Spiritual

ബ്രിസ്റ്റോള്‍ STSMCC യുടെ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലും പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാളിനു മുന്നോടിയായ എട്ട് നോയമ്പാചരണത്തിന്റെ തുടക്കവും ഇന്ന്. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ഫിഷ്‌പോന്‍ഡ്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജില്‍ ഇന്ന് വൈകുന്നേരം 8 മണിക്ക് ജപമാലയിലൂടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ.സിറില്‍ ഇടമനയും ഫാ.ഫാന്‍സുവാ പത്തിലുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

വി. കുര്‍ബ്ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, കുമ്പസാരം, ദിവ്യാരാധന, വചന സന്ദേശം തുടങ്ങിയവ ഉണ്ടായിരിക്കും. അനുഗ്രഹദായകവും ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവില്‍ ഉണര്‍ത്താന്‍ ഉതകുന്നതുമായ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, കൈക്കാരന്മാരായ ലിജോ പടയാട്ടില്‍,ജോസ് മാത്യു, പ്രസാദ് ജോണ്‍ എന്നിവര്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

അഡ്രസ്:

ST. JOSEPH’S CATHOLIC CHURCH
FOREST ROAD
FISHPONDS
BRISTOL
BS163QT

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6. 30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറ്റത്തെ തുടര്‍ന്ന് ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 6. 30 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ. ഡേവിഡ് ഈഗന്‍ കാര്‍മ്മികനാകും.

പ്രധാന തിരുനാള്‍ ദിനമായ ഞാറാഴ്ച രാവിലെ 11 ന് തിരുനാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ ജിനോ അരീക്കാട്ട് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും. ഇതേതുടര്‍ന്ന് കൃത്യം 12. 45 ന് തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. മുത്തുക്കുടകളുടെയും, പതാകകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഇതേത്തുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തുന്ന മികച്ച വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. തിരുനാള്‍ ദിനം വിശ്വാസികള്‍ക്ക് അടിമ വെക്കുന്നതിനും, മുടിനേര്‍ച്ച എടുക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ വിജയത്തിനായി ഇടവക വികാരി ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജെയ്സണ്‍ ജോസഫ്,ആന്റണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.

തിരുനാളിന് ഒരുക്കമായുള്ള ഏകദിന ദ്യാനം ഞാറാഴ്ച (സെപ്റ്റംബര്‍ 3 )

ബോള്‍ട്ടണ്‍ തിരുനാളിന് ഒരുക്കമായുള്ള ഏകദിന ധ്യാനം വരുന്ന ഞാറാഴ്ച നടക്കും. ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ നടക്കുന്ന ധ്യനത്തിനു ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന അച്ചന്‍ തലശേരി രൂപതാംഗവും, നിലവില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പനയ്ക്കല്‍ അച്ചനൊപ്പം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ദിവ്യബലിയോടെ ആവും ധ്യാനം സമാപിക്കുക. ഏകദിന ധ്യനത്തിലും, തിരുനാള്‍ തിരുനാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും തിരുനാള്‍ കമ്മറ്റി ബോള്‍ട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

Our Lady of lourdes church
275 plodder lane
Famworth,Bolton
BL4 0BR

ബെന്നി മേച്ചേരിമണ്ണില്‍

റെക്സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും സെപ്റ്റംബര്‍ മാസം മൂന്നാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്ന് മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

ബാബു ജോസഫ്

വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ, അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ മാഞ്ചസ്റ്ററില്‍ കൃപാഭിഷേക ധ്യാനം നയിക്കുന്നു. വചനപ്രഘോഷണരംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചു കൊണ്ട്, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂര്‍ണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ധ്യാനം 27 ന് ഞായറാഴ്ച സെന്റ് ഹില്‍ഡാസ് കാത്തലിക് പള്ളിയില്‍ ഉച്ചകഴിഞ്ഞു 2 മണിമുതല്‍ രാത്രി 7 വരെയാണ് നടക്കുക.
ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു സംഘാടകര്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ്
ST.HILDA’S RC CHURCH
66 KENWORTHY LANE
NORTHENDEN
MANCHESTER
M22 4 EF
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.

ബാബു ജോസഫ്

ബര്‍മിങ്ഹാം: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘അലിഖിത വചനത്തിന്’ അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്ക്കായി പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ ഡോര്‍ ഓഫ് ഗ്രേയ്‌സ് ‘ എന്നപേരില്‍ എല്ലാ നാലാം ശനിയാഴ്ച്ചകളിലും ബര്‍മിങ്ഹാമില്‍ വച്ച് നടത്തുന്നു. ആഗസ്റ്റ്മാസ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും.

അമേരിക്കയിലെ മുഴുവന്‍ സമയ ശശ്രൂഷകയും പ്രമുഖ വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് ഇത്തവണ സോജിയച്ചനോടൊപ്പം ഡോര്‍ ഓഫ് ഗ്രേയ്‌സ് നയിക്കും. യൂറോപ്യന്‍ നവ സുവിശേഷവത്കരണ രംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കള്‍ കടന്നുവരുന്നു.

