റാംസ്ഗേറ്റ് ഡിവൈന് ധ്യാനകേന്ദ്രത്തില് യുവജന ധ്യാനം ഒക്ടോബര് 23 തിങ്കളാഴ്ച മുതല് 26 വ്യാഴാഴ്ച വരെ നടക്കും. 13 വയസ്സ് മുതല് പ്രായമുള്ളവര്ക്ക് പങ്കെടുക്കാം.
Contact: 01843586904, 07721624883
ഡിവൈന് ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA
ഫിലിപ്പ് കണ്ടോത്ത്
എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില് ബ്രിസ്റ്റോളില് സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറിള് ഇടമന എസ്.ഡി.ബി. നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്-കാര്ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര് സെന്ററുകളില് നിന്നുള്ള യുവതീ യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി എസ്.എം.വൈ.എം രൂപതാ കോ- ഓര്ഡിനേറ്റര് ഫാ. സിറിള് എടമന എസ്.ഡി.ബി. അറിയിച്ചു. സെപ്തംബര് 17ന് രാവിലെ 9.30ന് Fish Pond St. Joseph Catholic Church, Bristolല് വെച്ച് രജിസ്ട്രേഷന് ആരംഭിക്കുന്നതും തുടര്ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള് നടത്തപ്പെടുന്നതായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് ആരാധനയിലും വിശുദ്ധ ബലിയിലും പങ്കുചേര്ന്ന് സമാപനം കുറിക്കുന്ന വിധത്തിലാണ് കര്മ്മപരിപാടികള് ക്രമീകരിച്ചിരിക്കുന്നത്.
2013-ല് കേരളത്തില് തുടക്കം കുറിച്ച എസ്.എം.വൈ.എം ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് എപ്പാര്ക്കിയുടെ നേതൃത്വത്തില് യുകെയില് എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോള് ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാര് വിശ്വാസികള്ക്ക് തങ്ങളുടെ വളര്ന്നു വരുന്ന യുവതലമുറകളെ കുറിച്ചുള്ള സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും പുത്തന് ചിറകുകള് വിരിയുന്നതിന് സമാനമായ ഒരു സംതൃപ്തിയാണ് ഇതുവഴി സംജാതമാകുന്നത്.
സെപ്തംബര് 17ന് നടത്തപ്പെടുന്ന സെമിനാറിന്റെ വിജയത്തിലേക്കായി എസ്എംബിആര് ഡയറക്ടര് ഫാ.പോള് വെട്ടിക്കാട്ടിന്റെ നേതൃത്വത്തില് ചര്ച്ച് കമ്മിറ്റിയില് എല്ലാവിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോള് – കാര്ഡിഫ് റീജിയണിലെ മുഴുവന് യുവതീ യുവാക്കളും ഇതില് പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള് പ്രാപിക്കണമെന്ന് ഫാ.പോള് വെട്ടിക്കാട്ടും ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്
George Tharakan – 07811197278
Jomon Sebastian – 07929468181
Venue Address
St. Joseph Catholic Church
Fish Pond
Bristol
BS 16 3 QT
സ്വന്തം ലേഖകന്
വത്തിക്കാന് : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില് എത്തിച്ചേര്ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില് ചുംബിച്ചാണ് ഫ്രാൻസിസ് മാര്പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്പ്പാപ്പ തന്റെ കൈകളില് ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന് സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില് ഇല്ലാതായതായും അച്ചന് പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്തൊട്ട് വന്ദിച്ചു. തുടര്ന്ന് പ്രാര്ത്ഥനാനിര്ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില് മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില് മുത്തം നല്കിയാണ് ഫ്രാൻസിസ് മാര്പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില് മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്ത്തും വികാരനിര്ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര് വെളിപ്പെടുത്തി.
യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.
