Spiritual

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം ഏഴാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെക്കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ളാസും ചര്‍ച്ചകളും നടത്തപെടുന്നതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ ചാപ്ലയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന വേളയില്‍ മാഞ്ചസ്റ്ററില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ക്ഷണം സ്വീകരിച്ച് മാര്‍ കുര്യന്‍ വയലുങ്കല്‍ എത്തിയിരുന്നു. മെത്രാനായതിനുശേഷം ആദ്യമായിട്ടാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ യുകെ സന്ദര്‍ശനത്തിന് എത്തുന്നത്. കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ ഇടവകാംഗമാണ് മാര്‍ കുര്യന്‍ വയലുങ്കല്‍.

ഷ്രൂസ്‌ബെറി രൂപതയില്‍ ക്‌നാനായ ചാപ്ലയന്‍സി രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന ദ്വിതീയ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് നൂറിലധികം പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

തിരുവസ്ത്രങ്ങളണിഞ്ഞ് നിരവധി വൈദികരുടെ അകമ്പടിയോടുകൂടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ എന്നിവര്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതോടുകൂടി ഭക്തിസാന്ദ്രമാര്‍ന്ന തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് ഫോറം സെന്ററില്‍ മതബോധന വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറും. എല്ലാവരെയും തിരുന്നാളിന് സാദരം ക്ഷണിക്കുന്നതായി ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

ഡെര്‍ബി മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. റവ.ഫാ.എല്‍ദോസ് ജോര്‍ജ് വട്ടപ്പറമ്പില്‍ കശ്ശീശായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയോടെയാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് മാര്‍ ബേസില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടന്നു. സെപ്റ്റംബര്‍ 30 ശനി, ഒക്ടോബര്‍ 1 ഞായര്‍ ദിവസങ്ങളിലാണ് പരിപാടിതകള്‍ നടന്നത്. ഫാ.ബിജി മര്‍ക്കോസ് ചിരത്തിലാട്ടിന്റെ പ്രസംഗം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും രണ്ടാം ദിവസം പ്രദക്ഷിണവും ആദ്യഫലലേലവും നേര്‍ച്ചസദ്യയും നടന്നു.

ഈശോയുടെ വിശ്വസ്ത ദാസനും സ്‌നേഹിതനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്‌ളീഹായുടെ തിരുന്നാള്‍ ഒക്ടോബര്‍ പത്താം തിയതി (10/10/2017) വൈകുന്നേരം അഞ്ചുമണിക്ക് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ സെന്റര്‍ സൗത്തെന്‍ഡ് ഓണ്‍ സീയില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുന്നാളിനോട് അനുബന്ധിച്ചു അന്നേ ദിവസം 5 മണിക്ക് കുമ്പസാരം, ജപമാല, 5:30ന് പ്രസുദേന്തി വാഴ്ച, 5:40ന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, എണ്ണനേര്‍ച്ച എന്നീ തിരുക്കര്‍മ്മങ്ങളും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ യൂദാശ്‌ളീഹായുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

ഫാ .ജോസ് അന്ത്യാംകുളം
ചാപ്ലിന്‍ സെന്റ് അല്‍ഫോന്‍സാ സെന്റര്‍

പള്ളിയുടെ വിലാസം :
സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് ചര്‍ച്ച്
2 മാനേഴ്സ് വേ
സൗത്തെന്റ് ഓണ്‍ സീ
SS26QT

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബേബി ജേക്കബ് – 07588697814
അജിത് അച്ചാണ്ടില്‍ – 07412384548
സുബി ജെയിസണ്‍

 

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചന അക്ഷരാഖ്യാനങ്ങളുടെ മികവുറ്റ സംഗീത, നൃത്ത, നടന ആവിഷ്‌കാരങ്ങളിലൂടെ അനുഗ്രഹ സാന്ദ്രമായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഫാ.തോമസ് പാറയടി, റീജിയണല്‍ സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ആതിഥേയ കോളേജിന്റെ പ്രതിനിധിയും സലേഷ്യന്‍ വൈദികനുമായ ഫാ.സാജു മുല്ലശ്ശേരി, ഡീക്കന്‍ ജോയ്സ് ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. ലണ്ടന്‍ റീജിയണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി വിജയിച്ചെത്തിയ മത്സരാര്‍ത്ഥികള്‍ അതുല്യമായ കലാ നൈപുണ്യം ആണ് വേദിയില്‍ പുറത്തെടുത്തത്.

