയിലും ഏറെ ഉത്തരവാദിത്തങ്ങള് നിക്ഷിപ്തമായിട്ടുള്ള വനിതകളുടെ അര്പ്പണ മനോഭാവത്തിനും ത്യാഗങ്ങള്ക്കും അര്ഹമായ ബഹുമാനവും മഹത്വവും ലഭിക്കുവാനും സംഘടന പ്രയോജനകരമാകും. സാമൂഹിക രംഗങ്ങളിലും കുടുംബങ്ങളിലും ചാലക ശക്തിയായി വര്ത്തിക്കുന്ന വനിതകളുടെ ഈ മുന്നേറ്റം സഹവര്ത്തനത്തോടെയുള്ള ഏകോപന പ്രവര്ത്തനങ്ങള്ക്കായി ഉപകരിക്കും.
ലണ്ടന് റീജണല് ചാപ്ലിന്സികളുടെ നേതൃത്വം നല്കുന്ന ഫാ.സെബാസ്റ്റ്യന് ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, പിതാവിന്റെ സെക്രട്ടറി ഫാന്സുവ പത്തില് എന്നിവര് റീജിയണല് യോഗത്തിനും, തെരഞ്ഞെടുപ്പിനും മേല്നോട്ടം വഹിച്ചു. തെരഞ്ഞെടുപ്പില് ലണ്ടന് റീജിയണിലെ എല്ലാ കുര്ബ്ബാന കേന്ദ്രങ്ങളില് നിന്നും ഉള്ള പ്രതിനിധികള് പങ്കെടുത്തിരുന്നു.
ലണ്ടന് റീജിയണല് വനിതാ ഫോറം പ്രഥമ ഭാരവാഹികളായി ഡെയ്സി ജെയിംസ് വാല്ത്തംസ്റ്റോ (പ്രസിഡണ്ട്) അല്ഫോന്സാ ജോസ് എന്ഫീല്ഡ് (വൈസ് പ്രസിഡണ്ട്) ജെസ്സി റോയി (സെക്രട്ടറി), ജെയ്റ്റി റെജി (ജോ. സെക്രട്ടറി) ആലീസ് ബാബു (ട്രഷറര്) എന്നിവര് തെരഞ്ഞെടുക്കപ്പെട്ടു.
ലണ്ടന് റീജിയണല് വുമണ്സ് ഫോറം ഉദ്ഘാടനം നിര്വ്വഹിച്ച അഭിവന്ദ്യ സ്രാമ്പിക്കല് പിതാവ് നവ സാരഥികള്ക്ക് വിജയങ്ങള് നേരുകയും തങ്ങളുടെ അര്പ്പണത്തിലൂടെയും, സഹനത്തിലൂടെയും, ത്യാഗങ്ങളിലൂടെയും കുടുംബഭദ്രത കുരുപ്പിടിപ്പിക്കുന്നതുപോലെ വിശ്വാസത്തിന്റെ മേഖലയിലും സഭയുടെ വളര്ച്ചാ മേഖലകളിലും തങ്ങളുടെ നിസ്തുലമായ സേവനങ്ങള്ക്കൊണ്ട് നാളിന്റെ ഭാവി സുദൃഢമാക്കട്ടെ എന്നാശംസിക്കുകയും ചെയ്തു. ലണ്ടനിലെ വാല്ത്തംസ്റ്റോ ഔര് ലേഡി ആന്ഡ് സെന്റ് ജോര്ജ്ജ് ചര്ച്ചാണ് ലണ്ടന് റീജണല് വനിതാ ഫോറത്തിന്റെ പ്രഥമ യോഗത്തിനും,തെരഞ്ഞെടുപ്പിനും വേദിയായത്.