ഏറെ അനുഗ്രഹദായകമായ നാലാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. സെഹിയോന്‍ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്‌സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

Door of Grace (Every 4th Saturday Convention)
https://drive.google.com/open?id=0B89hWl6IEh8NOFRHTWxuV21HMDA

 

അഡ്രസ്സ്

UKKCA HALL
BILSTON
WOLVERHAMPTON
WV14 9BW

 

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള (Residenctial Retreat) ആന്തരിക സൗഖ്യധ്യാനം സെപ്റ്റം15, 16, 17 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

താമസ സൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.30ന് സമാപിക്കുന്നു.

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം: Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent- CT 11 9 PA

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:
Fr. Joseph Edattu V C, Phone : 0758303824, 01843586904, 0786047817
Email: [email protected]

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24 ന് നടക്കും. രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്‍മാരായ, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന’ അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ ഫാ. മലയില്‍പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സംഘാടകസമിതി തുടക്കം കുറിച്ചു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും.

സെഹിയോന്‍ യൂറോപ്പ് കിഡ്സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വെന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടോര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.

The Sheridan Suite
371 Oldham Road
Manchester
M40 8RR

ജോസ് അഗസ്റ്റിൻ

ബെൽഫാസ്റ്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്  18 ,  19, 20 തീയതികളിൽ ബെൽഫാസ്റ് സെന്റ്. ബെനഡിക്ട് പള്ളിയിൽ വച്ച് നടത്തപ്പെട്ട ബൈബിൾ കൺവെൻഷൻ അനുഗ്രഹദായകമായിരുന്നു. കേരളത്തിലെ തിരുവനന്തപുരം മലങ്കര അതിരൂപതയിലെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തിൽ നോർത്തേൺ അയർലൻഡ്, അയർലാൻഡ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു. യുകെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനമുണ്ടായിരുന്നു.

വചനാധിഷ്ഠിതമായ  പ്രസംഗങ്ങൾ നൽകിയ ഉൾക്കാഴ്ചകളും, സ്‌തുതിപ്പും ആരാധനയും നൽകിയ വിമോചനവും ധ്യാനത്തിൽ സംബന്ധിച്ചവർക്ക് ആത്മീയോൽക്കർഷവും വളർച്ചയും ഉണ്ടാക്കി. ധ്യാനത്തിൽ പങ്കെടുത്ത ഏവർക്കും ഇംഗ്ലീഷിലും മലയാളത്തിലും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി ചിട്ടയോടെ നടത്തപ്പെട്ട ഈ ധ്യാനം കുടുംബങ്ങളുടെ ആത്മീയ വളർച്ചക്ക് ആക്കം കൂട്ടി എന്നത് ഒരു അനുഭവസാക്ഷ്യം.

ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ  സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോഡിനേറ്റർ മോൺ.ആന്റണി പെരുമായൻ, ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. പോൾ ആംസ്ട്രോങ്, ടോണി ഡബ്ലിൻ എന്നിവർക്കും, കമ്മിറ്റി അംഗങ്ങൾക്കും ൈകക്കാരൻമ്മാരായ ശ്രീ മോനച്ചൻ കുഞ്ഞാപ്പി, ശ്രീ. ഷാജി വർഗീസ് എന്നിവർക്കും നന്ദിയർപ്പിച്ചു.

അടുത്തവർഷം, 2018 ലെ ബൈബിൾ കൺവെൻഷൻ ആഗസ്ത് 17, 18, 19 തീയതികളിൽ ആയിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്‌തു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നാളെയും മറ്റന്നാളും (23,24 തീയതികളില്‍) സെഹിയോന്‍ യൂറോപ്പ് ആസ്ഥാനമായ ബര്‍മിങ്ഹാമില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു. വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയ സാരാംശങ്ങളെ സാധാരണ വല്‍ക്കരിച്ചുകൊണ്ട്, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂര്‍ണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ധ്യാനം സ്‌കൂള്‍ അവധിദിനങ്ങളായ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനു ബിബിന്‍ 07533898627.
ഷിബു 07737172449.

അഡ്രസ്സ്

ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകന്‍ റവ.ഫാ.ജോര്‍ജ് പനയ്ക്കലും മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ.ജോസഫ് എടാട്ടും നയിക്കുന്ന ഇംഗ്ലീഷിലുള്ള ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടക്കും. റാംസ്‌ഗേറ്റിലുള്ള സെന്റ് അഗസ്റ്റിന്‍സ് ആബിയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് ആരംഭിക്കുന്ന താമസിച്ചുള്ള ധ്യാനം ഞായറാഴ്ച വൈകുന്നേരം 5.30ന് അവസാനിക്കും. ദൈവ വചനം, ആഘോഷമായ പരിശുദ്ധ കുര്‍ബാന, സൗഖ്യവും ധ്യാനവും എന്നിവയും കൗണ്‍സലിംഗിനും കുമ്പസാരത്തിനുമുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്

07548303824
ഇമെയില്‍: [email protected]

വിലാസം
Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT119PA

RECENT POSTS
Copyright © . All rights reserved