ഒമാന് ഭരണാധികാരി സുല്ത്താന് ഖാബൂസ് ബിന് സഈദിന്റെ നിര്ദേശത്തെ തുടര്ന്ന് ഒമാന് വിദേശകാര്യ മന്ത്രാലയം വിഷയത്തില് ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര് ദിനത്തില് ഫാദറിനെ തൂക്കിലേറ്റി എന്ന വാര്ത്തകള് പ്രചരിച്ചിരുന്നു. എന്നാല് ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില് പറഞ്ഞിരുന്നു. നാലുവര്ഷമായി യെമനില് പ്രവര്ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര് തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
ടോം ജോസ് തടിയംപാട്
ഇന്നലെ ലിവര്പൂള് ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില് വിസ്റ്റന് ടൗണ് ഹാളില് അരങ്ങേറിയ ഓണാഘോഷം ലിവര്പൂള് മലയാളി സമൂഹത്തില് തന്നെ ചരിത്രമായി മാറി. കലാമേന്മ ഇത്രയും നിറഞ്ഞു നിന്ന ഓരോണാഘോഷം ഇതിനു മുന്പ് ലിവര്പൂളില് ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര് അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്ക്കം ഡാന്സോടു കൂടിയാണ് പരിപാടികള് ആരംഭിച്ചത് വെല്ക്കം ഡാന്സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്കാരിക തലങ്ങള് എല്ലാം വിവരിക്കുന്നതായിരുനു. പിന്നീട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു. കുട്ടികള് അവതരിപ്പിച്ച ഡാന്സുകള് വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന് ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
വടംവലി, കലം തല്ലിപോട്ടിക്കല്, റോട്ടികടി, ലെമന് ഓണ് ദി സ്പൂണ് റെയിസ്, സുന്ദരിക്ക് പൊട്ടുതോടല് എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. വളരെ രുചികരമായ ഓണസദ്യ ലിവര്പൂള് സ്പെയിസ് ഗാര്ഡന്റെ നേതൃത്വത്തില് വിളമ്പി. ലിവര്പൂള് ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് ഇന്നലെ നടന്നത്. കലാപരിപാടികള്ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്ജലിന് വില്സനായിരുന്നു. ക്നാനായ യുണിറ്റ് പ്രസിഡണ്ട് സിന്റോ ജോണ്, സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര് ബിജു അബ്രഹാം തോമസ്കുട്ടി ജോര്ജ്, ബിന്സി ബേബി എന്നിവര് പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്കുട്ടി ജോര്ജ് (തോമ്മന്)നിര്മിച്ച വള്ളം ശ്രദ്ധേയമായി.
ടോം ജോസ് തടിയംപാട്
ബര്മിങ്ഹാം സെന്റ് ജോര്ജ് യാക്കോബായ സുറിയാനി പള്ളിയില് ഇംഗ്ലീഷ് കുര്ബാനക്കു തുടക്കവും JSVBS 2017ഉം നടത്തപ്പെടുന്നു. ഈ വര്ഷത്തെ വിബിഎസില് വി. കുര്ബാനയെപ്പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്ക്കു വേണ്ടി ഇംഗ്ലീഷില് വിശുദ്ധ കുര്ബാന അര്പ്പിക്കുകയും ചെയ്യും. യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നുണ്ടെങ്കിലും യുകെയില് ഇത് ആദ്യത്തെ കാല്വെയ്പാണ്.
ഇവിടെ വളര്ന്നു വരുന്ന നമ്മുടെ കുട്ടികള്ക്കു വി.കുര്ബാനയെപ്പറ്റി കൂടുതല് മനസിലാക്കുവാന് നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില് നിന്നും കുട്ടികളെ ഇതില് പങ്കെടുപ്പിക്കാന് മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു. ഏതെങ്കിലും കുട്ടികള്ക്കു താമസസൗകര്യം ആവശ്യമെങ്കില് ആയതിനും സൗകര്യം ഏര്പ്പെടുത്തതായിരിക്കും.
വി. കുര്ബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്നേഹവിരുന്നും നടത്തപ്പെടും. ക്ലാസുകള്ക്കും വി.കുര്ബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റര് കുര്യാക്കോസും നേതൃത്വം നള്കും. കൂടുതല് വിവരങ്ങള്ക്കു് സെക്രട്ടറി മാത്യു ജോണ് (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.
