Spiritual

മനോജ് മാത്യു

മിഡില്‍സ്ബറോ രൂപതയിലുള്ള സീറോമലബാര്‍ കുര്‍ബാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ മിഡില്‍സ്ബറോയില്‍ വച്ച് അടുത്ത ശനിയാഴ്ച നടത്തുന്ന കുടുംബസംഗമം ”ഫമിലിയ” 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സെപ്റ്റംബര്‍ 23 ശനിയാഴ്ച മിഡില്‍സ്ബറോ ട്രിനിറ്റി കാത്തലിക് കോളേജില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രൂപതാ വികാരി ജനറാള്‍ മോന്‍സിഞ്ഞോര്‍ ജെറാള്‍ഡ് റോബിന്‍സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടുന്നു. യോര്‍ക്ക്, ഹള്‍, സ്‌കാര്‍ബ്രോ, നോര്‍ത്ത്അലെര്‍ട്ടന്‍, മിഡില്‍സ്ബറോ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫമിലിയയില്‍ അവതരിപ്പിക്കാനുള്ള പരിപാടികളുടെ ഒരുക്കത്തിലാണ്.

രാവിലെ 9 മണിക്കാരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം 4 മണിക്ക് സമാപിക്കുന്നതായിരിക്കും. സ്വവര്‍ഗ വിവാഹം നിയമവിധേയമാവുകയും നിരവധി വിവാഹബന്ധങ്ങള്‍ തകരുകയും ചെയ്യുന്ന യുകെയുടെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മഹിമയും ഉയര്‍ത്തിക്കാട്ടുക, ക്രൈസ്തവ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തികാട്ടുക എന്നിവയൊക്കെയാണ് ഫമിലിയയുടെ ലക്ഷ്യങ്ങള്‍. യുകെയിലെ ഭൗതിക സമൃദ്ധിയില്‍ വളരുന്ന മലയാളി കുട്ടികളെ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വളര്‍ത്താന്‍ മാതാപിതാക്കളെ പ്രാപ്തരാക്കാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ ഉപകാരപ്രദമാണ്.

സാധിക്കുന്നിടത്തോളം എല്ലാവരും കുടുംബസമേതം ഈ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലികാട്ടില്‍ അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതിയിലെ ഫമിലിയയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജിനു പോളിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി അക്ഷീണ പരിശ്രമത്തിലാണ്.

സി ഗ്രേസ് മേരി

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളിലെയും വൈദികരുടെ മീറ്റിംഗ് സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച 10.30-ന് ആരംഭിക്കും. തുടര്‍ന്ന് 11.30ന് വൈദികരും ട്രസ്റ്റിമാരും ചേര്‍ന്നുള്ള മീറ്റിംഗും നടക്കും. അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ സര്‍ക്കുലര്‍ നം. 18 പ്രകാരം ഭാവിയില്‍ ഇടവകയാകുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ സെന്ററുകള്‍’ രൂപീകരിച്ച് ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരിക്കും മുഖ്യ അജണ്ട. കൂടാതെ സെപ്തംബര്‍ 24-ാം തീയതി അഭിവന്ദ്യ പിതാവിന്റെ അധ്യക്ഷതയില്‍ ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന റീജിയണല്‍ വനിതാ ഫോറം മീറ്റിംഗ്, ഒക്ടോബര്‍ 28-ാം തീയതി കാര്‍ഡിഫില്‍ വച്ച് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍, നവംബര്‍ നാലാം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം എന്നിവയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍.

സീറോ മലബാര്‍ സഭയുടെ ധന്യമായ പൈതൃകവും ആത്മീയതയും ഗ്രേറ്റ് ബ്രിട്ടന്റെ സ്ഥലകാല സാഹചര്യങ്ങളില്‍ അനുഭവഭേദ്യമാക്കുക, നമ്മുടെ ഭാവിതലമുറയ്ക്ക് ആത്മീയ-അജപാലന സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ എപ്പാര്‍ക്കിയല്‍ നിയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്റെ ആദ്യ ചുവടുകളാണ് ഈ മീറ്റിംങ്ങുകള്‍. ഇതിന്റെ പ്രാധാന്യം മനസിലാക്കി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വൈദികരും ട്രസ്റ്റിമാരും ഇതില്‍ സംബന്ധിച്ച് വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയും റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.