പാട്ട്, ഡാന്‍സ്, ടാബ്ലോ, പ്രശ്ചന്ന വേഷം, സ്‌കിറ്റ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ റീഡിങ്, ഉപന്യാസം, പ്രസംഗം, പെയിന്റിങ്, ചിത്രരചന അടക്കം പ്രായാടിസ്ഥാനത്തില്‍ നടത്തപ്പെട്ട നിരവധി മത്സരങ്ങള്‍ അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി. മികവുറ്റ സംഘാടകത്വവും,സമയ നിഷ്ഠമായ ഒരുക്കങ്ങളും സുഗമമായ ക്രമീകരണങ്ങളും ഏറെ പ്രശംസനീയമായി.

മതാദ്ധ്യാപകരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിസ്സീമമായ സഹകരണവും നേതൃത്വവും പ്രൊഫഷണല്‍ വിധികര്‍ത്താക്കളുടെ സ്തുത്യര്‍ഹമായ സേവനവും മാതാപിതാക്കളുടെ അതീവ താല്‍പ്പര്യവും, സഭാ സമൂഹത്തിന്റെ പ്രോത്സാഹനവും കോളേജിന്റെ
വിശാലമായ സൗകര്യങ്ങളും ലണ്ടന്‍ റീജിയണല്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ക്കുകയായിരുന്നു.

സ്റ്റീവനേജ്, വാല്‍ത്തംസ്റ്റോ, ഈസ്റ്റ്ഹാം തുടങ്ങിയ പാരീഷ് സമൂഹങ്ങള്‍ മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തപ്പോളും എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളും തന്നെ ശക്തമായ മത്സരങ്ങളും വിജയങ്ങളും പുറത്തെടുത്താണ് പിരിഞ്ഞത്. ‘അബ്രാഹത്തിന്റെ ബലി’ എന്ന ബൈബിള്‍ സ്‌കിറ്റ് കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയവും ഹൈലൈറ്റുമായി.

കലോത്സവ സമാപനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തപ്പെട്ടു. ഉപന്യാസം,ചിത്ര രചന, പെയിന്റിങ് അടക്കം ചില മത്സരങ്ങളുടെ ഫലം പിന്നീട് അറിയിക്കും. അതിനു ശേഷമേ റീജിയണല്‍ കലോത്സവത്തിലെ ഓവറോള്‍ ജേതാക്കളെയും,കലാ തിലകത്തെയും പ്രഖ്യാപിക്കാനാവൂ.

റീജിയണല്‍ ബൈബിള്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും ഫാ.ജോസ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ നാലിന് ബ്രിസ്റ്റോളില്‍ വെച്ച് നടത്തപ്പെടും.

ഫിലിപ്പ് കണ്ടോത്ത്

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ പ്രത്യേകം തയ്യാറാക്കിയ സൗത്ത് മിഡ്ഗ്രീന്‍വേ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, ദൈവ വചനം ഒരു കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയിച്ചിട്ടുള്ളവരെയാണ് നവംബര്‍ 4ന് നടത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയന്‍ ബൈബിള്‍ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവവചനത്തിന്റെ ശക്തിയും, സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം 11 സ്റ്റേജുകളില്‍ ആയി 21 ഇനം മത്സരങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വൂള്‍സ് ആന്റ് ഗൈഡന്‍സ് എന്നിവ താഴെപറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com.

രാവിലെ 9 മണിയ്ക്ക് ബൈബിള്‍ പ്രതീക്ഷയോടെ ആരംഭിച്ച് വൈകിട്ട് 6 മണിയ്ക്കുള്ള പൊതു സമ്മേളനത്തില്‍ മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന രീതിയില്‍ പ്രോഗ്രാം തയ്യാറായിരിക്കുന്നത്.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ ദിവസം റീജിയണിന്റെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും. അതിനുവേണ്ടി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പ്രൂവിന്റെ കോപ്പി, ഫാ. പോളിന്റെ ഇ-മെയിലില്‍ അയച്ചു കൊടുക്കുക. [email protected] അതുപോലെ ബൈബിള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സും ഭക്ഷണങ്ങളുമെല്ലാം മിതമായ നിരക്കില്‍ അവിടെ ലഭ്യമാണ് എന്നുള്ള വിവരം ഓര്‍മ്മിക്കുന്നു.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി രാപ്പകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും അനുമോദിക്കുകയും ചെയ്യുന്നതോടൊപ്പം ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ വന്ന് പങ്കെടുത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് കലോത്സവ ചെയര്‍മാനായ ഫാ. ജോസ് നി പൂവാനി കുന്നേലും (CSSR), ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയന്‍ (078627010446), വൈസ് കോര്‍ഡിനേറ്റര്‍ ജോസി മാത്യു (കാര്‍ഡിഫ്), സജു തോമസ് എന്നിവരുമായി ബന്ധപ്പെടുക.

കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്
The Gree Way Centre, Doncaster Road, Soutgmed Bristol, BS10 5 PY.