മാഞ്ചസ്റ്റര്: രണ്ട് റീത്തുകളില് ദിവ്യബലി അര്പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്നാനായക്കാര്ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര് ക്നാനായ ചാപ്ലയന്സിയില് കല്ലിട്ട തിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തല് അര്പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്ക് ഫാ. സനീഷ് കൈയ്യാലക്കകത്ത് കാര്മ്മികത്വം വഹിക്കും.യു.കെയിലെ പ്രഥമ ക്നാനായ ചാപ്ലയന്സിയില് എട്ട് നോമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 9.30ന് വിശുദ്ധ കുര്ബാനയും നൊവേനയും നടന്നു വരികയായിരുന്നു.
ക്നാനായ ചാപ്ലയന്സി കല്ലിട്ടു തിരുന്നാളിനു ആദ്യമായി അര്പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷപൂര്വ്വമായ ദിവ്യബലിയും തുടര്ന്ന് സെന്റ് മേരീസ് ക്നാനായ വിമന്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്നേഹവിരുന്നിനും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലിന് വികാരി ഫാ. സജി മലയില് പുത്തന്പുര സ്നേഹത്തോടെ ക്ഷണിക്കുന്നു. ദിവ്യബലി കൃത്യം നാലിന് ആരംഭിക്കും.
വിലാസം
ST: ELIZABETH RC CHURCH
M 22 5 JF
ഫിലിപ്പ് കണ്ടോത്ത്
ബ്രിസ്റ്റോള് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില് വച്ച് സെപ്തംബര് 24-ാം തീയതി ഞായറാഴ്ച 11.30ന് അഭിവന്ദ്യ മാര് ജോസഫ് സ്രാമ്പിക്കല് പിതാവിന്റെയും സീറോ മലബാര് എപ്പാര്ക്കിയില് വനിതാ ഫോറം ഡയറക്ടര് ബഹു.സി.മേരി ആനിന്റെയും നേതൃത്വത്തില് ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്ബാന സെന്ററുകളില് നിന്നുള്ള വനിതാ ഫോറം ഭാരവാഹികളുടെ മീറ്റിംഗ് നടക്കും.
സമൂഹത്തിലും സഭയിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം മറ്റെന്നെക്കാളും ഇന്ന് വളരെ ശ്രദ്ധേയമാണ്. സ്ത്രീത്വത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതില് തിരുസഭയെന്നും മുന്പന്തിയിലാണ്. സ്ത്രീ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ മനസിലാക്കി ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് എപ്പാര്ക്കിയുടെ വളര്ച്ചയ്ക്കായി അവരുടെ വിലയേറിയ സേവനങ്ങള് ലഭ്യമാകുന്നതിനു വേണ്ടിയാണ് എപ്പാര്ക്കിയില് വനിതാഫോറം രൂപീകരിച്ചിരിക്കുന്നത്. ജീവന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയാണ് കുടുംബം. ജീവന് ശുശ്രൂഷ ചെയ്യുവാനും ജീവന്റെ സുവിശേഷം പ്രസംഗിക്കുവാനും വ്യക്തികളെ പരിശീലിപ്പിക്കുന്നത് കുടുംബത്തിലാണ്.
കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവര്ത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഈ വനിതാഫോറത്തിന്റെ പ്രവര്ത്തനങ്ങള് ആഴത്തില് ചര്ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള് രൂപപ്പെടുത്തുന്നതിനും മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഈ സമ്മേളനത്തില് ബ്രിസ്റ്റോള്-കാര്ഡിഎഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്ബാന സെന്റററുകളില് നിന്നുള്ള വനിതാ പ്രതിനിധികള് സംബന്ധിച്ച് ഈ സമ്മേളനം വിജയമാക്കണമെന്ന് റവ. ഫാ. പോള് വെട്ടിക്കാട്ട് സിഎസ്റ്റി (റീജിയണല് കോര്ഡിനേറ്റര്)
റവ. ഫാ. ചാക്കോ പനത്തറ
റവ. ഫാ. ജോര്ജ് പുത്തൂര്
റവ. ഫാ. അംബ്രോസ് മാളിയേക്കല്
റവ. ഫാ. സിറിള് തടത്തില്
റവ. ഫാ. ജിമ്മി പുളിക്കക്കുന്നേല്
റവ. ഫാ. സണ്ണി പോള്
റവ. ഫാ. ജോസ് മാളിയേക്കല്
റവ. ഫാ. സിറിള് ഇടമന
റവ. ഫാ. ജോയി വയലില്
എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ഉച്ചഭക്ഷണവും അതിനുശേഷം 2.30ന് അഭിവന്ദ്യ പിതാവ് അര്പ്പിക്കുന്ന ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണെന്ന് ബ്രിസ്റ്റോള്- കാര്ഡിഫ് റീജിയണല് ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് അറിയിച്ചു.