Venue: St. Joseph Church
Fishponds
242 Forest Road
BS 16 3 QT

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ 26 വ്യാഴാഴ്ച വരെ നടക്കും. 13 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

Contact: 01843586904, 07721624883

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:

Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA

ഫിലിപ്പ് കണ്ടോത്ത്

എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറിള്‍ ഇടമന എസ്.ഡി.ബി. നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി എസ്.എം.വൈ.എം രൂപതാ കോ- ഓര്‍ഡിനേറ്റര്‍ ഫാ. സിറിള്‍ എടമന എസ്.ഡി.ബി. അറിയിച്ചു. സെപ്തംബര്‍ 17ന് രാവിലെ 9.30ന് Fish Pond St. Joseph Catholic Church, Bristolല്‍ വെച്ച് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തപ്പെടുന്നതായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് ആരാധനയിലും വിശുദ്ധ ബലിയിലും പങ്കുചേര്‍ന്ന് സമാപനം കുറിക്കുന്ന വിധത്തിലാണ് കര്‍മ്മപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

2013-ല്‍ കേരളത്തില്‍ തുടക്കം കുറിച്ച എസ്.എം.വൈ.എം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ യുകെയില്‍ എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ വളര്‍ന്നു വരുന്ന യുവതലമുറകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുത്തന്‍ ചിറകുകള്‍ വിരിയുന്നതിന് സമാനമായ ഒരു സംതൃപ്തിയാണ് ഇതുവഴി സംജാതമാകുന്നത്.

സെപ്തംബര്‍ 17ന് നടത്തപ്പെടുന്ന സെമിനാറിന്റെ വിജയത്തിലേക്കായി എസ്എംബിആര്‍ ഡയറക്ടര്‍ ഫാ.പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കമ്മിറ്റിയില്‍ എല്ലാവിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിലെ മുഴുവന്‍ യുവതീ യുവാക്കളും ഇതില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ഫാ.പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
George Tharakan – 07811197278
Jomon Sebastian – 07929468181

Venue Address
St. Joseph Catholic Church
Fish Pond
Bristol
BS 16 3 QT

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന്‍ സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന്‍ പറഞ്ഞു.

ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില്‍ മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്‍ത്തും വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര്‍ വെളിപ്പെടുത്തി.

യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ  ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.

ടോം ജോസ് തടിയംപാട്

ഇന്നലെ ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില്‍ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഓണാഘോഷം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ തന്നെ ചരിത്രമായി മാറി. കലാമേന്മ ഇത്രയും നിറഞ്ഞു നിന്ന ഓരോണാഘോഷം ഇതിനു മുന്‍പ് ലിവര്‍പൂളില്‍ ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര്‍ അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്‍ക്കം ഡാന്‍സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത് വെല്‍ക്കം ഡാന്‍സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക തലങ്ങള്‍ എല്ലാം വിവരിക്കുന്നതായിരുനു. പിന്നീട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

വടംവലി, കലം തല്ലിപോട്ടിക്കല്‍, റോട്ടികടി, ലെമന്‍ ഓണ്‍ ദി സ്പൂണ്‍ റെയിസ്, സുന്ദരിക്ക് പൊട്ടുതോടല്‍ എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. വളരെ രുചികരമായ ഓണസദ്യ ലിവര്‍പൂള്‍ സ്പെയിസ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിളമ്പി. ലിവര്‍പൂള്‍ ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് ഇന്നലെ നടന്നത്. കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്‍ജലിന്‍ വില്‍സനായിരുന്നു. ക്നാനായ യുണിറ്റ് പ്രസിഡണ്ട് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം തോമസ്‌കുട്ടി ജോര്‍ജ്, ബിന്‍സി ബേബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്‌കുട്ടി ജോര്‍ജ് (തോമ്മന്‍)നിര്‍മിച്ച വള്ളം ശ്രദ്ധേയമായി.

 

ടോം ജോസ് തടിയംപാട്

ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനക്കു തുടക്കവും JSVBS 2017ഉം നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ വിബിഎസില്‍ വി. കുര്‍ബാനയെപ്പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇത് ആദ്യത്തെ കാല്‍വെയ്പാണ്.

ഇവിടെ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്കു വി.കുര്‍ബാനയെപ്പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില്‍ നിന്നും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു. ഏതെങ്കിലും കുട്ടികള്‍ക്കു താമസസൗകര്യം ആവശ്യമെങ്കില്‍ ആയതിനും സൗകര്യം ഏര്‍പ്പെടുത്തതായിരിക്കും.

വി. കുര്‍ബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്‌നേഹവിരുന്നും നടത്തപ്പെടും. ക്ലാസുകള്‍ക്കും വി.കുര്‍ബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസും നേതൃത്വം നള്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കു് സെക്രട്ടറി മാത്യു ജോണ്‍ (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.