റോത്തര്‍ഹാം: യു.കെ.കെ.സി.എ. യുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ ക്നാനായക്കാര്‍ ഒക്ടോബര്‍ 28 ശനിയാഴ്ച റോത്തര്‍ഹാമില്‍ ഒഴുകിയെത്തും. യു.കെ.കെ.സി.എ. യുടെ ശക്തമായ യൂണിറ്റുകളായ ന്യൂകാസില്‍, ഷെഫീല്‍ഡ്. ലീഡ്‌സ്, യോര്‍ക്ക്, ഹഡേഴ്‌സ്ഫീല്‍ഡ്, മിഡില്‍സ്ബറോ എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ റോത്തര്‍ഹാമില്‍ അണിചേരുമ്പോള്‍ പുത്തന്‍ ചരിത്ര ഗാഥയ്ക്ക് തുടക്കമാകും. ക്നാനായ ആവേശം അലതല്ലിയടിക്കുന്ന, സമാധാന ഐക്യവും സ്നേഹവും പ്രകടമാക്കുന്ന വേദിയായി മാറും റോത്തര്‍ഹാം . നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടും.

റോത്തര്‍ഹാമിലെ Thrybergh Parish Hallല്‍ രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പൊതുസമ്മേളനം ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ അധ്യക്ഷത വഹിക്കും. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് ജോസഫ് കല്ലാംതൊട്ടിയില്‍ യോഗത്തില്‍ പങ്കെടുക്കും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഡികെസിസി ജനറല്‍ സെക്രട്ടറി വിനോദ് കിഴക്കേനയില്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും

For Queries;General Coordinator- Jose 07717740947 and Sheffield KCA Unit Secretary- Limin-07975651959 & President -Baby 07722140697

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളില്‍ ലണ്ടന്‍ മേഖലാ മത്സരങ്ങള്‍ നാളെ നടത്തപ്പെടും. ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധയിനം മത്സരങ്ങള്‍ ഒരേ സമയം നടത്തുവാനുള്ള സൗകര്യവും സജ്ജീകരങ്ങളും മത്സര വേദിക്കുണ്ട്.

വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, തിരുവചനങ്ങളും, ബൈബിള്‍ ഉപമകളും കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക.

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ നവംബര്‍ 4നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫിനാലെയില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവും. ലണ്ടന്‍ റീജിയണല്‍ ബൈബിള്‍ കലോത്സവം ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങള്‍ക്ക് നേര്‍ സാക്ഷികളാകുവാന്‍ ഏവരെയും സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജിലെ കലോത്സവ വേദിയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജ്,പാര്‍ഖാം സ്ട്രീറ്റ്, ബാറ്റര്‍ സീ, എസ് ഡബ്ല്യൂ 11 3 ഡിക്വു

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

ഫിലിപ്പ് കണ്ടോത്ത്

സീറോ മലബാര്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആദ്യ യോഗം സെപ്തംബര്‍ 24 ഞായറാഴ്ച 11:30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പത്തില്‍, eparchy of Syro malabar Great Britain വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവരും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ് ഫോറം യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

വിമന്‍സ് ഫോറത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സിസ്റ്റര്‍ മേരിആന്‍ അവതരിപ്പിച്ചു. ബ്രിട്ടനിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ ആയിരിക്കുന്നതിനെ കുറിച്ചുള്ള നേട്ടങ്ങളും എങ്ങനെ നല്ല ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിനു ശേഷം നടന്ന റീജിയണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ റീജിയന്‍ പ്രസിഡന്റ് മിനി സ്‌കറിയാ (ബ്രിസ്റ്റോള്‍), വൈസ് പ്രസിഡന്റ് ഷീജ വിജു (ടോണ്ടന്‍ ), സെക്രട്ടറി സോണിയ ജോണി ( കാര്‍ഡിഫ് ), ജോയിന്റ് സെക്രട്ടറി ലിന്‍സമ്മ ബാബു (ട്രൗബ്രിഡ്ജ് ), ട്രഷറര്‍ ലിസി അഗസ്റ്റിന്‍ (എക്സെറ്റര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഭാവി പരിപാടികള്‍ക്കായി നവംബര്‍ 12നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന സീറോ മലബാര്‍ എപ്പാര്‍ക്കി വിമന്‍സ് ഫോറം തെരഞ്ഞെടുപ്പിന് എല്ലാ റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. പുതുതായി റീജിയനില്‍ തിരഞ്ഞെടുത്ത ഭാരവാഹികളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട് റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പാത്തില്‍, റീജിയന്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ബ്രിസ്റ്റോള്‍ യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നിനു ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഭാരവാഹികളോടൊപ്പം വിശുദ്ധ ബലി അര്‍പ്പിച്ചു.

Copyright © . All rights reserved