ജസ്റ്റിന് ഏബ്രഹാം
റോതര്ഹാമില് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും, വി.അല്ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു. ഈശോയില് പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും വി.അല്ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര് പത്താം തീയതി (ഞായറാഴ്ച) രാവിലെ 10.30 മുതല് റോതര്ഹാം സെന്റ് മേരിസ് പള്ളിയില് (S65 3BA) വച്ച് നടത്തപ്പെടുന്നു. ഫാ:ഫാന്സുവാ പത്തില്, ഫാ: ജിന്സണ് മുട്ടത്ത് കുന്നേല്, ഫാ: സിറിള് ഇടമന തുടങ്ങിയവര് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കുന്നൂ.
തിരുനാള് കര്മ്മങ്ങള്ക്ക് ശേഷം St. Cuthberts Parish Hall, stag
(S60 4BW) വെച്ച് സ്നേഹവിരുന്നും, ഫാ: ജിന്സണ് മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സണ്ഡേ സ്കൂള് കുട്ടികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടത്തുന്നൂ.
വി.കുര്ബാനയിലും, മറ്റ് തിരു കര്മ്മങ്ങളിലും പങ്ക് ചേര്ന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാന് നിങ്ങള് ഏവരെയും ഹൃദയ പൂര്വ്വം ക്ഷണിക്കുന്നവെന്ന് ഫാ: സിറിള് ഇടമന അറിയിച്ചു.
ജോണ്സണ് ഊരംവേലില്
റാംസ്ഗേറ്റ് ഡിവൈന് ധ്യാനകേന്ദ്രത്തില് ജോര്ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള (Residential Retreat) ആന്തരിക സൗഖ്യധ്യാനം സെപ്റ്റംബര് 15, 16, 17 തീയതികളില് (വെള്ളി, ശനി ഞായര്) ദിവസങ്ങളില് നടത്തപ്പെടുന്നു. താമസ സൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില് നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില് കുമ്പസാരിക്കുന്നതിനും കൗണ്സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല് നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന് നിങ്ങളേവരേയും ക്ഷണിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.30ന് സമാപിക്കുന്നു. ധ്യാനം നടക്കുന്ന ഡിവൈന് ധ്യാനകേന്ദ്രത്തിന്റെ വിലാസം: Divine Retreat Centre, St. Augustines Ab-bey, St. Augustines Road, Ramsgate, Kent – CT 11 9 PA
കൂടുതല് വിവരങ്ങള്ക്കും അന്വേഷണങ്ങള്ക്കും ബുക്കിംഗിനും ബന്ധപ്പെടുക.