ബാബു ജോസഫ്
മാഞ്ചസ്റ്റര്: ഗ്രേറ്റ് ബ്രിട്ടണ് രൂപത പ്രഥമ ബൈബിള് കണ്വെന്ഷന് മാഞ്ചസ്റ്റര് റീജിയണ് കേന്ദ്രീകരിച്ച് ഒക്ടോബര് 24ന് നടക്കുമ്പോള് വിവിധ മാസ് സെന്ററുകളില് വൈദികരുടെ നേതൃത്വത്തില് പ്രത്യേക ഒരുക്കങ്ങളും മധ്യസ്ഥ പ്രാര്ത്ഥനകളും നടന്നുവരുന്നു. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന് മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര് ഖാന് വട്ടായില് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത പ്രഥമ ബൈബിള് കണ്വെന്ഷന് എല്ലാ അര്ത്ഥത്തിലും വന് വിജയമാക്കുവാന് രൂപത വികാരി ജനറാള് റവ.ഫാ.സജി മലയില് പുത്തന്പുരയുടെ നേതൃത്വത്തില് വിവിധ മാസ് സെന്ററുകളില് നിന്നും തിരഞ്ഞെടുക്കപ്പെട്ടവര് ഉള്പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്മാരായ, റീജിയണല് കോ ഓര്ഡിനേറ്റര് ഫാ. തോമസ് തൈക്കൂട്ടത്തില്, ഫാ.ലോനപ്പന് അരങ്ങാശ്ശേരി, ഫാ. സിറില് ഇടമന, ഫാ. മാത്യു മുളയോലില് ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്ജ് മടത്തിറമ്പില് എന്നിവര്ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
സീറോ മലബാര് സഭയുടെ വളര്ച്ചയുടെ പാതയില് പ്രത്യേക ദൈവിക അംഗീകാരമായി നല്കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ് രൂപത സ്ഥാപിതമായി ദൈവികാനുഗ്രഹത്തിന്റെ മഹത്തായ ഒരു വര്ഷം പിന്നിടുമ്പോള് നടത്തപ്പെടുന്ന പ്രഥമ ബൈബിള് കണ്വെന്ഷന് വന് അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘ അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്ത്തനങ്ങളാണ് മാഞ്ചസ്റ്ററില് നടക്കുന്നത്. കണ്വെന്ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്വെന്ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്ശനം പൂര്ത്തിയായി.
സെഹിയോന് യൂറോപ്പ് കിഡ്സ് ഫോര് കിംഗ്ഡം ടീം കണ്വെന്ഷനില് രാവിലെ മുതല്തന്നെ കുട്ടികള്ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററുകളില് ഒന്നായ ഷെറിഡന് സ്യൂട്ടില് വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില് നടന്നുവരുന്ന അഭിഷേകാഗ്നി കണ്വെന്ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര് 24 ചൊവ്വാഴ്ച നടക്കുന്ന കണ്വെന്ഷനില് പങ്കെടുക്കാന് ആയിരകണക്കിനു വിശ്വാസികള് എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്വേയില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് സാധിക്കുന്നതും, സൗജന്യമായ കാര് പാര്ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന് സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
2017 ഒക്ടോബര് 24 ചൊവ്വാഴ്ച രാവിലെ 10 മുതല് വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള് നടത്തപ്പെടുക. അന്നേ ദിവസം സ്കൂള് അവധി ദിനമായതിനാല് മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒന്നുപോലെ കണ്വെന്ഷനില് പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന് സാധിക്കും.
അസാധ്യങ്ങള് സാധ്യമാകുന്ന വന് അത്ഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്പ്പിക്കുകയും ചെയ്യുന്നതിനാല് ഓരോ കണ്വെന്ഷനിലും സംഭവിക്കുന്നു. രൂപതയുടെ പ്രഥമ ബൈബിള് കണ്വെന്ഷനിലേക്ക് സംഘാടകര് യേശുനാമത്തില് മുഴുവനാളുകളെയും 24ന് മാഞ്ചസ്റ്ററിലേക്കു ക്ഷണിക്കുന്നു.
വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്വെന്ഷന് സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite
371 Oldham Road
Manchester
M40 8RR
ബാബു ജോസഫ്
റവ.ഫാ.സോജി ഓലിക്കല് നയിക്കുന്ന സെഹിയോന് യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില് സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും കുട്ടികള്ക്ക് പകര്ന്നുകൊടുക്കുന്ന സ്കൂള് ഓഫ് ഇവാഞ്ചലൈസേഷന് സ്കൂള് അവധിക്കാലത്ത് ഒക്ടോബര് 30 മുതല് നവംബര് 3 വരെ ദിവസങ്ങളില് കാര്ഡിഫില് നടത്തപ്പെടുന്നു. സെഹിയോന് മിനിസ്ട്രിയുടെ നേതൃത്വത്തില് അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്ക്കായുള്ള ധ്യാനം നയിക്കും.
അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതല് പ്രായമുള്ളവര്ക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റില് നേരിട്ട് രജിസ്ട്രേഷന് നടത്താവുന്നതാണ്.
കൂടുതല് വിവരങ്ങള്ക്ക്
തോമസ് 07877 508926.
ജോണി 07727669529
അഡ്രസ്സ്
AT HEBRON HALL
DINAS POWYS
CARDIFF
CF 64 4YB