മാഞ്ചസ്റ്റര്‍: രണ്ട് റീത്തുകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തല്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്ക് ഫാ. സനീഷ് കൈയ്യാലക്കകത്ത് കാര്‍മ്മികത്വം വഹിക്കും.യു.കെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ എട്ട് നോമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു വരികയായിരുന്നു.

ക്‌നാനായ ചാപ്ലയന്‍സി കല്ലിട്ടു തിരുന്നാളിനു ആദ്യമായി അര്‍പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലിയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹവിരുന്നിനും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലിന്‍ വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ദിവ്യബലി കൃത്യം നാലിന് ആരംഭിക്കും.

വിലാസം
ST: ELIZABETH RC CHURCH
M 22 5 JF

ഫിലിപ്പ് കണ്ടോത്ത്

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് സെപ്തംബര്‍ 24-ാം തീയതി ഞായറാഴ്ച 11.30ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും സീറോ മലബാര്‍ എപ്പാര്‍ക്കിയില്‍ വനിതാ ഫോറം ഡയറക്ടര്‍ ബഹു.സി.മേരി ആനിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വനിതാ ഫോറം ഭാരവാഹികളുടെ മീറ്റിംഗ് നടക്കും.

സമൂഹത്തിലും സഭയിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം മറ്റെന്നെക്കാളും ഇന്ന് വളരെ ശ്രദ്ധേയമാണ്. സ്ത്രീത്വത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതില്‍ തിരുസഭയെന്നും മുന്‍പന്തിയിലാണ്. സ്ത്രീ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ മനസിലാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്കായി അവരുടെ വിലയേറിയ സേവനങ്ങള്‍ ലഭ്യമാകുന്നതിനു വേണ്ടിയാണ് എപ്പാര്‍ക്കിയില്‍ വനിതാഫോറം രൂപീകരിച്ചിരിക്കുന്നത്. ജീവന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയാണ് കുടുംബം. ജീവന് ശുശ്രൂഷ ചെയ്യുവാനും ജീവന്റെ സുവിശേഷം പ്രസംഗിക്കുവാനും വ്യക്തികളെ പരിശീലിപ്പിക്കുന്നത് കുടുംബത്തിലാണ്.

കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഈ വനിതാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ രൂപപ്പെടുത്തുന്നതിനും മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഈ സമ്മേളനത്തില്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഎഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്റററുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ സംബന്ധിച്ച് ഈ സമ്മേളനം വിജയമാക്കണമെന്ന് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി (റീജിയണല്‍ കോര്‍ഡിനേറ്റര്‍)

റവ. ഫാ. ചാക്കോ പനത്തറ
റവ. ഫാ. ജോര്‍ജ് പുത്തൂര്‍
റവ. ഫാ. അംബ്രോസ് മാളിയേക്കല്‍
റവ. ഫാ. സിറിള്‍ തടത്തില്‍
റവ. ഫാ. ജിമ്മി പുളിക്കക്കുന്നേല്‍
റവ. ഫാ. സണ്ണി പോള്‍
റവ. ഫാ. ജോസ് മാളിയേക്കല്‍
റവ. ഫാ. സിറിള്‍ ഇടമന
റവ. ഫാ. ജോയി വയലില്‍
എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

ഉച്ചഭക്ഷണവും അതിനുശേഷം 2.30ന് അഭിവന്ദ്യ പിതാവ് അര്‍പ്പിക്കുന്ന ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണെന്ന് ബ്രിസ്റ്റോള്‍- കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് അറിയിച്ചു.

ജസ്റ്റിന്‍ ഏബ്രഹാം

റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും, വി.അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു. ഈശോയില്‍ പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാശ്ലീഹായുടെയും വി.അല്‍ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര്‍ പത്താം തീയതി (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ റോതര്‍ഹാം സെന്റ് മേരിസ് പള്ളിയില്‍ (S65 3BA) വച്ച് നടത്തപ്പെടുന്നു. ഫാ:ഫാന്‍സുവാ പത്തില്‍, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍, ഫാ: സിറിള്‍ ഇടമന തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നൂ.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം St. Cuthberts Parish Hall, stag
(S60 4BW) വെച്ച് സ്നേഹവിരുന്നും, ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടത്തുന്നൂ.

വി.കുര്‍ബാനയിലും, മറ്റ് തിരു കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങള്‍ ഏവരെയും ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നവെന്ന് ഫാ: സിറിള്‍ ഇടമന അറിയിച്ചു.

Copyright © . All rights reserved