Fr. Joseph Edattu VC, Phone : 07548303824, 0184386904, 0786047817
Email: [email protected]
ബാബു ജോസഫ്
ബര്മിങ്ഹാം: റവ.ഫാ.സോജി ഓലിക്കല് നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് നാളെ ബര്മിങ്ഹാം ബെഥേല് സെന്ററില് നടക്കും. അത്ഭുതങ്ങളും അനുഗ്രഹങ്ങളും വര്ഷിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള് ഒരുമിക്കുന്ന യൂണിവേഴ്സല് ബൈബിള് കണ്വെന്ഷനില് അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്മിങ്ഹാം അതിരൂപത ആര്ച്ച് ബിഷപ്പ് ബെര്ണാഡ് ലോംങ്ലി പങ്കെടുക്കും. പുതുജീവന് പകരുന്ന അഭിഷേകമാര്ന്ന പ്രഘോഷണത്തിനായി ബ്രദര് പ്രിന്സ് വിതയത്തില് വീണ്ടും എത്തുമ്പോള് യേശുനാമത്തില് സൗഖ്യവുമായി പ്രശസ്ത രോഗശാന്തി ശുശ്രൂഷകന് ബ്രദര് സാബു ആറുതൊട്ടിയും, പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകള് ലോകം കീഴടക്കുന്ന വിശേഷവുമായി അഭിഷേകാഗ്നി മിനിസ്ട്രീസിന്റെ ഇന്റര് നാഷണല് കോ ഓര്ഡിനേറ്റര് ബ്രദര് ഷിബു കുര്യനും കണ്വെന്ഷനില് വിവിധ ശുശ്രൂഷകള് നയിക്കും.
പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്നിര്ത്തി നടത്തപ്പെടുന്ന സെപ്റ്റംബര് മാസ കണ്വെന്ഷനില് ഇത്തവണ ഏറെ പ്രത്യേകതകളോടെ കുട്ടികള്ക്കും ടീനേജുകാര്ക്കുമായി , ക്രിസ്തീയ ജീവിത മൂല്യങ്ങളുടെ വൈവിധ്യമാര്ന്ന പങ്കുവയ്ക്കലിലൂടെ യൂറോപ്പില് ആയിരക്കണക്കിന് കുട്ടികളെ ദൈവിക മാര്ഗത്തിലൂടെ വഴിനടത്തുന്ന RISE THEATERS, COR ET LUMEN COMMUNITY എന്നീ മിനിസ്ട്രികള് SACRED DRAMA അടക്കമുള്ള പ്രത്യേക ശുശ്രൂഷകള് നടത്തുന്നു.
അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്ക്ക് ജീവിതനവീകരണം സാധ്യമാകുവാന് ഈ കണ്വെന്ഷന് ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള് തെളിവാകുന്നു. ഏതൊരാള്ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വല് ഷെയറിംങിനും കണ്വെന്ഷനില് സൗകര്യമുണ്ടായിരിക്കും.
കണ്വെന്ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
കഴിഞ്ഞ അനേക വര്ഷങ്ങളായി കുട്ടികള്ക്കും യുവജനങ്ങള്ക്കും വിശ്വാസജീവിതത്തില് വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള് വിവിധ ശുശ്രൂഷകളിലൂടെ പകര്ന്നു നല്കാന് സാധിക്കുന്നത് കണ്വെന്ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്ക്കായി ഓരോതവണയും ഇംഗ്ലീഷില് പ്രത്യേക കണ്വെന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്വെന്ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്ന്നവര്ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില് നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര് എന്ന കുട്ടികള്ക്കായുള്ള മാസിക ഓരോരുത്തര്ക്കും സൗജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്വെന്ഷനില് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്, പ്രാര്ത്ഥനാ പുസ്തകങ്ങള്, മറ്റ് പ്രസിദ്ധീകരണങ്ങള് എന്നിവ കണ്വെന്ഷനില് പ്രവര്ത്തിക്കുന്ന എല്ഷദായ് സെന്ററില് ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന് റാലിയോടെ തുടങ്ങുന്ന കണ്വെന്ഷന് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്വെന്ഷനായുള്ള പ്രാര്ത്ഥനാ ഒരുക്കശുശ്രൂഷ ബര്മിംങ്ഹാമില് നടന്നു.
കണ്വെന്ഷന്റെ ആത്മീയവിജയത്തിനായി പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന് കുടുംബവും യേശുനാമത്തില് മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്മിംങ്ഹാം ബഥേല് സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല് കണ്വെന്ഷന് സെന്റര്
കെല്വിന് വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്മിംങ്ഹാം. ( Near J1 of the M5)
B70 7JW.
കൂടുതല് വിവരങ്ങള്ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജു 07515 368239
Sandwell and Dudley ട്രെയിന് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്നിന്നും ഏര്പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്ക്ക്,
ബിജു 07859 890267
ടോമി 07737 935424.